നമസ്‌ക്കാരം നമസ്‌ക്കാരമേ!
 പ്രദീപ് പനങ്ങാട് 

മഹാകവി ടാഗോര്‍ പാഠപുസ്തകങ്ങളില്‍ നിന്നാണ് ഓരോ കുട്ടിയുടേയും മനസ്സിലേക്കെത്തുക. ഞാനും ടാഗോറിനെ പരിചയപ്പെടുന്നത് സ്‌കൂള്‍ പുസ്തകങ്ങളില്‍ നിന്നുതന്നെയാണ്. നിരവധി ശാഖികളും വിലയ ഇലപ്പടര്‍പ്പുകളുമുളള ഒരു മഹാവൃക്ഷത്തിന്റെ രുപമാണ് ടാഗോര്‍ മനസ്സില്‍ കോറിയിട്ടത്. വൃദ്ധനരയാലിന്റെ ഛായ. മഹാകവി എഴുതിയ ഗീതാജ്ഞലി എന്ന വിശ്വമഹാകാവ്യത്തെക്കുറിച്ചും അടുത്തകാലത്ത് തന്നെ കേട്ടിരുന്നു. മഹാഭാരതം,രാമായണം പോലെ ഒരു മിത്തായിരുന്നു ആ മഹാകാവ്യം എനിക്ക്. വായിക്കാനോ ഉള്‍ക്കൊളളാനോ ആസ്വദിക്കാനോ ഉളള ഗ്രന്ഥം. ഒരു യാത്രക്കിടയിലാണ്് അത് സംഭവിച്ചത് ബിരുദ പഠനത്തിന്‌ശേഷം ....ലക്ഷ്യങ്ങളില്ലാതെ എന്നാല്‍ ചില സാങ്കല്‍പിക ലക്ഷ്യങ്ങളോടെ കേരളമെമ്പാടും അലയാനായി ഇറങ്ങി. റെയില്‍വെസ്റ്റേഷനുകളിലും ബസ്റ്റോപ്പുകളിലും വിശ്രമിച്ച് ഒരു ദുരിത സര്‍ഗ്ഗാത്മക യാത്ര ശരീരവും വസ്ത്രങ്ങളും മുഷിപ്പിച്ചെങ്കിലും മനസ്സ് ഊര്‍ജ്ജസ്വലമായിത്തന്നെ നിന്നു. ഒരു ദിവസം ഒടുങ്ങിയത് കോഴിക്കോട് റെയില്‍വെസ്റ്റേഷനിലായിരുന്നു. പിറ്റേന്ന് എവിടേക്ക് പോകണമെന്ന് തീരുമാനിച്ചിരുന്നില്ല. മൂന്നാം ക്ലാസ് യാത്രക്കാര്‍ കയറുന്ന വിശ്രമമുറിയില്‍, കൊതുകള്‍ക്കും മൂട്ടക്കുമൊപ്പം സ്വപ്നം കാണാന്‍ ഇരുന്നു. അവസാനിക്കാത്ത സ്വപ്നങ്ങള്‍ നെയ്യുന്ന കാലമായിരുന്നു അത്. അപ്പോഴാണ് അടുത്ത കസേരയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പുസ്തകം കണ്ണില്‍പ്പെട്ടത്. അധികം വായിച്ച് മുഷിയാത്ത ഒരു പുസ്തകം. കയ്യിലെടുത്തപ്പോഴാണ് അത് ഒരു വിശ്വമഹാകാവ്യാമാണെന്ന് മനസ്സിലാവുന്നത്. ടാഗോറിന്റെ ഗീതാജ്ഞലി, വിവര്‍ത്തനം : ജി. ശങ്കരക്കുറുപ്പ്, പ്രസാദനം : മാതൃഭൂമി. അതൊരു വിസ്മയമായിരുന്നു. ഇത്തരമൊരു പുസ്തകം ആരും ഉപേക്ഷിക്കാന്‍ സാധ്യതയില്ല. തീവണ്ടി വരുന്ന തിരക്കില്‍ എടുക്കാന്‍ മറുന്നുപോയതാവാം. ഗീതാജ്ഞലി ഉപേക്ഷിക്കാന്‍ ഒരു ഇന്ത്യന്‍ വായനക്കാനും തയ്യാറാവുമെന്ന് തോന്നുന്നില്ല. എന്റെ ആ രാത്രി ഞാന്‍ ഗീതാജ്ഞലിക്ക് സമര്‍പ്പിച്ചു. 


        ജി. ശങ്കരക്കുറുപ്പിന്റെ കവിതകള്‍ പാഠപുസ്തകത്തിലും അല്ലാതെയും വായിച്ചിട്ടുണ്ട്. അതിനുളളിലെ മിസ്റ്റിക് ഗഹനത ആകര്‍ച്ചിട്ടുണ്ട്. വൈലോപ്പിള്ളിയുടേയും ഇടശ്ശേരിയുടെയും കവിതാനുഭവം പോലെ ഒന്നായിരുന്നില്ല അത്. ശങ്കരക്കുറുപ്പിന്റെ കവിതയിലേക്ക് ഇറങ്ങുക എന്നത,് നിഗുഢമാണ് ഒരു അത്ഭുത ലോകത്തേക്ക് കടക്കുക എന്നതുപോലെയുണ്ട്. ജി .യുടെ ഗീതാജ്ഞലി വിവര്‍ത്തനത്തിന്റ മേന്മയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ജിയുടെ കവിതകളെക്കാള്‍ മനോഹരം ഗീതാജ്ഞലി വിവര്‍ത്തനമാണെന്ന് പറയുന്ന കവികളേയും കണ്ടിട്ടുണ്ട്. ഞാന്‍ ഗീതാജ്ഞലിയിലൂടെ യാത്ര ചെയ്യാന്‍ തുടങ്ങി. 

     ആ രാത്രി ഗീതാജ്ഞലിയിലേക്കുളള ചെറിയ കവാടങ്ങള്‍ മാത്രമാണ് തുറന്ന് തന്നത്. കാവ്യാനുശീലനത്തിന്റെ പരിമിതി എന്നെ ബാധിച്ചു, പക്ഷേ ആ വലിയ സൗന്ദര്യപ്രപഞ്ചത്തിന്റെ ആഴങ്ങളില്‍ യാത്ര ചെയ്യണമെന്ന് തന്നെ തീരുമാനിച്ചു. ഗീതാജ്ഞലി പ്രചോദനവും പ്രകോപനവുമായി മാറി. ജി. ആ വിവര്‍ത്തനത്തിടെ ആമുഖമായി ഇങ്ങനെ എഴുതിയിട്ടുണ്ട്. ''അപാരമായ സാഹിത്യസംസാരത്തില്‍ സഞ്ചരിച്ചാല്‍ ഞാന്‍ ഇറങ്ങിപുറപ്പെട്ട ജീവിത പ്രഭാതത്തില്‍ തന്നെ എന്റെ ആദരഭരിതമായ ഹൃദയത്തെ ആകര്‍ഷിച്ചിരുന്ന നെപുണ്യതീര്‍ത്ഥമാണ് ഗീതാജ്ഞലി പക്ഷേ, എനിക്ക് അപ്രാപ്യമായ അകലത്തില്‍ ആയിരുന്നു അത്. 


    ആംഗലഭാഷയുടെ ജലപാത്രത്തില്‍ സംഭരിച്ചിരുന്ന ആ വന്‍ജീവനമായ തീര്‍ത്ഥത്തിന്റെ ബിന്ദുക്കള്‍ മുഴുവനും ഹൃദയത്തിലും ആത്മാവിലും പ്രചേദനം ചെയ്യുന്നതിന് മാത്രമേ അന്ന് എനിക്ക് സാധ്യമാവുകയുളളു. ആ അനുഭവം തന്നെ പുരോഗോത്മകാരിായിരുന്നു; ആത്മശുദ്ധി പ്രദമായിരുന്നു. ആ തീര്‍ത്ഥത്തിന്റെ പ്രഭാവം അത്യാവശ്യമായിട്ടാണ് എനിക്ക് തോന്നിയത്. ജിയുടെ വിവര്‍ത്തനം ആദ്യം വായിക്കുമ്പോള്‍ എനിക്കും അങ്ങനെയൊക്കെ തന്നെയാണ് തോന്നിയത്. പിന്നീടാണ് ആസ്വാദന തിരമാലകളില്‍ ആടിയുലഞ്ഞത്. 
പിറ്റേദിവസം കോഴിക്കോട് നിന്ന് നാട്ടിലേക്കും തീവണ്ടിയാത്രയെ ഉന്മേഷഭരിതമാക്കിയതും ഗീതാജ്ഞലിയായിരുന്നു നൂറ്റിഅമ്പതോളം കവിത ഖണ്ഡങ്ങളുളള പുസ്തകം തീരാന്‍ എത്രയോ രാത്രികളും പകലുകളും വേണ്ടി വന്നു. 


വിനയിപ്പിക്കാമെന്ന് മൗലി, 
വിഭോ, നിന്‍പാദധൂളിയില്‍! 
നിമഗ്നമാക്കുകെന്‍ കണ്ണു 
നീരിലെന്റ അഹന്തയെ! 
മാനം തനിക്ക് മോഹിച്ചു 
മാനക്കേടു വരുന്നു മേ
എന്നെ തന്നെയാ വലം വച്ചിട്ടെ 
പ്പോഴുമുഴലുന്നു ഞാന്‍ നിമഗ്നമാക്കകെന്‍
കണ്ണുനീരിലെന്റെ അഹന്തയെ. ഒന്നാം ഖണ്ഡത്തിലെ ഈ വരികളില്‍ എത്രതവണ മൂങ്ങിതാണുഎന്നുറിയില്ല. അഹന്ത അവസാനിപ്പിക്കാന്‍ ഗീതാജ്ഞലിയിലൂടെ പ്രാര്‍ത്ഥിക്കുകയായിരുന്നു ഞാന്‍. ആ വിശ്വ മഹാകാവ്യം വായിച്ചു. തീരുമ്പോഴേക്കും അഹന്തകളില്‍ നിന്നും അഹങ്കാരങ്ങളില്‍ നിന്നും വിമുക്തമാവണേ എന്ന് ആഗ്രഹിച്ചു. ഒരുപക്ഷെ ആദ്യമായാണ് ഒരു ഗ്രന്ഥത്തിന് മുമ്പില്‍ ഞാന്‍ വിനീതനാവുന്നത്.

  ഇങ്ങനെ ഗീതാജ്ഞലി ജ്വരത്തില്‍ ഇരിക്കെ ഒരു സന്ധ്യ മറ്റൊന്നുകൂടി സംഭവിച്ചു. എന്റെ നാട്ടിന്‍പുറത്തെ ജനതാ ഗ്രന്ഥശാലയുടെ അങ്കണത്തില്‍, ഫല സമൃദ്ധമായ ബദാം മരത്തിന്റെ ചുവട്ടില്‍ നിന്ന് ഒരുഗായകന്‍ ഗീതാജ്ഞലി ചൊല്ലുന്നു.'' 

''എത്ര മനോഹരമാണവിടുത്തെ 
ഗാനാപലനശൈലി! 
നിഭൃരം ഞാനതു കേള്‍പ്പൂ 
വരാസരം തീരാത്ത 
വിസ്മയശൈലി 

ഗീതാജ്ഞലി ആലാപന സാഗരമായി ആ വാക്കുകളില്‍ പൊഴിയുന്നു. ഗായകന്‍ ഞങ്ങള്‍ വി.കെ.എസ് എന്ന് വിളിക്കുന്ന വി.കെ. ശശിധരന്‍ .ഹെതോള്‍ഡ് ബ്രത്തിന്റെ അമ്മയിലെ ഗാനങ്ങള്‍ ഉള്‍പ്പെട്ട നിരവധി ഗാനങ്ങളുമായി ഞങ്ങളെ സംഗീതവും പാര്‍ഗോദരവും സ്‌നേവും പഠിപ്പിച്ച വി.കെ. എസ് മഹാകവി ജി വാര്‍ത്തെടുത്ത മനോഹര വരികള്‍ എത്ര ആഴത്തില്‍ ആലപിക്കണം ഗീതാജ്ഞലിയിലുളള എന്റെ രണ്ടാം വരവായിരുന്നു അത്.

  അക്കാലത്ത് തന്നെ ആ ഗാനങ്ങള്‍ ഓഡിയോ കാസറ്റായി ഒതുങ്ങിയിരുന്നു. ഒരു സുഹൃത്താണ് എനിക്ക് അത് തന്നത്. പിന്നീട് എന്റെ പ്രഭാതങ്ങളും പ്രദോഷങ്ങളും ഊഷ്മളമാക്കിയത് വി.കെ.എസിന്റെ ശബ്ദമായിരുന്നു. കേരളം വിട്ടുനിന്ന പ്രവാസ കാലത്ത് പ്രഭാതം തുടങ്ങുന്നതും രാത്രി അവസാനിപ്പിക്കുന്നതും ഗീതാജ്ഞലിയിലൂടെയായിരുന്നു. 


എന്തുകൊണ്ടായിരുന്നു ഗീതാജ്ഞലി എന്നെ ഇതുമാത്രം സ്വന്തനിപ്പിച്ചത്. എന്നെ പ്രസാദിപ്പിച്ചത് എന്നെ പ്രകാശിപ്പിച്ചത്. അതില്‍ പ്രകൃതിയും വിശ്വാസവും ആരാധനയും പ്രവര്‍ത്തിച്ചു. മസ്സും മാനവീകതയുമെല്ലാം നിശബ്ദമായി തിരയടിക്കുന്നുണ്ട്. മഹാഭാരത്തില്‍ ഇല്ലാത്തത് ഒന്നുമില്ല എന്ന് പറയുന്നതുപോലെ ഗീതാജ്ഞലിയില്‍ പൂക്കാത്ത മനുഷ്യവികാരമൊന്നുമില്ല. മനുഷ്യനും മനസ്സും പ്രകൃതിയും ഒന്നാകുന്നു. മഹത്തായ അനുഭവമാണത്. ചുരുള്‍ക്കുള്ളില്‍ വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും അതിരുകള്‍ക്കുളളില്‍ ഒരാള്‍ക്ക് ഗീതാജ്ഞലി വേറെ പുസ്തകമാണ്. അത് വായിക്കുമ്പോഴാണ് നാം നമ്മെ തിരിച്ചറിയുന്നത്. 


ടാഗോര്‍ എന്ന മഹാകവിയുടെ മനോചേതന ജിയിലേക്കും സംക്രമിക്കുന്നു. അതുകൊണ്ടാണ് ഈ കാവുവിവര്‍ത്തനം വിവര്‍ത്തനമായല്ലാതെ മഹാകാവ്യത്തിന്റെ മൗലിക ആവിഷ്‌ക്കാരമായി വായിക്കാന്‍ കഴിയുന്നത്. ഗീതാജ്ഞലിയുടെ നിരവധി ആഘോഷവേളകളില്‍ മലയാളത്തില്‍ എത്രയോ വിവര്‍ത്തനങ്ങളുണ്ടായി. ഗദ്യത്തിലും പദ്യത്തിലും പരിഭാഷപ്പെടുത്തി. ഒന്നുപോലും ജിയുടെ പരിഭാഷയുടെ അടുത്തെത്തിയില്ല. ടാഗോര്‍ മഹാകവിയാണ് ജിയും മഹാകവിയാണ്. അത്തരമൊരു പാരസ്പര്യത്തിന് മാത്രമെ ഗീതാജ്ഞലിയെ സ്പര്‍ശിക്കാനാവൂ.


ആടി മാസത്തിലെ സന്ധ്യ ഉള്‍ക്കൊണ്ട് മുട്ടുമ്പോള്‍, ടാഗോറും, ജിയും വി.കെ.എസും ഒരുമിച്ച് ഗഗനചാരികളായെത്തും. കളഞ്ഞുകിട്ടിയ ആ പുസ്തകം നഷ്ടപ്പെട്ട് പോകുന്ന യാത്രകളെ തിരിച്ചെത്തിക്കുന്നു.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image