ചിരിയുടെ വര്‍ണ്ണപ്രപഞ്ചം

പി എസ് ജോസഫ്‌ 

നര്മത്തില്‍ ചാലിച്ച നിറങ്ങളുമായി  പി ജി ദിനേശിന്റെ പുലിവര രണ്ടു കോഴിക്കോട് കീഴടക്കിയപ്പോള്‍ 

  തൃശൂരുകാരെ നര്‍മത്തില്‍  തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല സിംഹം പോലും മറ്റെവിടെയാണു പുലിയാകുക! പെരുപ്പിച്ചും ചുരുക്കിയും മുഖംമൂടിവെച്ചും  വെയ്ക്കതെയും സ്വന്തം ദേഹം തന്നെ മറയാക്കുന്ന  പുലികളിയുടെയും കുമ്മാട്ടിയുടെയും ഊര്   കൂടിയാണ്   ഈ ദേശം .ഉത്സവമാണെങ്കിലോ  മേളത്തിനു മേലെ മേളം  ,സാധാരണ മേളമല്ല,ഇലഞ്ഞിത്തറ മേളം തന്നെ .പൂരമാണെങ്കില്‍ മഹാ പൂരം. . വര പോലും പുലിവരയാകണം എന്നാലെ ഇവിടെ അത് ഓടു.സ്വന്തം നാട്ടുകാരുടെ  ആ  വികാരം  തിരിച്ചറിഞ്ഞാണ്‌ ചിത്രകാരനായ പി ജി ദിനേശ് പുലിവര രണ്ടുമായി കോഴിക്കോട്ട്‌  എത്തിയിരിക്കുന്നത്.ചിരിയുടെ വര്‍ണ്ണപ്രപഞ്ചമാണിത് .


  കോഴിക്കോട്ടുകാര്‍ ആകട്ടെ നേരെ വാ പോ എന്ന സമീപനക്കാരും .കേരളത്തിനു   വടക്കുള്ള സുഹൃത്തുക്കള്‍ക്കായി ലളിതകലാ അക്കാദമിയില്‍ പുലിവര-2 എന്ന പ്രദര്‍ശനം ഒരുക്കുമ്പോള്‍ ദിനേശിന് മുന്‍പില്‍ അത് വിശദീകരിക്കെണ്ട  ബുദ്ധിമുട്ട്.എന്താണ് കഥ? കഥയില്ലാത്ത ചിത്രമോ ?എന്താണ് അര്‍ഥം?അര്‍ത്ഥമില്ലാത്ത വരയോ ?ഒരു ചിത്രകാരനെയും ശില്പിയെയും  കുഴക്കുന്ന ചോദ്യം.ഏറ്റവും കാവ്യാല്‍മകമായ ഭാഷയില്‍ ലളിതമായി യുക്തിയെ പിടിച്ചു കുലുക്കിയ ഇരടികള്‍ സമ്മാനിച്ച കുഞ്ചന്‍ നമ്പിയാരുടെ  നാട്ടുകാര്‍ കൂടിയാണ് നാം എന്ന് മറന്നു പോകുന്ന നിമിഷം.കഥയില്ലേ ?നിറങ്ങളില്‍ ആണ് കഥ .അര്‍ത്ഥമില്ലേ ?ആ ഭാവങ്ങളില്‍ ആണ് അര്‍ഥം .അതു വായിചെടുക്കണം എന്ന് സൂചിപ്പിക്കുമ്പോള്‍ എന്താണ് അര്‍ഥം എന്ന ചോദ്യം വീണ്ടും .

   ഇത്ര ലളിതമായ ദൃശ്യാനുഭവം യാതൊരു മുഖവുരയുമില്ലാതെ അവതരിപ്പിക്കുകയായിരുന്നു ദിനേശ്.നിറങ്ങള്‍ നിറഞ്ഞ കൂറ്റന്‍ കാന്‍വാസുകളില്‍ കേരളീയ ജീവിതത്തിലെ വ്യത്യസ്ത ഭാവങ്ങള്‍ ആവിഷ്ക്കരിക്കുന്ന ചിത്രങ്ങള്‍ .ചിലര്‍ക്ക് പുലി മീശ .ചിലരുടെ തല തുന്നി വെച്ചിരിക്കുന്നു .നല്ല അഴകുള്ള യുണിഫോര്മിലാണ് ചില മൂപ്പിലാന്മാര്‍.സാക്ഷാല്‍ പുലി കുടുബമാണിത് .
  
ഏറ്റവും കൌതുകകരമായ കാര്യം മൃദുലമായ വര്‍ണങ്ങളാണ് നിറയുന്നത് എന്നതാണ്  .ആ നിറങ്ങളില്‍ പുലി മീശയുമായി ചിലര്‍ .കണ്ടുമറന്ന ചില കുടുബ ചിത്രങ്ങള്‍ .പക്ഷെ അവര്‍ നമ്മെ ചിരിപ്പിക്കുന്നു .ആ നോട്ടം ആ ഭാവം അതെല്ലാം തനി നാടന്‍ .

 പൂമുഖത്ത് നല്ല നാടന്‍ വരിക്ക ചക്ക മുറിച്ചു വെച്ചിരിക്കുന്നു .പീച്ചിലിങ്ങയും ഇല കിളിര്‍ത്ത ഇഞ്ചിയും  കുന്നിക്കുരുവുമെല്ലാം ആ നിശ്ചല  ദൃശ്യത്തില്‍ ഉണ്ട്  ഇന്നും വറ്റാത്ത കേരളീയ ധാര  നിറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍  നമ്മുടെ ഉള്‍ക്കാഴ്ചയനുസരിച്ച് വ്യഖ്യാനിക്കാം .കാരണം നാം തന്നെ ഒരു വലിയ ചിത്രത്തിനുള്ളിലാണ്.സാധാരണ കോഴിക്കോട് കാണാത്ത ചില ദൃശ്യങ്ങള്‍ .

 തികച്ചു വ്യത്യസ്തനായ ഒരു ചിത്രകാരന്റെ  ഒരു ദശകത്തില്രെ നീണ്ടു നിന്ന അദ്ധ്വാനത്തിന്റെ ഫലമാണിത്.     ജെനറലും കോമാളിയും അഴകിയരാവണന്മാരും ഈ ചിത്രങ്ങളില്‍ ഉണ്ട് .സ്ഥായിയായ ഭാവം പരിഹാസം  എന്ന് പറയാം .ഹ്യുസ് ഓഫ് സറ്റയര്‍ എന്ന പേര് അന്വര്തംമാക്കുന്ന ചിത്ര ശില്പങ്ങള്‍        കഥയല്ല ,നിറങ്ങള്‍ സൃഷ്ട്ടിക്കുന്ന ഒരു അനുഭവമണ്ടലമാണ് ഈ പ്രദര്‍ശനത്തിന്റെശക്തി .


  ചിത്രങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനായി നിരവധി ശില്പങ്ങളും പ്രദര്‍ശനത്തിനു അകമ്പടി സേവിക്കുന്നു . .പെടസ്ടലില്‍  നിരവധി ശില്പങ്ങള്‍ .കളിമണ്ണില്‍  തീര്‍ത്ത  ഇവക്കു വലിയ പഴക്കം തോന്നിക്കും .ശ്രദ്ധയോടെ ,ഉപയോഗിച്ച നിറങ്ങള്‍ ആണ് ഈ ശില്പ സൃഷ്ട്ടിക്കു പഴമ നല്‍കുന്നത് .വക്രീകരിക്കപ്പെട്ട രൂപങ്ങള്‍ ആണിവ .ഒരു സറ്റയര്‍ എന്ന പോലെ .പക്ഷേ ഓരോ രൂപവും കാണികള്‍ക്ക് ഒരു വെല്ലുവിളിയാണ്അര്‍ത്ഥമല്ല രൂപവും ഭാവവുമാണ്  ഇവിടെ പ്രധാനം.
 
 തന്റെ ഈ സൃഷ്ട്ടികള്‍ യഥാര്‍ത്ഥമാക്കാന്‍ ദിനേശ് പലതരം മാധ്യമങ്ങള്‍ പഠിച്ചു. കളിമണ്‍ ഉപയോഗിക്കുന്നതില്‍ വൈദഗ്ദ്യം നേടി .അതെ  പോലെ ഇരുമ്പില്‍  പണിയാനും തടിയില്‍ മെനയാനും അദ്ദേഹം പഠിച്ചു അടുത്തയിടെ  മാത്രമാണ് ലോഹത്തകിടില്‍ തീര്‍ത്ത ആറടി പൊക്കമുള്ള രണ്ട് ആനകള്‍ ദേശീയ പ്രദര്‍ശനത്തിനു  ഈ കലാകാരന്‍ അയച്ചത്.
 
 ദിനേശിന്റെ കലസപര്യയിലെ ഒരംശം മാത്രമാണ് ഈ പ്രദര്‍ശനം .ദേശീയ പുരസ്കാരം  നേടിയ ഈ കലാകാരന്‍ വ്യത്യസ്തങ്ങളായ നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് . ചെറുപ്രായത്തിലെ ദേശീയ അംഗീകാരം കിട്ടിയ കലാകാരനാണ് ദിനേഷ്.അവയുടെ  അര്‍ത്ഥ തലങ്ങള്‍ വ്യത്യസ്തമായിരുന്നു .
  അതി ശക്തമായ രചനയായിരുന്നു ആസിഡ് ആക്രമണത്തില്‍  ജീവിതം  നഷ്ടപ്പെട്ടവരുടെ  കഥ പറയുന്ന എച്ച് 2 എസ് ഒ 4.. ഹൃദയ ദ്രവിപ്പിക്കുന്ന വലിയ സൃഷ്ട്ടികള്‍ ആയിരുന്നു അവ തന്നെ അവ ഇന്നും വല്ലാതെ പീഡിപ്പിക്കുന്നു  എന്ന് ദിനേഷ്  പറയുന്നു 
പക്ഷെ പുലിവര നമുടെ ജീവിതത്തിന്റെ ആഘോഷമാണ് നിറങ്ങളുടെ പ്രപഞ്ചം .നമ്മെ ശുദ്ധീകരിക്കുന്ന ഒരു പവിത്രമായ കലാരൂപം . .നമ്മുടെ വീട്ടിലെ ഒരു ചരല്‍ക്കല്ലു എത്ര പവിത്രമാണോ അത പോലെ പവിത്രമായ നിറങ്ങളുടെ  അപൂര്‍വ്വമായ ഘോഷയാത്രയാണ്  ഇത് .

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image