ഇടതുപക്ഷത്തിന്റെ ഇരട്ട മുഖങ്ങള്‍ 

ഇന്ത്യയില്‍ ഇടതുപക്ഷം തങ്ങളുടെ നിലനില്‍പ്പിനു സ്റ്റാലിനോടു കടപ്പെട്ടിരിക്കുന്നു.ഡി എം കെ നേതാവ് എം കെ സ്റാലിന്‍ രണ്ടു സീറ്റ്‌ വീതം നല്കിയിരുന്നില്ലെങ്കില്‍  സി പി ഐ ഇത്തവണ ലോകസഭയില്‍ എത്തുമായിരുന്നില്ല .സി പി എമ്മിന് ആലപ്പുഴയില്‍ അരിഫിനു കിട്ടിയ ഒരു സീറ്റ്‌ കൊണ്ടു തൃപ്തിപ്പെടെണ്ടി  വന്നേനെ .ജനാധിപത്യത്തില്‍ ഇത് സ്വഭാവികമാണെങ്കിലും  യു ഡി എഫ്‌ കൊടുംകാറ്റില്‍ കേരളത്തിലും ബി ജെ പി മുന്നേറ്റത്തില്‍ ബെന്ഗാളിലും പാര്‍ട്ടി കടപുഴകി .കാവി വഴി മമതയെ തളക്കാന്‍ ആയി എന്ന അവകാശവാദം അനുയായികളെ ഞെട്ടിച്ചിട്ടുണ്ട് .ഫാസ്സിസം വരാന്‍ ഇനിയും നാളകള്‍ ഉണ്ടെന്നു കരുതുന്ന പാര്‍ട്ടി നേതൃത്വം വലിയ പ്രതീക്ഷയില്‍ ആണ് 


.തെരഞ്ഞെടുപ്പില്‍ ബി ജെപ്പിക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഏറ്റവും ശക്തമായ മുഖമായിരുന്നു മമത മോദിക്കെതിരെ ഇത്ര ശക്തമായ ആക്രമണം രാഹുല്‍ പോലും നടത്തിയിരുന്നില്ല .42 സീറ്റില്‍ അവര്‍ 34-
36 സീറ്റുകള്‍ നേരിടുമെന്നായിരുന്നു പ്രതീക്ഷ .പക്ഷെ നേടിയത് 23 സീറ്റുകള്‍ 
  പശ്ചിമ ബെന്ഗാളില്‍ സി പി എമ്മിന് 27 ശതമാനം വോട്ടാണ് നഷ്ടപെട്ടത് .17 ശതമാനം വോട്ട് നേടിയ ബി ജെ പി ഇത്തവണ 42 ശതമാനം വോട്ട് നേടി 17 സീറ്റുകള്‍ നേടി .ഇടതപക്ഷം സീറോ നേടിയെങ്കിലും ശത്രുവിന്റെ ശത്രുവുമായുള്ള ചെങ്ങാത്തത്തിലൂറെ മമതയുടെ വ്യാമോഹങ്ങള്‍ തട്ടിതകര്‍ത്ത  സന്തോഷത്തിലാണ് അവര്‍.വോട്ട് ചെയ്യാന്‍ സമ്മതിക്കാതിരിക്കുകയും  സി പി എം പ്രവര്‍ത്തകരെ പീഡിപിക്കുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ്‌ ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞു പക്ഷെ വേണ്ടിവന്നാല്‍ മമത ബി ജെ പി യുമായി വീണ്ടും അടുത്തു കൂടെന്നില്ല എന്നത് മറ്റൊരു  ക്രൂരമായ രാഷ്ട്രീയ യാഥാര്‍ത്യം.പക്ഷെ ഇടതുപക്ഷത്തിന് ബി ജെ പിക്ക്പോ യ വോട്ട് മുഴുവന്‍ തിരിച്ചു കിട്ടുമോ ?മാത്രമല്ല സുതാര്യമായ   പാര്‍ട്ടിയുടെ ഈ വലതുപക്ഷവ്യതിയാനം  ചിലരുടെ സാഹസികത മാത്രമായി എഴുതിതള്ളാനാവുമോ ?

     കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നുറപ്പായതോടെ എല്‍ ഡി എഫ്‌ ആ പ്രഹരം സമ്മര്‍ദ്ദത്തില്‍ ആയിരുന്നു .ബി ജെ പിയുമായി കോണ്‍ഗ്രസ്‌ രഹസ്യധാരരണയില്‍ എന്ന പതിവ് പ്രചാരണം വോട്ടര്‍മാരെ സ്വാധീനിക്കുകയോ കോണ്‍ഗ്രസ്‌ വോട്ടുകള്‍ ബി ജെപിയില്‍ എത്തിക്കുകയോ ചെയ്തില്ല അഭൂതപൂര്‍വമായി കേരളത്തിലെ സി പി എമ്മിന്റെ 12 ശതമാനം വോട്ടാണ് നഷ്ടപെട്ടത് 124 നിയമസഭ നിയോജകമണ്ഡലങ്ങളില്‍ അവര്‍ പിന്നിലായി. മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ പോലും ..തിരുവനന്തപുരത്തു സി പി ഐ മൂന്നാം സ്ഥാനത്തായി .തൃശൂരില്‍ സുരേഷ് ഗോപി വോട്ടുകള്‍ വാരികൂട്ടി .എങ്കിലും വലിയ പരാജയം പാലക്കാട്ട് എം ബി രാജെഷിന്റെയായിരുന്നു .ആലപ്പുഴയിലെ അപ്രതീക്ഷിത  ജയം കോണ്‍ഗ്രസിലെ ശക്തമായ ഒരു വ്നിതമുഖമായ ഷാനിമോളെ  പരാജയപ്പെടുത്തി.ബി ജെ പി ബന്ധം ആരോപിച്ച അര എസ് പിയുടെ  എന്‍ കെ പ്രേമചന്ദ്രന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കില്‍  കെണിയില്‍ കുടുങ്ങിയ  എം കെ രാഘവന്‍ പോലും കോഴിക്കോട് ജയിച്ചു . പെരിയയിലെ കൊലപാതകവും വടക്കന്‍ കേരളത്തിലെ ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു . കാസര്‍ഗോട്ടെ തകര്‍ച്ചക്ക് കാരണം വേറെ കാണേണ്ട വടകരയില്‍ മുരളി സ്ഥാനാര്‍ഥി ആയതു പി ജയരാജന് വിനയായി എന്തായാലും ഇപ്പോഴും അക്രമങ്ങള്‍  അവിടെ വല്ലാതെ അരങ്ങേറുന്നു .ശബരിമല യാഥാസ്ഥിതികരായ ചില ഇടതുപക്ഷക്കാരെ എതിര്‍ത്തു വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചിരിരിക്കാം എന്നാലും ആ  വോട്ട് യു ഡി എഫ്‌ പെട്ടിയില്‍ ആണ് വീണത്‌

   പ്രധാനമായും രാഹുലും മോദി വിരോധവും ആണ് ഇത്തവണത്തെ വോട്ടിങ്ങിനെ സ്വാധീനിച്ചത് . ലോക്സഭയിലേക്കു മാത്രമായി വോടിംഗ് നടക്കുമ്പോള്‍ സ്ഥിരതയ്ക്കുംദേശീയ കക്ഷിക്കും വോട്ട് ചെയ്യുക എന്ന പൊതു സ്വാഭാവം കേരളം ഇത്തവണയും ആവര്‍ത്തിച്ചു സി പി എം ശ്രമിച്ചുവെങ്കിലും പ്രചാരണത്തില്‍ കോണ്‍ഗ്രസ്‌ വോട്ട് ഭിന്നിച്ചു  ബി ജെപ്പിക്കു  പോയില്ല എന്ന് കണക്കുകള്‍ സുചിപ്പിക്കുന്നു  വി എസ് പ്രചാരണത്തിന് ഉണ്ടായിരുന്നില്ല എന്നതും ഇടതുപക്ഷത്തിന് ക്ഷീണമായി  .മഹാപ്രളയവും ദുരിതാശ്വാസവും വലിയ പ്രശ്നമായില്ല എന്നതില്‍ എല്‍ ഡി എഫ്‌ ആഹ്ലാദിക്കണം ഒരു പക്ഷെ വോട്ടര്‍മാര്‍ ആ പ്രഹരം   നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മാറ്റി വെച്ചിരിക്കാം .

 നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതെല്ലാം മാറിമറിയും .ശബരിമലയില്‍ കോടതി വിധി വരാനിരിക്കുന്നു ആ മുദ്രാവാക്യവുമായി മത്സരിച്ചാല്‍ യു ഡി എഫ്‌ അധികാരത്തില്‍ എത്തണമെന്നില്ല പ്രത്യേകിച്ചും ബി ജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന നിലക്ക്. ന്യൂനപക്ഷ മതേതര വോട്ട് നേടിയാല്‍ മാത്രമേ യു ഡിഎഫിന് വിജയം ഉണ്ടാകു കോണ്‍ഗ്രസ്‌ മുക്ത ഭാരതത്തിന്‌ ശ്രമിക്കുന്ന ബി ജെപി അടുത്ത തവണ എന്തും ചെയ്യും  എന്നാലോചിക്കണം യു ഡി എഫും എല്‍ ഡി എഫും ..

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image