കോണ്‍ഗ്രസ്‌ 
നേതൃത്വത്തിന്റെ  പരാജയം 

 രാഹുല്‍ ഗാന്ധി രാജി വെയ്ക്കുമോ ഇല്ലയോ എന്നതല്ല കോണ്‍ഗ്രസിലെ പ്രശ്നം .നെഹ്‌റു -ഗാന്ധി കുടുംബത്തിലെ ഒരാള്‍ ഇല്ലാതെ കോണ്‍ഗ്രസിന്‌ ഒരിക്കലും ജനങ്ങളെ അഭിമുഖീകരിക്കാനാവില്ല .കാരണം വര്‍ഷങ്ങള്‍ കൊണ്ടു വാര്‍ത്തെടുത്ത ബ്രാണ്ടാണത്.അതുകൊണ്ടു തന്നെ ആരും ,.രാഹുല്‍ ഗാന്ധിക്ക് താല്പര്യം ഉണ്ടെങ്കില്‍ പോലും ,അതംഗീകരിക്കാന്‍ പോകുന്നില്ല .അദ്ദേഹം രാജി വെയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും കുടുബത്തിന് വെളിയില്‍ ഉള്ള ഒരാളെ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ പ്രിയങ്കാഭക്തരുടെയും നാവു നിശബ്ടമായിരിക്കുന്നു.രാഹുല്‍ ഇല്ലെങ്കില്‍ ആരാണ് ഇന്നും നാമമാത്രമായെങ്കിലും ദേശീയ സാന്നിധ്യമുള്ള  .പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്നവര്‍ ?


.അതിനു ഒരു പക്ഷെ കഴിയുമായിരുന്ന ശരദ് പവാര്‍ പണ്ടെ പാര്‍ട്ടി വിട്ടു .മമതയും  പാര്‍ട്ടി വിട്ടു .എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയെ വിറപ്പിക്കുന്ന പുലിയെ കണ്ടെത്താന്‍ .ഒരു ടാലെന്റ്റ്‌ ഹണ്ട് നടത്തിയാല്‍ മായാവതിയാണ് അനുയോജ്യ .ഇന്ത്യയില്‍ എല്ലായിടത്തും സാന്നിധ്യം ഉള്ള നേതാവാണ്‌  അവര്‍ .പക്ഷെ ഒരു സാധാരണ സി ഇ ഒ പോസ്റ്റിലേക്ക് രാഷ്ട്രീയത്തിന്റെ എല്ലാച്ചതികുഴികളും അറിയുന്ന മായാവതി വരില്ല. .പിന്നെ പാര്‍ട്ടിയില്‍ നിന്ന്കുടുംബഭക്തരായ  എ കെ ആന്റണിയെ പോലെയുള്ള നേതാക്കള്‍  ആകാം .കഷ്ടമെന്നേ പറയേണ്ടു അവര്‍ക്കൊന്നും സ്വന്തം  നാട്ടിനപ്പുറത്തു വേരുകളില്ല കോണ്‍ഗ്രസിന്‌ ഇപ്പോള്‍ വേണ്ടത് വി എസ് അച്ചുതാനന്ദനെ പോലെ സകല കളികളും അറിയാവുന്ന ഒരു നേതാവാണ്‌ . ഒരു പക്ഷെ ഗുലാം  നബി ആസാദും അതിനു യോജിക്കും.അല്ലാതെ ആരുണ്ട് രാഹുലും പ്രിയങ്കയും അല്ലാതെ 
..കുടുബത്തിന്റെ വരുതിയില്‍ നില്‍ക്കുന്ന മറ്റൊരു രാഷ്ട്രീയക്കാരനെ കിട്ടാനില്ല കുടുംബത്തിനു മുകളില്‍ നരസിംഹ റാവുവിനെ പോലെ ഒരാളെ ഇനിയും പാര്‍ട്ടി അംഗീകരിക്കുമോ ?ഇല്ല എന്ന് തന്നെ ഉത്തരം .

  എങ്കിലും ആദ്യമായാണ്‌ കുടുംബത്തില്‍ നിന്നൊരാള്‍ പരിക്ഷീണനായി സ്ഥാനം വേണ്ടെന്നു പറയുന്നത് .പാര്‍ട്ടിയിലെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് .രാഹുല്‍ ആയതു കൊണ്ടു അത് സത്യസന്ധമായ ഒരു നീക്കമാണേന്നു കരുതണം .രണ്ടു  വട്ടം പരാജയപ്പെട്ട ഒരു നേതാവു ആല്മപരിശോധന നടത്തിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ ഇല്ലാതാകും..തലകള്‍ ഉരുണ്ടാല്‍ മാത്രമേ മാറ്റമുണ്ടാകു.
   
എവിടെയാണ് പിഴച്ചത് ?

    രണ്ടാം യു പി എ നേരിട്ട അഴിമതി ആരോപണങ്ങളില്‍ നിന്ന് തുടങ്ങുന്നു കോണ്‍ഗ്രസിന്റെ തകര്‍ച്ച .തെലുങ്കാന സംസ്ഥാനത്തിനു വേണ്ടി സ്വന്തം തട്ടകം ബലി കഴിച്ച്ചപ്പോള്‍ കോണ്‍ഗ്രസ്‌ ദക്ഷിണേന്ത്യയിലെ മേല്‍കൈ കൂടി നഷ്ടപെടുത്തി അഴിമതിയുടെ പേരില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ ഒഴിവാക്കുകയും റാവുവിനെ വിശ്വസിക്കുകയും ചെയ്തത് പഴയ കഥയെന്നു തോന്നാം .പക്ഷെ രാഷ്ട്രീയമായ സൂത്രശാലിത്വം പാര്‍ട്ടി നേതൃത്വത്തില്‍ രാജീവ്‌ മുതല്‍ കുറഞ്ഞു വരികയാണ് എന്നതാണ് ഇത് ചൂണ്ടി കാട്ടുന്നത് . നേതാക്കളെ ഉയര്‍ത്താനും അളക്കാനും അവഗണിക്കാനും രാഷ്ട്രീയമായ കുടിലത തന്നെ വേണം.അധികാരത്തിന്റെ അപ്പകഷണത്തിനു പിറകെ നടക്കുന്ന നേതാക്കന്മാരുടെ മക്കള്‍ സ്നേഹത്തില്‍ രാഹുല്‍ വിഷമിക്കേണ്ട കാര്യമില്ല .ആശയപരമായി കുറച്ചെങ്കിലും അവര്‍ കൂടെ നില്‍ക്കുന്നുണ്ടോ  എന്ന് ആരായുകയാണ് ബുദ്ധി . വീണ്ടും ഒരു മമതയെയോ പവാറിനെയോ സൃഷ്ട്ടിക്കുക ആകരുത് ലക്‌ഷ്യം .

  കാരണം ഇന്ന് പാര്‍ട്ടി അതിന്റെ ഏറ്റവും മോശപെട്ട പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് .കോണ്‍ഗ്രസ്‌ ഇത്തവണ നേടിയ  52 സീറ്റില്‍ എട്ട് സീറ്റുകള്‍ പാര്‍ട്ടിക്ക് ഒരു സ്വാധീനവുമില്ലാത്തതമിഴ്നിനാട്ടില്‍ നിന്നാണ്. .അതായത് ഒരു ഡി എം കെ തരംഗത്തിന്റെ സൃഷ്ട്ടിയാണ് അത്അത് എപ്പോഴും മാറി മറയാം ഡി എം കെ തന്നെ മുന്നണി മാറാം


  ആ നിലക്കു കോണ്‍ഗ്രസ്‌ സത്യസന്ധമായി തെരഞ്ഞെടുപ്പു വിലയിരുത്തുന്നുവെങ്കില്‍  .സ്വന്തം തട്ടകത്തില്‍ നിന്ന് തുടങ്ങണം .39 കൊല്ലമായി പ്രതിനിധാനം ചെയ്തു  വന്ന അമേതിയില്‍ ഔദ്യോഗിക പദവിയുമായി സഹോദരി പ്രിയങ്ക പ്രചാരണം നടത്തിയിട്ടും എന്ത് കൊണ്ടു രാഹുല്‍ പരാജയപ്പെട്ടു അഞ്ചു കൊല്ലം മുന്‍പ് വരെ അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിക്ക് അവിടെ എന്ത് കൊണ്ടു വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായില്ല .എന്ത് കൊണ്ടു കൂടെ നിന്നവരെ ബി ജെ പി സ്വാധീനിച്ചു ?തന്റെ കാല്‍കീഴില്‍ മണ്ണൊലിച്ചു  പോകുന്നത് രാഹുലും സോണിയയും പ്രിയങ്കയും കണ്ടില്ലേ?ജനാധിപത്യത്തില്‍ വോട്ടര്‍മാരെ നിരന്തരമായി സ്വാധീനിച്ച്ചാലെ ഒരാള്‍ക്ക്‌ വിജയിക്കാനാവൂ .പ്രത്യേകിച്ചും മോദിയും സ്മൃതിയും പ്രതിയോഗികള്‍ ആകുമ്പോള്‍ .

    വയനാട്ടിലെ കൂറ്റന്‍ വിജയം ഈ പരാജയത്തെ നിസ്സാരവല്‍ക്കരിക്കുന്നു .മാത്രമല്ല രാഹുല്‍ സ്ഥാനാര്‍ഥി ആയിരുന്നില്ലെങ്കില്‍ കേരളത്തില്‍ ഇത്തരമൊരു വിജയം യു ഡി എഫിന് കിട്ടുമായിരുന്നില്ല .രാഹുലിനെ ശ്ക്തമായി പിന്തുണച്ച ലീഗിന്റെ കൊടി ബി ജെ പി സമര്‍ഥമായി ഉപയോഗിച്ചുവെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം .

  
ലോകസഭയിലെ 543 സീറ്റുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഇന്ന് ആദര്‍ശത്തിന്റെ പേരില്‍ അല്ല .പണവും പ്രചാരണവും നല്ല  ആള്‍ബലവും  വേണം ഈ പ്രക്രിയക്ക്‌.കോണ്‍ഗ്രസ്‌ അവതരിപ്പിച്ച ഏറ്റവും ആശവഹമായ ന്യായ പദ്ധതിക്ക് മോദിയുടെ തീവ്ര ദേശീയതയ്ക്ക് എതിരെ നില്‍ക്കാന്‍  കഴിഞ്ഞില്ലെങ്കില്‍  അത് പ്രചാരനത്തിലെ  പാളിച്ചകള്‍ ആണ് സൂചിപ്പിക്കുന്നത്അല്ലെങ്കില്‍ ഇതുവരെ കടം എഴുതിതള്ളാത്ത വരെ വോട്ടര്‍മാര്‍ അവിശ്വസിച്ചിരിക്കും .ഓരോ നിയോജകമണ്ഡലത്തിലും വന്‍കമ്പനികള്‍ പിന്തുണയ്ക്കുന്ന ഭരണകക്ഷിക്ക് ജനങ്ങളെ എങ്ങനെയും വശീകരിക്കനാകും .നിയമപരമായി തന്നെ കര്‍ഷകര്‍ക്ക് ബി  ജെ പിസര്‍ക്കാര്‍ രണ്ടായിരംരൂപ  കൈ മാറിയെന്നതിവിടെ  ഓര്‍ക്കണം  


   രാജ്യമൊട്ടാകെ അസ്വസ്ഥജനകമായ പ്രശ്നങ്ങളില്‍  ക്രിയാല്‍മകമായോ അല്ലാതെയോ പങ്കെടുത്തു ഭരണക്ഷിയെ എതിരിടാന്‍ കുടുംബം മാത്രം പോരാ .അതാണ്‌ രാജിവാഗ്ടാനത്തിലൂടെ രാഹുല്‍ പറയുന്നത് .പല കോണ്‍ഗ്രസ്‌ നേതാക്കളും എപ്പോള്‍ നിറം മാറും എന്നറിയാത്തതിനാല്‍  സംസ്ഥാന ഘടകങ്ങളെ നിയന്ത്രിക്കുന്നതും വലിയ  പ്രശ്നമാകുന്നുണ്ട്  .ശബരിമലവിഷയത്തില്‍ നേതാവിനെതിരെ തന്നെ നിന്ന് കൊണ്ടു  തങ്ങള്‍ വിജയിച്ചു എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്‌ കരുതുന്നത് .എങ്കില്‍ ബി ജെ പി യായിരുന്നു ഇവിടെ വിജയിക്കേണ്ടിയിരുന്നത് കോണ്‍ഗ്രസിന്‌ ലഭിച്ച വോട്ട് രാഹുലിന് ലഭിച്ച വോട്ട് ആയിരുന്നു എന്നവര്‍  തിരിച്ചറിയും എന്ന് കരുതാം . അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെങ്കിലും .

  മാത്രമല്ല  തങ്ങളുടെ ഹിന്ദു ദേശീയതയുടെ  അംഗീകാരം ആണ് ഈ വിധി എന്ന്  കരുതുന്ന ബി ജെ പി ഇനി മുതല്‍ ഇന്ത്യയെ കോണ്‍ഗ്രസ്‌ മുക്തമാക്കാന്‍ ശ്രമിക്കും . ആ നിലക്ക്വി ഭജനത്തിന്റെ രാഷ്ട്രീയം നേരിടാന്‍ രാഹുല്‍ മാത്രം  പോര എന്ന് പാര്‍ട്ടി തിരിച്ചറിയണം .

  കോണ്‍ഗ്രസ്‌ ഇന്ത്യയില്‍ എക്കാലത്തും രൂപമിലാത്ത ഒരു കക്ഷിയാണ് അതുപെട്ടെനു ഒരു ജനതയുടെ വികാരമായി മാറും .പക്ഷെ വരാനിരിക്കുന്ന നാളുകളില്‍ അങ്ങനെ  ആകണമെന്നില്ലഅതാണ്‌ കോണ്‍ഗ്രസ്‌ നേരിടുന്ന വെല്ലുവിളി .എന്നാണിത് നമ്മുടെ നേതാക്കന്മാര്‍ തിരിച്ചറിയുക .
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image