മിനിമം  വരുമാനം,

മാറ്റത്തിന്റെ കാഹളം  

 

പ്രത്യയശാസ്ത്രപരമായ വെല്ലുവിളികള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും ആശാവഹമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്  കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയാണ്.തെരഞ്ഞെടുപ്പു വിജയത്തിന് വേണ്ടിയുള്ള ഒരു   തട്ടിപ്പോ മുദ്രാവാക്യമോ ആയി തള്ളി ക്കളയുന്നതിനു പകരം  130 കോടി ജനങ്ങളുള്ള രാജ്യത്തെ എല്ലാവര്ക്കും തുല്യ നീതി ഉറപ്പാക്കാനുള്ള ഒരവസരമാണ് ഇത് നല്‍കുന്നത്ദരിദ്രര്‍ ആയ 25 കോടി ജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ മിനിമം  വരുമാനം  നല്‍കുമെന്ന പ്രഖ്യാപനം. 

ഇന്ത്യയെ മാറ്റി മറിക്കുന്ന    നടപടിയായിരിക്കും  ഇത്.തൊഴിലുറപ്പ് പദ്ധതിയും  മിനിമം വരുമാനവും ഗ്രാമീണ ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും മാറ്റി മറിക്കും..ചില യുരോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള  ആനുകുല്യം ഇന്ത്യ പോലെ ഒരു ബൃഹത്തായ രാജ്യത്ത് നടപ്പാക്കുന്നതു എളുപ്പമല്ലെന്ന് കരുതാം .പക്ഷെ  സൈനിക ചെലവുകള്‍ക്കായി രണ്ടു ലക്ഷം കോടി വകയിരുത്തുന്ന നമുക്ക് ഇതിനു വേണ്ടി വരുന്ന മൂന്നര ലക്ഷം കോടി ഒരു വലിയ തുക ആവില്ല .

  യഥാര്‍ത്ഥത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും നല്‍കുന്ന പല ക്ഷേമ പരിപാടികളും കൂട്ട്ടി യോജിപ്പിച്ചു അത് എല്ലാവര്ക്കും പ്രയോജനകരമായി നടപ്പാക്കിയാല്‍ തന്നെ വലിയ മാറ്റമുണ്ടാകും .ചെലവു ചുരുങ്ങും .കോടികള്‍ വയനാട്ടിലും മറ്റും മുക്കി ആദിവാസികളെ എന്നും  ദാരിദ്രായി നിലനിര്‍ത്തുന്ന ഇന്ദ്രജാലം ഉണ്ടല്ലോ അതൊക്കെ ഇതുവഴി അവസാനിപ്പിക്കാന്‍ കഴിയും .അധികാരത്തിന്റെ അകത്തളങ്ങളില്‍ പ്രവേശനം ഇല്ലാത്തത് മൂലം അനീതിക്കു വിധേയരാകുന്ന സാധാരണക്കാര്‍ക്ക് നീതി നല്‍കാന്‍ ന്യായ എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിക്ക്  കഴിയും .മികച്ച സാമ്പത്തിക  ശാസ്ത്രഞ്ജന്മാരുടെ പിന്തുണയോടെയാണ്  ഈ പദ്ധതി .ഇന്ത്യ കാത്തു കൊണ്ടിരുന്ന ഒരു നടപടിയാണിത് .ഇതു പോലെ എല്ലാ സംസ്ഥാനത്തും ഭൂ പരിഷ്ക്കരണവും നടത്തിയാല്‍  ഇന്ത്യയില്‍ സമൂലമായ മാറ്റം ഉണ്ടാകും .ആദിവാസിമേഖലകള്‍ താവളമാക്കുന മാവോയിസ്റ്റുകളെ അവിടെ നിന്ന് എന്നെന്നേക്കുമായി കുടിയൊഴിപ്പിക്കാന്‍ ഇത്തരമൊരു നടപടിക്ക് കഴിയും.

   കര്‍ഷക ആല്‍മഹത്യകളും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയും ഇല്ലാതാക്കാന്‍ ഇതുപോലൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് ഉണ്ടാകാനില്ല ഗ്രാമങ്ങളില്‍  ഇത് മൂലം പണം ഒഴുകിയെത്തും. അതോടൊപ്പം കുടുതല്‍ സംരംഭങ്ങള്‍ ഉണ്ടാകും അത് തൊഴിലില്ലായ്മ കുറയ്ക്കും ജനങ്ങളുടെ ഉപഭോഗത്തില്‍ വലിയ മാറ്റമുണ്ടാക്കും.വിദ്യാഭ്യാസം ആരോഗ്യം എന്നി മേഖലകളുടെ  മുന്നേറ്റത്തിനു ഈ ചെറിയ വലിയ നടപടി ഇന്ത്യയെ സഹായിക്കും.

  ഈ ഒരു വാഗ്ദാനം കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ എത്ര സഹായിക്കും എന്ന് പറയാറായിട്ടില്ല .ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം വികസനത്തെക്കാള്‍ പ്രത്യയ ശാസ്ത്രപരമാണ് .മാത്രമല്ല അഖിലേന്ത്യാ തലത്തില്‍ പൊതുവേ സഖ്യകക്ഷികളെ ആശ്രയിച്ചാണ്‌ കോണ്‍ഗ്രസിന്റെ വിജയസാധ്യതകളും .ആ നിലക്ക് പാര്‍ട്ടിക്ക് ഈ വാഗദാനം എത്ര ഗുണം ചെയ്യുമെന്ന് പറയാറായിട്ടില്ല .  ബി ജെ പി വാഗ്ദാനം ചെയ്ത പതിനഞ്ചു  ലക്ഷത്തിന്റെ കഥ ഒരു വോട്ടറും ഇപ്പോഴും മറന്നിട്ടുണ്ടാവില്ല  

 

അഭിനവ കണക്കപ്പിള്ളമാര്‍ സാഹസികമായ ഈ പദ്ധതിക്ക് തടസം സൃഷ്ട്ടിച്ചു  കൂടെന്നുമില്ല.   ദീര്‍ഘവീക്ഷണമില്ലാത്ത ധന മന്ത്രിമാര്‍  അട്ടിമറി നടത്താതിരുന്നാല്‍ ഇത് ഇന്ത്യയുടെ മുഖച്ഛായ മാറ്റി മറിക്കും.

 ഈ ആശയം  ഇന്ത്യയുടെ സമഗ്രമായ വികസനത്തിന് വലിയ  തുടക്കമായിരിക്കും .മാറ്റത്തിന്റെ യഥാര്‍ത്ഥ കാഹളമാകട്ടെ ഈ പ്രഖ്യാപനം .

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image