സൂപ്പര്‍ ഡീലക്സ്‌  / മൂന്നാം പിറ 

വിജയ സേതുപതി ശില്പയായി തിളങ്ങുന്നു .കുമാരരാജയുടെ മികച്ച സംവിധാന സംരംഭം  

സ്ത്രീ വേഷത്തില്‍പോലും മികച്ചു നില്‍ക്കുന്ന നടനാണ്‌ വിജയ്‌ സേതുപതി .താന്‍ ഇഷ്ടപെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ ഒരു നേഴ്സ് ആയി വേഷം കെട്ടി കൈയ്യടി വാങ്ങിയ ഈ നടന്‍ ഇപ്പോള്‍ സൂപ്പര്‍ ഡീലക്സ്‌  എന്ന ചിത്രത്തില്‍ മൂന്നാം ലിംഗക്കാരിയായ ശില്പയായി  അഭിനയിക്കുന്നു . ആരണ്യകാണ്ടം എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ ത്യാഗരാജന്‍ കുമാരരാജ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു രമ്യ കൃഷ്ണനും മിഷ്ക്കിനും വേഷമിടുന്ന ഈ ചിത്രം അഞ്ചു കഥാപാത്രങ്ങളുടെ  ഒരു ദിവസത്തെ ജീവിതമാണ് പറയുന്നത്.

  ഏതു വേഷങ്ങളിലേക്കും അനായാസമായി മാറാന്‍ കഴിയുന്ന അപൂര്‍വ  ശക്തി വിജയ സേതുപതിയുടെ പ്രത്യേകതയാണ് .എങ്കിലും ഒരു മുന്‍നിര നായകന്ട്രാന്‍സ്ജെന്‍ഡര്‍  ആയി മാറുക അത്ര എളുപ്പമല്ല .പ്രത്യേകിച്ചും  ഏഴു വര്‍ഷത്തിനു ശേഷം ഭാര്യയേയും കുഞ്ഞിനേയും തേടിയെത്തുന്ന മൂന്നാം ലിംഗക്കാരിയായി അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിതന്നെ .

   കുമാരരാജയെ സംബന്ധിച്ചു ഈ ചിത്രത്തിന്റെ വിജയം തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് .എട്ടു വര്ഷം നീണ്ട കാത്തിരിപ്പിനു ലഭിച്ച അംഗീകാരം .
   

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image