നവലോകത്തിലേക്ക് വീണ്ടും
 
ഈ  പ്രപഞ്ചത്തില്‍ സമയത്തിന്റെയും ദൂരത്തിന്റെയും അളവുകളെ ഭേദിച്ചു കൊണ്ടു ഓരോ ദിനവും പുതിയ കണക്കുകള്‍ രൂപപ്പെടുന്നുവെങ്കിലും ഒരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.നമ്മുടെ ലോകത്തിനപ്പുറം മറ്റൊരു ലോകം അപ്രാപ്യമാണ് .നാമാകട്ടെ ആ ലോകത്തെ നിര്‍ദ്ടയമായി നശിപ്പിക്കുകയും .ഒരു വലിയ ആര്‍ത്തിയുടെ ഇരയായി നാം മാറിയിരിക്കുന്നു .നവലോകത്തെ കുറിച്ചു എത്രയോ സങ്കല്പങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്.പക്ഷെ നാം അത് യാഥാര്ത്യമാക്കാന്‍ വിസമ്മതിക്കുന്നു. വിനാശത്തിന്റെ മണിയൊച്ചകളിലാണ് നമ്മുടെ ജീവിതം .ഇത് ഒരു സമൂഹത്തിന്റെയോ രാജ്യത്തിന്റെയോ കഥയല്ല .മരണവുമായി  ആപല്‍ക്കരമായ ഒരു ബാന്ധവത്തിലാണ് നമ്മുടെ ഈ ലോകം. നമ്മുടെ സംസ്കാരവും പരിഷ്കാരവുമെല്ലാം നൊടിയിടയില്‍ മറയുമെന്ന വലിയൊരു ആപത്തിന്റെ വക്കിലാണ് നാം.

 ഇരുപതാം നൂറ്റാണ്ടു ജനാധിപത്യവല്ക്കരണത്തിനു വഴി തെളിച്ചുവെങ്കില്‍ ഈ പുതിയ നൂറ്റാണ്ടു തീവ്രവാദത്തിന്റെയും അസഹിഷ്ണുതയുടെയും വേലികെട്ടലുകളുടെയും കാലമാണ് .പ്രായോഗികരാഷ്ട്രീയത്തിന്‍റെ  അള്‍ത്താരയില്‍ നവോതാനമൂല്യങ്ങള്‍ ഒന്നൊന്നായി നാം കൈവെടിയുകയാണ് .ഒരു  ലോകപൊലിസുകാരന്‍ ആകുമെന്ന് കരുതിയിരുന്ന ഐക്യരാഷ്ട്രസഭ ഇന്നൊരു നോക്കുകുത്തിയായി മാറിയിരിക്കുന്നു .
 
  പക്ഷെ ജനങ്ങളുടെ ആശയും ആശങ്കയും എല്ലാം മാറ്റമില്ലാതെ തുടരുന്നു .ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനമാണ് ഇന്നും ഈ നൂറ്റാണ്ടിലെ വലിയ വെല്ലുവിളി. ദയനീയം എന്ന് പറയട്ടെ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരുടെ സംഖ്യ വികസിത രാജ്യങ്ങളിലും ശതമാനക്കണക്കിനു വര്‍ദ്ധിക്കുകയാണ്.എന്നാല്‍ ഈ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് പകരം രാജ്യങ്ങള്‍ മതപരമായും വംശീയമായും തൊഴില്‍പരവുമായുമുള്ള കോട്ടകള്‍ കെട്ടുകയാണ് .അതിര്‍ത്തികളും മതിലുകളും ഇല്ലതാകണമെന്നു ഉദ്ഘോഷിച്ച അമേരിക്ക  തന്നെ വലിയൊരു മതിലിന്‍റെ നിര്‍മ്മാണത്തിന് ഒരുമ്പെടുകയാണ് .
  ബെര്‍ലിന്‍ മതില്‍ തകര്‍ന്നു വീണതോടെ അധിനിവേശത്തിന്റെ അവസാന സ്മാരകങ്ങള്‍ പോലും പൊളിഞ്ഞു വീഴുകയാണെന്ന് കരുതിയവര്‍ക്ക് കാലം പുതിയ  വന്മതിലുകള്‍ ആണ്  സൃഷ്ട്ടിക്കുന്നത് .രാഷ്ട്രീയമായും ദേശിയമായും ഇവതീവ്ര വലതുപക്ഷ കഷികള്‍ക്ക് സഹായകരമാകുന്നു ജനങ്ങളെ വൈകാരികമായി മുതലെടുത്ത്‌ വ്യക്തികളെ വ്യക്തികള്‍ക്കെതിരെ നിര്‍ത്താന്‍ ഇതൊരു വെടിമരുന്നായി അവര്‍ ഇത് ഉപയോഗിക്കുന്നു . 

 യൂറോപ്യന്‍ യുനിയനില്‍ നിന്ന്പിരിയുന്ന ബ്രിട്ടന്‍,മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ ആഗ്രഹിക്കുന്ന അമേരിക്ക,തീവ്ര ഇസ്ലാമിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ടര്‍ക്കിയിലെ എര്‍ദോഗന്‍.എല്ലാം പഴയമൂല്യങ്ങളെ കുറിച്ചു സന്ദേഹത്തോടെ  നോക്കാന്‍ ജനങ്ങളെ പഠിപ്പിക്കുന്നു 
  സാമൂഹിക മാധ്യമങ്ങള്‍ പോലും ഇന്ന് അദൃശ്യമായ ഒരു ശക്തിയുടെ നിയന്ത്രണത്തിലാണ്.നമ്മുടെ സ്വകാര്യത ആര്‍ക്കും അടിയറവെയ്ക്കേണ്ടി  വരുന്ന ന്ന വലിയ ദുരന്തവും ഈ ആധുനിക യുഗത്തില്‍ നമ്മെ കാത്തിരുപ്പുണ്ട് . 
  ജനങ്ങളുടെ വളര്‍ച്ചക്കും മനുഷ്യനും മനുഷ്യനും തമ്മിലുള്ള  അന്തരങ്ങള്‍ വെട്ടിച്ചുരുക്കുന്നതിനും വലിയ സഹായം ചെയ്യുമെന്നു  കരുതിയിരുന്ന ശാസ്ത്രം പോലും ഇന്ന് തീവ്രമായ  നിലപാടുകള്‍ക്കിടയില്‍ പെട്ടിരിക്കുന്നു.  കൃതിമബുദ്ധിയുടെ യുഗം വരുന്നതോടെ മേരി  ഷെല്ലി വിഭാവനം ചെയ്ത ആ വലിയദുരന്തം  നമ്മെ തുറിച്ചു നോക്കും
  
   ഇങ്ങനെ ഒരു ലോകത്തിലേക്കാണ് ഈ പുതിയ സഹസ്രാബ്ദത്തിലെ കുരുന്നുകള്‍ പുറത്തിറങ്ങുന്നത് .അവരെ ആരാണ് കാക്കുക?  മറ്റൊരു ലോകത്തേക്ക് നനോചിപ്പുകളായി മാറി സുരക്ഷിതമായ മറ്റൊരു ഗ്രഹത്തിലേക്ക്‌ നമുക്ക് പോകാനാവുമോ ?അതോ നമ്മുടെ ജീവിതവും ഒരു പ്ലാസ്റ്റിക്ക് ദുരന്തമായി മാറുമോ ?
   ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ നടുവിലാണ് നാം.   ആദ്യമായി ലോകം മുഴുവന്‍ അഅഭയാര്‍ഥികളായി  മാറുന്ന ദയനീയമായ നിലയിലേക്ക് നാം  എത്തി ചേര്‍ന്നിരിക്കുന്നു  
    വേദനകള്‍ കുഴിവെട്ടി മൂടി ശക്തിയിലേക്ക്‌ കുതികൊള്ളാന്‍  ഒരു കവിക്ക്‌ പോലും പറയാനാവാത്ത ദുരവസ്ഥയിലാണ് നാം .എങ്കിലും റഷ്യന്‍ മണ്ണില്‍ ഫുട്ബാളിന് പിന്നാലെ രാഷ്ട്രങ്ങള്‍ പായുന്നു ,കളി എന്നാ വികാരം നമ്മെ തല്‍കാലികമായെങ്കിലും  ഒന്നാക്കുമ്പോള്‍  ഈ ചെറിയ ഒരു ഗോളത്തില്‍ ഇരിക്കുന്ന നമ്മുടെ മനസ്സിലും ആശങ്കള്‍ മാറി സന്തോഷത്തിന്റെ മത്താപൂവുകള്‍ കത്തുന്നു ഒരുപക്ഷെ   ഈ കാര്‍മേഘങ്ങള്‍ മാറി മറ്റൊരു പ്രഭാതം നമ്മെ കാത്തിരിക്കുന്നുണ്ടാകാം . 

    
   

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image