നിഗ്രഹാനുഗ്രഹ ശക്തിയുള്ള വോട്ട്

പി എസ് ജോസഫ്‌ 

ഇന്ത്യയുടെ ഗതി ഈ തെരഞ്ഞെടുപ്പു നിശ്ചയിക്കും

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പു അതിന്റെ മധ്യഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനു മുന്‍പ് അടിയന്തിരാവസ്ഥയെ വലിച്ചെറിയാന്‍ മാത്രമാണ് ഇത്തരമൊരു മുന്നേറ്റം ഉണ്ടായത് .മെയ്‌ ഇരുപത്തിമൂന്നിന് വോട്ടിംഗ് മെഷിനുകള്‍ തുറക്കുമ്പോള്‍ ഭരണത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ തൂത്തെറിയപ്പെടുമോ എന്ന് പറയാന്‍ ഇനിയും പലവട്ട വോട്ടെടുപ്പുകള്‍ കഴിയണം.എങ്കിലും പൊതുവേയുള്ള സൂചനകള്‍ മോദി സര്‍ക്കാര്‍ പുറത്തോട്ട് ആണ് എന്നാണു..പക്ഷെ അടിയന്തിരാവസ്ഥയിലെ പോലെ ശക്തമായ ഒരു പ്രതിപക്ഷനിര ഇല്ലെന്നത് ഈ മുന്നേറ്റത്തിന്റെ ശക്തി കുറക്കുന്നു .ഏപ്രില്‍ 23 നു കേരളത്തിലും തെരഞ്ഞെടുപ്പു നടക്കുകയാണ് .ഇരുപതു സീറ്റുകള്‍ 543 സീറ്റുകളില്‍ ഒരു ചെറിയ ശതമാനം മാത്രമേ വരൂ എങ്കിലും ദേശീയരാഷ്ട്രീയത്തില്‍ ഒരു ബദലിന് ഈ സീറ്റ്‌ വളരെ അവശ്യമാണ് .മാത്രമല്ല കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നു എന്നതും ഈ മത്സരത്തെ തീവ്രമാക്കുന്നു .ഇത്തരമൊരു സാഹചര്യത്തില്‍ ബി ജെ പി എന്ന പൊതു ശത്രുവിന് പകരം ഒരു കോണ്‍ഗ്രെസ് ഇടതുപക്ഷ മത്സരം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.അത് എന്‍ ഡി എ ക്കു ഗുണകരമാണ് .പ്രത്യേകിച്ചും കേരളത്തില്‍ നിന്ന് ആദ്യമ്മായി പാര്‍ലമെന്റില്‍ ഒരു ബി ജെ പിക്കാരന്‍ എത്തും എന്ന പ്രചാരണ കോലാഹലങ്ങള്‍ കൊഴുക്കുന്നതിനിടയില്‍.

   മോദി സര്‍ക്കാരിനു വൈതാളികരെപോലെ അപദാനങ്ങള്‍ പാടിയിരുന്ന അഭിപ്രായസര്‍വ്വേക്കാര്‍  പോലും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ അഭിപ്രായം താണ് പോയിരിക്കുന്നു എന്ന് കുമ്പസാരിക്കുമ്പോള്‍ ഫലസൂചനകള്‍  വ്യക്തമാണ്.കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു വിധത്തില്‍ അല്ലെങ്കില്‍ മറൊരു വിധത്തില്‍ ഗുണപരമായ മാറ്റംഉണ്ടാക്കാത്ത ഈ സര്‍ക്കാര്‍ പുറതാകണം എന്ന് പൊതുവേ ജനങ്ങള്‍ ആഗ്രഹിക്കുന്നു.

  . രാജ്യമൊട്ടാകെ വിദ്വേഷത്തിന്റെ ഒരു അന്തരീക്ഷം നിലനില്‍ക്കെയാണ് ഈ തെരഞ്ഞെടുപ്പു നടക്കുന്നത്.ഗോ സംരക്ഷകരും മത സംരക്ഷകരും തെരുവില്‍ ഇറങ്ങുകയും  അസ്വസ്ഥതയുടെ വിത്തുകള്‍ വിതക്കുകയും ചെയ്ത ഒരു കാലത്തിനു അറുതി ഉണ്ടാകുമോ എന്നാണു ഈ തെരഞ്ഞെടുപ്പില്‍ അറിയേണ്ടത് .എല്ലാവര്ക്കും വികാസം എന്നാ മുദ്രാവാക്യം ഉയര്ട്ടിയവര്‍ കോര്‍പ്പറേറ്റ് വ്യ്ക്താകളെ പോലെ പെരുമാറി ഇന്ത്യയുടെ സ്വത്തുക്കള്‍ കൈമാറുന്ന ഒരു അവസ്ഥാ വിശേഷത്തിനു അന്ത്യമാകുമോ എന്നും

   ഇതിനു പുറമെയാണ് നോട്ട് നിരോധനവും ജി എസ് ടി യും തൊഴില്‍ ഇല്ലായ്മയും സമൂഹത്തില്‍ ആഞ്ഞടിപ്പിച്ച ദോഷകരമായ ഫലങ്ങള്‍ ..സമ്പദ് വ്യവസ്ഥ  വളരുന്നു എന്ന് പറയുമ്പോഴും ജീവിതനിലവാരം താഴോട്ട് പോകുന്നു  

 എതിരഭിപ്രായം പോലും ദേശരുദ്ധമായി മാറുന്ന കാലം ആണിത്.രാഷ്ട്രത്തെ  സ്നേഹിക്കുകയും ഭീകരതയെ എതിര്‍ക്കുകയും ചെയ്യുന്ന ജനങ്ങളെ മുദ്രകുത്താനുള്ള ആസൂത്രിതമായ ശ്രമം കുടിയാണ് ഒരു പക്ഷെ ഈ തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് ഇല്ലാതാക്കുക .

  ബി ജെ പി 80 ഇല്‍  71 സീറ്റ്‌ നേടിയ ഉത്തര്‍   പ്രദേശില്‍ എസ് പി – ബി എസ് പി സഖ്യം ബി ജെ പിയുടെ മേല്‍കൈ ഇല്ലാതാക്കുമെന്നാണ് സൂചന .രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തിസ്ഗഡിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പു ആവര്‍ത്തിക്കും .അതെ പോലെ പഞാബിലും ഡല്‍ഹിയിലും .തെന്നിന്ത്യയില്‍ കര്‍ണാടക മാത്രമാണ് ബി ജെ പിക്ക് ചെറിയ പ്രതീക്ഷ നല്‍കുന്നത് .

   അതായത് ഇത്തവണ ദക്ഷിണേന്ത്യ നിശ്ചയിക്കും ആരാവണം കേന്ദ്രം ഭരിക്കേണ്ടതെന്നു എന്നധാരണയിലാണ് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം .തെലുങ്കാനയില്‍ ടി ആര്‍  എസിന്റെ ചന്ദ്രശേഖര്‍ റാവു മാത്രമാകും ഒരു അപവാദം .ജാതിയവും മതപരവുമായ വിഭജനങ്ങള്‍  തങ്ങള്‍ക്കനുകൂലമാകുമെന്ന് ബി ജെ പിയും കരുതുന്നു .

 

ഇതിനര്‍ത്ഥം ബി ജെ പി യുദ്ധം തോറ്റുവെന്നല്ല .എന്‍ ഡി എ കേവല ഭൂരിപക്ഷത്തില്‍ എത്താനുള്ള സാധ്യത കുറവാണെന്നാണ്. ബി ജെ പിയോട് കടുത്ത നിലപാട് പുലര്‍ത്തുന്ന ബംഗാളിലെ മമതയും ബീഹാറിലെ ആര്‍ ജെ ഡി യും ഉത്തര്‍പ്രദേശിലെ എസ് പി ബി എസ് പിയും എത്ര  സീറ്റുകള്‍ നേടുന്നു എന്നതിനെആശ്രയിച്ചായിരിക്കും അടുത്ത സര്‍ക്കാര്‍ രൂപം കൊള്ളുക .തങ്ങളുടെ കളം സംരക്ഷിക്കുക എന്നതില്‍ കവിഞ്ഞ ലക്‌ഷ്യം ഇല്ലാത്ത അവര്‍   തെരഞ്ഞെടുപ്പിന്  ശേഷം എന്ത് നിലപാട് സ്വീകരിക്കും  എന്ന് കണ്ടറിയണം.

 

 ഏതായാലും ഈ തെരഞ്ഞെടുപ്പു  നിശ്ചയിക്കും സ്വതന്ത്ര ഇന്ത്യയുടെ ഗതി .അടിയന്തിരാവസ്ഥയിലെ പോലെ ഒരു അട്ടിമറി ഇത്തവണ നടക്കുമോ ?ജാതിയും പണവും ആധിപത്യം പുലര്‍ത്തുന്ന ഈ തെരഞ്ഞെടുപ്പില്‍ അതത്ര എളുപ്പമല്ല .എങ്കിലും ഇപ്പോള്‍ എല്ലാ കണ്ണുകളും നിഗ്രഹാനുഗ്രഹ ശേഷിയുള്ള  ആ വോട്ടിലാണ്.

..    

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image