>

മോദിയാണ് പുതിയ ഇന്ത്യ ,
പുതിയ ഇന്ത്യ മോദിയും .മെയ്‌ മുപ്പതിന് നരേന്ദ്ര ദാമോദര്‍ദാസ്‌ മോദി ഇന്ത്യയുടെ പ്രധാന മന്ത്രിയായി തുടര്‍ച്ചയായി രണ്ടാമതും സ്ഥാനമേല്‍ക്കുന്നു 352 സീറ്റുകള്‍ നേടിയ എന്‍ ഡി എ മൂന്നില്‍ രണ്ടു  ഭൂരിപക്ഷത്തിനടുത്താണ്.  സ്വന്ത നിലക്കു  തന്നെ ബി ജെ പി 303 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തിനുമെത്രയോ  മുന്നില്‍ എത്തിയിരിക്കുന്നു.ഇനി മോദി യുഗം എന്ന് ബി ജെ പിയും എന്‍ ഡി എ യും ആര്‍.എസ് എസും ആവര്‍ത്തിക്കുമ്പോള്‍   ഒരു പ്രതിയോഗിയെ പോലും സമ്മാനിക്കാനാവാതെ പകച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം .മോദിയാണ് പുതിയ ഇന്ത്യ ,പുതിയ ഇന്ത്യ മോദിയും .

  പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായിരുന്നു ഈ വിജയം എങ്കിലും ബി ജെ പി ഈ വിജയം പ്രതീക്ഷിച്ചിരുന്നു.മോദി നടത്തിയ ഏക വാര്‍ത്താസമ്മേളനത്തില്‍  എന്‍ ഡി എ മുന്നൂറിലേറെ സീറ്റുകള്‍ നേടുമെന്ന് തികഞ്ഞ ആല്മവിശ്വാസത്തോടെ  മോദി അവകാശപ്പെട്ടിരുന്നു.ഏഴാം വട്ടത്തിലെ , അവസാന പാദമത്സരം അവശേഷിക്കുമ്പോഴായിരുന്നു ഈ പ്രഖ്യാപനം .മെയ്‌ 23 ന് തെരഞ്ഞെടുപ്പു ഫലവും അത് ശരിവെച്ചു .
   
ഒരു പക്ഷെ ഇത്ര ശക്തമായ ആക്രമണം പ്രതിപക്ഷം മുന്‍പ് അഴിച്ചു വിട്ടിട്ടുണ്ടാവില്ല .പ്രതിപക്ഷത്തിന്റെ ഐക്യസൂചിക ഭരണമുന്നണിയുടെ സാധ്യതകള്‍ തകര്‍ക്കുന്നതായിരുന്നു മോദിക്കെതിരെ അവര്‍ക്ക് ശക്തമായ ഒരു പൊതു ബിംബവും കിട്ടി.തന്റെ വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി.അഖിലേഷ് യാദവിന്റെ എസ് പിയും മായവതിയും ഉത്തര്‍പ്രദേശില്‍ ഒന്നിച്ചു പോരാടാന്‍ തീരുമാനിച്ചത് ഭരണപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു .കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി 7 1 സീറ്റുകള്‍ നേടിയ ഇടമാണിത് .ഇരു കക്ഷികളും ഒന്നിച്ചു മത്സരിച്ച  നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍  മുന്നണി പാട്ടും പാടി വിജയിച്ചു. എസ് പി  -ബി എസ് പി മുന്നണിയുടെ വോട്ടുകള്‍ ചേര്‍ന്നാല്‍ എണ്‍പതില്‍ 47 സീറ്റുകള്‍  .കിട്ടുമെന്നായിരുന്നു കണക്കുകള്‍ .പക്ഷെ ലോകത്തില്‍ ആദ്യമായി രസതന്ത്രം ഗണിതശാസ്ത്രത്തെ തോല്പിച്ചു .ഇരു മുന്നണികള്‍ക്കും കൂടി ഇവിടെ കിട്ടിയതു 16 സീറ്റുകള്‍ മാത്രം .ബി ജെ പി 59 സീറ്റുകള്‍ ഇവിടെ നേടി .കോണ്‍ഗ്രസ്‌ ഇന്ത്യ ഒട്ടാകെ നേടിയ 52 സീറ്റിലും മേലെ 


  കോണ്‍ഗ്രസിന്റെ പരാജയം തെരഞ്ഞെടുപ്പിന് മുന്‍പേ തുടങ്ങിയിരുന്നു .കണക്കുകളില്‍ മതിമറന്ന എസ് പി യും ബി എസ് പിയും കോണ്‍ഗ്രസിനെ ഒഴിവാക്കി മഹാമുന്നണിയുണ്ടാക്കി .സോണിയ മത്സരിക്കുന്ന റായി ബെരേലിയിലും രാഹുല്‍ മത്സരിക്കുന്ന അമേതിയിലും അവര്‍ പിന്തുണ വാഗ്ദാനം ചെയ്തു .സോണിയ വിജയിച്ചെങ്കിലും രാഹുല്‍ അമേതിയില്‍ പരാജയപ്പെട്ടു .സ്മൃതി ഇറാനിയുടെ മുന്നില്‍ തോല്‍ക്കാം എന്ന തോന്നലില്‍ രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിച്ചത് കൊണ്ടു ആ തോല്‍വി വലിയ ആഘാതമായില്ല.പക്ഷെ ഏറെ പ്രതീക്ഷയോടെ യു പി യില്‍ പ്രചാരണത്തിനു ഇറക്കിയ പ്രിയങ്കയുടെ കൈ പൊള്ളി .ബി ജെ പിയുടെ മുന്നോക്ക വോട്ടുകള്‍ പ്രിയങ്ക ഭിന്നിപ്പിക്കുമെന്ന മോഹവും അസ്ഥാനത്തായി.പാഴായ തുരുപ്പു ശീട്ട് കോണ്‍ഗ്രസിനെ വലിയ ആല്മപരിശോധനക്ക് പ്രേരിപ്പിക്കണം 

   ഏഴു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ മൂന്നു ഘട്ടത്തിലെ 303 സീറ്റുകളില്‍  ബി ജെ പി കടുത്ത വെല്ലുവിളി നേരിട്ടു.പിന്നിട് വടക്കെ ഇന്ത്യയിലും പശ്ചിമ മേഖലയിലും അനായാസമായിരുന്നു ബി ജെ പിക്ക് .മഹാരാഷ്ട്രയില്‍ ശിവസേനയുടെ പിന്തുണ സഹായകരമായെങ്കില്‍ ആര് മാസം മുന്‍പ് കോണ്‍ഗ്രസ്‌ പിടിച്ചെടുത്ത രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തിസ്ഗെഡിലും ബി ജെ പി പിടി മുറുക്കി .ആറുമാസ കൊണ്ടു ജനവിധി പാഴാക്കിയ മറ്റു സര്‍ക്കാരുകള്‍ ഉണ്ടാവില്ല രാജസ്ഥാനിലെ 2 5 സീറ്റും കൈ വിട്ടപ്പോള്‍ മധ്യപ്രദേശില്‍ ചിന്ദ്വാര തന്റെ മകനിലൂടെ  മുഖ്യമന്ത്രി  കമല്‍ നാഥ് സംരക്ഷിച്ചു മാതൃകയായി .

   അടിസ്ഥാനപരമായി ഹിന്ദുക്കള്‍ അപകടത്തില്‍ എന്ന വികാരവും ദേശീയതയുമാണ് ബി ജെ പി മുതലെടുത്തതെങ്കിലും .ഒരു സീറ്റു പോലും പാഴാക്കാന്‍ അവര്‍ അനുവദിച്ചില്ല .ബംഗാളില്‍ രണ്ടു സീറ്റ്‌ പ്രവചിക്കപ്പെട്ടിരുന്ന ബി ജെപി ശക്തമായ നീക്കുപോക്കുകളിലൂടെ ദീദിയുറെ 17 സീറ്റ്‌ നേടി  ഇടതുപക്ഷം കണക്കു പറയേണ്ടി വരുന്ന ഒരു നീക്കമാണിത് .ഒഡിഷയില്‍ പോലും ബി ജെ പി ആക്രമണത്തിലൂടെ ഏഴു  സീറ്റ്‌ നേടി .എന്നല്ല നിയമസഭയില്‍ നവീന്‍ പട്നായിക്കിനെ  തളക്കാന്‍ പര്ട്ടിക്കായില്ല .ബി ജെ പിക്ക് ഏതാണ്ട് ഒരു പിണിയാളിനെ പോലെ പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രശേഖര്‍ റാവുവിനെ ഞെട്ടിച്ചു പാര്‍ട്ടി നാല് സീറ്റ് കൈക്കലാക്കി ..അതോടെ ഫെഡറല്‍ ഫ്രെണ്ടിന്റെ ഉപജ്ഞാതാവ് 9സീറ്റുകള്‍ കൊണ്ടു തൃപ്തിപ്പെടെണ്ടി  വന്നു.
  പുലവാമ ആക്രമണവും ബാല്കൊട്ടില്‍ നടത്തിയ പ്രത്യാക്രമണവുമാണ് ബി ജെ പിയുടെ പ്രചാരണത്തെ നയിച്ച്തെങ്കിലും രഫ്ഫല്‍ പ്രശ്നത്തില്‍ രാഹുലിന്റെ ആരോപണം നേരിട്ട മോദി രാജിവ് ഗാന്ധിയെ അഴിമതിക്കാരന്‍ ഒന്നാം നമ്പര്‍ എന്ന് വിശേഷിപ്പിക്കുന്ന  നിലയില്‍ എത്തി .കോണ്‍ഗ്രസിന്റെ ചൌക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യത്തെ  തകര്‍ക്കാന്‍ സ്വയം ചൌക്കിദാര്‍ സ്ഥാനം ഏറ്റുപിടിച്ചതും  സാമൂഹിക മാധ്യമങ്ങളില്‍ പോരാട്ടത്തിനു വഴിയൊരുക്കി.  
  
കര്‍ഷകര്‍ക്കായി രണ്ടായിരം രൂപ സര്‍ക്കാര്‍ നല്കിയതും മോഡിക്ക് മൈലേജ് നല്‍കി .ഈ തെരഞ്ഞെടുപ്പു പ്രചാരണത്തെക്കാള്‍  പണത്തെ കുടിയാണ് ആശ്രയിച്ചത്.എലെക്ടറല്‍ ബോണ്ട്‌  വഴി ലഭിച്ച വന്‍ തുകയും  ബി ജെ പിയുടെ പ്രചാരണത്തെ വേറൊരു തലത്തില്‍ എത്തിച്ചു 

 സര്‍ക്കാരിന്റെ നേട്ടത്തെക്കള്‍ തന്റെ വ്യക്തിപ്രഭാവം തന്നെ മോദി തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തി ഇതിനെതിരെ ശക്തമായ ആക്രമണത്തിനു ഭിന്നിച്ചു  നിന്ന പ്രതിപക്ഷത്തിന് കഴിഞ്ഞില്ല തെക്കേ ഇന്ത്യ മാത്രമായിരുന്നു  അപവാദം അവിടെയും കര്‍ണാടകയില്‍ മിന്നുന്ന  പ്രകടനം  പാര്‍ട്ടി കാഴ്ച്ചവെച്ചു 


..ഗാന്ധിയെ വധിച്ച ഗോട്സെയെ ന്യായികരിച്ചപ്രനജാ സിഘ് ഭോപാലില്ലും തെരഞ്ഞെടുക്കപ്പെട്ടതോടെ 
കോണ്‍ഗ്രസിന്റെ അവസാനത്തെ പോസ്റ്റും വീണു .മോദിയും സമര്‍ത്ഥനായ ബി ജെ പി പ്രസിഡന്റ്‌ അമിത് ഷായും അങ്ങനെ തെരഞ്ഞെടുപ്പു  ചരിത്രത്തില്‍ ചരിത്രം സഷ്ടിച്ചു .

  
   

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image