രാഹുല്‍ വയനാട്ടില്‍ എത്തുമ്പോള്‍
 
എല്‍ ഡി എഫിനെ ആശങ്കപെടുത്തുന്ന നീക്കം 
  
രാഹുല്‍ ഗാന്ധി അമേതിയോടൊപ്പം വയനാട്ടിലും  മത്സരിക്കുന്നുവെങ്കില്‍ അത് എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്ത്കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഉയര്‍ത്തും .കേരളത്തില്‍ മാത്രമല്ല , തമിഴ് നാട്ടിലും കര്‍ണാടകയിലും അതിന്റെ പ്രതിഫലനം ഉണ്ടാകും.കേരളത്തില്‍  ,ദേശീയതലത്തില്‍ സഹയാത്രികര്‍ ആകേണ്ട സി പി എമ്മിന്റെയും സി പി ഐ യുടെയും വലിയ പ്രതീക്ഷകളാണ് പക്ഷെ ഈ സ്ഥാനാര്‍ഥിത്വത്തിലൂടെ  രാഹുല്‍ ഗാന്ധി തകര്‍ക്കുന്നത്.

  തന്റെ കര്മഭൂമിയായ അമേതിയില്‍  തന്നെ രാഹുല്‍ തുടരുമെന്ന്  കോ ണ്‍ഗ്രസ്‌ പറയുന്നുവെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വികാരം  മാനിച്ചു ആലോചിച്ചു അനുയോജ്യമായ  തീരുമാനം എടുക്കുമെന്ന്  പാര്‍ട്ടി പറയുന്നു.രാഹുലിന് വേണ്ടി സീറ്റ്‌ ഒഴിയുന്നതായി വയനാട് പ്രചാരണത്തില്‍ ഏര്‍പെട്ടിരുന്ന സിദ്ധിഖ് തന്നെ പ്രഖാപിച്ചു കഴിഞ്ഞു , അമേതിയിലെ കോണ്‍ഗ്രസ്‌ യുണിറ്റും രണ്ടിടത്തു നിന്ന് മത്സരിക്കാനുള്ള രാഹുലിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നു.

   അമേതിയില്‍ ബി എസ് പി യും എസ് പിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലെങ്കിലും ഇവിടെ വോട്ട് കുറഞ്ഞു വരുന്നത് പാര്‍ട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട് .അമേതിയില്‍ കാര്യമായ വേരുകള്‍ ഇല്ലാതിരുന്ന ബി ജെ പിയുടെ സ്മൃതി ഇറാനി കഴിഞ്ഞ വട്ടം 37 ശതമാനം വോട്ടുകള്‍ പിടിച്ചു .ഇത്തവണയും അവര്‍ തന്നെയാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി .ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് രാഹുല്‍ ഇവിടെ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയതെങ്കിലും ക്രമേണെ പാര്‍ട്ടി വോട്ട് കുറയുന്നത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട് 71 ശതമാനം വോട്ട് നേടിയിരുന്ന ഈ നിയോജകമണ്ഡലത്തില്‍ അത്കുറഞ്ഞു 66 ആയും 46 ആയും മാറിയെങ്കില്‍ ബി ജെ പി വോട്ട്‌ ശതമാനം ഒറ്റയക്കത്തില്‍ നിന്നിവിടെ 37 ശതമാനമായി വളര്‍ന്നു.കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍ കൂടിയായ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇവിടെ പ്രചാരണത്തിനായി കുടുതല്‍ സമയം ചെലവഴിക്കാനാവില്ല എന്നതും മറ്റൊരു വെല്ലുവിളിയാണ്.

  വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് ആ ഭാരം കുറയ്ക്കും .മാത്രമല്ല പാര്‍ട്ടിയുടെ ദക്ഷിണേന്ത്യയിലെ പ്രചാരണത്തിന്റെ ശക്തി അത് വര്‍ദ്ധിപ്പിക്കും കേരളത്തിലും കര്‍ണാടകത്തിലും തമിഴ് നാട്ടിലും ഇതിന്റെ അനുരണനം ഉണ്ടാകും .ക്രിസ്ത്യന്‍ ,മുസ്ലിം ഹിന്ദു വിഭാഗങ്ങള്‍ എതാണ്ട് സമതുലിതമായുള്ള ഈ കുടിയേറ്റ കാര്‍ഷിക മേഖല കോ ണ്‍ഗ്രസിന്‌ അനുയോജ്യമായ മണ്ണാണ് നിയമസഭയില്‍ ഇടതിന് മുന്തൂക്കമുണ്ടെങ്കിലും  പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ നിയോജകമണ്ഡലം കോണ്‍ഗ്രെസ്സിനൊപ്പം  നില്‍ക്കും .

   വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതല്ല അത് ഈ മേഖലയില്‍ പ്രചാരണത്തില്‍ ഉണ്ടാക്കാവുന്ന വ്യതിയാനമാണ് ഇടതുകക്ഷികളെ അലോസരപ്പെടുത്തുന്നത് .ഇരു കക്ഷികള്‍ക്കും ഇത് ജീവന്മരണ പോരാട്ടമാണ്.അവിടെ രാഹുല്‍ സ്ഥാനാര്‍ഥിയായാല്‍  അത് മറ്റു നിയോജകമണ്ഡലങ്ങളെയും ബാധിക്കും .സി പി എമ്മും സി പി ഐയും ഒട്ടുംപ്രതീക്ഷിക്കാത്ത ഒന്നാണിത് . ബി ജെ പിക്കു നേരെയുള്ള യുദ്ധം മുന്നില്‍ നിന്ന് നയിക്കേണ്ട  രാഹുല്‍ സഹയാത്രികര്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നു എന്നതാണ് അവരെ അലോസരപ്പെടുത്തുന്നത് .

    രാഷ്ട്രീയം സാധ്യതയുടെ കല മാത്രമല്ല, ആന്റി ക്ലൈമാക്സ്‌  ഏറെ നിറഞ്ഞ നാടകം കൂടിയാണ് 
   

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image