ഒരു വയനാടന്‍ വീരഗാഥ 

ഇടതു പക്ഷത്തെ അങ്കലാപ്പില്‍ ആക്കുന്നുവെങ്കിലും യഥാര്‍ത്ഥ ഇന്ത്യയുടെ പരിച്ചേദമായ  വയനാട്ടില്‍ രാഹുല്‍ ഗാന്ധി  മത്സരിക്കുന്നത് ഈ തെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും 

വയനാടന്‍ മഞ്ഞളിന് പഴയ തിളക്കമില്ല .കുരുമുളകിന് പഴയ സുഗന്ധവുമില്ല .കുരുമുളകു തോട്ടങ്ങള്‍ ഇവിടെ അപ്രത്യക്ഷമാകുകയാണ് .തെങ്ങും കവുങ്ങും കാര്യമായി പിടിക്കുന്നില്ല .സംസ്ഥാനത്ത് ഇടുക്കി കഴിഞ്ഞാല്‍ ഏറ്റവും കര്‍ഷക ആല്മഹത്യകള്‍ നടക്കുന്നതും ഇവിടെയാണ് .കോടികള്‍ ഒഴുക്കിയിട്ടും ഈ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികള്‍ ഊരുകളില്‍ പട്ടിണിയിലാണ് ..കാടു കത്തുന്ന ഈ നാട്ടില്‍ മഴ പോലും അന്യം നിന്നിരിക്കുന്നു .ചൂട് വര്‍ധിക്കുകയാണ് .വരുമാനം ഇല്ലാത്ത ഒരു പിന്നോക്ക ജില്ലയാണ് വയനാട് .ഈ നിയോജകമണ്ഡലത്തില്‍ രാഹുല്‍  ഗാന്ധി സ്ഥാനാര്‍ഥിയാകുമ്പോള്‍ ഒരു പക്ഷെ യഥാര്‍ത്ഥ ഇന്ത്യ ഇവിടെയാണെന്ന് അദ്ദേഹം കരുതിയിരിക്കണം .
   
  ദക്ഷിണേന്ത്യയില്‍ നിന്ന് മുന്‍പും ഗാന്ധി കുടുബം മത്സരിച്ചിട്ടുണ്ട് .എങ്കിലും ഇതാദ്യമായാണ് ആ കുടുബവുമായി ഹൃദയ ബന്ധം പുലര്‍ത്തുന്ന കേരളത്തിലേക്ക് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി കടന്നു വരുന്നത് .പൊതുവേ 49 ശതമാനം വരുന്ന ന്യുനപക്ഷ വോട്ടരമാര്‍  ഉള്ള ഈ  നിയോജകമണ്ഡല   രാഹുലിന് ഒരു ഒളിച്ചോട്ട  നിയോജകമണ്ഡലം അല്ല ,ദേശീയതലത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു കക്ഷിയുടെ യഥാര്‍ത്ഥ  നേതാവാണ്‌ താന്‍ എന്ന് പ്രഖ്യാപിക്കാനുള്ള വേദിയാണ് ഇത് .രാഹുല്‍ കേരളത്തിലെ ന്യൂനപക്ഷനിയോജകമണ്ഡലത്തിലേക്ക് ഒളിച്ചോടി എന്നായിരുന്നു ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ്‌ ആക്ഷേപിച്ചത്. .അമേതിയില്‍ ബി ജെ പിയെയും കേരളത്തില്‍ ആക്രമരാഷ്ട്രീയം നടത്തുന്ന  സി പിഎമ്മിനെയും രാഹുല്‍നേരിടുകയാണെന്ന്കെ  മുരളീധരന്‍ അസനിഗ്ധമായി തന്റെ നേതാവിനെ ന്യായികരിക്കുന്നു മത രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരായുള്ള നീക്കം ആണിത്എന്നാണ് മുരളിധരന്റെ വിലയിരുത്തല്‍ 

 രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കായിരിക്കാന്‍ എന്‍ സി പി ,ഡി എം കെ തുടങ്ങിയ കക്ഷികളുടെ സമ്മര്‍ദമുണ്ടായിരുന്നു പക്ഷെ മൂന്ന് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉള്ള ഒരു നിയോജകമണ്ഡലം രാഹുലിന് തികച്ചും അനുയോജ്യമായിരുന്നു പ്രത്യേകിച്ചും പ്രചാരണത്തിനു അത് കൂടുതല്‍  സമയം നല്‍കും എന്ന നിലക്ക് പ്രത്യേകിച്ചും 

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം  ഇടതു കോണ്‍ഗ്രസ്‌ പോരാട്ടത്തെ  ദോഷഷകരമായി ബാധിക്കുമെന്ന് ഇടതുപക്ഷം ഭയക്കുന്നു .മികച്ച സ്ഥാനാര്‍ഥികളെ ഇറക്കി ഇടതു പക്ഷം തുടങ്ങിവെച്ച  പോരാട്ടം ആവിയായിപോകുമോ എന്നവര്‍ ഭയക്കുന്നു .പെരിയയിലെ കൊലപാതകങ്ങള്‍ മലബാറിലെ അഞ്ചു സീറ്റുകളില്‍  സി പിഎമ്മിനെ ദുര്‍ബലപ്പെടുത്തുമ്പോഴാണ്കേരളമാകെ തരംഗം സൃഷ്ട്ടിക്കാന്‍  കഴിയുന്ന രാഹുലിന്റെ അരങ്ങേറ്റം .സി പി എമ്മിനെതിരെ  ആഞ്ഞടിച്ചു  തന്റെ റോഡ്ഷോ നടത്തിയാല്‍ അത് ഇടതുപക്ഷത്തെ ദേശീയ തലത്തില്‍ തന്നെ ബാധിക്കാം 

പക്ഷെ ഇത് എല്ലാ അര്‍ത്ഥത്തിലും ഒരു വയനാടന്‍ വിജയഗാഥയാണ് .വയനാടിനു വികസനത്തിന്റെ കറുത്ത ദൂഷിത വലയത്തില്‍ നിന്ന് മോചിതമാകാനുള്ള അവസരം  ടൂറിസം  ഭൂപടത്തില്‍ ഈ മനോഹരമായ പ്രദേശം  ഇനി കുടുതലായി ഇടം പിടിക്കും 

 പക്ഷെ മതേതരത്വത്തിന്റെ അവസാനവട്ട പോരാട്ടത്തില്‍ എല്ലാ ആയുധവും  ഉപയോഗിച്ചു പോരാടിയില്ലെങ്കില്‍ ചരിത്രം കോണ്‍ഗ്രസിനെ ആയിരക്കും പഴിക്കുക പ്രത്യേകിച്ചും ഡിജിറ്റല്‍  ലോകത്ത് പോലും ചൌകിദാര്‍മാര്‍ പരാജയപ്പെടുന്ന ഈ കാലത്ത് .

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image