Explore… Search

തെരഞ്ഞെടുപ്പ് 2019 സ്പെഷ്യല്‍ /പുല്‍വാമയ്ക്കും രക്ഷിച്ചെടുക്കാനാവാതെ മോദി :സ്വരൂപാനന്ദ

10-Mar-2019
* ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള പിടിവള്ളിയായിരുന്നു മോദിക്ക് പുല്‍വാമ . പക്േഷ, ആ പിടിവള്ളി കൈവിട്ടുപോയ മോദിയാണ് ഇപ്പോള്‍ രാഷ്്രടത്തിനു മുന്നിലുള്ളത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഷമ്മിയെ മോദി എവിടെയൊക്കെയോ അനുസ്മരിപ്പിക്കുന്നുണ്ട്. '' ദ കംപ്ലീറ്റ് മാന്‍ '' എന്ന്് കണ്ണാടി നോക്കി സ്വയം പറയാന്‍ മോദിക്ക് ഒരു മടിയുമുണ്ടാവില്ല. പക്‌ഷേ , മുഖം മിനുക്കലുകള്‍ കൊണ്ട് ഒരു നേതാവിനും ആത്യന്തികമായി രക്ഷപ്പെടാനാവില്ല. വ്യാജ വാര്‍ത്തകളും വ്യാജ നിര്‍മ്മിതികളും ചാര്‍ത്തി നല്‍കിയ വേഷഭൂഷാദികള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുമ്പോള്‍ 56 ഇഞ്ചിന്റെ ആ പ്രശസ്തമായ നെഞ്ചളവ് വെറും വെച്ചുകെട്ടായിരുന്നുവെന്ന് രാഷ്ട്രം തിരിച്ചറിയുകയാണ്. സ്വരൂപാനന്ദ