മോദി 2.0 :ചരിത്രമുഹൂര്‍ത്തം 

പാര്‍ലമെന്റിലെ ഗ്രേറ്റ്‌ ഹാളില്‍ ഭരണഘടനയ്ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ടാണ് നരേന്ദ്ര ദാമോദര്‍ദാസ്മോ ദി എന്‍ ഡി എ യുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി രണ്ടാം  വട്ടവും സ്ഥാനം ഏറ്റത്ഏഴു  ദശകങ്ങളുടെ ചരിത്രമേ ഉള്ളുവെങ്കിലും ലോകത്തെ ആറിലൊന്നു വരുന്ന ജനതയുടെ വിശ്വാസപ്രമാണമാണ് ആ ഗ്രന്ഥം സ്വതന്ത്ര ഇന്ത്യയുടെ സ്ഥാപക നേതാക്കള്‍ വിഭാവനം ചെയ്ത ഒരു പുതിയ ഇന്ത്യയുടെ പ്രാണവായുവാണത്‌.അധികാരത്തില്‍ അഞ്ചു  വര്ഷം പൂര്‍ത്തിയാക്കിയ ഒരു വലതുപക്ഷ നിലപാടുള്ള പ്രധാനമന്ത്രി പോലും അതില്‍ മുറുകെ പിടിക്കുന്നുവെങ്കില്‍ അതൊരു ശുഭോദര്‍ക്കമായ കാര്യമാണ് 

.രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന അസംതൃപ്തി ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് മോദിഅതിനടുത്ത ദിവസം പറയുകയുണ്ടായി .തന്റെ രണ്ടാമൂഴത്തില്‍ ഇവ രണ്ടും അദ്ദേഹം ഉയര്‍ത്തി കാണിക്കുന്നുവെങ്കില്‍ അതൊരു ഭംഗി വാക്ക് ആകാന്‍  വഴിയില്ല .മോദി ഒരു പുതിയ ചരിത്രം സൃഷ്ട്ടിക്കുമോ അതോ ഇന്ത്യയെ കുടുതല്‍ ഇരുണ്ട നാളുകളിലേക്ക്  കൊണ്ടു പോകുമോ?


  ആദ്യ ഭരണത്തില്‍ അനുഭവസമ്പത്ത് മോദിക്കില്ലായിരുന്നു .എന്നാല്‍ ഇത്തവണ നല്ല ഭൂരിപക്ഷവും അനുഭവസമ്പത്തും കൈമുതലാക്കിയാണ് മോദി പ്രധാനമന്ത്രിയാകുന്നത് .ആ നിലക്ക് അദ്ദേഹംഎന്‍ ഡി എ യിലെ ഘടകകക്ഷികളെ കൂടി ചേര്‍ത്തു രൂപികരിക്കുന്ന ഈ സര്‍ക്കാര്‍ കുറച്ചു കുടി വിശാലമാകും എന്നാണു സൂചനകള്‍.വ്യത്യസ്തമായ അഭിപ്രായയങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു മന്ത്രിസഭയാകാം മോദി രൂപികരിക്കുക എന്ന് വേണം കരുതാന്‍ .കഴിഞ്ഞ മന്ത്രിസഭയുടെ വലിയ പരിമിതിഇയായിരുന്നു മികച്ച മന്ത്രിമാരുടെ അഭാവം .ഇന്ത്യ പോലെ ബൃഹത്തായ  ഒരു രാജ്യത്തെ തികച്ചും കേന്ദ്രീകൃതമായി ഭരിക്കാന്‍ ആവില്ലെന്ന് കഴിഞ്ഞ ആ ഭരണം തെളിയിച്ചു 

  ആശയപരമായി ആര്‍ എസ് എസ്സിന്റെ പശ്ചാത്തലമുള്ള ഒരു സര്‍ക്കാരിന് ഒരു നടുനിലക്കക്ഷി ആകാന്‍ സാധ്യമല്ല .മതപരവും ആശയപരവുമായ സംഘര്‍ഷങ്ങള്‍ക്ക് അത് വഴിയൊരുക്കും .മതപരമായ വിഭജനം സമുദായങ്ങള്‍ക്കിടയില്‍ മാത്രമല്ല ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിപ്പിക്കുംഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം സ്വാതന്ത്ര്യം തുടങ്ങിയവയെ അത് ബാധിക്കും .അത്തരമൊരു വിഭജനം തെരഞ്ഞെടുപ്പില്‍ സഹായകമാകുമെന്ന് കാണുക കൂടി ചെയ്താലോ അവ ഉപേക്ഷിക്കാന്‍ ഒരു ഭരണാധികാരിയും തയ്യാര്‍ ആവില്ല 

  വലത്പക്ഷ രാഷ്ട്രങ്ങളുടെ ഉദയമാണ് നാമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത് .അമേരിക്കയില്‍ തന്‍കാര്യം പറയുന്ന ട്രമ്പിനെപോലെ കര്‍ക്കശരായ ഭാരനാധികാരികളുടെ സംഖ്യ  കൂടി വരുന്നു.തന്റെതായ വിധത്തില്‍ ഇസ്ലംവല്‍ക്കരണം നടത്തുകയാണ് ടര്‍ക്കിയില്‍ എര്‍ദോഗന്‍ .ആ ലോകത്താകുമോ രണ്ടാം വട്ടത്തിലെ മോദി ?അതോ ഇസങ്ങള്‍ക്കപ്പുറം തന്റെ ജനതയുടെ വികാരമാകുന്ന ഭരണാധികാരി?
   
ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷത്തിലാണ് മോദി ഇപ്പോള്‍ .നൂറു കോടി ജനതയുടെ മോഹങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു .അദ്ദേഹം ചരിത്രത്തിനോപ്പം നടന്നു ചരിത്രം സൃഷ്ടിക്കുമോ അതോ ... 
   


 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image