എന്‍റെ വോട്ട്... 

എസ് സുന്ദര്‍ദാസ് 

എല്ലാം തരികിടകളായതിനാല്‍ പാര്‍ട്ടികള്‍ക്ക് എന്‍റെ വോട്ടില്ല.പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍  എസ് സുന്ദര്‍ദാസ്  എഴുതുന്നു 


ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പൂര്‍ണവിശ്വാസമില്ലാത്ത ഒരാളെന്ന നിലയില്‍

എന്‍റെ വോട്ട് ആര്‍ക്ക്?”എന്ന ചോദ്യം എല്ലാ തെരഞ്ഞെടുപ്പിലും

ചോദിക്കേണ്ടിവരുന്നു. തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലല്ലആശയങ്ങള്‍

തമ്മിലാണെന്ന് എല്ലാ പാര്‍ട്ടികളും പറയുന്നു. എന്നാല്‍ വോട്ടര്‍മാരില്‍

ചെറിയൊരു ശതമാനമേ ആശയങ്ങളുടെ പേരില്‍ വോട്ടുചെയ്യുന്നുള്ളു.

പാര്‍ട്ടിയിലുള്ള വിശ്വാസംകൊണ്ട് വോട്ടുചെയ്യുന്നവര്‍ കടുത്ത പാര്‍ട്ടി

അനുയായികള്‍ തന്നെ ആയിരിക്കുമല്ലോ. ഇനി പ്രകടനപത്രികകള്‍

നോക്കിയാല്‍ ആരുടെ പ്രകടനപരികയാണ് മോശംഎല്ലാം തിളങ്ങുന്ന,

കണ്ണിനെ മഞ്ഞളിപ്പിക്കുന്ന വാഗ്ദാനങ്ങള്‍.


തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിക്ക് വോട്ട്

ചെയ്യാം എന്നുകരുതിയാലോഇന്ദിരാഗാന്ധിയുടെ കാലത്ത് സ്ഥാനാര്‍ഥിയെ

നോക്കി കോണ്ഗ്രസിന് വോട്ട് ചെയ്യേണ്ടതില്ലായിരുന്നു. കാരണം

ഇന്ദിരതന്നെയായിരുന്നു പാര്‍ട്ടി. ഇന്ന് മോദിയുടെ കാര്യവും അങ്ങിനെതന്നെ.

രാഹുല്‍ ഗാന്ധിയുടെ കാര്യമാണെങ്കില്‍ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അത്ര

പിടിമുറുക്കമില്ല. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ

കാര്യമെടുത്താല്‍ ആ പാര്‍ട്ടിയില്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്താലും

അത് മമത ബാനര്‍ജിക്കുള്ള വോട്ടാണ്.


ഏറെക്കാലം തമിഴ്നാട്ടില്‍ കഴിയേണ്ടിവന്ന എനിക്ക് അവിടെ വോട്ടുചെയ്യാന്‍

സ്ഥാനാര്ത്ഥിയെ നോക്കേണ്ടിവന്നിട്ടില്ല. കോണ്‍ഗ്രസ്ബിജെപി പോലുള്ള

ദേശീയകക്ഷികളെ നാം അവിടെ പരിഗണിക്കേണ്ടതേ ഇല്ല. കാമരാജിന്‍റേയും

ഭക്തവത്സലത്തിന്‍റേയുമൊക്കെ കാലത്തോടെ അവിടെ കോണ്‍ഗ്രസ് യുഗം

അസ്തമിച്ചു. എം ജി ആറിന്‍റെ കാലത്ത് എം ജി ആറും കരുണാനിധിയും

തമ്മിലായിരുന്നു മത്സരം. അവരില്‍ താരതമ്യേന നിരുപദ്രവിയായ എംജിആറിന് ഞാന്‍ വോട്ട് ചെയ്തു. “ഉച്ചഭക്ഷണ പരിപാടി” പോലുള്ള അദ്ദേഹത്തിന്‍റെ പദ്ധതികള്‍ എന്നെപ്പോലുള്ളവരെ വല്ലാതെ ആകര്‍ഷിച്ചു എന്ന്

എടുത്തുപറയേണ്ടതുമുണ്ട്.


 പിന്നീട് അവിടെ മത്സരം ജയലളിതയും

കരുണാനിധിയും തമ്മിലായി. രണ്ടുപേരുടേയും ഭരണം

കൊള്ളയടിതന്നെയായിരുന്നു. എന്നാല്‍ ജയലളിത സാധാരണക്കാരന്‍റെ ജീവിത

പ്രശ്നങ്ങളോട് അനുഭാവപൂര്‍ണമാണ് പ്രതികരിച്ചത്. അവരുടെ കുടിവെള്ള

പദ്ധതിയുംഅമ്മാഉണവകവും മറ്റും അത്രമേല്‍ ജനകീയമായ

പദ്ധതികളായിരുന്നു. ഇന്ത്യയില്‍ത്തന്നെ ഒരു സംസ്ഥാനത്ത് മഴവെള്ള സംഭരണ

പദ്ധതി കര്‍ക്കശമായി നടപ്പാക്കാനുള്ള ദീര്‍ഘവീക്ഷണവും

അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ പാര്‍ട്ടിക്ക് വോട്ടുചെയ്യാനും

ഞാന്‍ മടിച്ചില്ല. എന്നാല്‍ ഇപ്പോള്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം

വ്യത്യസ്തമാകുന്നു. എം ജി ആര്‍കരുണാനിധിജയലളിത തുടങ്ങിയ

അതികായരുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പിഗ്മികളുടെ വാഴ്ചയാണ്.


പിഗ്മികളില്‍ ആര്‍ക്കാണ് ഉയരക്കൂടുതല്‍ എന്ന് കണ്ടെത്തുക എളുപ്പമല്ല.

 

നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്

ലോകസഭാതെരഞ്ഞെടുപ്പുകളുടെ കാര്യത്തിലാണ് ഇപ്പോള്‍

സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള പരിഗണന കൂടുതലായി വരുന്നത്. എം പി

ഫണ്ടിന്‍റെ വിനിയോഗത്തിലൂടെ എംപിക്ക് തന്‍റെ മണ്ഡലത്തിന്‍റെ വികസന

പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ ഇടപെടാനാകുമെന്ന ധാരണയാണ്

അതിനുകാരണം. ഒരു വര്‍ഷം 5 കോടി രൂപവീതം ഒരു എംപിയ്ക്ക് അഞ്ച്

വര്‍ഷംകൊണ്ട് 25 കോടി രൂപ തന്‍റെ മണ്ഡലത്തിലെ വികസന

പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാവുന്നു. ഇപ്പോള്‍ കേരളത്തില്‍

വീണ്ടും ലോകസഭയിലേക്ക് മത്സരിക്കുന്ന എംപി മാരെല്ലാവരും തന്നെ

പ്രധാനമായും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനം കഴിഞ്ഞ അഞ്ച്

വര്‍ഷങ്ങളില്‍ തങ്ങള്‍ എംപി ഫണ്ടുകൊണ്ട് എന്തെല്ലാം വികസന

പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് മണ്ഡലത്തിലുടനീളം നടന്ന്

വിശദീകരിക്കുകയും നോട്ടിസ് അച്ചടിച്ച് വിതരണം ചെയ്യുകയുമാണ്ബസ്

വെയ്റ്റിംഗ് ഷെഡ് കെട്ടിയതും കലുങ്ക് നിര്‍മിച്ചതും അംഗനവാടി റിപ്പയര്‍

ചെയ്തതുമൊക്കെ അതില്‍ അവര്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍

കഴിഞ്ഞ കാലയളവില്‍ ആകെ എത്ര ദിവസം എം പി സഭാ നടപടികളില്‍

പങ്കെടുത്തുഎത്ര ചോദ്യങ്ങള്‍ ചോദിച്ചുമണ്ഡലത്തിലെ ഏതെല്ലാം

പ്രശ്നങ്ങള്‍ സഭയുടേയും സര്‍ക്കാരിന്‍റേയും ശ്രദ്ധയില്‍ പെടുത്തി

എന്നൊന്നും ആരും ചോദിക്കുന്നുമില്ലസ്ഥാനാര്‍ത്ഥി പറയുന്നുമില്ല.

ചുരുക്കത്തില്‍ എംപിയുടെ പ്രവര്ത്തന മികവിന്‍റെ മാനദണ്ഡം എം പി ഫണ്ട് വിനിയോഗം മാത്രമാകുന്നു.


ഇവിടെ കഴിഞ്ഞദിവസം കണ്ട ഒരു ഫേസ്ബുക് പോസ്റ്റ് ഓര്‍മവരുന്നു. 

ഇപ്പോള്‍ മത്സരരംഗത്തുള്ള നിലവില്‍ എംപി കൂടിയായ ഒരു സ്ഥാനാര്‍ത്ഥി 

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തന്‍റെ എം പി ഫണ്ട് വിനിയോഗത്തിന്‍റെ 

വിവരങ്ങള്‍ ഒരുനോട്ടീസ് ആയി വിതരണം ചെയ്യുന്നു. 

 മണ്ഡലത്തിലെ ജിജ്ഞാസുവായ ഒരു

വോട്ടര്‍ അതൊന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. റോഡ് നിര്‍മാണം,

ആശുപത്രി ഉപകരണങ്ങള്‍ വാങ്ങല്‍വെയ്റ്റിംഗ് ഷെഡ് നിര്‍മാണംഅംഗനവാടി

കെട്ടിട നിര്‍മാണം തുടങ്ങിയവയെല്ലാം നോട്ടീസില്‍ വിശദമായി

പ്രതിപാദിക്കുന്നുണ്ട്. ആകെ ചെലവിട്ട തുക നോക്കിയപ്പോള്‍ ആ

അന്വേഷകന്‍ ഞെട്ടിപ്പോയി. മൊത്തം 28 കോടിയിലേറെ രൂപ

ചെലവിട്ടിരിക്കുന്നു! 5 വര്‍ഷംകൊണ്ട് എം പിക്ക് കിട്ടുന്ന ഫണ്ട് 25 കോടി

രൂപ. അപ്പോള്‍,എം പി സ്വന്തം കയ്യില്‍നിന്നും മൂന്ന് കോടിയിലേറെ

ചെലവഴിച്ചിരിക്കുമോഅന്വേഷകന്‍ ലോകസഭയുടെ വെബ്‍സൈറ്റില്‍ പോയി

ഈ എംപിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു.

അപ്പോള്‍ വ്യക്തമായത് എംപി ആകെ ചെലവഴിച്ചത് 17 കോടി രൂപ 

എന്നാണ്. 

8കോടി രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയിരിക്കുന്നു! അതുകൊണ്ട്

എംപിമാരുടെ ഇത്തരം അവകാശവാദങ്ങള്‍ താല്‍പര്യവും സൗകര്യവുമുള്ള

വോട്ടര്‍മാര്‍ ഒന്ന് പരിശോധിക്കുകയും മറ്റുള്ളവരെ അറിയിക്കുകയും

ചെയ്യുന്നത് നല്ലതാണ്.

 

കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ വിവിധ പാ‍ര്‍ട്ടികള്‍

ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്നങ്ങളുടെ സ്ഥിതിയെന്താണ്. ബിജെ പിക്ക്

ശബരിമലയാണ് തുറുപ്പുചീട്ട്. വിശ്വാസികളുടെ വോട്ടുകള്‍ വൈകാരികമായി

കൊള്ളയടിക്കാനാണ് അവരുടെ ശ്രമം. വരാനിരിക്കുന്ന കോടതിവിധിയാണ് ഈ പ്രശ്നതിന്‍റെ അവസാനം എന്നുകരുതി കാത്തിരിക്കാന്‍ അവര്‍ തയാറല്ല.

യുഡിഎഫും എല്‍ഡിഎഫും മോദി വിരോധം പങ്കുവെയ്ക്കുകയും 

പരസ്പരം പോരടിക്കുകയും ചെയ്യുന്നു. കേന്ദ്രത്തില്‍ ഒന്നിക്കുമെന്ന് പറയുന്ന അവര്‍

കേരളത്തില്‍ ഭിന്നിച്ചുനില്‍ക്കുന്നു. ഭിന്ന മത-ജാതി വിഭാഗങ്ങളെ

പ്രീണിപ്പിച്ച് വോട്ട് നേടാന്‍ ശ്രമിക്കുക എന്ന ഹീന നടപടിയാകട്ടെ ഈ

എല്ലാ പാര്‍ട്ടികളും തുടരുകയും ചെയ്യുന്നു.


ഇപ്പോള്‍ എറണാകുളത്തായതിനാല്‍ ആര്‍ക്ക് വോട്ട് ചെയ്യുംഎല്ലാം

തരികിടകളായതിനാല്‍ പാര്‍ട്ടികള്‍ക്ക് എന്‍റെ വോട്ടില്ല. പി രാജീവ്ഹൈബി

ഈഡന്‍അല്‍ഫോന്‍സ് കണ്ണന്താനം എന്നീ സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍

തെളിഞ്ഞുനില്‍ക്കുന്നു. ഇതില്‍ കണ്ണന്താനം ഇപ്പോള്‍ രാജ്യസഭാംഗവും

കേന്ദ്ര മന്ത്രിയുമാണ്. രാജ്യസഭാംഗമെന്ന നിലയില്‍ അദ്ദേഹത്തിന് മൂന്ന്

വര്‍ഷം കൂടിയുള്ളതിനാല്‍ ജനസേവനത്തിന് എന്‍റെ വോട്ടിന്‍റെ ആവശ്യമില്ല.

ഹൈബി ഈഡന്‍ നിലവില്‍ എം എല്‍ എ യാണ്. ആ നിലയില്‍ നല്ല ജനസേവനം നടത്തുന്നുമുണ്ട്. അതുപോരെ? അതുപോരാ, എംപി എന്ന നിലയില്‍ വിശാലമായ

മേഖലയില്‍ സേവനം നടത്തണെമെന്നാണെങ്കില്‍ എന്‍റെ വോട്ട് ഒരു

തടസ്സമാകില്ല. പക്ഷേമുന്‍ രാജ്യസഭാംഗവും പേരുദോഷം കേള്‍പ്പിക്കാത്ത

ഒരു പൊതുപ്രവര്‍ത്തകനുമായ പി രാജീവ് കൂടിയുണ്ടല്ലോ. ആര്‍ക്ക് നല്‍കണം വോട്ട് എന്ന് തീരുമാനിക്കാന്‍ ഇനിയും സമയമുണ്ടല്ലോ ..

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image