എന്ത് കൊണ്ടു നവലോകം?

നവലോകം ഒരു മാസിക മാത്രമല്ല ,നമ്മുടെ മന്സ്സിനെ പിടിച്ചു കുലുക്കുന്ന സംഭവങ്ങളുടെ നിശിതമായ അപഗ്രന്ഥനം  കൂടിയാണ് .സമകാലികലോകത്തിനു നേരെ പിടിച്ച ഒരു കണ്ണാടി മൂല്യവത്തായ ചര്‍ച്ചകള്‍,ലേഖനങ്ങള്‍ ,അഭിമുഖങ്ങള്‍ , സര്ഗാല്മക രചനകള്‍ ഇവ ഇതിന്റെ ഭാഗമാകും 
     ചിത്രം :പി ജി ദിനേശിന്റെ പെയിന്റിംഗ്


 ഒട്ടേറെ വെബ്‌ അധിഷ്ടിത വാര്‍ത്താമാധ്യമങ്ങളും ടി വികളും ഓരോ മിനിട്ടിലും വാര്‍ത്തകളും വിശകലനവും അഭിപ്രായവും അവരുടെതായ വിധിയും പ്രഖ്യാപിക്കുന്നുവെങ്കിലും സമഗ്രമായ ഒരു അന്വേഷണം ഇപ്പോഴും അകലെയാണ്. സാംസ്കാരികരംഗത്തും സജീവമായ ഒരു ഇടപെടല്‍ നടക്കുന്നില്ല .
   ആ നിലക്കാണ് വെബ്ബിന്റെ പരമാവധി സാധ്യതകള്‍ ഉപയോഗിക്കുന്ന മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ഒരു മാസിക ലൈവ് ആയി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് .
   പ്രിന്റ്‌ എഡിഷന്‍ ഇല്ലെങ്കിലും വേണമെങ്കില്‍  കോപ്പികള്‍ അച്ചടിക്കാനും ശ്രമിക്കും. പക്ഷെ അതിനുമുന്‍പ്‌ വായനക്കാര്‍ ഇതെങ്ങനെ എറ്റെടുക്കുന്നു എന്നത് പ്രധാനമാണ്  എല്ലാ അര്‍ത്ഥത്തിലും സര്ഗാല്‍മകമായ ഒരു ഇടപെടല്‍ എല്ലാ രംഗത്തും ഉണ്ടാകണ മെന്നാണ് നവലോകം പേരുപോലെ തന്നെ ആഗ്രഹിക്കുന്നത് വായനക്കാരുടെ, ചിന്തകരുടെ ,സര്ഗാല്മക എഴുത്തുകാരുടെ പിന്തുണയില്‍ മാത്രമേ ഇങ്ങനെയൊരു പ്രസിദ്ധീകരണത്തിനു നിലനില്‍പ്പുള്ളു .

    ഈ ആദ്യലക്കത്തിനുവേണ്ടി യാതൊരു മുന്‍വിധികളുമില്ലാതെ സഹകരിച്ച ഒട്ടേറെപേരുണ്ട് .ചോദിച്ചയുടന്‍ കവിത അയച്ചു തന്ന സച്ചിദാനന്ദന്‍,ലേഖനങ്ങള്‍ നല്‍കിയ ബി ആര്‍ പി ,ഡോ പി എം ഗിരീഷ്‌ .ഡോ ഷാജി ജേക്കബ്‌,ആദ്യകഥ അച്ചടിക്കാന്‍ അനുമതി നല്‍കിയ അജയകുമാര്‍,ഒരു എക്സ്‌ക്ലൂസിവ് തന്നെ നല്‍കിയ പി കെ ശ്രീനിവാസന്‍  ,ബാബു ഇരുമല ,ഒരു വലിയ യാത്രയുടെ കഥ പകര്‍ന്നു തന്ന ഒ കെ ജോണി .സ്നേഹത്തോടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ , അങ്ങനെ പലരും -ആ അനുഗ്രഹമാണ് ഇതിന്റെ മൂലധനം .തികഞ്ഞ അഭിമാനത്തോടെ ഒത്തിരി പ്രത്യേകതകള്‍ ഉള്ള 2018 ജൂലൈ ആദ്യലക്കം നിങ്ങളുടെ കൈകളില്‍ എത്തിക്കുകയാണ് 

    എല്ലാ വായനക്കാര്‍ക്കും ഒരു നല്ല വായന ആശംസിക്കുന്നു.

                                                                                                    പി എസ് ജോസഫ്‌,

                                                                                                              എഡിറ്റര്‍.

Comments

  1. Looks interesting. Wish to read regularly. Here's wishing you the very best.

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image