ഈ ദലത്തില്‍ നൃത്തമാടും 

രവീന്ദ്രനാഥ് ടാഗോര്‍

വിവര്‍ത്തനം:എം എന്‍ പ്രസന്നകുമാര്‍
ഗീതാഞ്ജലി(59)

ഈ ദലത്തില്‍ നൃത്തമാടും 
പൊന്‍വെയില്‍ ചിന്തുകളും 
ഈ നഭസ്സില്‍ ഒഴുകീടും 
അലസമേഘാവലികളും

ഈ അളികം തഴുകിപ്പോ-
മിളംതെന്നല്‍ പ്രവാഹവും 
നീയെനിക്കായേകിടുന്ന
പ്രണയത്തിന്‍ മധുമുത്താണ്

ആര്‍ദ്രമാ,മാ വിരല്‍ത്തുമ്പാല്‍ ,
നേര്‍ത്തുനേര്‍ത്തെന്റെ ഹൃത്തി-
ലാര്‍ദ്രമാം പ്രണയമുത്താല്‍ 
ചേര്‍ത്തു നിര്‍ത്തുന്നെന്നെ നീ

പ്രിയനേ!
പ്രിയനേ നിന്‍ പാവനമാം 
മിഴിയെന്നില്‍ കോര്‍ത്തിടുമ്പോള്‍ 
ഈ ഹൃദയം തൊട്ടുനില്ക്കും 
നിര്‍മ്മലമാം നിന്‍ ചരണങ്ങള്‍


English original
" Yes,

This is nothing but Thy Love,

O beloved of my heart-

This Golden Light that dances up on the leaves,

These idle clouds sailing across the sky,

This passing breeze leaving its coolness up on my foehead.

The morning light has flooded my eyes -

This is Thy message to my heart.

Thy face is bent from above,

Thy eyes look down on my eyes,

And my heart has touched Thy feet."

                             _TAGORE

(ഗീതാഞ്ജലിയെപറ്റി പുസ്തകലോകത്തില്‍ പ്രദീപ പനങ്ങാട് 
എഴുതിയത് ഇതോടൊപ്പം വായിക്കുക. )

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image