'you are what you share":Charles Lead Beater
person based on these dimensions (Facebook, 2015: 5).”.'
മാധ്യമം:നവ സാമൂഹ്യമാധ്യമങ്ങളും 'പങ്കിടല്‍' വ്യവസായവും

നവ സാമൂഹ്യമാധ്യമങ്ങളും 'പങ്കിടല്‍' വ്യവസായവും
ഡോ .ഷാജി ജേക്കബ്
ഇക്കഴിഞ്ഞ മെയ് ഇരുപതിന് വി.ടി. ബല്‍റാം ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ്, ഈ മാധ്യമത്തിലെ പോസ്റ്റിംഗ്, ലൈക്ക്, ഷെയര്‍ തുടങ്ങിയവയുടെ അര്‍ത്ഥസാധ്യതകളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും രാഷ്ട്രീയ - സാംസ്‌കാരിക മാനങ്ങളിലേക്കും വിരല്‍ചൂണ്ടുകയായിരുന്നു . (അതുപക്ഷെ ആ നിലയില്‍ ഒരു ചര്‍ച്ചയായി വികസിച്ചില്ല എതു വേറെ കാര്യം) സാമൂഹ്യമാധ്യമങ്ങളില്‍ പൊതുവെയും ഫേസ്ബുക്കില്‍ വിശേഷിച്ചും നിലനില്‍ക്കുന്ന ഏറ്റവും പ്രകടമായ ഇടപെടല്‍ പ്രക്രിയയെ നിലയില്‍ പങ്കിട (sharing) ലിനുളളത്. വിപുലമായ സാംസ്‌കാരിക സാധ്യതകളും ധര്‍മ്മങ്ങളുമാണ്. ഗ്രഹാംമീക്കില്‍ (Graham Meikle)എഴുതിയ, Social Media:Communication,sharing and visibility എന്ന പുസ്തകത്തില്‍ (Routledge, 2016) ' The sharing industry' എന്നൊരധ്യായം തന്നെയുണ്ട്. മിക്കില്‍ അവതരിപ്പിക്കുന്ന ചില വസ്തുതകളും വിശദീകരിക്കുന്ന ചില സന്ദര്‍ഭങ്ങളും മുന്നോട്ട് വയ്ക്കുന്ന നീരീക്ഷണങ്ങളും മുന്‍നിര്‍ത്തി, സാമൂഹ്യമാധ്യമങ്ങളിലെ 'ഷെയര്‍' സംസ്‌കാരത്തിന്റെ സാമൂഹിക - സാമ്പത്തിക രാഷ്ട്രീയങ്ങള്‍ വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഫേസ്ബുക്കിന്റെ പ്രഖ്യാപിത ദൗത്യം തന്നെ പങ്കിടലിലൂടെയുളള ലോകബന്ധമുറപ്പിക്കലാണ്. 'Founded in 2004, Facebook`s mission is to give the people the power to share and connect and make the world more open and connected .People use Facebook to stay connected with friends and family and to discover what is going on in the world ,and to share and express what matters to them എന്ന്ഫേസ്ബുക്ക് തന്നെ സ്വന്തം ഫേസ്ബുക്ക് പേജില്‍ പറയാനുണ്ട്.
നവ - സാമൂഹ്യമാധ്യമങ്ങള്‍ക്ക് മുന്‍പും പിന്‍പും 'share' എ വാക്കിനും സങ്കല്പത്തിനും വിപുലമായ അര്‍ത്ഥസാധ്യതകളാണുളളത്. 'പങ്കിടല്‍' സ്വയം ഒരു സാമൂഹ്യപ്രക്രിയയും സംസ്‌കാരവുമാകുു. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കൊടിയടയാളം ഐക്യദാര്‍ഢ്യത്തിന്റെ ഇങ്കിലാബ്. സാമ്പത്തിക - വ്യവസായിക- മൂലധന വിപണിയില്‍ 'ഓഹരി' കളെ കേന്ദ്രീകരിച്ചു നിലനില്‍ക്കുന്ന അടിസ്ഥാന വാണിജ്യ സമവാക്യവും മറ്റൊന്നല്ല. സാമ്പത്തിക വ്യവസ്ഥയെ നിര്‍മ്മിക്കുന്നതും അപനിര്‍മ്മിക്കുന്നതും ഓഹരി വിപണിയാകുുന്നു. നവ-സാമൂഹ്യമാധ്യമങ്ങള്‍ക്ക് പരമ്പരാഗത ആധുനിക മാധ്യമങ്ങളില്‍ നിന്നുളള ഏറ്റവും പ്രകടമായ വ്യത്യാസം പങ്കാളിത്തപര (participatory) മായി അവയ്ക്കു കൈവന്ന സാധ്യതകളാണ്. ഏകപക്ഷീയമോ ഏക സ്വരാത്മകമോ ഏകാധിപത്യപരമോ അല്ല സാമൂഹ്യമാധ്യമങ്ങളുംടെ വിനിമയം. അവയുടെ സാങ്കേതികഘടനയും സാംസ്‌കാരിക യുക്തിയും പങ്കാളിത്തത്തിന്റേതാണ്. അവയില്‍ തന്നെ ഏറ്റവും പ്രധാനം പങ്കിടലിന്റെ രാഷ്ട്രീയമാകുന്നു . ഫേസ്ബുക്കിന്റെ സാങ്കേതിക- മാധ്യമ - സാംസ്‌കാരിക പ്രക്രിയകളില്‍ (പോസ്റ്റ്, ലൈക്ക്, കമന്റ്, ഷെയര്‍, ടാഗിംഗ്, അന്‍ഫ്രണ്ടിംഗ്, ബ്ലോക്ക്, റിപ്പോര്‍ട്ടിഗ്, ഡിയാക്ടിവേറ്റ്, മെസഞ്ചര്‍, ഗ്രൂപ്പിംഗ്, കോള്‍...) മേല്പറഞ്ഞ പങ്കാളിത്ത - പങ്കിടല്‍ സാധ്യതകളെ ഏറ്റവുമധികം നിര്‍ണ്ണയിക്കുന്ന പ്രക്രിയ ഷെയറിംഗാണ്. ഒന്നുകില്‍ മറ്റൊരാളുടെ പോസ്റ്റ് നമ്മള്‍ നമ്മുടെ പേജില്‍ ഷെയര്‍ ചെയ്യുു. അല്ലെങ്കിലോ അതോടോപ്പം ആ പോസ്റ്റ് മെസഞ്ചറില്‍ ഒരാള്‍ക്കോ ഒന്നിലധികം പേര്‍ക്കോ ഗ്രൂപ്പുകളിലോ വാട്‌സാപ്പിലെ ഷെയര്‍ചെയ്യുന്നു. മിക്കപ്പോഴും സ്വന്തം പോസ്റ്റിനു തുല്യമായ സ്ഥാനവും സാംഗത്യവും പ്രാധാന്യവും ഷെയര്‍ ചെയ്ത പോസ്റ്റിനും നല്‍കുന്നു. മിക്കവരും. അഥവാ സ്വന്തം പോസ്റ്റ് എതുപോലെതന്നെ അര്‍ത്ഥവും ഉത്തരവാദിത്തവും സങ്കല്പിച്ചുകൊടുത്തുകൊണ്ടാണ് നമ്മള്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുക. പങ്കിട്ടെടുത്തു സ്വന്തമാക്കുന്നു എന്നര്‍ത്ഥം . സ്വന്തമായിക്കണ്ട് പങ്കിടുന്നു എന്നു പറയാം. സ്വന്തം പോസ്റ്റുകള്‍ മറ്റുളളവര്‍ക്ക് ഷെയര്‍ ചെയ്യുമ്പോഴും ഇതേ മനോഭാവമാണുണ്ടാവുക. ഏതെങ്കിലും നിലയില്‍ സമഭാവമോ സൗഹൃദമോ താല്പര്യമോ പ്രതീക്ഷിച്ചുകൊണ്ട് ടാഗുചെയ്‌തോ മെസഞ്ചര്‍ വഴിയോ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവെയ്ക്കലിന്റെയും പങ്കാളിത്തത്തിന്റെയും ഭിന്ന സ്വഭാവങ്ങളായിരിക്കും ഉളളില്‍ പേറുക. ചിലപ്പൊഴെങ്കിലും മെസഞ്ചറിലെ ഷെയറുകള്‍ക്ക് അനുകൂലമെന്നപോലെ പ്രതികൂലവുമായ സാധ്യതകളും സ്വഭാവങ്ങളുമുണ്ടായിരിക്കും.
എന്തായാലും ഈ പങ്കിടല്‍ പ്രക്രിയ,. സാമൂഹ്യമാധ്യമങ്ങളുടെ ഏറ്റവും മൂര്‍ത്തവും അര്‍ത്ഥപൂര്‍ണവുമായ ഇടപെടല്‍ (interactive) രാഷ്ട്രീയമായി മാറുന്നു എന്നിടത്താണ് ഇതേക്കുറിച്ചുളള പഠനങ്ങള്‍ ലോകമെങ്ങും നടക്കുന്നത്. വൈയക്തികതലത്തില്‍ നടക്കുന്ന ഒരു മാധ്യമ ഇടപെടല്‍ എന്ന നില മുതല്‍ ആഗോള മാധ്യമവ്യവസായത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയങ്ങളില്‍ ഏറ്റവും പ്രമുഖമായ ഒന്ന് എന്ന നിലവരെയുളള ഷെയറിംഗിന്റെ സാധ്യതകള്‍ വിശദീകരിക്കുന്നു, ഗ്രഹാം മീക്കില്‍. ഈ പഠനം മുന്നോട്ടു വയ്ക്കുന്ന ചില നിഗമനങ്ങള്‍ ശ്രദ്ധിക്കുക.
ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും യുട്യൂബ് വീഡിയോകള്‍ക്കും ഓലൈന്‍ പോര്‍ട്ടലുകളിലെ രചനകള്‍ക്കും താഴെ share എnna ഐക്കണില്‍, അവ വാഗ്ദാനം ചെയ്യുന്ന പങ്കിടല്‍ സാധ്യതയുണ്ട്. വായനയിലും കാഴ്ചയിലും കേള്‍വിയിലും ഇടപെടലിലുമൊക്കെ ഈ നവമാധ്യമങ്ങള്‍ പുലര്‍ത്തുന്ന അടിസ്ഥാനനിലപാടും പങ്കിടല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലൂടെ സൂക്കര്‍ ബര്‍ഗ് ഈ പങ്കാളിത്തം - പങ്കിടല്‍ മാധ്യമണ്ഡലത്തിന്റെ ലോക ചക്രവര്‍ത്തിയായി മാറുകയും ചെയ്യുന്നു.
അതേസമയം ഈ പങ്കിടല്‍ പ്രക്രിയയ്ക്ക് വ്യാവസായികതലത്തില്‍ നിന്നു നോക്കുമ്പോള്‍ ചില ഋണാത്മക സ്വഭാവങ്ങളുമുണ്ട്. സംഗീതം മുതല്‍ സിനിമ വരെയും വാര്‍ത്ത മുതല്‍ വിജ്ഞാനം വെരയും ഫോട്ടോതല്‍ വീഡിയോ വരെയുമുളളവ ഗൂഗ്ള്‍ ഉള്‍പ്പെടെയുളള വേദികളിലൂടെ ലോകമെങ്ങും പങ്കിട്ടെടുക്കുന്നു . ഷെയറിംഗിന്റെ 'കുറ്റകരമായ' വഴിത്തിരിവുകളെക്കുറിച്ച് മാധ്യമ സാംസ്‌കാരിക, വൈജ്ഞാനിക പരിപാടികളുടെ നിര്‍മാതാക്കള്‍ ആശങ്കാകുലരാണ്. ഫോട്ടോയിംഗ്, പുസ്തക - മാസികാ വ്യവസായത്തിനുയര്‍ത്തിയ ഭീഷണി അച്ചടിമാധ്യമരംഗത്തു സൃഷ്ടിച്ച ചര്‍ച്ചകള്‍ ഓര്‍ക്കുക അതിന് സമാനമായല്ല, അതിനെക്കാള്‍ പതിന്മടങ്ങു ഭീതിദമായാണ് നവമാധ്യമരംഗം ഷെയറിംഗിന്റെ സാധ്യതകളെ കാണുത്. ചുരുക്കത്തില്‍, ആധുനിക മാധ്യമരംഗത്തെപോലെ നവമാധ്യമരംഗത്തും 'ഷെയറിംഗ് ' എത് പങ്കാളിത്ത ജനാധിപത്യപ്രക്രിയക്ക് അവസരങ്ങള്‍ തുറക്കുമ്പോള്‍ തന്നെ മൂലധന ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നു.
ചാള്‍സ് ലീഡ് ബീറ്റര്‍ (Charles Lead Beater ) 2008 ല്‍ എഴുതി : ''The biggest change the net would bring about is in allowing us to share with one another in new ways and particularly to share ideas ഈ പങ്കിടലിന് ഒരു സാമ്പത്തിക ദൗത്യമുണ്ട്. ലീഡ്ബീറ്റര്‍ തുടരുന്നു. ''In the economy of ideas that the web is creating-you are what you share -who you are limited to ,who you let work with ,and which ideas pictures ,videos like or comments you share ."
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, web2.0 യുടെ ഉദയത്തോടെയാണ് 'sharing' മാധ്യമ, വിനിമയ സംസ്‌കാരത്തിന്റെ അച്ചുതണ്ടായി മാറുത്. ശൃംഖലാസമൂഹം (network society) എന്നു വിളിക്കപ്പെടുു. പിീട് ലോകമെങ്ങും രൂപം കൊളളു നവമാധ്യമങ്ങളിലടിയുറച്ച ക്രമങ്ങള്‍ 2009 ഓടെ, മാനുവല്‍ കസ്റ്റല്‍സ് നീരീക്ഷിച്ചതുപോലെ വിനിമയവ്യവസ്ഥയുടെ മര്യാദാ ക്രമമങ്ങള്‍(protocols of communication) അടിമുടി മാറിപ്പോയി. സംസ്‌കാരത്തിന്റെ പങ്കിടല്‍ (sharing of culture), പങ്കിടലിന്റെ സംസ്‌കാര (culture of sharing) ത്തിന് വഴിമാറി. പങ്കിടലിന് 'വില്‍പന' എന്നൊരു രൂപകാര്‍ത്ഥം സാമ്പത്തിക തലത്തില്‍ കൈവരുന്നുണ്ടെന്നു സൂചിപ്പിക്കുന്നു ചില മാധ്യമപഠിതാക്കള്‍. ഇതാകട്ടെ, മാധ്യമമണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലതാനും. വിവരങ്ങളുടെ വസ്തുതകളുടെ, പലപ്പോഴും സ്വകാര്യതയുടെ പോലും പങ്കിടല്‍ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സംവാദം നടക്കുന്ന മേഖലകളിലൊാണല്ലോ. 'data sharing' മുന്‍നിര്‍ത്തി ഫേസ്ബുക്ക് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ സമീപകാലത്തു നേരിടു പ്രശ്‌നങ്ങള്‍ ഓര്‍മ്മിക്കുക. ആധാര്‍ വിഷയവുമായി ബന്ധപ്പെട്ടുന്നയിക്കപ്പെട്ട ഏറ്റവും കാതലായ പ്രശ്‌നവും മറ്റൊന്നായിരുന്നില്ലല്ലോ.മാധ്യമമണ്ഡലത്തില്‍, കമ്പനികളുടെ ഓഹരി വിപണിയിലെ നിലനില്പിനുപോലും ഈ പങ്കിടലുമായി നേരിട്ടു ബന്ധമുണ്ട്. ഫേസ്ബുക്കിന്റെ കാര്യം വിശദീകരിച്ചുകൊണ്ട് ഗ്രഹാം മീക്കില്‍ എഴുതുന്നു . 'Facebooks share price is linked to the amount of data it is users are willing to share with it.On social media our shares boost other peoples stocks ."
ഇതെങ്ങെനെയാണ് പ്രവര്‍ത്തിക്കുന്നത്? ഇപ്പോള്‍ ഇരുനൂറുകോടിയോളം ഉപയോക്താക്കളുള്ള ഫേസ് ബുക്കിന്റെ കഥ വിശകലനം ചെയ്ത് ഗ്രന്ഥകാരന്‍ ഇക്കാര്യം വ്യക്തമാക്കുന്നു . പ്രധാനമായും മൊബൈല്‍ഫോന്‍, പരസ്യവിപണീ എന്നിവയൊക്കെ കേന്ദ്രീകരിച്ചു നിലനില്‍ക്കുന്നു ഫേസ്ബുക്കിന്റെ ദൈനംദിന ജീവിതം. 2014 ലെ ചില കണക്കുകള്‍ നോക്കുക. 130 കോടിയായിരുന്നു അന്ന് ഫേസ്ബുക്കിന്റെ അംഗങ്ങളുടെ എണ്ണം. വരുമാനമാകട്ടെ അറുപതിനായിരം കോടി രൂപയും (12.46 ബില്യന്‍ അമേരിക്കന്‍ ഡോളര്‍). ഇതിന്റെ 92 ശതമാനവും പരസ്യങ്ങളില്‍ നിന്നായിരുന്നു.
ഈ പരസ്യങ്ങള്‍ ഫേസ്ബുക്കിന് ലഭിക്കുന്നതിന്റെ മുഖ്യകാരണം തങ്ങളുടെ ഉപയോക്താക്കളെക്കുറിച്ച് ഇവര്‍ പരസ്യവിപണിക്കു പങ്കിട്ടു നല്കുന്ന വിവരങ്ങളാണ്. ഫേസ്ബുക്ക് തന്നെ പറയുന്നതു കേള്‍ക്കുക.
'“Our ads let marketeres reach people on facebook based on a variety of factors including
age, gender, location and interests.... When marketeres create an ad campaign on facebook,
they can specify their budget, marketing objectives and the types of people they want to reach.
Facebook’s serving technology then dynamically determines the best available ad to show each
2004 മുതല്‍ ഇുവരെ ഫേസ്ബുക്ക് അനുദിനം വളര്‍ത്തിയെടുക്കു അതിന്റെ സാമൂഹിക, സാമ്പത്തിക സാംസ്‌കാരിക വ്യാപനത്തിന്റെയും മേല്‍ക്കോയ്മയുടെയും അടിത്തറ, ഓരോ അംഗവും ഷെയര്‍ ചെയ്യുന്ന ഡാറ്റയും അതിലൂടെ വെളിപ്പെടുന്ന അവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങളും പദവികളും താല്‍പര്യങ്ങളുംങ്ങളുമാണ്. ഇതാണ് നവ-സാമൂഹ്യമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഡിജിറ്റല്‍ - സൈബര്‍ നവ-വര്‍ഗ-സമൂഹസംഘടന.
ലൈക് , ഫ്രണ്ട് എന്നി വാക്കുകളുടെ സാമൂഹിക മനഃശാസ്ത്രത്തെ അസാമാന്യമാംവിധം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയാണ് ഫേസ്ബുക്ക് അതിന്റെ നിലനില്‍പ്പ് സാധ്യമാക്കിയത് share എന്ന വാകിനു വന്നതും സമാനമായ ഒരു ജീവിതവും ചരിത്രവുമാണ് . പിയറി ബോര്‍ദിയു സൂചിപ്പിക്കു 'പ്രതീകാത്മക അധികാര' symbolic power) വ്യവസ്ഥയുടെ ഏറ്റവും മൂര്‍ത്തമായ ഉദാഹരണമായി മാറുകയാണ് ഇതുവഴി ഫേസ്ബുക്ക്. share എന്ന വാക്കിനോളവും പ്രക്രിയയോളവും അതിനെ നിര്‍ണ്ണയിക്കുന്ന മറ്റൊന്നുമില്ല.
ഈ കുറിപ്പ് തയ്യാറാക്കുന്ന ദിവസം (മെയ് 27 2018) 'ദ ഹിന്ദു' ദിനപത്രത്തില്‍ ഏപ്രിലില്‍ അമേരിക്കന്‍ കോണഗ്രസും സെനറ്റും ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും അങ്ങനെ ചെയ്തതിനെക്കുറിച്ചുളള ഇമ്രാന്‍ ഫിറോസിന്റെ വിശകലനമുണ്ട്. രണ്ടിടത്തും ധാരാളം ചോദ്യങ്ങള്‍ സുക്കര്‍ബര്‍ഗിനു നേരെ ഉയര്‍ന്നു . ഡാറ്റാ ഷെയറിംഗിന്റെ ധാര്‍മ്മികതയായിരുന്നു അടിസ്ഥാന പ്രശ്‌നം. അമേരിക്കയില്‍ കുറെയൊക്കെ ഉത്തരം മുട്ടിയ സുക്കര്‍ബര്‍ഗ് പക്ഷെ യൂറോപ്യന്‍ പാര്‍ലെമെന്റിന്റെ ചോദ്യങ്ങളെ നിസ്സാരമായി അവഗണിച്ചും ചിലതൊക്കെ നേരിട്ടും സമര്‍ത്ഥമായി മറികടന്നുപോകുന്നു. സ്വകാര്യതയെ സംരക്ഷിക്കുന്ന ചില നിയമങ്ങള്‍ ഈ രാഷ്ട്രങ്ങളുണ്ടാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും നവ- സാമൂഹ്യമാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന 'ഷെയറിംഗ് വ്യവസായ'ത്തിന്റെ ഈ ആഗോള പ്രഭുവിന് മുന്‍പില്‍ ലോക രാഷ്ട്രങ്ങള്‍ പോലും നിസ്സഹായകമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .
Comments