കലാപ കലുഷിതമാകുന്ന 
കാംപസ്

കൊല്ലപ്പെട്ട അഭിമന്യു

എറണാകുളം മഹാരാജാസ് കോളേജില്‍ ഒരു എസ എഫ് ഐ നേതാവിനെ പകല്‍ വെട്ടത്തില്‍ കുട്ടികളുടെ മുന്‍പില്‍ വെച്ചു പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ  പിടിച്ചു നിര്‍ത്തി കുത്തി  കൊലപ്പെടുത്തിക്കൊണ്ടു  ക്യാമ്പസ്‌ ഫ്രണ്ട് കലാലയ രാഷ്ട്രീയത്തില്‍ ഒരു കറുത്ത ഏട് കൂടി  തീര്‍ത്തിരിക്കുന്നു .ഇടുക്കി വട്ടവട സ്വദേശി ആദിവാസി യുവാവായ അഭിമന്യു  ആണ് കൊല്ലപെട്ടത്‌ ഇരുപതു വയസ്സ്. കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥി .ആറു  വര്ഷം മുന്‍പ് കോന്നിയില്‍ മറ്റൊരു വിദ്യാര്‍ഥി നേതാവിനെ കൊലപ്പെടുത്തിയ ചരിത്രം ഈ സംഘടനക്കുണ്ട്.

ഒരു കാലത്ത് ക്യാമ്പസ്‌ രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു അങ്കമെങ്കില്‍ ഇന്നത്‌ വര്‍ഗീയമായ കാഴ്ചപ്പാടിലേക്ക്‌ മാറുകയാണ് ചുവരെഴുത്തിനെ ചൊല്ലിയുള്ള  തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് .എസ് ഡി പി ഐ യുമായി ബന്ധമുള്ള  ചിലരെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു കൊലയുമായി ബന്ധമുള്ള ചിലരെ  കോളേജ് തന്നെ പുറത്താക്കിയിരിക്കുന്നു 
   ചോര ഒരിക്കല്‍കൂടി ക്യാമ്പസ്‌ രാഷ്ട്രീയത്തില്‍ പ്രധാനഘടകമാകുകയാണ് പക്വമാകാത്ത പ്രായത്തില്‍, ചോരത്തിളപ്പില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എര്പെടുന്നവര്‍ക്ക് നേരെ നടക്കുന്ന ആസുത്രിത കൊലപാതകം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണെന്ന് വ്യക്തം തികച്ചു ആലോചിച്ചുറപ്പിച്ച് നടത്തിയ കൊല  എന്നാണു ഫോറെന്‍സിക്ക് കണ്ടെത്തലുകള്‍ .
     വൈകാരികമായി കോലാഹലം ഉയരുന്നുവെങ്കിലും അതിലും ശക്തമായി അതിനെ ന്യായീകരിക്കാനും ശ്രമമുണ്ടായി എന്നതാണ് ആശങ്കാജനകമായ കാര്യം .നമ്മുടെ കാമ്പസ് കൂടുതല്‍ കുടുതല്‍ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നു എന്നതാണ് ഈ കൊലപാതകം ചൂണ്ടി ക്കാട്ടുന്നത്.
     പ്രൊഫഷണല്‍ വിദ്യാഭ്യാസം ശക്തമായതോടെ സാധാരണക്കാര്‍ തമ്പടിക്കുന്ന പഴയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ മാത്രമായി വിദ്യാര്‍ഥി രാഷ്ട്രീയം ഒതുങ്ങിയിരിക്കുന്നു .അതും സര്‍ക്കാര്‍ നിയന്ത്രിതകോളേജുകളില്‍   മാത്രമായി എന്ന് പറയുകയാവും ശരി .പക്ഷെ ഇവിടെയാണ് പലപ്പോഴും അക്രമരാഷ്ട്രീയത്തിന്റെ കളരി .
   ഇവിടം കൊണ്ടിത് അവസാനിക്കില്ലെന്നും അത് മറ്റു കലാലയങ്ങളിലും ആവര്‍ത്തിക്കുമെന്നുമാണ് ഈ ന്യായീകരണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ചിലരെങ്കിലും കരുതുന്നു .
    വിദ്യാര്‍ഥികളെ സ്വാധീനിക്കാന്‍ കഴിയുന്ന അധ്യാപകരും പെട്ടെന്ന് പ്രശ്നങ്ങളില്‍ ക്രിയാല്‍മകമായി ഇടപെടുന്ന രാഷ്ട്രീയനേതൃത്വവും ആണ് ഇന്നിന്റെ ആവശ്യം.കുറഞ്ഞപക്ഷം കലാലയങ്ങളെ ആയുധപ്പുരകളായി മാറ്റാതിരിക്കനെങ്കിലും അധികൃതര്‍ ശ്രദ്ധിച്ച തീരു.പക്ഷെ പ്രകോപനങ്ങള്‍ ആയുധമായി കാണുന്ന  വര്‍ഗീയതയുടെ പിണിയാളുകളെ ഇതിനൊന്നിനും തടയാനാവില്ല അതാണ്‌ വര്‍ഗീയത തുലയട്ടെ എന്ന് ഒരു മുന്നറിയിപ്പ്  പോലെ അവസാനമായി അഭിമന്യു എഴുതിയ വാക്കുകളും  സൂചിപ്പിക്കുന്നത് .    
    

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image