കഥ

അപരിചിത ഘാതകർ

 

കൊലപാതകം, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവ രിൽ കുറ്റം ചെയ്യാതെ ശിക്ഷയനുഭവിക്കുന്നവരുണ്ടെന്നുള്ള വസ്തുത നമുക്ക് കുറച്ചുപേർക്കുമാത്രം അറിവുള്ള കാര്യമാണല്ലോ. യു.എസ്സ്.ൽ നടത്തിയ ഒരു കണക്കെടുപ്പിൽ ബലാത്സംഗവുമായി ബന്ധ പ്പെട്ട തടവുകാരിൽ ഭൂരിപക്ഷവും ബലാത്സംഗം ചെയ്യാത്തവരാണെന്ന് അവിടത്തെ സൈക്കോളജി സ്റ്റായ ഡോ. എലിസബത്ത് ജോൺസ് പറയുന്നു. ബലാത്സംഗ കുറ്റവാളികളെ സംരക്ഷിക്കുവാനല്ല മറിച്ച് ഹതഭാഗ്യരായ ചിലർ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും അതിന് മൗലികമായ ചില കാരണങ്ങൾ ഉണ്ടെന്നും അതേക്കുറിച്ച് സമൂഹം അറിഞ്ഞിരിക്കണമെന്നും വിശദീകരിക്കുകയായിരുന്നു. ഡോ. എലി സബത്ത് ജോൺ.

ഉദാഹരണമായി അവർ ചൂണ്ടിക്കാണിച്ച സംഭവമാണിത്: 2007-ൽ വാഷിംഗ്ടൺ ഡി.സി യിലുള്ള ഡൊറോത്തി വില്യംസ് എന്ന യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ക്ലീറ്റസ് ഗോമസ് എന്ന വ്യക്തി അറസ്റ്റു ചെയ്യപ്പെടുന്നു. കുറ്റവിചാരണയ്ക്കും തെളിവെടുപ്പിനും ശേഷം നീണ്ട തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്ലീറ്റസ് ജയിലിലാകുന്നു. ബലാ ത്സംഗം ചെയ്ത വ്യക്തിയെന്ന നിലയിൽ ക്ലീറ്റസിനെ ഡൊറോത്തി തിരിച്ചറിയുകയും സാക്ഷ്യപ്പെടു ത്തുകയും ചെയ്തതിനാൽ ക്ലീറ്റസിന്റെയോ അയാളുടെ ഭാര്യയുടെയോ അഭിഭാഷകന്റെ വാദങ്ങൾക്കും സാക്ഷ്യങ്ങൾക്കും യാതൊരു നിയമസാധ്യതയുമുണ്ടായില്ല. ഒരു അവധി ദിവസ സായാഗ്നം ചെലവിടാൻ റെസ്റ്റോറൻഡിൽ പോയതായിരുന്നു ക്ലീറ്റസ് ഗോമസും ഭാര്യ മേരിയും. അത്താഴം കഴിഞ്ഞ് കാറിൽ കയറിയ ക്ലീറ്റസിനെയും ഭാര്യയെയും പോലീസ് തടഞ്ഞു. അടുത്ത നടപടി അവരുടെ പക്കലുള്ള ഫോട്ടോഗ്രാഫ് നോക്കിയശേഷം ക്ലീറ്റസിനെ നേരിട്ട് അറസ്റ്റു ചെയ്യുകയായിരുന്നു, അറസ്റ്റിനുശേഷം ക്ലീറ്റസിന്റെ ഭാര്യയുടെ മാനസികനില തകർന്നുവെ ങ്കിലും അവൾ ഭർത്താവിനു വേണ്ടി കേസു നടത്തി; പരാജയപ്പെടുന്നതുവരെ. 2012 ഫെബ്രുവരിയിൽ അൻപതു ബലാത്സംഗങ്ങൾ നടത്തിയെന്ന് കണ്ടെത്തിയ എഡ്മണ്ട് ക്ലാരി എന്ന വ്യക്തി അറസ്റ്റുചെ യ്യപ്പെടുകയും, അയാൾ നടത്തിയ ബലാൽസംഗങ്ങളും അതിനിരയായ സ്ത്രീകളെയും കുറിച്ച് കൃത്യ മായ വിവരം പോലീസ് മുൻപാകെ നൽകുകയും ചെയ്തു. എഡ്മണ്ട് ക്ലാരിയുടെ മൊഴിയിൽ അയാൾ നടതതിയ 47-ാമത്തെ ബലാത്സംഗത്തിന്റെ ഇര ഡൊറോത്തി വില്യംസ് ആയിരുന്നുവെന്ന് സാക്ഷ്യ പ്പെടുത്തിയത് പോലീസിനെ ഞെട്ടിച്ചു അവർ വിശദമായി അന്വേഷിച്ചു. ക്ലീറ്റസ് ഗോമസ്സും എഡ്മണ്ട് ക്ലാരിയും തമ്മിലുള്ള മുഖഛായാ സാദ്യശ്യം ഏതാണ്ട് തുല്യമായിരുന്നു. ഈ സാദൃശ്യം കാരണ മാണ് ഡൊറോത്തി ക്ലീറ്റസ് ഗോമസിനെ ബലാത്സംഗക്കാരനാണെന്ന് തിരിച്ചറിയൽ സാക്ഷ്യം നൽകിയത്.

-- യഥാർത്ഥ കുറ്റവാളി സ്വന്തം കുറ്റകൃത്യം ഏറ്റെടുത്തതിനാൽ ക്ലീറ്റസ് ഗോമസിനെ വെറുതേ വിട്ടു. അയാൾ ജയിൽ വിമോചിതനായി. നീണ്ട അഞ്ചുവർഷങ്ങൾ അപ്പോഴേക്കും കഴിഞ്ഞിരുന്നു. കോടതി ച്ചെലവുകളും ജീവിതപ്രാരാബ്ദവും കാരണം അയാളുടെ ഭാര്യ ദരിദ്രയായി കഴിഞ്ഞിരുന്നു. അഞ്ചു വർഷത്തെ ജയിൽവാസം അയാളെ നിത്യരോഗിയുമാക്കിയിരുന്നു. വീണ്ടും തിരിച്ചു കിട്ടാത്ത രീതി യിൽ അയാളുടെ ജോലിയും നഷ്ടമായിരുന്നു. ബലാൽസംഗക്കാരനായ തടവുകാരനെന്നനിലയിൽ അയാൾ സമൂഹത്തിൽ നിന്ന് ഭ്രഷ്ടനുമായി. ദുർബലനും നിരാലമ്പനുമായ ക്ലീറ്റസ് മുപ്പത്തിയഞ്ചാ മത്തെ വയസിൽ മരിച്ചു. ഇരുപത്തിയൊൻപതാം വയസിൽ ബലാത്സംഗത്തിനറസ്റ്റു ചെയ്യപ്പെട്ട് മുപ്പ ത്തിനാലാം വയസിൽ വിമോചിതനായി ഒരു വർഷത്തിനകം മരിച്ചു പോയ ക്ലീറ്റസിനോ അയാളുടെ ഭാര്യയ്ക്കോ ഈ ജീവിതം ആരാണു തിരിച്ചു നൽകുക?

ഇതായിരുന്നു ഡോ.എലിസബത്ത് ജോൺസ് ഉയർത്തിയ ചോദ്യം. ഈ സംഭവത്തെ തുടർന്നു അവർ നടത്തിയ അന്വേഷണത്തിൽ അമേരിക്കയിലെ ജയിലുകളിൽ ബലാത്സംഗക്കുറ്റത്താൽ ശിക്ഷി ക്കപ്പെട്ട് ജയിലിൽ കഴിയുന്ന പകുതിയിലധികം തടവുകാരും കുറ്റവാളികളല്ലെന്നും മുഖസാദൃശ്യം കൊണ്ട് ഇരകൾ തിരിച്ചറിയൽ സാക്ഷ്യപ്പെടുത്തിയവരാണെന്നും കണ്ടെത്തി. ഡോ. എലിസബത്തിന്റെ ഗവേഷണമേഖല ബലാത്സംഗം പോലെ മാനസികമായ സംഭവമുണ്ടാക്കുന്ന വേളകളിലെ ഓർമ്മയിൽ വരുന്ന തെറ്റുകളും പരിഭ്രാന്തിയെക്കുറിച്ചുമായിരുന്നു. ഇത്തരം പരിഭ്രാന്തി ഘട്ടത്തിൽ സ്ത്രീകൾ പിന്നീട് തിരിച്ചറിയുന്നത് ബലാത്സംഗക്കാരന്റെ ശരീര മുഖസാദൃശ്യമുള്ള മറ്റൊരാളിനെയായിരിക്കും. യഥാർത്ഥ കുറ്റവാളി രക്ഷപ്പെടുകയും എന്നാൽ നിഷ്ക്കളങ്കൻ കുറ്റാരോപിതനും പ്രതിയുമായി മാറു കയും ചെയ്യും. ഭരണകൂടത്തിനും സമൂഹത്തിനും ഏറ്റവും ആവശ്യം കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദി കളെ കണ്ടെത്തി ശിക്ഷ നടപ്പാക്കി സ്വന്തം കർമ്മമനുഷ്ടിച്ചു എന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടു ത്തുകയായിരിക്കും.

പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കുന്നതിനി ടയ്ക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥയും ഭരണകൂടവും എത്രയെത്ര ബലിയാടുകളെ ഉണ്ടാക്കുന്നു?

ഡോ. എലിസബത്ത് ജോൺസിന്റെ മനശാസ്ത്ര വിശകലനമടങ്ങിയ ബലാത്സംഗ ബലിയാടുക ളെക്കുറിച്ചുള്ള വിവരമറിഞ്ഞതിനുശേഷം എന്നെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നമതായിരുന്നു. ഡോ. എലിസബത്തിന്റെ കണ്ടെത്തലുകൾ സാമാന്യവത്കരിക്കുന്നത് അപകടകരമാണെന്നും അത് അടി സ്ഥാനപരമായി സ്ത്രീ വിരുദ്ധമാണെന്നും രോഹിണി-എന്റെ ഭാര്യ- വളരെ വാചാലമായി ഓർമ്മി പ്പിച്ചുകൊണ്ടിരുന്നു.

ഡോ. എലിസബത്ത് ചൂണ്ടിക്കാണിക്കുന്നത് നിയമപാലർക്കും, ഇരയ്ക്കും നിയമവ്യവസ്ഥയ്ക്കും സംഭവിച്ച ഒരു തെറ്റായിരുന്നു. ഈ സംഭവത്തിൽ ഒരേസമയം രണ്ടുപേർ-ഡൊറോത്തി വില്യംസും; ക്ലീറ്റസ് ഗോമസും- ഇരകളായിത്തീരുന്നു. ഡോ. എലിസബത്ത് നൽകുന്ന കണക്കുകൾ അമേരിക്കൻ സമൂഹത്തെയും ജയിൽ വ്യവസ്ഥയെയും സംബന്ധിച്ച് ശരിയായിരിക്കാം. അത് ഇന്ത്യയിൽ ശരിയാ വണമെന്നില്ല. രോഹിണി വിശദീകരിക്കാൻ തുടങ്ങി. എലിസബത്തിന്റെ "മുഖഛായാ വിഭാന്തി' സിദ്ധാ ന്തം, പ്രത്യേകതരം സന്ദർഭം, സമയം, സാഹചര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി മാത്രമേ നിർണ്ണ യിക്കുവാൻ സാദ്ധ്യമാവുകയുള്ളൂ. ഇരകളുടെയും വേട്ടക്കാരന്റെയും സ്വഭാവ വിശേഷങ്ങൾ അടി സ്ഥാനപ്പെടുത്തി മാത്രമേ ഇത്തരം മാനസിക വിഭ്രാന്തി വസ്തുനിഷ്ഠമായി തെളിയിക്കാൻ കഴിയുക യുള്ളു. നാളെ ഡോ. എലിസബത്തിന്റെ "മുഖഛായാ വിഭാന്തി' സങ്കല്പത്തിന്റെ പശ്ചാത്തലത്തിൽ ബലാത്സംഗത്തിനിരയായ ഏതു സ്ത്രീയുടെയും പരാതിയെ മുഖഛായാ വിഭാന്തിയായി മുദ്രകുത്തി പ്രതികൾക്ക് രക്ഷപ്പെടാൻ വഴിതെളിയ്ക്കാം . ഇരുപതു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ഒരു ഹൈറേഞ്ചിൽനിന്ന് പതിമൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയെ ബസ്ക്കണ്ടക്ടറും ഒരു സ്ത്രീയും കൂടി കൊണ്ടുപോവുകയും പല സ്ഥലങ്ങളിൽ വച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് കോഴിക്കോട്, പൊള്ളാച്ചി, പീരുമേട്, പാലക്കാട്, കട്ടപ്പന തുടങ്ങി നിരവധി സ്ഥലങ്ങളിലും വീടുകളിലും ലോഡ്ജു കളിലും പാർപ്പിച്ച് ഉപയോഗിക്കുകയും ചെയ്ത സംഭവത്തിൽ സ്വന്തം ശരീരത്തെ ആക്രമിച്ച ഓരോ രുത്തരെയും ആ പെൺകുട്ടി തിരിച്ചറിഞ്ഞാൽ അത് "മുഖഛായാ വിഭാന്തി' കൊണ്ട് പറയുന്നതായി വ്യാഖ്യാനിക്കാൻ കഴിയുമോ? ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടേത് "ഇഛയോടുകൂടിയ കീഴ ടങ്ങൽ' എന്നും "ബാലവേശ്യാവൃത്തി'യെന്നും വിശേഷിപ്പിച്ച ന്യായാധിപന്മാരുടെ ക്രിമിനൽ മനസു കകൾ പ്രവർത്തിക്കുന്ന നിയമവ്യവസ്ഥിതിയിൽമുഖഛായാ വിഭാന്തി' പോലെയുള്ള സിദ്ധാന്ത ങ്ങൾ അപകടകരമായ സ്വാധീനം ചെലുത്തും. രോഹിണി പറഞ്ഞു: നോക്കുക, അവളെ സംരക്ഷിക്കു ന്നതുപോലെ നടിച്ച് ആദ്യം ബലാത്സംഗം ചെയ്തവന്റെ മുഖം, ആർത്തിപൂണ്ട് ആഞ്ഞെടുക്കുന്ന രണ്ടാ മന്റെ മുഖം, പകുതിയടഞ്ഞ കണ്ണുകളുള്ള മൂന്നാമന്റെ മുഖം, വഴങ്ങാതെ നിന്നപ്പോൾ വസ്ത്രങ്ങൾ വലിച്ചു കീറിയെറിഞ്ഞവന്റെ മുഖം, എതിരിട്ടപ്പോൾ രണ്ടുപേരെക്കൊണ്ട് കൈകാലുകൾ പിടിച്ച് വച്ച് അവളുടെ പുറത്തേക്ക് കറിയവന്റെ മുഖം, ദിവസംതോറും ഓരോരുത്തരെ കൊണ്ടുവരുന്ന കൂട്ടിക്കൊ ടുപ്പുകാരന്റെ മുഖം... അങ്ങനെയെത്രയെത്ര മുഖങ്ങൾ. അതിലൊരു മുഖം പത്രത്തിൽ കണ്ടപ്പോൾ അവൾ പറഞ്ഞു: ഈ മനുഷ്യൻ അതിലൊരാളായിരുന്നു. ഇടുക്കി ടി.ബി യിൽ വച്ച് എന്നെ ഏറ്റവും കൂടുതൽ ബലാത്സംഗം ചെയ്തയാളാണ്.

രോഹിണിയുടെ സഹപാഠിയായിരുന്ന ശോശാമ്മ വർഗ്ഗീസ് അന്ന് ഇടുക്കിയിലെ ഒരു സ്വാകര്യ ആശുപത്രിയിലുണ്ടായിരുന്നു. ഉദരത്തിൽ പഴുപ്പു ബാധിച്ച് ആ കുട്ടിയെ ആശുപത്രിയിൽ പ്രവേശി പ്പിച്ചതുമുതൽ കുട്ടിയെ മാതാപിതാക്കൾ തിരിച്ചുകൊണ്ടു പോകും വരെ ശോശാമ്മയുടെ മേൽനോ ട്ടത്തിലും ശുശ്രൂഷയിലുമായിരുന്നു. ഭീകരമായ ഈ കഥ അക്കാലത്തു നാട്ടിൽ ചെന്ന് രോഹിണി യോട് ശോശാമ്മ പറഞ്ഞിരുന്നു, ജനനേന്ദ്രിയം വഴി ഉള്ളിലേക്കു കയറിയ പഴപ്പും ചലവും രക്തവും എടുത്തുകളയാനായി ഹോസ്പിറ്റലിലെ സഹായികളെല്ലാം വിസമ്മതിച്ചപ്പോൾ എല്ലാറ്റിനും തയ്യാ

റായി നിന്നത് ശോശാമ്മ മാത്രമായിരുന്നു. ഒരു മനുഷ്യശരീരത്തെ ഇങ്ങനെയും ദ്രോഹിക്കുമോ മനു ഷ്യർ? അന്ന് ശോശാമ്മ ചോദിച്ച ചോദ്യം ഇപ്പോഴും രോഹിണി ഓർമ്മിക്കുന്നു. ലോകത്ത് ഏതെ ങ്കിലുമൊരു മനുഷ്യശരീരം ഇത്രമേൽ പീഠനവിധേയമായിട്ടുണ്ടാവില്ലെന്ന് ശോശാമ്മ വിശ്വസിച്ചു. പീഠനം എന്ന വാക്ക് വളരെ ഔപചാരികമാണെന്നും, അത് അധിക്ഷേപം കലർന്ന ശരീരാക്രമണമാ ണെന്നും രോഹിണിക്കെഴുതുമായിരുന്നു. സ്വന്തം ശരീരത്തെ കെട്ടിപ്പൊതിഞ്ഞു, അതിൽ സ്പർശി ക്കുന്ന സർവ്വ മനുഷ്യജീവിയെയും വെറുത്തും അകറ്റി നിർത്തിയും ശോശാമ്മ ജീവിച്ചു. വിവാഹം കഴിക്കാനോ കന്യാസ്ത്രീമഠത്തിൽ പോകാനോ അവർ തയ്യാറായില്ല. അങ്ങനെയിരിക്കെ ഒരകന്ന ബന്ധുവഴി ഫ്രാൻക്ഫർട്ടിൽ ഒരാശുപത്രിയിൽ ജോലികിട്ടി 1998 ൽ അങ്ങോട്ടു പോയ ശേഷം എന്ന ന്നേക്കുമായി കേരളത്തിൽ നിന്നകന്നു. നീണ്ട ഈമെയിലുകളും ഫോൺകാളുകളുമായി രോഹിണി യുമായി നിരന്തര സമ്പർക്കം പുലർത്തുന്നു.

കുറേ ദിവസങ്ങളായി രോഹിണി നല്ല തിരക്കിലായിരുന്നു. ഇവിടെ ഞങ്ങൾ താമസിക്കുന്ന യിറ്റ് നഗരത്തിലുള്ള ആൻമേരി ഹോസ്പിറ്റലിൽ നേഴ്സിംഗ് സൂപ്രണ്ടായ രോഹിണി പലപ്പോഴും ഹോസ്പിറ്റൽ ശൃംഖലകളിൽ ക്ലാസുകൾക്കും മറ്റു ഭരണസംബന്ധമായ കാര്യങ്ങൾക്കുമായി യാത യിലായിരിക്കും. രോഹിണിക്കു കിട്ടുന്ന സാമാന്യം വലിയ ശമ്പളവും എന്റെ ഗവേഷണപഠന പ്രബന്ധ രചനയും ഭാഗികമായ അദ്ധ്യാപനവും കൊണ്ട് സമ്പന്നമായി ഇവിടെ കഴിഞ്ഞുപോകാം. ബിഹേവി യറൽ സ്റ്റഡീസ് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാഖയായതിനാൽ എന്റെ വിഷയവു മായി ബന്ധപ്പെട്ട ക്ലാസുകൾ ഇതുപോലെയുള്ള ഹോസ്പിറ്റലുകളിലെ ജീവനക്കാർക്ക് ആവശ്യവുമാ യതിനാൽ രോഹിണിയുടെ ബന്ധത്തിൽ തന്നെ മാസത്തിൽ മൂന്നു ക്ലാസുകൾ ലഭിക്കും. ഒരു ക്ലാസിനു 2,700 ഡോളർ കിട്ടുന്നതിനാൽ ബാക്കി സമയം പഠനത്തിനും പ്രബന്ധങ്ങൾ തയ്യാറാക്കുന്നതിനു മായി മാറ്റിവയ്ക്കാനും കഴിയുന്നു. ഈ പതിനേഴു വർഷത്തെ ജീവിതത്തിനും ജോലിക്കുമിടയിൽ എനിക്കാവശ്യമായ ഫണ്ടിംഗ് കണ്ടെത്താൻ രോഹിണിക്ക് അവളുടെ വിപുലമായ മാനേജുമെന്റ് ബന്ധ ങ്ങൾ വഴി സാധിക്കുന്നു.

ഈ പദ്ധതി ചർച്ച ചെയ്യുമ്പോൾ തന്നെ രോഹിണി ആദ്യം താത്പര്യമെടുത്തുവെങ്കിലും പിന്നീട് ഖിന്നയായിരുന്നു. കുറേനാൾ കേരളത്തിൽ പോയി നിൽക്കേണ്ടിവരുമെന്നുമാത്രമല്ല അത്തരം നീണ്ട് താമസങ്ങൾ എന്നെ വിവിധതരം സഹവാസങ്ങളിൽ കൊണ്ടുചെന്നെത്തിക്കുമെന്നും ഒരു തരം ആഘോഷം നടത്തി ഞാൻ പദ്ധതി പൂർത്തിയാക്കാതെ തിരിച്ചുവരുമെന്നും അവൾ ഭയപ്പെടുന്നു. കേരളം വിശ്രമ ജീവിതത്തിനുമാത്രം പറ്റിയ സ്ഥലമാണ് -"എ റിട്രീറ്റ് പ്ലേസ്'- രോഹിണി പറയും. അവൾക്കുള്ള മറ്റൊരാകാംക്ഷ സ്വന്തം ജോലിയെപ്പറ്റിയുള്ള സുരക്ഷിതമില്ലായ്മയാകുന്നു. ഇവിടെ ഒരു നഴ്സിനു കിട്ടുന്ന വേതനവും സാമൂഹ്യപദവിയും കേരളത്തിൽ നമുക്കു ചിന്തിക്കാനാവില്ല. ലോകത്ത് ഈ തൊഴിലുള്ളവർ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നതും കുറഞ്ഞ ശമ്പള ത്തിൽ ജോലിയെടുക്കുന്നതും കേരളത്തിൽ മാത്രമാകുന്നു. നാളെ അമേരിക്കയിലെയും മറ്റു രാജ്യങ്ങ ളിലെയും ആശുപത്രി കോർപ്പറേറ്റുകൾ കേരളത്തിലെ കോർപറേറ്റുകളെ അനുകരിച്ച് ചൂഷണവും കുറഞ്ഞ ശമ്പളവും നടപ്പാക്കിത്തുടങ്ങിയാൽ ഇവിടം നമുക്കു വിടേണ്ടിവരും. അതുകൊണ്ട് ആവു ന്നത് സമ്പത്ത് സ്വരൂപിക്കുക എന്നതാണ് രോഹിണിയുടെ ഉദ്ദേശം.

സ്വതവേ എപ്പോഴും ഊർജ്വസ്വലയാണെങ്കിലും ഇങ്ങനെയുള്ള ഒരു ഭീതിയിലാണ് രോഹിണി യുടെ ദിനങ്ങളെല്ലാം, അതുകൊണ്ടുതന്നെ ഞാൻ കേരളത്തിൽ പോയി പഠനം നടത്തുന്നതിന് അവൾക്കൊട്ടും താത്പര്യമില്ലായിരുന്നുവെങ്കിലും അവസാനം സമ്മതിക്കുകയായിരുന്നു. ഒരു കരാർ മാത്രം: സിനിമ, നാടകം, ഉത്സവം, കൂട്ടുമദ്യപാനം തുടങ്ങിയവയൊക്കെ ഒഴിവാക്കുക, ജോലിചെയ്യു ക, മടങ്ങുക, കിട്ടുന്നഫണ്ട് കഴിയുന്നത് മിച്ചം വയ്ക്കുക.

മുൻപ് ഇതേപോലുള്ള ഒരു ഗവേഷണപ്രബന്ധത്തിനു ഫണ്ടുചെയ്തിരുന്ന മനുഷ്യാവകാശ സംഘ ടന തന്നെ പുതിയതിന്റെ ഫണ്ടിംഗ് സമ്മതിക്കുകയായിരുന്നു. പ്രബന്ധത്തിനോടൊപ്പം ശേഖരി ക്കുന്ന രേഖകൾ, അറിവിന്റെ ശ്രോതസുകൾ, മനുഷ്യർ, ഭൂപ്രകൃതി തുടങ്ങിയവയെല്ലാമടങ്ങുന്ന ഡോക്യു മെന്റേഷൻ മുഴുവൻ ഏജൻസിയ്ക്കുകൈമാറണം. ശേഖരിക്കേണ്ടുന്നവയെ സംബന്ധിച്ചും അവലം ബിക്കേണ്ടുന്ന വഴികളെക്കുറിച്ചുമുള്ള ഒരു ക്ലാസിൽ രണ്ടുദിവസം പങ്കെടുക്കുകയും ചെയ്തു. കേരള ത്തിലെത്തിച്ചേരുന്നതിനു മുൻപുതന്നെ എവിടെയൊക്കെ പോകണമെന്നും, ആരെയൊക്കെ കാണക്ക് താമസിക്കണമെന്നുമുള്ള കൃത്യമായ പദ്ധതിയുണ്ടാക്കി ബന്ധപ്പെടേമാർി

ണ്ടുന്നവരെയൊക്കെ ബന്ധപ്പെടുകയും ചെയ്തു. കോട്ടയ്ക്കലിൽ പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പഴയസുഹൃത്ത് ഡോ. ഹരികൃഷ്ണൻ അവിടേയ്ക്കു ചെല്ലാൻ ക്ഷണി ച്ചതുമാത്രമായിരുന്നു പദ്ധതിയുമായി ബന്ധമില്ലാത്ത ഏകപരിപാടി. വന്നിറങ്ങിയാൽ രണ്ടുമൂന്നു ദിവസം ഇവിടെയൊക്കെ കറങ്ങി നടക്കുക; വിശ്രമിക്കുക, അതുകഴിഞ്ഞ് പണി തുടങ്ങുക, അയാൾ പറഞ്ഞു: ആലുവാ പുഴയുടെ തീരത്തുള്ള സർക്കാർ അതിഥി മന്ദിരം ഞാൻ ശരിയാക്കിത്തരാം. പഴയ ആലുവാ പാലസ് ആണ്. ഹോട്ടലിലേക്കൊന്നും പോകണ്ട. ഇടയ്ക്ക് നമുക്ക് കാണുകയും ചെയ്യാം.

എയർപോർട്ടിൽ നിന്നു നേരെ അതിഥി മന്ദിരത്തിലെത്തി താമസമാരംഭിച്ചത് അങ്ങനെയായിരു ന്നു. യാദൃഛികമാണെങ്കിലും ആലുവാ പുഴയുടെ തീരത്തുള്ള അതിഥി മന്ദിരത്തിൽ താമസിക്കുമ്പോ ഴാണ് അന്വേഷണത്തിന്റെ ആദ്യത്തെ വാതിലുകൾ തുറക്കപ്പെട്ടതെന്നു പറയാം. ആദ്യത്തെ രണ്ടുദി വസങ്ങൾ അക്കരെയുള്ള മണപ്പുറവും ഇക്കരെയുള്ള മണ്ഡപവും ഇടയ്ക്കുള്ള നിറഞ്ഞ വെള്ളവും അതിൽക്കൂടി പോകുന്ന വള്ളങ്ങളും ദൂരെയുള്ള പാലവും എല്ലാം നോക്കിയിരുന്നു. നേരത്തേ തയ്യാ റാക്കിയ പദ്ധതി രേഖ ആലോചിച്ച് കടന്നു പോയി. ചിലപ്പോൾ അതിഥി മന്ദിര വളപ്പിൽ നടന്നും, ഹരികൃഷ്ണനുമായി വള്ളത്തിൽ ചുറ്റിയും സമയം കഴിച്ചു. യു.എസ്സിൽ ഇതിലും നല്ല സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ടെങ്കിലും. ഒരേ സമയം രണ്ടു കാലഘട്ടത്തിൽ കൂടി നടക്കുന്ന പ്രതീതി ഈ ഭൂപ് ദേശം നൽകുന്നുവെന്നു തോന്നി. എന്നാൽ അത്തരം അനുഭൂതി വിശേഷങ്ങളിൽ നിന്നും തെന്നി മാറി മൂന്നാമത്തെ ദിവസം എറണാകുളത്തേക്കും അവിടെ സന്ദർശിക്കേണ്ടുന്ന സ്ഥലങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശ്രമത്തിനിടയിലാണ് അപ്രതീക്ഷിതമായ ഒരു സംഭവം കടന്നുവരുന്നത്.

രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ. നേരം പുലർന്നു വരുന്നുണ്ടായിരുന്നതേയുള്ളൂ. നിറയെ പോലീസ് സേനയുമായി രണ്ടു നീല ബസുകളും രണ്ടു പോലീസ് ജീപ്പുകളും മന്ദിരത്തിന്റെ പ്രധാനകവാടത്തിലൂടെ പ്രവേശിക്കുകയും വണ്ടികൾ നിറുത്തിയിട്ടശേഷം പല സംഘങ്ങളായി അവി ടവിടെ നിലയുറപ്പിക്കുകയും ചെയ്തുതുടങ്ങി. മന്ദിരത്തിനകത്തുനിന്ന് ഉയർന്ന റാങ്കിലുള്ള പോലീസ് മേധാവിയായ സ്ത്രീ പൂമുഖത്തേക്കിറങ്ങിവന്ന് മറ്റ് പോലീസുദ്യോഗസ്ഥർക്ക് എന്തൊക്കെയോ നിർദ്ദേ ശങ്ങൾ നൽകുകയും പിന്നീട് അക്ഷമയായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ചെയ്തു. ഈ സമ യം ഗേറ്റുകടന്ന് ഒരു പോലീസ് ജീപ്പ് അതിവേഗത്തിലും എന്നാൽ വേഗതകൂടിയതു മനസ്സിലാക്കി സാവകാശം നിയന്ത്രിച്ചും പൂമുഖത്തിനു മുന്നിൽ വന്നു പാർക്കുചെയ്യുകയും ഉണ്ടായി. പോലീസ് മേധാവിയെയും ചുറ്റും നിന്ന ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്ത് നീട്ടി സെല്യൂട്ട് ചെയ്ത കൊണ്ട് രണ്ടു പോലീസുകാർ ജീപ്പിൽ പുറത്തു നിന്നു.

ഇപ്പോൾ എത്തിച്ചേർന്ന ജീപ്പിൽ നിന്നും മനുഷ്യഡമ്മി രൂപത്തെ രണ്ടു പോലീസുകാർ പുറത്ത ടുത്തു. പേപ്പറോ പ്ലാസ്റ്ററോ മറ്റോ കൊണ്ട് ഉണ്ടാക്കിയതിനാലാകും വളരെ ശ്രദ്ധയോടെ പൊക്കി സൂക്ഷിച്ച് ഒരു സ്ഥലത്തു നിർത്തിയശേഷം ഭവ്യതയോടു കൂടി മേധാവിയുടെ അടുത്തേക്ക് നീക്കി കൊണ്ടുവന്നു. അടുത്തേക്ക് നടന്നു വന്നും അല്പം അകലേക്ക് നടന്നു പോയി നിന്നും വീണ്ടും വളരെ ദൂരത്തു നിന്നും പോലീസ് മേധാവി ഡമ്മിയെ സ്രശദ്ധം വീക്ഷിക്കുകയും പരിശോ ധിക്കുകയും ചെയ്തു. വീണ്ടും അടുത്തുവന്ന് അതിൽ സ്പർശിച്ച ശേഷം പോലീസുകാരോട് ഡമ്മി യുടെ ശരിയായ അളവെടുക്കാൻ നിർദ്ദേശിച്ച് അവർ തിരിച്ചുപോയി. ഉടൻതന്നെ പോലീസുകാരൻ ഒരു തയ്യൽക്കാരനെപ്പോലെ ടേപ്പുകൊണ്ട് ഡമ്മിയുടെ ശരീരഭാഗങ്ങൾ മൊത്തമായും ഭാഗികമായും അളക്കുവാനും മറ്റുള്ളവർ സഹായിക്കുവാനും തുടങ്ങി. എല്ലാം കഴിഞ്ഞശേഷം ഉയർന്ന പോലീസു ദ്യോഗസ്ഥരെല്ലാം ഓരോ മുറികളിലേക്കും അവരവരുടെ ചെറുസംഘങ്ങളിലേക്കും മടങ്ങുകയും മറ്റു പോലീസുകാർ മരത്തണലിലും വഴിവക്കിലും വരാന്തയിലും ഒക്കെയായി ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്തു.

എന്താണ് സംഭവിക്കുന്നത്? ഏതോ അപമൃത്യുവിന്റെയോ കൊലക്കേസ് അന്വേഷണത്തിന്റെയോ വിപുലമായ സജ്ജീകരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് പ്രഥമ ദൃഷ്ട്യാ നമുക്ക് ഊഹി ക്കാം. ആ ദിവസത്തെ പ്രാദേശിക പത്രങ്ങളിലൊന്നും അത്തരത്തിലുള്ള വാർത്തകളൊന്നും കണ്ടി രുന്നില്ലല്ലോ എന്നാലോചിച്ചു നിൽക്കുമ്പോൾ അതാ ഗേയ്റ്റുകടന്ന് വീണ്ടും ഒരു വാഹനവ്യൂഹം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത്തവണ അതു പോലീസായിരുന്നില്ല. ജീപ്പും കാറുമല്ലാത്ത ഒരു തരം വാനുകളിൽ ഡോറിൽക്കൂടി ശരീരത്തിന്റെ പകുതിഭാഗവും സർക്കസ് ആഭ്യാസികളെപ്പോലെ പുറത്തേക്കിട്ടു വീഡിയോ ക്യാമറയും പിടിച്ചുകൊണ്ട് നിൽക്കുന്നവർ നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ അഭ്യാ സികൾ ഒരു ട്രോളി പോലെ അവർ നിൽക്കുന്ന വാഹനത്തെ ഉപയോഗിക്കുകയാണെനന്നും അവർക്ക നുസരിച്ചാണ് വാഹനം ഓടിക്കുന്നതെന്നും, അവരുടെ ക്യാമറയിൽ ഗസ്റ്റ് ഹൗസും ഞാനുമൊക്കെ പതിയുന്നുണ്ടെന്നും മനസ്സിലാക്കാൻ പ്രയാസമില്ല. കൂടുതൽ നിരീക്ഷണത്തിനു താത്പര്യമില്ലാതെ ഞാൻ മുറിയിൽ പോയി കുളികഴിഞ്ഞ് ഡൈനിംഗ് ഹാളിലെത്തി. പുട്ടും കടലയും വേവിച്ച ഏത്തപ്പ ഴവും പുഴുങ്ങിയ മുട്ടയുമായിരുന്നു, അന്നത്തെ പ്രാതൽ. “എല്ലാം കഴിയാറായി സർ, ഇന്ന് അതിഥി കൾ കൂടുതലുണ്ട്' എന്ന് ആഹാരം നൽകുന്ന വ്യക്തി സൂചിപ്പിച്ചു. അപ്പോൾത്തന്നെ വൃതിയോടെ തൊട്ടടുത്ത് ഒരാൾ വന്നിരുന്ന് ഒരു കുറ്റി പുട്ടും പഴവും കഴിച്ചു തുടങ്ങി. ഒരു സെൽഫോണിൽ നിന്നുള്ള സംഭാഷണം ശ്രവിക്കുകയും ഒപ്പം ശബ്ദമുണ്ടാക്കാതെ കഴിക്കുകയും ഇടയ്ക്ക് ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയുകയും ചെയ്യുന്ന ആ ചെറുപ്പക്കാരൻ സ്വന്തം പ്രായത്തെക്കാൾ പക്വത കാണിക്കുന്നു. സംഭാഷണം നിലയ്ക്കുമ്പോഴേക്കും അയാളുടെ പാത്രം കാലിയായതിനാൽ എന്നെ നോക്കി ചിരിക്കുകയും ചായ കുടിക്കാനാരംഭിക്കുകയും ചെയ്തു. അയാളുടെ ചിരിയോടുള്ള പ്രതികരണമെന്ന നിലയിൽ ആരംഭിച്ച എന്റെ അന്വേഷണത്തിൽ ഈ ചെറുപ്പക്കാരൻ ഒരു മാധ്യമപ്

ണെന്നും വാർത്ത കൂട്ടു ചെയ്യുവാൻ വന്നതാണെന്നും അറിഞ്ഞു. ഈ പുഴയുടെ ഒരു ശാഖയിൽ അക്കരെ ഒരു പെൺകുട്ടിയുടെ ജീർണ്ണിച്ച ശരീരം കരയ്ക്കടിഞ്ഞുവെന്നും ഒരു പക്ഷേ ടയിനിൽ നിന്നും എടുത്തു ചാടിയോ എടുത്തെറിഞ്ഞാ മരണപ്പെട്ടതാണെന്നും, ഈ വഴി ട്രെയി നിൽ യാത്രചെയ്തിരുന്ന ഒരു പെൺകുട്ടിയെ കാണാനില്ലെന്നും അതിനാൽ വിദഗ്ദമായ അന്വേ

ംഭിച്ചിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ അയാൾ പറഞ്ഞുകൊണ്ടിരുന്നു. ഉച്ചയൂണു സമയത്തും അത്താഴത്തിനിടയിലും ഈ ദൃശ്യമാധ്യമലേഖകൻ നൽകിയ വിവരങ്ങൾക്കനുസൃതമായി ഞാൻ ചില പ്രതങ്ങൾ കണ്ടെത്തി വായിക്കുകയും ചെയ്തു. വളരെയേറെ പ്രത്യേകളുള്ള ആഛര്യകരമായ ആ സംഭവം ഇങ്ങനെ സംഗ്രഹിക്കാം:

തിരുവനന്തപുരത്തുകാരിയായ ബിന്ദു എന്ന ഗവേഷണവിദ്യാർത്ഥിനി കോഴിക്കോടുള്ള സ്വന്തം സ്ഥാപനത്തിൽ നിന്ന് അവധിക്കാലങ്ങളിൽ വീട്ടിൽ പോയി വരാറുള്ളത് സന്ധ്യയ്ക്ക് പുറപ്പെട്ട് രാവിലേ കോഴിക്കോടെത്തിച്ചേരുന്ന തിരുവനന്തപുരം-മംഗലാപുരം ട്രെയിനിലായിരുന്നു. 2011 ഏപ്രിൽ 24-ാം തീയതി രാത്രി ഇതേ ട്രെയിനിൽ സഞ്ചരിച്ച ബിന്ദു കോഴിക്കോടു സ്റ്റേഷനിൽ ഇറങ്ങിയില്ല. വണ്ടി കോഴിക്കോടെത്തിയപ്പോൾ തന്നെ ബിന്ദുവിന്റെ സഹയാത്രികനായ ഡോ. ദിലീപ് ബിന്ദുവിനെക്കു റിച്ച് അന്വേഷിക്കുകയും സ്റ്റേഷനിൽ ഇറങ്ങുകയും പിന്നീട് വിവരം ബന്ധപ്പെട്ടവരെ അറിയിക്കു കയും ചെയ്തിരുന്നു.

തിരുവനന്തപുരത്തു നിന്നും 8.45 നു പുറപ്പെട്ട വണ്ടിയുടെ തേർഡ് എസിയിൽ യാത്ര ചെയ്തി രുന്ന ബിന്ദുവും ദിലീപും കായംകുളം വരെ സംസാരിച്ചു കൊണ്ടിരുന്നതായും പിന്നീട് കിടന്നുറങ്ങി യതായും പറയുന്നു. തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും റെയിൽവേ ട്രാക്കിനു വശങ്ങളിലും സൂക്ഷ്മമായ പരിശോധന നടത്തിയതിൽ നിന്ന് ബിന്ദുവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇടയ്ക്കുള്ള ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങി എവിടെയാണെങ്കിലും രഹസ്യമായി താമസിക്കുകയാണോ അതോ മറ്റാരെങ്കിലും കിഡ്നാപ്പു ചെയ്തതുകൊണ്ടു പോയതാണോ എന്നൊക്കെ സംശയങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ഓരോ ദിവസവും ആഡ്യൂഹങ്ങൾ പ്രകടിപ്പിക്കുന്ന വാർത്ത വന്നുകൊണ്ടിരിക്കെ അതാ ഒരു വാർത്ത സ്ഥിതീകരിക്കപ്പെടുന്നു. പെരിയാറിന്റെ ഒരു തീരത്ത് ഒരു സ്ത്രീയുടെ ജഡം കരയ്ക്കടിഞ്ഞതായി കണ്ടെത്തുന്നു. ഏപിൽ ഇരുപത്തിയേഴാം തീയതി ജഡം കരയ്ക്കടിമ്പോഴേക്കും ജീർണ്ണിച്ചിരുന്നു. ആ ശരീരം ബിന്ദുവിന്റേതെന്ന് തിരിച്ചറിയുന്നു. അതോടെ വാർത്തയ്ക്ക് പുതിയൊരു സ്വഭാവം കൈവരുകയും, ട്രെയിൻ കടക്കുമ്പോൾ ബിന്ദു അതിൽ നിന്നെടുത്തു ചാടിയതാണെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. എന്നാൽ ബിന്ദുവിന്റെ മരണം ആത്മഹത്യയല്ല എന്ന് അച്ഛൻ പരാതിപ്പെടുകയും ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയമിക്കുകയും ചെയ്തു. ഞാൻ അതിഥി മന്ദിരത്തിന്റെ വളപ്പിൽ കണ്ടത് അന്വേഷണസംഘത്തിന്റെ ഒരു ഘട്ടം പ്രവർത്തനമായിരു ന്നു. ഈ സംഭവത്തിൽ എനിക്കൊരു താത്പര്യം ഉണ്ടായത് ഇതൊക്കെ കാണാൻ കഴിഞ്ഞതും കൊണ്ട് മാത്രമല്ല, അതിവിചിത്രമായ ചിലസങ്കീർണ്ണതകൾ ഈ സംഭവത്തിലാകെ നിറഞ്ഞു നിൽക്കു ന്നതുകൊണ്ടുമായിരുന്നു.

ബിന്ദുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന പരാതിയും അതു സംബന്ധമായി ബലപ്പെട്ട സംശയങ്ങളും വിരൽ ചൂണ്ടിയത് സഹയാത്രികനും അവൾ ഗവേഷണം ചെയ്യുന്ന സ്ഥാപ് നത്തിലെ അസിസ്റ്റന്റ് പ്രാഫസറുമായ ഡോ. ദിലീപിന്റെ നേർക്കായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രയ്ക്ക് ഇരുവരുടെയും ടിക്കറ്റ് ബുക്കുചെയ്തത് ദിലീപ് തന്നെയായിരുന്നുവെന്നും സ്ഥിതീകരി ക്കപ്പെടുന്നു. ഒപ്പം തന്നെ ബിന്ദുവിന്റെ വിവാഹം മേയ് മാസം 14-ാം തീയതിക്കു തീരുമാനിക്കപ്പെടു കയും വിവാഹത്തിനു ക്ഷണിക്കാനായി ഏപ്രിൽ 24-ാം തീയതി ബിന്ദുവിന്റെ കുടുംബം ദിലീപിന്റെ വീട്ടിൽ ചെന്നിരുന്നതായും റിപ്പോർട്ടും ചെയ്യപ്പെടുന്നു.

സുഹൃത്തുക്കൾ എന്നതിലുപരിയുള്ള അടുപ്പം ബിന്ദുവും ദിലീപും തമ്മിലുണ്ടായിരുന്നുവെന്ന് അന്വേഷണത്തിലും അതിനുമുൻപു പുറത്തുവന്ന വാർത്തകളിലും സൂചിപ്പിക്കുന്നു. ദിലീപിന്റെയും

ഫോൺ, ലാപ്ടോപ്പ്, ഡയറികൾ തുടങ്ങിയവ ഈ ബന്ധം സ്ഥാപിക്കുന്നു. ദില് പിന്റെ ഓഫീസ് മുറിയിൽ നിന്നു കണ്ടെടുത്ത ഹെയർപിൻ, ചെരിപ്പ് തുടങ്ങിയവ ബിന്ദുവിന്റെ ദിലീ പുമായുള്ള ബന്ധത്തിന് തെളിവായി കാണപ്പെടുകയും ചെയ്തു. ഇപ്പോൾ അന്വേഷണം കേന്ദ്രീകരി ച്ചിരുന്നത് ബിന്ദുവും ദിലീപും തമ്മിലുള്ള ബന്ധത്തിൽ- ഒരേസമയം മേയ് പതിനാലിന് വിവാഹിത യാകാൻ തീരുമാനിച്ച ബിന്ദു കാമുകനുമായി യാത്രചെയ്യുകയും എന്നാൽ ആ യാത്ര മരണത്തിൽ കലാശിക്കുകയും ഉണ്ടായതിന്റെ സങ്കീർണ്ണതകളിലേക്കായിരുന്നു.

ചില യാത്രകളും പ്രബന്ധത്തിനു വേണ്ടിയുള്ള വസ്തുതാ ശേഖരണവും കാരണം ഈ സംഭവം ഞാൻ മറന്നിരുന്നു. "ഗവേഷണപണ്ഡിതയുടെ ദുരൂഹ മരണം: കാമുകൻ അറസ്റ്റിൽ' എന്നൊരു വാർത്ത കണ്ടതോടെ ഞാൻ വീണ്ടും ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓർത്തുപോയി. ഞാൻ സഞ്ചരിക്കുന്ന ട്രെയിൻ എറണാകുളം കടക്കുകയായിരുന്നു. അല്പനേരത്തിനകം വണ്ടി ആലു വാപുഴയ്ക്കു കുറുകേയുള്ള തുരുത്തുപാലം കടക്കുമ്പോൾ താഴെയുള്ള ആ ജലാശയത്തിലേക്കു നോക്കിപ്പോയി. വണ്ടി വളരെ മന്ദമായി നിശബ്ദമായി പാലം കടക്കുകയായിരുന്നു. തീർച്ചയായും ആർക്കുപോലും ഒന്നെടുത്തു ചാടാൻ തോന്നും എന്നു ഞാൻ സന്ദേഹിച്ചു. പ്രത്യേകിച്ചും രാത്രി യിൽ, വാതിലിൽ നിന്നു നോക്കുന്ന ഒരാളിന് അങ്ങനെയൊന്നുതോന്നിയാൽ അത്ഭുതമില്ല. - ഈ തോന്നലുകളെ മായ്ചുകളയുന്നതായിരുന്നു ആ വാർത്ത. ബിന്ദു ട്രെയിനിൽ നിന്ന് അപ്രത്യ ക്ഷയായതിനു ശേഷം ഒരു ദിവസം പെരിയാറിലൂടെ ഒരു സ്ത്രീയുടെ ജഡം ഒഴുകിനടക്കുന്നത് വള്ള ത്തിൽ സഞ്ചരിച്ചിരുന്ന തൊഴിലാളികൾ കാണുകയും ആ വിവരം അവർ പോലീസിനെ അറിയിക്കു കയും ചെയ്തു. പച്ച നിറമുള്ള ചുരിദാർ ധരിച്ച സ്ത്രീയുടെ ജഡമാണ് ഒഴുകിനടക്കുന്നതെന്നും, അവർ അറിയിച്ചിരുന്നു. കോഴിക്കോട്ടേക്ക് ട്രെയിനിൽ കയറുമ്പോൾ ബിന്ദു ധരിച്ചിരുന്നത് പച്ചനിറ ത്തിലെ ചൂരിദാറായിരുന്നുവെന്ന് വീട്ടുകാർ അറിയിക്കുകയും പോലീസ് പെരിയാറിൽ വ്യാപകമായ പരിശോധന ആരംഭിക്കുകയും ചെയ്തു. ഒന്നര ദിവസത്തെ ശ്രമകരമായ പരിശോധനയ്ക്കുശേഷം ചെങ്ങമനാടിനടുത്തുള്ള കണ്ടംതുരുത്തിൽ വച്ച് ബിന്ദുവിന്റെ ശവശരീരം കണ്ടെടുത്തു. ട്രയിനിൽ നിന്നു താഴെ വെള്ളത്തിൽ പതിച്ച ബിന്ദുവിന്റെ ശരീരത്തിൽ തലയ്ക്കു പിറകിലും ശരീരത്തിന്റെ പുറകിലും കനത്തക്ഷതവും മുറിവുണ്ടായിരുന്നു. ട്രെയിനിൽ നിന്ന് പാലത്തിലൂടെ താഴേക്കു പതി ക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ ക്ഷതവും മുറിവുകളും ആയിരുന്നു അതെന്ന് പ്രാഥമിക അന്വേഷണം സ്ഥിതീകരിക്കുവെങ്കിലും പ്രത്യേക അന്വേഷണസംഘം, അത് തള്ളിയിടുമ്പോൾ മാത്രം ഉണ്ടായേക്കാവുന്നവയാണെന്ന് കണ്ടെത്തി. അനുബന്ധമായി വളരെ അപ്രതീക്ഷിതമായ ഒരു ദൃക്സാക്ഷി കൂടി ഇവിടെയുണ്ടായത്. സംഭവത്തിന് ഐതീഹ്യാത്മകമായ മാനങ്ങൾ നൽകുന്നതാ യിരുന്നു. രാത്രി രണ്ടുമണിയടുപ്പിച്ച് ട്രെയിൻ പാലം കടക്കുമ്പോൾ ഒരു കമ്പാട്ടുമെന്റിൽ നിന്ന് എന്തോ താഴേക്കു വന്നു പതിക്കുന്ന പോലെ കണ്ടുവെന്ന് പാലത്തിനു കുറച്ചകലെ ആ സമയം മണലൂറ്റു നട ത്തിക്കൊണ്ടിരുന്ന അസീർ സ്വന്തം അയൽക്കാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് പോലീ സിന്റെ ചെവിയിലെത്തി. പെരിയാറിൽ ബിന്ദുവിന്റെ ശവശരീരത്തിനുവേണ്ടിയുള്ള വിശദമായ പരി ശോധന നടക്കുമ്പോഴും സെർച്ച് ബോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു പോകുമ്പോഴും അസീർ സംഭവം എന്താണെന്നറിഞ്ഞിരുന്നില്ല. പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിച്ചു തുട ങ്ങുന്നതോടെ അസീറിന്റെ മൊഴിയും രേഖപ്പെടുത്തപ്പെട്ടു. അസീറിന്റെ മൊഴിയിലെ ഏറ്റവും സുപ് ധാനമായ ഘടകം. ട്രെയിനിലെ ഒരു കതക് അപ്പോൾ തുറന്നിരിക്കുകയായിരുന്നുവെന്നും അതിൽ പൊക്കം കുറഞ്ഞ ഒരു മനുഷ്യൻ നിന്നിരുന്നുവെന്നുമാകുന്നു. ട്രെയിനിൽ നിന്ന് എന്തോ വന്നു താഴെ വീഴുന്നു, ഒരാളുടെ രൂപം വാതിലിൽ നിൽക്കുന്നതായി വെളിച്ചത്തിനഭിമുഖമായി കാണുന്നു: ഇത്

വളരെ പ്രധാനപ്പെട്ട കണ്ണിയായി എടുത്തുകൊണ്ട് പോലീസ് മൂന്നു വിധം ഒരു കാഴ്ച സാദ്ധ്യമാ വുമോ എന്നു പരീക്ഷിച്ചു നോക്കി. ബിന്ദുവിന്റെ ഭാരവും ആകാരമുള്ള ഒരു രൂപം ട്രെയിനിൽ നിന്നു താഴെ പതിച്ചാൽ താഴെ അസീർ നിന്നിരുന്ന സ്ഥലത്തു കാണാനും കേൾക്കാനും കഴിയുമോ എന്നും, അപ്പോൾ കടന്നുപോകുന്ന ട്രെയിനിൽ ഒരു വാതിൽ തുറന്നിട്ട് ദിലീപിന്റെ പൊക്കമുള്ള ഒരാൾ നി ന്നാൽ അതു വീക്ഷിക്കുവാൻ സാധിക്കുമോ എന്നും പരിശോധിക്കുവാനായിരുന്നു ഡമ്മി കൊണ്ടുള്ള

ീതിയിയുള്ള പരീക്ഷണങ്ങൾ കേരളത്തിലെ പോലീസ് അന്വേഷണങ്ങളിലെ ഒരു സ്ഥിരം അഭിവാജ്യഘടകമാണെന്നും അതുകൊണ്ട് അവർ ഇതിനൊന്നും അത്ര പ്രാധാന്യം കൊടു ക്കുന്നില്ലെന്നും, അന്ന് ഗസ്റ്റ്ഹൗസിൽ ഊണുകഴിക്കുമ്പോൾ ദൃശ്യമാദ്ധ്യമ പ്രവർത്തകൻ പറഞ്ഞത് ഞാനോർക്കുന്നു. 1989 ൽ പുറത്തിറങ്ങിയ "ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' എന്ന സിനിമയ്ക്ക ശേഷമാണ് ഇങ്ങനെയുള്ള ഡമ്മി പരീക്ഷണം വ്യപാകമായി കണ്ടുതുടങ്ങുന്നത് എന്ന സിനിസിസം കലർന്ന മാദ്ധ്യമപ്രവർത്തകന്റെ അഭിപ്രായം ഏറെയൊക്കെ ശരിയായിരുന്നു. എവിടെയൊക്കെ അപ മൃത്യുവുണ്ടായാലും അവിടെയൊക്കെ ഡമ്മികൊണ്ടിടുകയും അതിന്റെ ഔട്ട് ലൈൻ വരച്ചിട്ട് ബോർഡും വച്ച് പോവുകയും ചെയ്യുന്ന ഒരു രീതി പോലീസ് അവലംബിച്ചിരുന്നു. ശാസ്ത്രീയമായ ചില മാർഗ്ഗങ്ങൾ വഴി കഴിയുന്നത് വസ്തുനിഷ്ഠമായ കാര്യങ്ങൾ സ്ഥാപിച്ചെടുക്കുക എന്നത് ഏത ന്വേഷണത്തിനും ആവശ്യമായി വരുന്നു. അതുകൊണ്ടുതന്നെ ഡമ്മികളുടെ നിർമ്മാണവും ആവ ശ്യവും ഡിപ്പാർട്ടുമെന്റിൽ അടിക്കടി കൂടിക്കൊണ്ടിരുന്നു. പോലീസ് ഡിപ്പാർട്ടുമെന്റിലെ ആർട്ടിസ്റ്റ്ഫോട്ടോഗ്രാഫർ തസ്തികയിൽ നിയമിക്കപ്പെട്ടവർക്ക് രാപകൽ ഡമ്മി നിർമ്മിക്കുവാനുള്ള ഉത്തര വിൻമേൽ പണിയെടുക്കേണ്ടിവന്നു. ഒരു ഡമ്മിയിൽ നിന്നു മറ്റൊരു നിർമ്മിക്കുക എന്നതു പ്രയാസ കരമായതിനാൽ ഓരോ അന്വേഷണത്തിനും ഓരോ ഡമ്മികൾ വേണ്ടിവന്നു. അക്കാലത്തു വന്ന ഒരു ഓഡിറ്റ് റിപ്പോർട്ടിൽ ഇത് ധനപരമായി പൂർത്താണെന്നും വീണ്ടും റീസൈക്കിൾ ചെയ്യാവുന്ന ഇത്തരം വസ്തുക്കൾ വീണ്ടും വീണ്ടും നിർമ്മിക്കുന്നത് ഡിപ്പാർട്ടുമെന്റിൽ സൂക്ഷിക്കാൻ സ്ഥലമുണ്ടാവില്ലെന്നും സൂക്ഷിച്ചതുകൊണ്ടു ഫലമില്ലെന്നും ഒരു വിരുതൻ ഓഡിറ്റർ എഴുതിച്ചേർത്തു.

ഇവിടെ പ്രധാനപ്പെട്ട സംശയം സ്വാഭാവികമായും ഉയർന്നുവന്നത് ബിന്ദുവിന്റെ ശരീരം കൈയി നിൽ നിന്നു വീഴുമ്പോൾ വാതിൽക്കൽ നിന്നിരുന്ന പൊക്കമില്ലാത്ത മനുഷ്യൻ ഡോ. ദിലീപായിരു ന്നുവെന്ന് എങ്ങനെ തീരുമാനിക്കുമെന്നതു സംബന്ധിച്ചായിരുന്നു. പോലീസിന്റെ അന്വേഷണ രീതി കളോട് മാദ്ധ്യമപ്രവർത്തകൻ ഇങ്ങനെ പ്രതികരിച്ചു. “പിന്നെ, അന്വേഷണമെന്നു പറയുമ്പോൾ പൊതു സമൂഹത്തിന്റെ അംഗീകാരത്തിന് ആവശ്യമായ പല പ്രകടനങ്ങളും നടത്തേണ്ടിവരും. അവരും ഞങ്ങളും ചെയ്യുന്നത് അതുതന്നെ.” വാർത്താമാധ്യമക്കാർക്ക് സ്വതവേയുള്ള പരിഹാസത്തിന്റെ ഭാഗമായി മാത്രമേ ഈ ചെറുപ്പക്കാരന്റെ വാക്കുകളെ കണക്കാക്കിയിട്ടുള്ളുവെങ്കിലും അയാൾ അവസാനം പറഞ്ഞ "പൊതു സമൂഹത്തിന്റെ അംഗീകാരത്തിനനുസൃതമായ രീതികൾ' എന്ന ആശയം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. യഥാർത്ഥ കുറ്റവാളിയെ പിടിക്കുക എന്ന ഉദ്ദേശം നിലനിൽക്കെ അതിനെ ലഘൂകരിക്കുന്ന മറ്റൊരു ഘടകം ഉരുത്തിരിഞ്ഞു വരികയും ക്രമേണ പൊതുസമൂഹത്തിന് അംഗീകാരമുള്ള അന്വേഷണവഴി കൾ സ്വീകരിച്ച് ഉത്തരവാദിത്തം നിർവ്വഹിക്കുകയും ചെയ്യുക എന്നതു തന്നെയാണ് അയാൾ ഉദ്ദേശി ച്ചതെന്നും മനസ്സിലായി.

അന്വേഷണ വേളയിൽ ബിന്ദുവിന്റെ ട്രെയിൻ യാത്രയ്ക്കിടയിൽ ഒരു മൂന്നാമന്റെ സാന്നിദ്ധ്യം ആരും തള്ളിക്കളയുന്നില്ല. എറണാകുളം വിട്ടുകഴിഞ്ഞ ശേഷം ആലുവാ സ്റ്റേഷനുമുൻപ് ബിന്ദു ടോയ്ലെറ്റിലേക്കു പോവുകയും അവിടെനിന്ന് പുറത്തിറങ്ങുമ്പോൾ, നേരത്തേ കതകുതുറന്നു അവിടെ പ്രവേശിച്ചു നിന്നിരുന്ന ഒരുവൻ കയറിപിടിക്കുകയും ആഭരണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ബിന്ദു പ്രതിരോധിക്കുകയും അതിനിടെ പുറത്തേക്ക് തള്ളിയിടുകയോ വഴുതി വീഴുകയോ ചെയ്തു എന്നൊരു നിഗമനം എന്തുകൊണ്ട് സാദ്ധ്യമല്ല? ഇങ്ങനെ സംഭവിക്കണമെങ്കിൽ ബിന്ദു ബാത്ത്റൂമിൽ നിന്നു പുറ ത്തിറങ്ങുന്നതിനുമുൻപ് കപാർട്ടുമെന്റിന്റെ വാതിൽ തുറന്ന് ഒരാൾ അകത്തു പ്രവേശിച്ചിരിക്കണം. മിക്കവാറും ആലുവാ സ്റ്റേഷനിൽ നിന്നു തന്നെ അയാൾ പ്രവേശിച്ചിരിക്കാം. പക്ഷേ ആലു നിൽ നിന്നു വിടുന്ന വണ്ടി പാലം കടക്കുമ്പോൾ വെറും രണ്ടുമിനിട്ടുമാത്രമേ പിന്നിടുന്നുള്ളൂവെന്നും അതിനിടെ പെട്ടെന്ന് ഒരു മൽപ്പിടുത്തത്തിലൂടെ ഇങ്ങനെയൊരു സംഭവം നടക്കുമോ എന്നും സംശയം തോന്നാം. അതുകൊണ്ടുതന്നെ ഈ ഒരു സാദ്ധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞതായി അറിയുന്നു.

കുറെക്കാലങ്ങളായി കേരളത്തിൽ ടൈയിൻ യാത്രയ്ക്കിടെ സംഭവിക്കുന്ന അപമൃത്യുവിന്റെ കണക്ക് ഗണ്യമായി കൂടുതലാകുന്നുവെന്ന വിവരം ഇവിടെ ഞാൻ ഓർമ്മിക്കുന്നു. ഇങ്ങനെ മരണപ്പെടുന്നവ രിൽ വവിധ തുറകളിൽ പ്രവർത്തിക്കുന്നവരുണ്ടെങ്കിലും ഒരു വലിയ പങ്കും പാഫഷണലുകൾ, കലാരംഗത്തു പ്രവർത്തിക്കുന്നവർ, തുടങ്ങിയവരാകുന്നു. സ്ത്രീകളുടെ സംഖ്യ ഇല്ല എന്നു പറയാം. തിരുവനന്തപുരത്തു നിന്നു മംഗലാപുരത്തേക്കും, അവിടെ നിന്നു തിരിച്ചും ഓടുന്ന രാത്രിവണ്ടിക ളിൽ യാത്രചെയ്യുന്ന ഇവർ രാത്രി രണ്ടുമണിക്കും നാലുമണിക്കും വണ്ടികൾ കടന്നുപോകുന്ന സ്ഥല ങ്ങളിലെ ട്രാക്കിന്റെയരികികൽ വീണ് രക്തം വാർന്ന് ശരീരം തകർന്ന് മരണപ്പെടുന്നതായി പിന്നീട് കണ്ടെത്തുന്നു. ഈ സംഭവങ്ങളൊന്നും തന്നെ കൊലപാതകമായി ഇന്നുവരെ ആരോപിക്കപ്പെട്ടിട്ടി ല്ലെന്നു മാത്രമല്ല യാതൊരുവിധ സംശയത്തിനും ഇട നൽകിയിട്ടില്ല. ഈ മരണങ്ങൾ മിക്കതും സംഭ വിച്ചത് എസി കംപാർട്ടുമെന്റിൽ യാത്ര ചെയ്തിരുന്നവർക്കാണെന്നത് ഇവിടെ പ്രത്യേകം ഓർമ്മി ക്കുന്നു. ഈ യാത്രക്കാരിൽ മിക്കവരും യാത്രയ്ക്കുമുൻപ് സാമാന്യം ഭേദപ്പെട്ട രീതിയിൽ മദ്യം കഴിച്ച് ഉറങ്ങാനായി അർദ്ധരാത്രിയിൽ വണ്ടിയിൽ കയറുന്നവരായിരിക്കും. ചിലർ കിടക്കുന്നതിനുമുൻപ് കരുതിവച്ചിരിക്കുന്ന കുപ്പിയിൽ നിന്നും കഴിക്കും. വണ്ടി വിടുന്നതോടെ സുഖമായ നിദ്ര പ്രാപിക്കുമെ ങ്കിലും രണ്ടു മണിക്കും മൂന്നുമണിക്കുമിടയിലോ അതോ മൂന്നിനും നാലിനുമിടയിലോ മൂത്രമൊഴി ക്കുവാനായി എഴുന്നേൽക്കും. അപ്പോൾ ശരീരത്തിൽ വന്നുതട്ടുന്ന കർട്ടൻ നീക്കി കംപാർട്ടുമെന്റി ലൂടെ നോക്കും. പിന്നെയുള്ളത് കംപാർട്ടുമെന്റിന്റെ അടച്ചിരിക്കുന്ന വാതിലിലാകുന്നു. വാതിൽ തള്ളി ത്തുറന്ന് തൊട്ടടുത്ത് ഇടത്തേക്കോ വലത്തേക്കോ നടക്കുന്നു. ടോയ്ലെറ്റ് ആണെന്നു ധരിച്ച് എടുത്തു വയ്ക്കുന്ന കാൽ പുറത്തുള്ള ഇരുട്ടിൽ പതിക്കുന്നു. പിന്നെ ഒന്നും ഓർമ്മിക്കുന്നില്ല. ഓർമ്മകളി ല്ലാത്ത വേദനകളില്ലാത്ത ഒരു വീഴ്ച. ട്രാക്കിനടുത്ത് രാവിലെ കാണപ്പെടുന്ന മൃതശരീരങ്ങളുടെ കഥ യിതാകുന്നു. മദ്യപാനികൾക്കുമാത്രമാണ് ഇങ്ങനെയൊരസ്ഥയുണ്ടാകുന്നതെന്ന അഭിപ്രായം ഒട്ടും തന്നെ ശരിയല്ല എന്ന് പല സുഹൃത്തുക്കളും സൂചിപ്പിച്ചു. ജീവിതത്തിൽ മദ്യം തൊട്ടിട്ടില്ലാത്ത എത പേർക്ക് ഇങ്ങനെ സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിയണമെന്ന് അവർ പറയുന്നു. .സി കംപാർട്ടു മെന്റിൽ നിന്ന് ഉറക്കച്ചടവോടെ രാത്രി രണ്ടുമണിക്കെഴുന്നേറ്റു നടക്കുന്ന വ്യക്തി ആദ്യത്തെ വാതിൽ തള്ളിത്തുറന്ന് ഇടത്തോട്ടോ വലത്തോട്ടോ നീങ്ങിയാൽ -അവിടെത്തെ വാതിൽ തുറന്നുകിടന്നാൽതീർച്ചയായും പുറത്തേക്കു തന്നെ പതിക്കും. നല്ല ബോധമുള്ളവർക്കുപോലും വാതിൽ തുറന്നു കിട ക്കുകയാണെങ്കിൽ ഈ ഗതിയുണ്ടാകുമെന്നും അവർ പറയുന്നു.

രക്തത്തിലുള്ള ഹിമോഗ്ലോബിൻ കുറവുകൊണ്ട് ഇടയ്ക്ക് തളർന്നു പോകുന്ന പ്രകൃതക്കാരിയായ ബിന്ദു, ഒരുപക്ഷേ ഈ സമയം വാതിൽ തുറന്ന്, ഇരുട്ടിലെ താഴ്ചയിലേക്കു നടന്നതാണോ എന്ന സംശയം ആരും പ്രകടിപ്പിച്ചതായി കാണുന്നില്ല.

ഈ സാദ്ധ്യതകൾക്കെല്ലാം വിരുദ്ധമായി സമയം എന്ന ഘടകം യുക്തിസഹമല്ലാതെ വർത്തി ക്കുന്നു. -- രാത്രി പത്തേമുക്കാലോടെ വണ്ടി കായംകുളം സ്റ്റേഷനിലെത്തിയപ്പോൾ അവർ ഉറങ്ങാൻ കിടന്ന തായി പറയപ്പെടുന്നു അവിടെവച്ചോ അതിനുമുൻപോ ബിന്ദു സ്വന്തം പ്രതിശ്രുതവരനെ ടെലഫോ ണിൽ വിളിച്ചതായി കാണപ്പെടുന്നു. അയാൾ കാർ ഓടിച്ചുകൊണ്ടിരുന്നതിനാൽ സംഭാഷണം നട ന്നില്ലെന്ന് പറയുന്നു. സംഭവം നടന്നതായി കരുതപ്പെടുന്ന പ്രദേശത്ത് എത്തുമ്പോഴേക്കും അർദ്ധ രാതി 1.55 മണി കഴിഞ്ഞിരിക്കും. എറണാകുളം ടൗൺ സ്റ്റേഷനിൽ 1.25 ന് എത്തുന്ന ട്രെയിൻ ഇരുപ ത്തിയഞ്ചു മിനിറ്റുകൊണ്ട് ആലുവാ സ്റ്റേഷനിൽ എത്തി (1.53 മണി) രണ്ടുമിനിറ്റ് നിർത്തിയ ശേഷം വിട്ടുകഴിഞ്ഞാൽ 1.58 ന് തുരുത്ത് പാലത്തിനു മുകളിലൂടെ കടന്നുപോകും. യാത്രക്കാരൊന്നും തന്നെ ദിലീപിനെയോ ബിന്ദുവിനെയോ അസ്വഭാവികമായ തരത്തിൽ സംസാരിക്കുന്നതോ കംപാർട്ടുമെന്റിന്റെ ഇടനാഴിയിൽ നിൽക്കുന്നതോ കണ്ടിട്ടില്ല. എന്നാൽ അന്വേഷണത്തിൽ സംശയിക്കുകയും ബിന്ദു വിന്റെ പിതാവ് പരാതിപ്പെടുകയും ചെയ്തപോലെയാണെങ്കിൽ ബിന്ദുവിനെ സ്വകാര്യസംഭാഷണ ത്തിനായി ഇടനാഴിയിലേക്കു ക്ഷണിക്കുകയും അവർ സംസാരിക്കുകയും വിവാഹത്തിൽ നിന്നു പിൻതിരിയാൻ നിർബന്ധിക്കുകയും ബിന്ദു വഴങ്ങാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തുകയും അപ്പോഴും ബിന്ദു ഉറച്ചുനിന്നപ്പോൾ വണ്ടി പാലത്തിൽ കയറിയ സമയത്ത് ദിലീപ് വാതിലിലൂടെ അവളെ തള്ളി യിട്ടു കൊലപ്പെടുത്തുകയുമായിരുന്നു.

വണ്ടി 1.25 മണിക്ക് എറണാകുളത്തുനിന്നും പുറപ്പെടുന്നതു മുതൽ 1.30, 1.32, 1.33, 1.35, 1.40 എന്നീ ക്രമത്തിൽ കംപാർട്ടുമെന്റിൽനിന്നു ഇടനാഴിയിലേക്കു പോകുന്ന ദിലീപിന്റെയും ബിന്ദുവിന്റെയും ചലനങ്ങളും പെരുമാറ്റവും മുതൽ പാലത്തിലേക്കും പിന്നെ വെള്ളത്തിലേക്കും ബിന്ദു പതിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ ഒരു ആനിമേഷൻ ചിത്രം വഴി തിരുവനന്തപുരത്തുള്ള ഒരു സ്റ്റുഡിയോവിൽ വച്ച് ഡിപ്പാർട്ടുമെന്റിനുവേണ്ടി അനിൽ ജാക്സൻ എന്ന ആനിമേഷൻ സംവിധായകൻ പൂർത്തിയാക്കി. പോലീസ് ഡിപ്പാർട്ടുമെന്റിൽ ആർട്ടിസ്റ്റ് - ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്യുന്ന ആൻടൂ സെബാ സ്റ്റ്യന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു അനിൽ ജാക്സൺ. ആൻടൂ ചെയ്തുകൊണ്ടി രുന്ന ഡമ്മി കാണുകയും അത് ഒരു ശില്പഭാഷയിൽ സംവിധാനം ചെയ്തുകൊണ്ടുവന്ന് വലി യൊരു പ്രദർശനം നടത്തണമെന്ന് അനിൽ സൂചിപ്പിക്കുകയും അതിനുള്ള സൗകര്യം ബോംബെ യിൽ ചെയ്തുതരാമെന്ന് പറയുകയും ചെയ്തപ്പോൾ ആനിമേഷൻ സംബന്ധമായി ഡിപ്പാർട്ടുമെന്റിന് ഒരു അവതരണം നൽകുന്ന കാര്യം അനിൽ മുന്നോട്ടു വച്ചു. ബിന്ദു കൊലക്കേസ് അന്വേഷണ ത്തിന്റെ മേധാവിയായ ഡി.ജി.പി. ദിവ്യ ഇതറിയാൻ ഇടവരുകയും അനിൽ ജാക്സനെക്കൊണ്ട് പ്രസ്തുത സംഭവത്തിന്റെ ഒരു ആനിമേഷൻ ചെയ്യുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഡിപ്പാർട്ടു

ശ്യത്തിനായി ചെലവുചെയ്യാൻ പരിമിതമായ സാമ്പത്തികശേഷിയേ ഉള്ളൂ എങ്കിലും പ്രത്യേക അന്വേഷണസംഘത്തിനുള്ള ചില അധികാരങ്ങളും ആവശ്യങ്ങളും പ്രയോജനപ്പെടുത്തി ക്കൊണ്ട് ആനിമേഷൻ ചിത്രം നിർമ്മിച്ചു. ചിത്രത്തിന്റെ ഉത്പാദനത്തിന് സഹകരിക്കവേ, ബിന്ദുവും ദിലീപും തിരുവനന്തപുരത്തുനിന്നു ട്രെയിൻ കയറുന്നതു മുതൽ ചിത്രം ആരംഭിക്കണമെന്ന ഡിജി പിയുടെ ആവശ്യം പ്രയാസകരമാണെന്ന് അനിൽ ജാക്സൻ പറഞ്ഞു: എങ്കിൽ ഒരു ഫീച്ചർ ഫിലീം നിർമ്മിക്കുന്നതിന്റെ ചെലവു തന്നെ വേണ്ടിവരും.

ആനിമേഷൻ ചിത്രത്തിന്റെ നിർമ്മാണത്തിനിടെ നിരവധി ബുദ്ധിമുട്ടുകൾ സംഘത്തിന് തരണം ചെയ്യേണ്ടിവന്നു. ഏറ്റവും പ്രയാസകരമായത് ആലുവാ സ്റ്റേഷനിൽ നിന്ന് പാലത്തിലേക്ക് വണ്ടി കട ക്കുമ്പോഴുണ്ടാകുന്ന ഘട്ടവും ബിന്ദുവിന്റെയും ദിലീപിന്റെയും ചലനങ്ങളുമായിരുന്നു. ഈ സമയത്ത് പ: : സംഘത്തിന്റെ വ്യക്തമായ പരിചയപ്പെടുത്തലും നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. നൂറില ധികം ഡ്രോയിംഗുകൾ ചെയ്യുമ്പോൾ മാത്രം പൂർത്തിയാകുന്നതാണ് ഒരു ആംഗ്യം. ഇങ്ങനെ നിര വധി ചലനങ്ങളും ആംഗ്യങ്ങളും കൊണ്ട് ബിന്ദുവും ദിലീപും സംഘർഷത്തിലാവുകയും പാലത്തിലേക്ക് വണ്ടി പ്രവേശിക്കുകയും വേണം. ഈ ഘട്ടത്തിൽ അനിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയു മ്പോൾ ഡി.ജി.പിയും സഹായികളും പരുങ്ങുന്നുണ്ടായിരുന്നു. ഒപ്പം തന്നെ അവർ ആലോചിക്കു കയും തത്കാലം വരയ്ക്കുന്നതു നിറുത്തിവയ്ക്കാൻ പറയുകയും അടുത്ത ദിവസം ഒരു കെട്ടു പേപ്പ് റുകളും ലാപ്ടോപ്പും കൊണ്ടുവന്ന് ചുരുക്കിപ്പറയുകയും ചെയ്തു. സ്വകാര്യമായി അവർ ലാപ്ടോ പ്പിലെ ചില തെരഞ്ഞെടുത്ത റെക്കോർഡിംഗുകൾ കാണിക്കുകയും ചെയ്തു. അതിൽ പ്രധാനപ്പെ ട്ടത് ദിലീപിനെ ചോദ്യം ചെയ്യുന്ന രംഗങ്ങളായിരുന്നു. ഇടവേളകളില്ലാതെ തുടർച്ചയായി ചോദ്യ ങ്ങൾ ഒന്നിനു പുറകേ ഒന്നായി ചോദിക്കുന്ന രീതി അവലംബിച്ചുകൊണ്ട് ഒരു മേശയ്ക്ക് അപ്പുറവു മിപ്പുറവും ഇരുന്ന് സംസാരിക്കുന്നതായിരുന്നു ആ രംഗം. വളരെ സൂക്ഷ്മതയോടെ ഓരോ ചോദ്യ ത്തിനും മറുപടി പറയുന്ന ദിലീപിന്റെ മുഖത്ത് ചിന്താക്കുഴപ്പമോ സംഘർഷമോ ഒന്നും കാണാനില്ലാ യിരുന്നു. പിന്നീടാകട്ടെ ഒരേ ചോദ്യം പലരീതിയിൽ ചോദിച്ചു തുടങ്ങുമ്പോൾ അയാൾ പറയുന്ന ഉത്തരം ചെറുതായി വ്യതിചലിക്കുന്നതു കാണാം. രാത്രി ഉറങ്ങാൻ സമ്മതിക്കാതെയുള്ള ചോദ്യം ചെയ്യലിനു വിധേയമാക്കുന്നതായിരുന്നു മറ്റൊരു ഘട്ടം. ഈ ഘട്ടത്തിൽ ദിലീപ് പാതിമയക്കത്തിൽ പറയുന്ന പ്രസ്താവനകളുണ്ടായിരുന്നു,

മൂന്നാമത്തതും അവസാനത്തേതുമായി ദിലീപിന്റെ പോളിഗ്രാഫ് പരിശോധനയായിരുന്നതിനാൽ അതു പ്രദർശിപ്പിക്കുന്നില്ലെന്നു ഡി.ജി.പി. പറഞ്ഞു. എന്നാൽ ഈ ഘട്ടത്തിൽ ദിലീപ് ബിന്ദുവിനോട് വരനായ വിവേകുമായുള്ള വിവാഹത്തിൽ നിന്നു പിന്തിരിയണമെന്നും സിക്കിമിലേക്കു പോകാൻ രണ്ട് എയർടിക്കറ്റുകൾ എടുത്തുവച്ചിട്ടുണ്ടെന്നും, അവിടെ ജോലിക്കു ചേരുമ്പോൾ തന്നെ ഒന്നിച്ചു താമസിച്ചു തുടങ്ങാമെന്നും അടുത്തദിവസം തന്നെ നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്യാമെന്നും ടയി നിന്റെ ഇടനാഴിയിൽ വച്ചു നിർബന്ധിച്ചുവെന്നും, അതു നിഷേധിച്ചപ്പോൾ പ്രതികാരം തോന്നി പുഴ യിലേക്കു തള്ളിയിട്ടുവെന്നും പറയുന്നത് റെക്കോഡു ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഏകദേശം ഇരു പതുമിനിട്ടിനടുത്തു മാത്രം വാതിൽ തുറന്നിട്ട് ഇടനാഴിയിൽ നിന്നുകൊണ്ടുള്ള സംഭാഷണത്തിന്റെ യവസാനം ദിലീപ് പ്രതികാരദാഹിയാവുകയം ബിന്ദുവിനെ തള്ളിയിടുകയും ചെയ്യുന്നു. ഈ രംഗം

വരയ്ക്കുമ്പോൾ ബിന്ദുവിന്റെ രൂപം ഡോറിന്റെ എതിർവശത്തു സ്ഥാപിക്കുകയും, ദിലിപിന്റേത് അല്പം അകത്തേക്ക് വരച്ചു ചേർക്കുകയും ചെയ്തു. യാത്രയ്ക്ക് അനുബന്ധമായ ശബ്ദമിശ്രണം ചെയ്ത പ്പോൾ തുറന്നിടുന്ന ഡോറിൽ കൂടിവരുന്ന ശബ്ദം. പ്രത്യേകിച്ച് രാത്രിയിൽ ഉച്ചത്തിലാക്കുമ്പോൾ എങ്ങനെയാണ് രണ്ടുപേരുടെ സ്വകാര്യവാഗ്വാദം ചേർക്കുക എന്നും ചേർത്തുകഴിഞ്ഞപ്പോൾ അതെ ങ്ങനെ വേർതിരിക്കുകയെന്നും പ്രശ്നമായിത്തീർന്നു. അതു വേർതിരിച്ചു കേൾക്കണമെന്നില്ല. കുറെ ശബ്ദങ്ങൾ മതി എന്ന് അന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ശബ്ദം മിശ്രണം ചെയ്യു മ്പോൾ അനിലിനു പെട്ടെന്നു തോന്നിയ സംശയം അയാൾ അറിയാതെ ചോദിച്ചു: ഇങ്ങനെ വാതിൽ തുറന്നിട്ട് ഓടുന്ന ട്രെയിനിൽ യാത്രചെയ്യുമ്പോൾ സംസാരിക്കുന്നത് പരസ്പരം കേൾക്കാൻ കഴി യുമോ? അതും ഇത്രമാത്രം സ്വകാര്യമായ സംഭാഷണം?

അന്വേഷണ ഉദ്യോഗസ്ഥൻ അനിലിനെ ഒന്നു നോക്കി. ചിരിച്ചുകൊണ്ട് കംപ്യൂട്ടറിലെ ചിത്രങ്ങൾ മൗസുചെയ്തു. പിന്നെ പറഞ്ഞു:

നോക്കൂ ആലുവയിൽ നിന്ന് വണ്ടി വിട്ടതല്ലേയുള്ളൂ. അപ്പോൾ അധികം ശബ്ദം ഉണ്ടാവുകയി ല്ലല്ലോ.

അനിൽ: ശരിയാണ്, പക്ഷേ അവർ സംസാരിക്കുന്നതിന്റെ ദൈർഘ്യം കാണിക്കണമല്ലോ. എറ ണാകുളത്തുനിന്നുള്ള ഇരുപതുമിനിട്ട് ആനുപാതികമായി നമ്മൾ റെഡ്യരൂസ് ചെയ്ത് ഒരു മിനിട്ടാ ക്കിയാൽ, അതായത് 20.1 എന്ന റേഷ്യോയിൽ കൊണ്ടുവന്നാൽ എറണാകുളം - ആലുവാ സമയത്ത് അവർ ഇത്രയും ഗഹനമുള്ള കാര്യങ്ങൾ, സ്വകാര്യ പ്രശ്നങ്ങൾ എങ്ങനെ പരസ്പരം കേൾക്കാതെ സംസാരിക്കും? എറണാകുളത്തുനിന്നു വണ്ടി വളരെ സ്പീഡിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥൻ: ആലുവാ സ്റ്റേഷൻ വിട്ടതിനുശേഷമാവും ഡോർ തുറന്നിട്ടുണ്ടാവുക. അതിനുമുൻപ് അവർ അടച്ചിട്ടുകൊണ്ട് സംസാരിച്ചിരിക്കാം. ഇത് അവർക്കു മാത്രമല്ലേ അറിയൂ. അവർ രണ്ടുപേരും ഒന്നിച്ചു യാത്ര ചെയ്യുന്നവരും പല സ്ഥലങ്ങളിലും പോയി താമസിക്കുന്നവരുമായിരു ന്നു. അവർ എങ്ങനെയും പെരുമാറിയിട്ടുണ്ടാവാം. അത് ഇവിടെ വിഷയമല്ല. പിന്നീട് സംസാരിക്കു ന്നത് സ്വന്തം ജോലിക്കു തടസമാകുമെന്നും ക്ലൈന്റിന്റെയും തന്റെയും സമയം പോകുമെന്നും അനി ലിനു തോന്നി. ഒരു പ്രവൃത്തി ചെയ്തുകൊണ്ടിരിക്കെ അതിന്റെ നനാവശങ്ങൾ ചർച്ചയാക്കി ജോലിക്കു ഭംഗം ഉണ്ടാക്കരുതെന്ന മാനേജ്മെന്റ് തത്വം അംഗീകരിച്ചുകൊണ്ട് അനിൽ ട്രെയിനിനുള്ളിൽ നിൽക്കുന്ന ദിലീപ്, ബിന്ദു, എന്നിവരരുടെ സ്വകാര്യതർക്കങ്ങൾ ആനിമേറ്റ് ചെയ്യുകയും അവസാ നത്തെ ദൃഷ്യമായി ദൂരെനിന്നുള്ള പാലത്തിന്റെ ഇരുട്ടിലെ കാഴ്ചയും മന്ദമായി പോകുന്ന ട്രെയിനും, അടഞ്ഞതും അടയാത്തതുമായ ജനാലകളും, തുറന്നുകിടക്കുന്ന ഒരേയൊരു വാതിലും അവിടെ വെളി ച്ചത്തിനഭിമുഖമായി നിൽക്കുന്ന ചെറിയ കറുത്ത രൂപവും - ദിലീപിന്റെ റൊരു കറുത്ത കട്ട്ഔട്ട് - ആനിമേറ്റ് ചെയ്തു.

ഹരികൃഷ്ണന്റെ പുരാവസ്തുസംരംഭവുമായി ബന്ധപ്പെട്ട് ചില സ്വതന്തജോലികൾ ചെയ്യാനായി അനിൽ ബാംഗ്ലൂരുള്ള കമ്പനിയിൽ നിന്ന് ലീവിൽ പ്രവേശിച്ച് എറണാകുളത്തെത്തിയതായിരുന്നു. അനിലിനെ കൊണ്ടുപോയത് ഈ ജോലികൾക്കിടയിലായിരുന്നു.

ഇടയ്ക്ക് അനിൽ ജാക്സൺ വ്യതിചലിച്ചതുപോലെയുള്ള ചിന്തകളിലേക്ക് വഴുതിവീഴേണ്ട ആവശ്യം എനിക്കില്ല. ബിന്ദു കൊല്ലപ്പെട്ടതാണോ അതോ സ്വയം ചാടി ആത്മഹത്യ ചെയ്തതാണോ അതുമല്ലെങ്കിൽ അവരിരുവരുംകൂടി ആത്മഹത്യചെയ്യാൻ തീരുമാനിക്കുകയും ഒരാൾ വെള്ളത്തിലേക്ക് ചാടുകയും മറ്റേയാൾ നോക്കി നിൽക്കുകയും ചെയ്തതാണോ എന്നൊക്കെയുള്ള ചോദ്യം ഉന്നയി ച്ചുകൊണ്ട് ഒരു വിശകലനം നടത്തി സമയം പാഴാക്കുവാൻ എനിക്കുദ്ദേശവുമില്ല. എന്തുതന്നെയാ യാലും ഇതൊരു തൃകോണ ബന്ധത്തിന്റെ പര്യവസാനമായി കാണേണ്ടിയിരിക്കുന്നു.

ബിന്ദുവിന് പ്രതിശ്രുത വരനായ വിവേകുമായി അഞ്ചുവർഷത്തിലധികം നീണ്ട സുഹൃദ്ബന്ധമു ണ്ടായിരുന്നു. അവർ ഒരു കോളേജിൽ ഒരേസമയം പഠനം നടത്തിയവരുമായിരുന്നു; ദിലീപുമായുള്ള ബന്ധമാകട്ടെ രണ്ടുവർഷം മാത്രം ദൈർഘ്യമുള്ളതും. ദിലീപും ബിന്ദുവുമായി പല സ്ഥലങ്ങളിലും ഒന്നിച്ചു താമസിച്ചിട്ടുണ്ടെന്നും ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, മരണത്തിനു പതിനഞ്ചുദി വസം മൻപുവരെ അതുണ്ടായിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വിശദമാക്കുന്നു. ഈ ബന്ധ ങ്ങളെല്ലാം ബിന്ദുവിനെ ബ്ലാക്ക്മെയിൽ ചെയ്ത ദിലീപ് നടത്തിയ നിർബന്ധിത ലൈംഗികബന്ധമായി കണ്ടുകൊണ്ട്, ദിലീപിനെതിരെ ഐപിസി 302 (കൊലപാതകം), 376 (ബലാൽസംഗം), 201 (തെളിവില്ലാതാക്കൽ) എന്നീ കുറ്റകൃത്യങ്ങൾ ആരോപിച്ച് അറസ്റ്റു ചെയ്തു.

ഈ വസ്തുതകളൊക്കെ വിശദീകരിക്കവേ, എന്റെ സുഹൃത്തും ഈസ്റ്റേൺ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്തീപഠനകേന്ദ്രം അദ്ധ്യാപികയുമായ പാഫ. ലിൻഡാ റീവ്സ് ചില പ്രതിവാദ ങ്ങളുമായി മുന്നോട്ടുവന്നു. ഒന്നാമത് എന്റെ ശ്രദ്ധാകേന്ദ്രത്തോടുതന്നെ ലിൻഡ വിയോജിക്കുന്നു. കാരണം അവിടെയുള്ളത് സമൂഹത്തിലെ അധികാരമണ്ഡലങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നിർമ്മിക്കുന്ന ബലിയാടുകളായ മനുഷ്യരാകുന്നു. അവരുടെ ജീവിതം വഴിതെറ്റുകയോ വഴിമുടക്കപ്പെ ടുകയോ പാഴായിപ്പോവുകയോ ചെയ്യുന്നു. എന്നാൽ കാമുകനും പ്രതിശ്രുതവരനും കുടുംബവും അടങ്ങുന്ന ഭ്രമണവലയത്തിൽപ്പെട്ട് ജീവിതത്തിന്റെ പാളങ്ങൾ തെറ്റി ഒരു പാതിരാത്രിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്കു പതിച്ചുപോയ സ്ത്രീയുടെ അവസ്ഥ ഇവിടെ ഉന്നയിക്കപ്പെടുകയോ പ്രശ്നവത്ക്കരിക്കപ്പെടുന്നില്ല എന്ന് മൂർച്ചയേറിയ വാക്കുകളിലൂടെ ലിൻഡ ചോദിക്കുന്നു. ഈ മരണ ത്തിന് നിങ്ങൾക്കും എനിക്കും ഒരുത്തരം കണ്ടെത്താൻ കഴിയുന്നില്ല. എന്നതുകൊണ്ടുമാത്രം നാം ഇരകളെ തിരയുകയാണ്. ജീവിച്ചിരിക്കുന്ന ഒരിരയെ കണ്ടെത്തുകയാണ്. മരിച്ചുപോയ ഇരയെ ആർക്കും വേണ്ട്. പക്ഷേ ലിംഗവിവേചനത്തിന്റെ വീക്ഷണത്തിലൂടെ എനിക്കു കണ്ടെത്താൻ സാധിക്കുന്നു.

- ലിൻഡയുടെ അഭിപ്രായം ശരിയല്ലെന്നും അതിൽ വിയോജിക്കുന്നുവെന്നും ഞാൻ പറയുന്നില്ല. പക്ഷേ എന്റെ താത്പര്യങ്ങൾ ലിൻഡ പറഞ്ഞതുപോലെ അല്ല. ഇപ്പോഴാകട്ടെ എന്റെ ഉദ്ദേശത്തിൽ കു റെക്കൂടി വ്യത്യാസം വന്നിരിക്കുന്നുവെന്നും പറയാതെവയ്യ. എന്നാൽ ആ വ്യത്യാസത്തിലേക്കു കട ക്കുന്നതിനുമുൻപ് അന്വേഷണമാർഗ്ഗത്തിലേക്കു കൂടി ഒന്നു കടന്നുപോകണമെന്നു ഞാൻ കരുതുന്നു. - കോട്ടയ്ക്കലിൽ ഹരികൃഷ്ണന്റെ സെറ്റിൽ നിന്നും ഒരു വൈകുന്നരം കായൽത്തീരത്തു കൂടി കാറ്റുകൊണ്ടു നടക്കുകയായിരുന്നു ഞങ്ങൾ. ആർക്കിയോളജി സൈറ്റിനെയും മറ്റു സ്ഥലങ്ങളെയും വിഭജിക്കുന്ന കമ്പിവേലിക്കപ്പുറത്ത് ആൾക്കൂട്ടം കണ്ട് സെക്യൂരിറ്റിയുടെ സഹായത്തോടെ ഗേയ്റ്റ് തുറന്ന് ഞങ്ങൾ അങ്ങോട്ടു ചെന്നു. അവിടെ ഒരു ഷൂട്ടിംഗ് നടക്കുകയായിരുന്നു. പെട്ടെന്ന് ആൾക്കൂ ട്ടത്തിൽ നിന്ന് ആലുവാ ഗസ്റ്റ്ഹൗസിൽ ആഹാരം കഴിക്കുന്നതിനിടെ പരിചയപ്പെട്ട മാദ്ധ്യമപ്രവർത്ത കൻ അടുത്തുവരികയും, ഹരികൃഷ്ണൻ അയാളെ നോബിൾ മാത്യുവെന്ന് പറഞ്ഞ് പരിചയപ്പെടു

ചെയ്തു. കഴിഞ്ഞ ദിവസം രാതിയിൽ കായലിന്റെ നടുവിൽ പാർക്കുചെയ്തിട്ടിരുന്ന ഹൗസ്ബോട്ടിൽ നിന്നും എ.സിയും റഫിജറേറ്ററും മോഷണം പോകുന്നു. ഈ ആഴ്ചയിലാകട്ടെ ബോട്ടുടമയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചുകുപ്പി മദ്യം ജോണിവാക്കർ ബ്ലാക്ക്, ഗെൻഫിടിലിച്ച്, ഷിവാസ് റീഗൽ, തുടങ്ങിയവയും തൊട്ടടുത്ത ഫിഷ്സ്റ്റാളിൽനിന്ന് മൂന്നുകിലോ കരിമീനും കാണാ തെപോയി, അക്കരെ നല്ല ചിട്ടയോടെ പ്രവർത്തിച്ചുവരുന്ന, ഹരികൃ ഷ്ണൻ കൂടി മെമ്പറായ കായൽവാരം ക്ലബ്ബിൽ നിന്ന് ഒരു പെട്ടി ബിയറും നൂറു ആവോലിയും ഒരു എ.സിയും കാണാതെയാ യി. സംശയാതീതമായിത്തന്നെ പോലീസ് പിടികൂടിയത് സമീപവാസിയായ റോണിയെ തന്നെയാ യിരുന്നു. ഒട്ടുംതന്നെ വാർത്താപ്രാധാന്യമുള്ള ഒരു സംഭവമല്ലെങ്കിലും ലിനോ മാത്യു എല്ലാം ക്യാമ റയിൽ പകർത്തുകയും റോണിയെയും പോലീസിനെയും ഇന്റർവ്യൂ ചെയ്യുകയും ചെയ്തു. നന്നായി മദ്യപിച്ചിരുന്ന റോണി പോലീസും പരാതിക്കാരും നാട്ടുകാരും തമ്മിൽ വാഗ്വാദം നടത്തുന്നതും തട്ടിക്കയറുന്നതും വിശദമായി ക്യാമറയിൽ റെക്കോടു ചെയ്തിരുന്നു. സന്ധ്യയ്ക്ക് കായൽവാരം ക്ലബ്ബിലേക്ക് ഹരികൃഷ്ണൻ ക്ഷണിച്ചുകൊണ്ടുപോകുമ്പോൾ ലീനോയും കൂടെയുണ്ടായിരുന്നു. സാവ കാശം തമാശകളൊക്കെപ്പറഞ്ഞുള്ള ആ യാത്രയിൽ വള്ളത്തിലിരുന്നുകൊണ്ട് ലിനോ മോഷ്ടാവിന്റെ ഗൗരവകരമായ ചോദ്യങ്ങൾ നന്നായി അനുകരിച്ചുകൊണ്ടവതരിപ്പിച്ചു. റോണി ഇനി തെളിവെടുപ്പു സമയത്തും കോടതിയിലും വാർത്താലേഖകരോട് എല്ലാം ആവശ്യപ്പെടാൻ പോകുന്നത് സ്വന്തം നുണ പരിശോധന നടത്താനാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. രാത്രിയിൽ കായലോരം ക്ലബ്ബിലെ വെള്ളത്തിനു തൊട്ടുള്ള പുൽത്തകിടിയിലിരിക്കുമ്പോൾ ദിനംപ്രതി ദൃശ്യവാർത്താമാധ്യമക്കാർ കട ന്നുപോകുന്ന വാർത്തകളെപ്പറ്റിയും മനുഷ്യരെപ്പറ്റിയും ലിനോ വാചാലനായി. ഇടയ്ക്ക് ലിനോ കൂടു തൽ നേരവും സംസാരിച്ചിരുന്നത് നുണപരിശോധനയെപ്പറ്റിയായിരുന്നു. ഇക്കഴിഞ്ഞ കുറെ വർഷങ്ങ ളായി കേരളത്തിലങ്ങോളമിങ്ങോളം പിടിക്കപ്പെടുന്ന നിരവധി കേസുകളിലും പ്രതികൾ സ്വന്തം നുണ പരിശോധന ആവശ്യപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൊലയാളിയും മോഷ്ടാവും എല്ലാം "എന്ന നുണപരിശോധന ചെയ്യു' എന്ന് അപേക്ഷിച്ചു മുന്നോട്ടു വരുന്നു. അങ്ങ നെയാണെങ്കിൽ ഇതെത്രമാത്രം ശാസ്ത്രീയവും സത്യസന്ധവുമാണെന്ന ചോദ്യം ലിനോ ഉന്നയി ക്കുന്നു. ഉദാഹരണത്തിനായി അയാൾ ചൂണ്ടിക്കാട്ടിയത് ബിന്ദുകേസിലെ ഡോ. ദിലീപിന്റെ കാര്യ മായിരുന്നു. ദിലീപിന്റെ പോളിഗ്രാഫ് ടെസ്റ്റ് നടത്തിയ ഫോറൻസിക് സൈക്കാട്രിസ്റ്റിനെ നേരിട്ട ല്ലാതെ ഒരു ബന്ധുവഴി ലിനോയും സംഘവും സമീപിക്കുകയം വിശദാംശങ്ങൾ ആരായുകയുമുണ്ടാ യി. പോലീസ് റിപ്പോർട്ടു കണ്ടശേഷം അത്ഭുതത്തിലായ അവസ്ഥയിലായിരുന്നു, ടെസ്റ്റ് നടത്തിയ

സെക്യാട്രിസ്റ്റുകൾ. യാതൊരു തെളിവിനും സാദ്ധ്യതയില്ലാത്ത രീതിയിലായിരുന്നു ജിലീപ് പ്രതിക രിച്ചിരുന്നതെന്നായിരുന്നു അവരുടെ ഭാഷ്യം. ഇൻജക്ഷൻ നൽകികൊണ്ട് കുറെ ചോദ്യങ്ങൾ പല രീതിയിൽ വ്യത്യസ്തതരത്തിൽ ചോദിച്ചാൽ ആർക്കാണ് ശരിയായ മറുപടി പറയാൻ കഴിയുക? അഥവാ അയാൾ അങ്ങനെയൊരവസ്ഥയിൽ സ്വയം ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് പ്രസ്താവി ച്ചിട്ടുണ്ടെങ്കിൽത്തന്നെ നിയമത്തിന്റെ മുന്നിൽ അതെങ്ങനെ നിലനിൽക്കും? - എനിക്കുണ്ടായ സ്വാഭാവികമായ സംശയം ഇതായിരുന്നു: പോളിഗ്രാഫ് ടെസ്റ്റിന് നുണ പരിശോ ധനയെന്ന അർത്ഥഗർഭമായ പദം നൽകിയതാര്? ഏതു ഭാഷാശാസ്ത്രജ്ഞന്റെ ഭാവനാപരമായ ശില്പ വൈഭവമാകും അങ്ങനെയൊരു പദത്തിന്റെ നിർമ്മിതിയിലേക്ക് നയിക്കുകയുണ്ടായത്? മോഷ്ടാക്കൾ, ബലാത്സംഗകർ, പണം തട്ടിപ്പികാർ, ഭൂമിതട്ടിപ്പുകാർ, ഘാതകർ ഇവരെല്ലാമടങ്ങുന്ന ആബാലവൃദ്ധം വിഭാഗങ്ങൾ ഒരേസ്വരത്തിൽ ഒരേ ശബ്ദത്തിൽ പറയുന്നു: നുണപരിശോധന നടത്തുക. - ഒരു വാക്ക് പൊതുവായി അംഗീകരിക്കപ്പെടുന്നതുപോലെതന്നെ ചില കർമ്മങ്ങളും പൊതുവായി അംഗീകരിക്കപ്പെടുന്നു. "ഒരു വാക്കിന് ജനങ്ങൾ ഒരു അർത്ഥം കൊടുക്കുകയും അത് പ്രചാരത്തിലാ വുകയും ചെയ്താൽ ആ വാക്കിന്റെ അർത്ഥം അതുതന്നെയായി നാം അംഗീകരിക്കണമെന്ന് പണ്ട് ഒരു പണ്ഡിതൻ പറയുകയുണ്ടായി. ഉദാഹരണത്തിന് 1970 കളിൽതല്ലിപ്പൊളി' എന്ന വാക്ക് സംഭാ ഷണത്തിനിടെ ഉപയോഗിച്ചിരുന്നത് നശിപ്പിക്കുന്നവൻ, അല്ലെങ്കിൽ ഒന്നും നിർമ്മിക്കാതെ നടക്കുന്ന വൻ, ഇല്ലാതാക്കുന്നവൻ, എല്ലാം ചീത്തയാക്കുന്നവൻ എന്ന അർത്ഥത്തിലായിരുന്നു. തല്ലി എന്നാൽ അടിയെന്നു തന്നെയാണർത്ഥം. "പൊളി'യെന്നാൽ പൊളിക്കുക. അടിച്ചുതകർത്തുകളയുക എന്നാകു ന്നു. തല്ലിപ്പൊളിയ്ക്കുള്ള ആന്തരികവും ബാഹ്യവുമായ അർത്ഥം. ഇക്കാലത്ത് കഴിഞ്ഞ പതിനഞ്ചു വർഷമായി ഭാഷയിൽ ഉപയോഗിക്കുന്ന "അടിപൊളി' എന്ന വാക്ക് പരിശോധിക്കുമ്പോൾ അർത്ഥംവളരെ നല്ലത്' "ഉഗൻ' excellent എന്നാവുന്നു. അടിച്ചുപൊളിച്ചു എന്നാൽ അക്ഷരാർത്ഥത്തിൽതല്ലി പ്പൊളിച്ചു' എന്ന് അർത്ഥമാക്കാം. ഇവിടെ പരിണമിച്ചുവന്നത് ഒരു വാക്കിന്റെ വിപരീദാർത്ഥമാണെന്ന കാര്യം നമുക്ക് വിസ്മരിക്കുവാൻ കഴിയില്ല. ഒരു വാക്കിന് ഒരു കാലഘട്ടത്തിൽ ഒരർത്ഥവും മറ്റൊരു കാലഘട്ടത്തിൽ വേറൊരർത്ഥവും കല്പിക്കപ്പെടുന്ന പ്രവണത പല കാലത്തും നിലവിലിരുന്നു. വാക്കുകൾക്ക് സ്ഥായിയായ അർത്ഥങ്ങളില്ല.

കൂടുതൽ ആലോചിച്ചു പോയാൽ ഒരു ഭാഷാശാസ്ത്രപഠനത്തിലേക്കു പോകുമെന്നും, ഇരുപതു വർഷമായി മലയാളഭാഷ കൈകാര്യം ചെയ്യാത്ത എന്നെപ്പോലെയുള്ള ഒരു വ്യക്തിക്ക് അതിനുള്ള

ന്നും തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം വിഷയത്തിലേക്കുമാത്രം ശ്രദ്ധകേന്ദ്രീകരിക്കാമെന്നു ഞാൻ നിശ്ചയിച്ചു. മൂന്നു നാലു ദിവസത്തെ യാത്രയ്ക്കായി കോഴിക്കോടും തിരിച്ച് തൃശൂരും സന്ദർശിച്ച് സാഹിത്യ അക്കാദമി, അപ്പൻ തമ്പുരാൻ സ്മാരകം എന്നിവടങ്ങളിൽ രണ്ടുദിവസത്തിലധികം ചെലവഴിച്ച് ചില പഴയ ഗ്രന്ഥങ്ങളും പ്രത്യേകിച്ച് ദിനപ്പതശേഖരവും പരിശോധിച്ച്, കുറെ പകർപ്പുകളുമായി മടങ്ങുക യായിരുന്നു, ഞാൻ. നാലാമത്തെ ദിവസം ഒന്നുരണ്ടു പഴയ ക്ഷേത്രങ്ങളും സുഹൃത്തുക്കളുടെ വീടു കളും സന്ദർശിക്കാനുള്ള ഉദ്ദേശത്തോടെ ഒരു ടാക്സിയിൽ മുഖ്യപാതവിട്ട് ചെറുറോഡുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. മരങ്ങൾക്കും ചെടിപ്പടർപ്പുകൾക്കും നടുവിലെ ഇടതിങ്ങിനിൽക്കുന്ന വീടു കളും, നിറയെ ഉത്പന്നങ്ങൾ തൂങ്ങിനിൽക്കുന്ന കടകളും കാറിലും ഇരുചക്രവാഹനങ്ങളിലുമായി അതിവേഗം പോകുന്ന കുടുംബങ്ങളും, ഇരുവശവും ആവർത്തിച്ചുകാണപ്പെടുന്ന ഭക്ഷണശാലകളും എല്ലാംകൂടി ഒരു സമ്പന്നമായ പ്രദേശം തന്നെയീ നാട് എന്ന് ഇടയ്ക്കിടയ്ക്ക് എനിക്കു തോന്നിക്കൊ ണ്ടിരുന്നു. ഇടവിട്ടിടവിട്ടു കാണുന്ന ക്ഷേത്രങ്ങളിലും പള്ളികളിലും എന്തൊക്കെയോ ആഘോഷ ങ്ങൾ നടക്കുന്നു. ചിലേടങ്ങളിൽ ഒരല്പം ഒഴിഞ്ഞ സ്ഥലം കണ്ടാൽ അവിടെ ഫുട്ബോൾ ഷട്ടിൽകോക്ക് കളിക്കുന്നവരെ കാണാം. അവിടവിടെ കാണപ്പെടുന്ന ബാറുകളിലേക്ക് കൂട്ടത്തോടെ ഒഴുകിപ്പോകു ന്നവരും തിരികെ വരുന്നവരുടെയും കാഴ്ച ഇടയ്ക്കിടെ നിരത്തിനിരുവശവും ചെറിയ ആൾക്കൂട്ട ങ്ങൾ ഉണ്ടാക്കുന്നു. വൈകുന്നേരത്തിന്റെ അവസാനവെളിച്ചവും വീണ നിരത്തിലൂടെ ടാക്സി ഓടു മ്പോൾ എവിടെയെങ്കിലും ഒന്നു നിർത്തി ഒരു ചായ കുടിക്കണമെന്ന ആഗ്രഹം ഡവറോടു പറ ഞഞ്ഞു. കുറേ നേരം കൂടി ടാക്സസി ഓടിക്കൊണ്ടിരുന്നു. അവസാനം അധികം തിരക്കില്ലാത്ത ഒരു കവ ലയിൽ ഒരുവശം ഒതുക്കി കാർ നിർത്തി. മൂത്രമൊഴിക്കാനായി ഒഴിഞ്ഞ ഒരു സ്ഥലം നോക്കി നടന്നു. ഇല്ല അവിടെയെങ്ങുമില്ല. - മൂന്നു ഹോട്ടലുകളും, രണ്ടു ജവുളിക്കടകളും പാൽ ബൂത്ത് പച്ചക്കറിക്കട പിന്നെ പിറകോട്ട് അനേകം കടകളും നിറഞ്ഞ ഒരു ജംക്ഷനായിരുന്നു അത്. ഒരു ഹോട്ടലിൽ കയറി ചായ മാത്രം പറഞ്ഞപ്പൾ എന്തെങ്കിലും കഴിക്കണമെന്നു തോന്നുകയും അതെന്തായിരിക്കണമെന്ന് കുറെ നേരം ആലോചിക്കു കയും ഒരു ചെറുപഴം മാത്രം മതിയെന്നു തീരുമാനിക്കുകയും ചെയ്തു. കടയ്ക്കുപുറത്തുള്ള നിര ത്തിൽ ചെറുകൂട്ടങ്ങളായ ആൾക്കാർ കൂടുന്നതും ഒച്ചവയ്ക്കാതെ സംസാരിക്കുന്നതും ചായകുടിച്ചു കൊണ്ടിരിക്കെ ഞാൻ ശ്രദ്ധിച്ചു. വന്ന വഴിയിൽ കണ്ടതരത്തിലുള്ള ആൾപെരുമാറ്റമോ, കവലയോ ആയിരുന്നില്ല അവിടെ കണ്ടത്. കടയിലേക്ക് കയറിവരുന്നവരുടെ മുഖം മ്ലാനമായിരുന്നു. പുറത്തു കൂടിനിൽക്കുന്നവരും നടക്കുന്നവരും മൂകരായിരുന്ന്. ചായ കൊണ്ടുവന്നുവച്ച അന്യസംസ്ഥാന ക്കാരൻ പയ്യൻ പോലും ഏതോ ആകാംക്ഷയിലാണ്. പെട്ടെന്ന് മൂന്നുപേരുമായി വന്നുകയറിയ മദ്ധ്യ വയസ്കനായ ഒരാൾ ഹിന്ദിയിൽ അന്യസംസ്ഥാന തൊഴിലാളിയോട് എന്തൊക്കെയോ കൊണ്ടുവ രാനോ മേശപ്പുറം വൃത്തിയാക്കാനോ പറഞ്ഞു. ഇതേ സമയം നാലുപേർകൂടി കയറിവന്ന് ചായ ഓഡർ ചെയ്തു. ചായ കൊടുക്കുകയും മേശതുടയ്ക്കുകയും അടുക്കളയിലേക്കോടിച്ചെന്ന് ചൂടുപല ഹാരങ്ങൾ കൊണ്ടുവരുകയും ചെയ്യുന്ന അന്യസംസ്ഥാനപയ്യന്മാരെ നോക്കി "ഇതുങ്ങളാണ് ഓരോ പ്രശ്നങ്ങൾക്കു പിന്നിൽ' എന്നൊരാൾ പറഞ്ഞു. അയാളുടെ കൂട്ടത്തിൽ വന്ന മറ്റൊരാൾ അപ്പോൾ എതിർക്കുകയുംഈ പാവങ്ങളെ വിടിഷ്ടാ ഇവരെന്തു പിഴച്ചു? പാവങ്ങൾ! എന്ന് അല്പം കടുപ്പ ത്തിൽത്തന്നെ പറഞ്ഞു. അന്യസംസ്ഥാനത്തൊഴിലാളികളാകട്ടെ ഈ സംഭാഷണത്തിന്റെ പൊരുൾ മനസ്സിലാക്കിയെങ്കിലും മനസിലാകാത്തതുപോലെ ഭാവിച്ചുകൊണ്ട് അവരുടെ തൊഴിലിൽ മുഴുകി. ഈ സമയം കവലയിൽ നിന്നിരുന്ന ചെറിയ കൂട്ടങ്ങൾ റോഡിനിരുവശവുമായി നിരന്നുനിന്നു. ഒരു പോലീസ് ജീപ്പ് വേഗത കുറച്ചുകൊണ്ട് കടന്നുപോവുകയും പിറകിലായി ഒരു ടെമ്പോ വാഹനവും അതിനുപിറകിലായി ഒരു ആംബുലൻസും കടന്നുപോയി. "കൊണ്ടുവന്നു' "കൊണ്ടുവന്നു' "കൊണ്ടു വന്നു' എന്ന് കടലിലിരുന്നവർ പരസ്പരം ഉരുവിട്ടുതുടങ്ങി. ഇതോടെ കടയിലെ കൗണ്ടറിലിരുന്ന യാൾ മേശപൂട്ടി പുറത്തേക്കിറങ്ങി നടന്നുപോയി, റോഡിനിരുവശവും നിന്നവർ മുൻപേ പോയ വാഹ നങ്ങളെ അനുഗമിച്ചു നടന്നുതുടങ്ങി.

അവിടെ ഏതോ ഒരത്യാഹിതം നടന്നിരിക്കുന്നു. പോലീസ് വാഹനവും ടെംബോയും ആംബു ലൻസും കടന്നുപോയപ്പോൾ ജനങ്ങൾ രണ്ടുവരിയായി. റോഡിനിരുവശം നിന്നിരുന്നതും ആൾക്കാർ ചെറുകൂട്ടങ്ങളായി കൂടിയതും കടയിൽ ചായ കുടിക്കാൻ വന്നവരുടെ മുഖങ്ങൾ മ്ലാനമായിരുന്നതും സംഭവിച്ചു കഴിഞ്ഞ ഏതോ ദുരന്തത്തെക്കുറിച്ചറിയാമെന്നതിനാലായിരുന്നു. കടയിൽ ശേഷിച്ച ചിലർ സംസാരിച്ചുകൊണ്ടിരുന്നതിനാൽ ഇപ്രകാരമുള്ള ഒരു സംഭവം അറിയാൻ കഴിഞ്ഞു. - ഈ കവലയിലും തൊട്ടടുത്ത ഊടുവഴികൾക്കരികിലുമുള്ള വീടുകളിലെ ചെറുപ്പക്കാരായിരുന്നു ഭാസ്കരൻ, ജോസ്, ചന്ദ്രൻ, നാസർ എന്നീ നാലു സുഹൃത്തുക്കൾ. ഇരുപത്തിയഞ്ചിനും ഇരുപത്തി യേഴിനും ഇടയിൽ പ്രായമുള്ള ഇവർ തൃശൂർ പട്ടണത്തിൽ ചെറിയ ജോലികൾ ചെയ്തു ജീവിച്ചുവ ന്നു. ചീട്ടുകളിയില്ല, മദ്യപാനമില്ല, സിനിമകാണാറില്ല. എന്തിന് കായിക വിനോദങ്ങൾക്കുപോലും പോകാൻ സ്ഥിതിയില്ലാത്ത സാധാരണ ചെറുപ്പക്കാർ. ജോലിക്കുപോവുക തിരിച്ചെത്തുക എന്നതൊ ഴിച്ചാൽ അവർക്കു മറ്റൊന്നിനും സമയവുമില്ലായിരുന്നു. ജോലിയിൽ നിന്നു കിട്ടുന്ന ശമ്പളം രണ്ടാഴ്ച കൊണ്ടു തീരുമ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ ബസിൽ കയറാതെയും ചായകുടിക്കാതെയും നടന്നു പോയി വന്നിരുന്നു. നേരം വെളുക്കുമ്പോൾ നാലുപേരും ഒന്നിച്ചു നടന്നു തുടങ്ങിയാൽ ഒൻപത രയ്ക്കു തൃശൂരെത്തും. തിരിച്ച് അഞ്ചുമണിക്കു നടന്നു തുടങ്ങിയാൽ ഏഴരയ്ക്ക് പെരിങ്ങുവെത്തും. പിന്നെയൊന്നു കുളിച്ച് എന്തെങ്കിലും കഴിച്ചാൽ മതി അറിയാതുറങ്ങിപ്പോകും. വീടിനുള്ളിൽ സ്ത്രീകളും കുട്ടികളും വയസ്സായവരും ഉള്ളതിനാൽ ജോസൊഴികെ മറ്റുള്ളവരെല്ലാം മുറിക്കു പുറത്തുള്ള വരാന്തയിൽ കിടക്കും. ജോസിന്റെ വീട്ടിൽ രണ്ടുമുറിയുള്ളതിനാൽ ആണുങ്ങളും കുട്ടികളും ഒരു മുറിയിലും സ്ത്രീകൾ മറ്റൊരു മുറിയിലും രാത്രി തള്ളിനീക്കും. അതാണു ജീവിതം.

സംഭവം നടക്കുന്ന ദിവസവും വൈകുന്നേരം അഞ്ചരമണിയോടെ അവർ തൃശൂരിൽ നിന്നു നടന്നു തുടങ്ങി. ചന്ദ്രനാകട്ടെ വീട്ടിലെത്തിയശേഷം കൊടകരയിലുള്ള ഒരു ബന്ധുവിന്റെ വീടുവരെ പോക ണമായിരുന്നു. അതുകൊണ്ടുതന്നെ അവർ നാലുപേരും പതിവിലും വേഗത്തിൽ നടന്നു. ഇടറോഡു കൾ പിന്നിട്ട് പെരിങ്ങവനത്തേക്കുള്ള റോഡിൽ കയറിയപ്പോൾ ഇരുട്ടു കനത്തിരുന്നു. തുടർച്ചയായി ഓരോന്നു സംസാരിച്ചുള്ള നീണ്ട് നടത്തയായതിനാൽ മിണ്ടാൻ വിഷയമില്ലാതെയായി. പിറകിലൂടെ സാവകാശം വന്നിരുന്ന വാഹനത്തിന്റെ വെളിച്ചം തുളച്ചുകയറിയപ്പോൾ നാലുപേരും ഒരു വശത്തേക്ക് ഒതുങ്ങിനിന്നു. വാഹനം അവരെ കടന്നുപോവുകയും ചെയ്തു.

ഒരല്പം കൂടി അവർ നടന്നു ചെല്ലുമ്പോൾ ആ വാഹനം എതിർദിശയിൽ റോഡിൽ ഒതുക്കിയിട്ടി രിക്കുന്നു. അവിടെയുമിവിടെയുമായി മൂന്നുനാലുപേർ നിൽക്കുന്നതുപോലെയും തോന്നിച്ചു. പെട്ടെന്ന് വണ്ടിയുടെ ലൈറ്റ് രണ്ടും തെളിഞ്ഞു. അതാ പെട്ടെന്നു രണ്ടുപേർ ചാടിവീണ് നാസറിനെയും ചന്ദ നെയും പിടിച്ച് കൈയ്യിലിരുന്ന വാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടാൻ തുടങ്ങി. ഭാസ്കരനും ജോസും ഇതിനിടയിൽ എവിടെയൊക്കെയോ വെട്ടുകൊണ്ടു വീണു കഴിഞ്ഞിരുന്നു. ഉടൻതന്നെ വാഹനം ലൈറ്റിടാതെ വന്ന വഴിയേ ഓടിച്ചുപോവുകയും ചെയ്തു. ഭാസ്കരനു ബോധമുണ്ടായിരു ന്നു. അവൻ ഒരു വിധം മൊബൈലിൽ ആരെയോ വിളിച്ചുപറ്. ഏറെ നേരം കഴിഞ്ഞ് ആൾക്കാർ ഓടിക്കൂടി മെഡിക്കൽ കോളേജിലെത്തിച്ചു.

നാസറും ചന്ദ്രനും അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു. നാസറിന്റെയും ചന്ദ്രന്റെയും മുറിവുകൾ സമാനമായിരുന്നു അവരുടെ കഴുത്തുകളിൽ വാളുകൊണ്ടുള്ള വെട്ടും വയറ്റിൽ കട്ടിയുള്ള കഠാരകൊ ണ്ടുള്ള കുത്തും ഏറ്റിരുന്നു. അത് വധിക്കുവാൻ വേണ്ടി നടത്തിയ കൃത്യമായ ആക്രമണമായിരുന്നു. എന്നാൽ ഭാസ്കരന്റെയും ജോസിന്റെയും മുറിവുകൾ അങ്ങനെയായിരുന്നില്ല. ഭാസ്കരന്റെ നട്ടെല്ലി ലേറ്റ വെട്ട് അവന്റെ ജീവിതം എന്നന്നേക്കുമായി തളർത്തി. ഇഴഞ്ഞു നടക്കുവാൻ പോലും കഴിയാത്ത അവസ്ഥയിൽ ഇനിയുള്ള ജീവിതം തള്ളിനീക്കേണ്ടിവരും. ജോസിന്റെ രണ്ടു കാൽമുട്ടുകളും തകർന്നു

ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ഒരു കാല് മുട്ടിൽനിന്നു പരിപൂർണ്ണമായി വേർപെട്ടു കിടന്നിരുന്നു. - ഭാസ്കരനും ജോസിനും ബോധം വരുമ്പോൾ സംസാരശേഷിയില്ലാതിരുന്നതിനാൽ പോലീസിന്റെ അന്വേഷണവും മുന്നോട്ടു നീങ്ങിയില്ല. ഓർക്കാപ്പുറത്തുണ്ടായ ആക്രമണം അവരുടെ സംസാരശേ ഷിയെ തളർത്തിക്കഴിഞ്ഞു. എന്തിനാണു വെട്ടിയതെന്നോ ആരാണു വെട്ടിയതെന്നോ പറയുവാൻ അവർക്കറിയില്ലായിരുന്നു. അവർക്ക് ശ്രതുക്കളില്ലായിരുന്നു; എതിരാളികളും. അവർക്കു ഒരു രാഷ്ട്രീ യപാർട്ടികളെയുമറിയില്ലായിരുന്നു. രാഷ്ട്രീയപ്പാർട്ടിക്കാർക്കു അവരെയും. ചെറിയ ജോലികൾ ചെയ്ത ജീവിക്കുന്ന എന്നാൽ ദിവസവും പന്ത്രണ്ടു മണിക്കൂറിൽ കൂടുതൽ പണിയെടുക്കുന്ന വറും സഹായി കളോ ശിപായികളോ ആയിരുന്നു അവർ. ഒരു സ്ഥാപനത്തിൽനിന്നു മറ്റൊരു സ്ഥാപനത്തിലേക്കാവ ശ്യമുള്ള സാധനങ്ങളുമായി പോവുകയും വരികയും സാധനങ്ങൾ എടുത്തുവയ്ക്കുകയും പൊടിതു ടയ്ക്കുകയും ചായ വാങ്ങിക്കൊടുക്കുകയും കണ്ണാടികൾ തുടയ്ക്കുകയും ചെയ്യുന്ന തൊഴിലുകൾ ചെയ്യുന്ന ഇവർ മാസം അയ്യായിരം രൂപയ്ക്കു താഴെ ശമ്പളം വാങ്ങുകയും അതുകൊണ്ട് ഒരുപാടു പേരുള്ള കുടുംബം പുലർത്തുകയും ചെയ്തിരുന്ന അസംഘടിതരായിരുന്നു.

ഒന്നു രണ്ടു ദിവസം അവർ കണ്ണുതുറന്നുകിടന്നു. അതിലൂടെ വെള്ളം മാത്രം ഒഴുകിക്കൊണ്ടിരുന്ന തുമാത്രം. കടക്കാരൻ പറയുന്നു: മരിച്ചവരുടെ കുടുംബത്തേക്കാൾ കഷ്ടം ജോസിന്റെയും ചന്ദ്രന്റെയും കുടുംബങ്ങളായിരിക്കും. രണ്ടുപേർക്കുള്ള ഒരു നേരത്തെ ചോറ് ഈ കടയിൽനിന്നും ഒരുനേരം മറ്റേ ക്കടയിൽ നിന്നും കൊടുക്കാമെന്ന് ഞങ്ങളാലോചിച്ചുനോക്കി. പക്ഷേ.. മറ്റുള്ളവർ പട്ടിണി കിടക്കുന്ന വീടുകളിൽ ചോറുമായി എങ്ങനെ കയറിച്ചെല്ലും? ഒരാളെങ്കിൽ ഒരാളിന്; ചായകുടിച്ചുകൊണ്ടിരുന്ന വൃദ്ധൻ പറഞ്ഞു. അത്രയെങ്കിലും ആകട്ടേ. ചായയുടെ പണം കൊടുത്ത് പുറത്തിറങ്ങുമ്പോൾ ആ കവല ഒഴിഞ്ഞുകിടന്നിരുന്നു. കടകൾ അടച്ചും വാഹനങ്ങൾ അവിടവിടെ നിർത്തിയും ആൾക്കാർ മണരവീട്ടിലേക്കു പോയിക്കഴിഞ്ഞിരുന്നു. ഒരു കാറ്റുപോലും വീശാത്തെ ആ സന്ധ്യാനേരം ഇരുട്ടു മൂടിക്കഴിഞ്ഞിരുന്നു. ആൾക്കാർ നീങ്ങിക്കൊണ്ടിരിക്കുന്ന ഉൾവഴിയിലൂടെ നടക്കാൻ തുടങ്ങുമ്പോൾ ഉടൻ വരാമെന്നു ഡവറോടു പറഞ്ഞു. ഒരു പക്ഷേ ഞാനിവിടേക്കു വരാൻ കൂടിയാണ് ടാസ്കിയെടുത്തതെന്ന് അയാൾക്കു തോന്നുന്നുവെങ്കിൽ അങ്ങനെയാകട്ടെയെന്നു കരുതി. മരണവീട്ടിലേക്കു പോകുന്നവർക്കൊപ്പം നടന്നു നീങ്ങിയപ്പോഴും

ഡവറിൽ നിന്നൊരു പ്രതികരണവുമുണ്ടായില്ല. കഷ്ടിച്ചു രണ്ടു മുറിയുണ്ടെന്നു തോന്നിക്കുന്ന വീടിനു പുറത്ത് അപ്പോൾ എടുത്തിട്ട് കട്ടിലുകളിൽ രണ്ടു ശരീരങ്ങൾ മൂടിക്കെട്ടിക്കിടത്തിയിരിക്കു ന്നു. വീടിനുള്ളിൽ നിന്ന് നിലവിളിയോ ദുർബലമായ ഞരക്കങ്ങളോ കേൾക്കാനില്ല. ഉള്ളിലെ സ്ത്രീകളും വൃദ്ധരും ശബ്ദം നിലച്ച് വാടിവീണിട്ടുണ്ടാവും. അവരുടെ അന്നവും തണലുമാണ് തുന്നി ക്കെട്ടിയിട്ടിരിക്കുന്ന ആ ശരീരങ്ങൾ. നാസറിന്റെ ജഡം പള്ളിശ്മശാനത്തിലേക്കും ചന്ദ്രന്റേത് പഞ്ചാ യത്തിലേക്കും ഉടനെടുക്കും. ഇനിയാരും എത്താനില്ല. നാലുപേരുടെയും ആകെയുള്ള കൂട്ടുകാർ മെഡിക്കൽ കോളേജിൽ കിടക്കുന്നവർക്കു സഹായത്തിനു പോയിരിക്കുന്നു. അവിടെ രക്തം വേണം: ആരോ പറയുന്നു. അധികം പേർക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത ആ വീട്ടുമുറ്റത്ത് ഒരു കവചം പോലെ ഇരുട്ടുപടർന്നു കിടന്നു. ടോർച്ചു ലൈറ്റുകളിൽ നിന്നും മൊബൈലുകളിൽനിന്നും മിന്നുന്ന പ്രകാശമൊഴിച്ചാൽ ആൾപെരുമാറ്റം അറിയാൻ മറ്റൊന്നുമില്ല. ഭിത്തിയോടു ചേർന്ന് വീടിനുമുന്നിൽ അപ്പോൾ ആരെങ്കിലും അകത്തുനിന്നു കണക്ഷനെടുത്തു തൂക്കിയിട്ട ഒരു ബൾബിന്റെ ദുർബലമായ വെളിച്ചം മൃതശരീരങ്ങളെയും ചുറ്റിലും വന്നുപോകുന്ന ആളുകളെയും കാണിച്ചു. വരുന്നവർ വരുന്ന വർ അവിടവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു, പോകുന്നു. ഇനിയെന്താണ്?

(

ഇനിയൊന്നുമില്ല. ഇനിയിവിടെ നിൽക്കേണ്ടതില്ല. എന്തുകൊണ്ടാണ് ഇവർ രണ്ടുപേർ കൊല്ലപ്പെ ട്ടതെന്ന് ആരെങ്കിലും നിശബ്ദമായെങ്കിലും പറയുന്നുണ്ടെങ്കിൽ അതു കൂടി കേട്ടശേഷം മടങ്ങാം. വരുന്നവരേയും പോകുന്നവരെയും നിരീക്ഷിക്കുമ്പോഴും അടുത്തടുത്തു നിൽക്കുമ്പോഴും അവരിൽ നിന്നൊരു വാക്കുപോലും മരണകാരണത്തെക്കുറിച്ചു വീണുകിട്ടുന്നില്ല. ഇവരിൽ ആരോടെങ്കിലും സൗഹൃദം കൂടിയാൽത്തന്നെ കൊലപാതകികൾ ആരാണെന്നും എന്തിനാണ് അവർ ഇവരെ കൊന്ന തെന്നും ചോദിക്കുന്നതും ഉചിതമല്ല. അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുന്നവർക്കിടയിലൂടെ ഞാൻ നടന്നു കൊണ്ടിരുന്നു. വരു ന്നവരിലോ പോകുന്നവരിലോ ആരെങ്കിലുമൊരാൾ നിങ്ങളാരാണ് എന്നു എന്തുകൊണ്ടു ചോദിക്കു ന്നില്ല. എന്ന ചോദ്യം ഞാൻ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു. അപ്പോൾ എം.ടിയുടെ ഒരു കഥ ഓർമ്മവന്നു. ആ കഥ ഏകദേശം ഇങ്ങനെയായിരിക്കും: ഒരുസന്ധ്യാനേരത്ത് ഒരാൾ ഒരു റെയിൽവേ പാളത്തിനടുത്തുള്ള വഴിയിലൂടെ നടന്നുവരുന്നു. ഒരു മരണവീട്ടിലേക്കുപോകുന്ന കുറെപ്പേരോടൊപ്പം ചേർന്ന് അവിടെയ്ക്കു ചെല്ലുകയും മരണാനന്തര കർമ്മങ്ങളിൽ സഹായിയായി നിൽക്കുകയും ചെയ്യു ന്നു. രാത്രി ശവസംസ്കാരവും കഴിഞ്ഞ് എല്ലാവരും പിരിയുമ്പോൾ മരണവീട്ടിൽ കൂട്ടത്തിലുണ്ടായി രുന്ന വ്യക്തി ചോദിക്കുന്നു: “ആരാണ്?” - ഈ ചോദ്യത്തിന് എം.ടിയുടെ കഥാപാത്രം സ്വതേയുള്ള ആത്മഗതത്തിൽ പറയുന്നു. അപരിചി തൻ.

ആരാണ്? എന്ന ചോദ്യം ഈ സ്ഥലത്ത് ആരെങ്കിലും ചോദിക്കുകയുണ്ടാവുമെന്ന് ഇനി കരുതുന്ന തിലർത്ഥമില്ലെന്നെനിക്കുതോന്നി. നേരത്തെ ചായകുടിക്കുമ്പോഴോ അവരുടെ സംഭാഷണം കേൾക്കു മ്പോഴോ ആരും തന്നെ നിങ്ങൾ ആരാണ് എന്ന ചോദ്യം ചോദിച്ചില്ല. ഒരു ഉപചാരത്തിനുപോലും എവിടെനിന്നു വരുന്നുവെന്നും ചോദിച്ചില്ല. ഇവിടെ മിക്കവാറും എല്ലാപേരും അപരിചിതരാകുന്നു. എല്ലാപേരും അവരുടെ അപരിചിതത്വം അംഗീകരിച്ചിരിക്കെ പ്രത്യേകിച്ച് ഒരന്വേഷണത്തിന്റെ ആവ ശ്യമില്ല.

കൊലയാളികളും അപരിചിതരായിരുന്നു; ഡവർ പറഞ്ഞു. കവലയിൽ നിന്നു കുറേദീരം പിന്നി ട്ടശേഷം കാറിന്റെ വേഗതകുറച്ചുകൊണ്ട് ഡവർ വാചാലനായി. അത്രയും നേരം അയാൾ സംസാ രിക്കാതിരുന്നത് ഉള്ളിൽ പലതും നിറച്ചുവച്ചിരുന്നതിനാലാവാം. അയാൾ പറയുന്നതനുസരിച്ചാണ ങ്കിൽ ഇവിടെ സംഭവിച്ചിരിക്കുന്നത് നിർദയമായ നരഹത്യയായിരുന്നു. രണ്ടുപേരെ കൊല്ലാനായി കരാർ കൊടുക്കുക. ഇരയുടെ കൃത്യമായ അടയാളം, രൂപം, സ്ഥലം സമയം എല്ലാം തീരുമാനിക്കുകപരസ്പരം അറിയാത്തവരെക്കൊണ്ട് കൊല്ലിക്കുക. പക്ഷേ അടയാളം തെറ്റിപ്പോയി സാർ. സ്ഥലവും അടയാളവും സമയവും എല്ലാം കിറുകൃത്യം തന്നെയായിരുന്നു. പക്ഷേ ആളു മാറിപ്പോയി. ഡവർ തൃശൂർ ടൗണിൽ സംസാരിക്കുന്ന ഭാഷയിൽ ലാഘവത്തോടെ പറഞ്ഞു. അപരിചിതരായ കൊലയാളികൾ, അപരിചിതരായ ഇരകൾ. ഞാൻ അറിയാതെ പറഞ്ഞുപോയി. ഡവർക്കതു മനസ്സിലായി ല്ല. അയാൾ പറയുന്നു. "ക്വട്ടേഷൻ സംഘം!' "കട്ടേഷൻ സംഘം'! റോഡുരയുന്ന ഭീകരമായ ശബ്ദത്തോടെ അയാൾ കാറ് ചവുട്ടിനിർത്തി. എന്റെ ശരീരം മുൻസീറ്റി

യും ചെയ്തപ്പോൾ കാറിന്റെ ഹെഡ് ച്ചത്തിൽ റോഡിനു കുറുകെ ഒരു ടിപ്പർ ലോറി തെളിഞ്ഞുവന്നു. അല്പനേരത്തെ നിശബ്ദതയ്ക്ക ശഷം ലോറി സൈഡെടുത്ത് മുന്നിൽ ഓടിച്ചുപോയി. ചെറിയ ലൈറ്റുമാത്രമിട്ടുകൊണ്ട് ഡിമ്മർ ഉപ യോഗിക്കാതെ ഇടതുവശത്തെ ചെറുറോഡിൽനിന്ന് കുറുകെ കയറിവരികയായിരുന്നു ടിപ്പർ ലോറി. പാടം നികത്തുക, പാറപൊട്ടിക്കുക, വീടുകൾ പൊളിച്ചു മാറ്റുക തുടങ്ങിയവയ്ക്ക് രാത്രിയുപയോഗി ക്കുന്ന അത്യപകടകാരികളായ ലോറികളാണ് ടിപ്പർ ലോറികൾ. ദിനംപ്രതി അനേകം മനുഷ്യരെ കൊല്ലുകയും റോഡപകടം ഉണ്ടാക്കുകയും ചെയ്യുന്ന വണ്ടികളാണിവ. അയാൾ പറയുന്നു. സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു ക്വട്ടേഷൻ സംഘമാണെന്നാണ്!

ക്വട്ടേഷൻ സംഘം. നാലാമത്തെ തവണയാണ് ഞാനാ വാക്ക് ഇപ്പോൾ കേൾക്കുന്നതെന്നു പറ യാം. ക്വട്ടേഷൻ സംഘം. എന്താണ് ആ വാക്കിന്റെ അർത്ഥമെന്ന് ഡവറോട് ചോദിച്ച് ഭാഷയെക്കു റിച്ചുള്ള സ്വന്തം അജ്ഞത അറിയിക്കേണ്ടതില്ലെന്നും സ്വാഭാവികമായി എല്ലാപേരും ഉപയോഗിക്കുന്ന ഒരു വാക്കുതന്നെയാണിതെന്നും ഞാൻ തിരിച്ചറിയുന്നു. എങ്കിലും ഒരു വാക്കും വെറുതേയുണ്ടാകു ന്നതല്ലെന്നും അവയ്ക്കെല്ലാം ചരിത്രപരവും സാംസ്കാരികവുമായ സാതസ്സുകളുണ്ടെന്നും അതെ ന്താണെന്നും അറിയേണ്ടതുണ്ട്. അതുകൊണ്ട് വാക്കുകളെ വളരെ ഗൗരവമായി കാണുന്ന എന്നാൽ ഭാഷാശാസ്ത്രജ്ഞനല്ലാത്ത ഒരു സുഹൃത്തായ ഡോ. രാമഭ്രദനോട് "ക്വട്ടേഷൻ സംഘ'ത്തെക്കുറിച്ച് തിരക്കുകയുണ്ടായി. ഈ വാക്കിൽ ലീനമായ അർത്ഥം കൃത്യമായില്ലെങ്കിൽ തർജ്ജനം ചെയ്യുമ്പോൾ ബുദ്ധിമുട്ടുമെന്നു മാത്രമല്ല തെറ്റിപ്പോകുമെന്നതായിരുന്നു എന്റെ പ്രശ്നം. ഒരേസമയം ഇംഗ്ലീഷും എന്നാൽ മലയാളവും ചേർന്ന ഒരു വാക്കാണ് ക്വട്ടേഷൻ സംഘം. ഇംഗ്ലീഷ് പദം ആയ ക്വട്ടേഷനെ അങ്ങനെതന്നെയെടുത്താൽ ഇവിടെയുദ്ദേശിക്കുന്ന അർത്ഥം ലഭിക്കില്ല. ഉദ്ധരിണി എന്ന സാഹി ത്യാർത്ഥം ഇവിടത്തെ ക്വട്ടേഷനു ബാധകവുമല്ല.

ഇവിടെ ഇന്നു പ്രയോഗിക്കപ്പെടുന്ന "ക്വട്ടേഷൻ' എന്ന വാക്ക് "ദർഘാസ്' എന്ന അർത്ഥത്തിൽ ഔദ്യോഗികമായി ഉപയോഗിച്ചു വന്നതിൽ നിന്നു രൂപപ്പെട്ടതാണെന്ന് ഡോ. രാമഭദ്രൻ ചൂണ്ടിക്കാട്ടി. ദർഘാസ് പരസ്യം എന്നത് ക്വട്ടേഷൻ നോട്ടീസ് എന്നു അവതരിപ്പിക്കപ്പെടുന്നുണ്ട്. “ക്വട്ടേഷൻ കൊടു ക്കുക' എന്നാൽ കരാറിനായി ക്ഷണിക്കുക എന്നും അർത്ഥമാക്കുന്നു. ജോലികൾ ഏറ്റെടുക്കാനുള്ള അറിയിപ്പു നൽകുന്നതാണ് ക്വട്ടേഷൻ വിളിക്കുന്നതിന്റെ ഉദ്ദേശം. മാരാമത്ത് കാര്യങ്ങൾക്കും പർചേ യ്സിനും, വില്പനയ്ക്കും , പൊളിച്ചു വിൽക്കുന്നതിനുമൊക്കെ ക്വട്ടേഷൻ വിളിക്കുന്നു. ഇത് പഴയ കൊളോണിയൽ കാലത്ത് ആരംഭിച്ചതും ഇന്നു തുടർന്നു പോകുന്നതുമായ ഒരു ശീലമാകുന്നു. അതു കൊണ്ടുതന്നെ തുടക്കം അന്വേഷിക്കുമ്പോൾ ഈ വാക്കിന്റെ ഉത്പത്തി കൊളോണിയൽ തന്നെയാ ണെന്ന് നിസ്സംശയം പറയാം. പൊതുസമൂഹത്തിന്റെ വാമൊഴി ഭാഷയിലേക്ക് ഈ വാക്ക് സ്വാഭാവിക മായി പരാവർത്തനം ചെയ്യപ്പെട്ടുവെന്നും പറയാം. - "സംഘ'ത്തെ സംബന്ധിച്ചാണെങ്കിൽ സ്ഥിതി വ്യത്യസ്തവും വിചിത്രവുമായ ഒരു പ്രയോഗത്തിന്റെ ചരിത്രം നൽകുന്നുവെന്നു പറയാം. സംഘമെന്ന വാക്ക് collective എന്ന അർത്ഥത്തിൽ ബുദ്ധസം

തി വ്യവഹാരങ്ങളിൽനിന്നും ഭാരതീയ ഭാഷകളിലേക്ക് സ്വാംശീകരിക്കപ്പെട്ടതാകുന്നു. സംഘ മെന്ന വാക്ക് ഒരുപക്ഷേ കേരളത്തിൽ പൊതുവ്യവഹാരത്തിൽ വിവിധ തുറകളിൽ പ്രയോഗിക്കപ്പെടു ന്നതുപോലെ മറ്റേതെങ്കിലും ഭാഷകളിൽ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരി ക്കുന്നു. ചരിത്രമൊന്നുമില്ലാത്തതും പത്തൊൻപതാം നൂറ്റാണ്ടിനുശേഷം പിച്ചവെച്ചു വളർന്നതുമായ ഒരു ഭാഷയായതിനാൽ പ്രത്യേകിച്ചും മലയാളത്തിന്റെ ക്രമാതീതമായ പ്രയോഗരീതികൾ നിരീക്ഷി ച്ചറിയാൻ പ്രയാസമില്ല. സംഘമെന്ന പദം ഉത്ഭവിച്ചത് ഏതു ഭാഷയിലാണോ ഒരുപക്ഷേ ആ ഭാഷ യിലോ സമൂഹത്തിലോ ഇത്രയേറെ ആ വാക്ക് ഉപയോഗിക്കപ്പെട്ടിട്ടില്ല. സംഘത്തിന്റെ ബുദ്ധമത

സാതസ്സിനെ കുറിച്ച് വി.കെ.എൻ മൂർച്ചയായ രീതിയിൽ പ്രതികരിച്ചത് ഇവിടെ പ്രത്യേകം ഓർക്കാ വുന്നതാകുന്നു. കേരളത്തിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം ബുദ്ധനാണെന്നും, ബുദ്ധമതം കാര ണമാണ് ഇവിടെ സഹകരണസംഘങ്ങൾ ഉണ്ടായതെന്നും, ഏറ്റവും വലിയ അപകടം സഹകരണ സംഘങ്ങളാണെന്നും വി.കെ.എൻ ഒരു ഇന്റർവ്യൂവിൽ പറയുന്നു. ചരിത്രത്തിലെ പ്രവഹേളികകളെ

സ്വതസിദ്ധമായ പരിഹാസത്തോടെ ആവിഷ്ക്കരിക്കുന്ന വി.കെ.എൻ യാഥാർത്ഥ്യത്തെയും ചരിത ത്തെയും വസ്തുനിഷ്ഠമായി തുറന്നു കാണിക്കുന്നുവെന്നത് ആസ്വാദകരും വിമർശകരും അറിയു ന്നില്ല. സംഭാഷണമദ്ധ്യ തൊടുത്തുവിട്ട തമാശ എന്നതിനപ്പുറം ഗാഢമായ ചരിത്ര-ആനുകാലിക പരിഹാസം സംഘത്തെ കുറിച്ചുള്ള അഭിപ്രായത്തിൽ നിറഞ്ഞുനിൽക്കുന്നു.

- എന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട പ്രമുഖനായ ഒരു മാർസിസ്റ്റ് ചിന്തകൻ വി.കെ.എന്റെ ഈ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായി ഒരു സ്വകാര്യസംഭാഷണത്തിൽ പ്രതികരിക്കുകയുണ്ടായി എന്ന് രാമഭദ്രൻ പറഞ്ഞു. പ്രസ്ഥാനം കടന്നുവന്ന ഐതിഹാസികമായ സമരങ്ങളുടെ ഫലപ്രാപ്തിയാണ് സഹകരണസംഘങ്ങൾ എന്നും, വി.കെ.എന്നിന്റെ സംഘം - സഹകരണസംഘം തുടങ്ങിയ പദപ്രയോ ഗങ്ങൾ പ്രസ്ഥാനത്തിന്റെ കടയ്ക്കലേക്കുള്ള വെട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. ബീഡി തൊഴി ലാളി സഹകരണസംഘത്തിൽ നിന്ന് റബ്ബർ വ്യവസായത്തിലേക്കും വൻ ആശുപ്രതിസഹകരണസം ഘത്തിലേക്കും വളർന്നു പന്തലിച്ച ഒരു ജനകീയശംഗലയെ പരമപുശ്ചത്തോടെ കാണുന്ന വികെഎ ന്നിൽ പ്രതിലോമകാരിയായ ഒരു ജന്മി ഒളിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സംഘം ശരണം ഗഛാമി'യെന്ന സംഘബോധത്തിൽനിന്ന് സഹകരണസംഘ വ്യവസ്ഥയിലേക്ക് പ്രസഹന പരമായി നോക്കുന്ന ഒരു വി.കെ.എന്നിന്റെ കാഴ്ചപ്പാടിനെ ഗൗരവകരമായി കാണണമെന്നും, അതു തന്നെയാണ് ക്വട്ടേഷൻ സംഘമായി പ്രതിപ്രവർത്തിക്കുന്നതെന്നുമുള്ള സൂചനകൾ രാമഭ്രദന്റെ സംഭാ ഷണത്തിലടങ്ങിയിരുന്നു. ഞാനൊരു ഭാഷാശാസ്ത്രജ്ഞനല്ല. ഇവിടെ പറഞ്ഞതൊക്കെ ചില നിരീ ക്ഷണങ്ങൾ മാത്രം: രാമഭദ്രൻ പറഞ്ഞു.

വാടക കൊലയാളി; “കൂലിത്തല്ലുകാർ' “കരാർഘാതകർ' തുടങ്ങിയ വാക്കുകൾ പ്രചാരത്തിലുള്ള പ്പോൾ എന്തുകൊണ്ടാണ് "ക്വട്ടേഷൻ സംഘം' ഇത്രമാത്രം പ്രചാരത്തിലായി എന്നും അത് റൊരു രൂപകമായി പരിണമിച്ചു എന്നും എനിക്കൊട്ടും മനസ്സിലായിരുന്നില്ല. ഒരു സമൂഹത്തിന്റെ ഭാഷയിൽ നിർമ്മിക്കപ്പെടുന്ന രൂപകങ്ങളും സ്വയം ആർജ്ജിക്കപ്പെടുന്ന രൂപകങ്ങളുമുണ്ടായിവരും. "ക്വട്ടേഷൻ സംഘം' ഏതു തരത്തിൽപ്പെടുന്നു വെന്ന് മനസ്സിലാകുന്നില്ല.

ഭാസ്കരൻ, ജോസ്, ചന്ദ്രൻ, നാസർ എന്നീ നാലു ചെറുപ്പക്കാരെ ആക്രമിക്കുകയും ചന്ദ്രനെയും നാസറിനെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്ത ക്വട്ടേഷൻ സംഘത്തിന് ഒരു തെറ്റായ കണക്കുകൂട്ടൽമൂലം സംഭവിച്ച അബദ്ധമാണെന്ന് അവരിൽനിന്നും അനുബന്ധ തെളിവു കളിൽനിന്നും ലഭിച്ച വിവരം പോലീസ് വൃത്തങ്ങൾ അറിയിക്കുകയുണ്ടായി. കൊല നടന്ന സ്ഥലങ്ങ ളിലെ മൊബൈൽ ടവറുകളിൽ നിന്നും, സംശയം തോന്നിയ വ്യക്തികളുടെ ഫോൺ സന്ദേശങ്ങ ളിൽനിന്നും വഴിയിൽ നിന്നു ലഭിച്ച വിവരങ്ങളിൽ നിന്നും അവർ ശേഖരിച്ച തെളിവുകൾ അപരിചി തരായ ഈ ഘാതകരിലേക്ക് കേന്ദ്രീകരിച്ചുവെങ്കിലും എന്തിനാണ് ഈ പഞ്ചപാവങ്ങളെ കൊലചെ യ്തതെന്ന് പോലീസിനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും സംഭവം ഇങ്ങനെയായിരുന്നു:

വെളുപ്പിൽ കറുത്ത ചെറിയ ചെക്കുകളുള്ള ഷർട്ടും ധരിച്ച് അഞ്ചടി പൊക്കമുള്ള വരമീശക്കാര നെയും, മെലിഞ്ഞു നീണ്ടു വെളുത്ത് ചുവന്ന ഷർട്ടുകാരനെയും കൊല്ലാനും കൂടെയുള്ള ഇളം നീല ഷർട്ടുകാരനെയും, ഇളം മഞ്ഞഷർട്ടുകാരനായ താടിക്കാരനെയും ഇനിയെഴുനേൽക്കാൻ പറ്റാത്ത രീതിയിൽ തല്ലാനും വെട്ടാനുമായിരുന്നു ക്വട്ടേഷൻ നൽകിയിരരുന്നത്; അവർ പറഞ്ഞു. അതനുസ രിച്ചു പ്രവർത്തിച്ചു. അവർ നാലുപേർ - ടോണി, ശുബു, ജിഗേഷ്, ഷാബു - ഒരു ചെറിയ മാരുതി ഓമിനിയിൽ വൈകുന്നേരം നാലരയ്ക്ക് നെല്ലായിയിൽ നിന്നു യാത്ര തിരിച്ചതായിരുന്നു. ക്വട്ടേഷൻ നൽകിയിട്ട് മൂന്നു മാസമായിരുന്നു ഇടയ്ക്കിടയ്ക്ക ജോൺസേട്ടൻ വിളിച്ചു പറയുന്നതനുസരിച്ച് പരി

ിവച്ചു കൊണ്ടിരിക്കുകയുമായിരുന്നു. തലേദിവസം ജിഗേഷ് അയാളെ വിളിച്ചു പറഞ്ഞു: “ജോൺസേട്ടാ, എക്സ്പ യറി ഡേറ്റ് കഴിഞ്ഞു. ക്വട്ടേഷൻ തന്നിട്ട് മാസം മൂന്നു കഴിഞ്ഞു. നിങ്ങൾക്ക് കാശ് കൂടും.. ട്ടൊ...'' വലിയ പ്രതീക്ഷയോടെയായിരുന്നില്ല. ജിഗേഷ് പറഞ്ഞതെങ്കിലും ജോൺ സേ ട്ടൻ ഇങ്ങനെ മറുപടിയും കൊടുത്തു: “നീ കാര്യം നടത്തി വാ മോനേ... അഞ്ചുകൂടി ത്തരാലോ..' മൊത്തം കൊട്ടേഷൻ അൻപതിനായിരത്തിൽ ഒതുങ്ങിയതിൽ ജിഗേഷ് ഖിന്നനായിരുന്നു. പെർ ഹെഡ് ഒരു ലക്ഷത്തിനുമേൽ കിട്ടാനർഹതയുള്ള ഒരു പണിക്ക് അതിന്റെ നാലിലൊന്നു ചെയ്യേണ്ടിവരു ന്നത് സമീപകാലത്ത് കൊട്ടേഷനിലുണ്ടായ മാത്സര്യവും, പൊതുജനങ്ങളിലെ താത്പര്യക്കുറവുമാ യിരുന്നു. നാൽപതിനായിരത്തിനും മുപ്പത്തിയയ്യായിരത്തിനും പണി ഏറ്റെടുക്കാൻ പലരും രംഗപ വേശം ചെയ്തിരിക്കുന്നു. മലയാളികൾ മാത്രമല്ല തമിഴ്നാട്ടിൽനിന്നും പ്രത്യേകിച്ച്

തേനി, കമ്പം തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ നിന്നും പല സംഘങ്ങളും തയ്യാറാവുകയും ചെയ്യുന്നു. മറുവശത്ത് ആവർത്തിച്ചുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ നിലവാരം കുറഞ്ഞ പ്രാകൃത മായ കൊലപാതകങ്ങളായി മാറുകയും തൊണ്ടിസഹിതം പിടിക്കപ്പെടുകയും ചെയ്യുന്നു. പഴഞ്ചൻ രീതിയിലുള്ള ഈ കൊലപാതകങ്ങൾ പൊതുജനങ്ങളെ ഭയചകിതരാക്കുകയും അവരുടെ വൻ പ്രതി രോധം സൃഷ്ടിക്കുകയും ചെയ്യും. ഉദാഹരണത്തിന് ആൾപെരുമാറ്റമുള്ള സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെ ട്ടുകൊണ്ട് ഉച്ചത്തിൽ വെല്ലുവിളിക്കുക, വടിവാൾ കൊണ്ട് വീട്ടിൽ കയറിച്ചെന്ന് വെട്ടിക്കൊല്ലുക,

ബൈക്കിൽ പോകുന്ന വ്യക്തിയെ കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തി വെട്ടിവെട്ടി അവയവങ്ങൾ ചേദിച്ചും മുഖം എന്നഭിന്നമായി നുറുക്കിയും കൊലപ്പെടുത്തുക തുടങ്ങി രക്തപങ്കിലമായ രംഗങ്ങൾ സൃഷ്ടിക്കുന്ന രീതി ഏറ്റവും ക്രൂരവും നിന്ദ്യവുമാണെന്ന് ഈ നാലു ചെറുപ്പക്കാർ മനസ്സിലാക്കിയി രുന്നു. ഇടയ്ക്കു കണ്ട ഒരു സിനിമ ജിഗേഷിനെ കൂടുതൽ ശ്രദ്ധിക്കുവാൻ പ്രരിപ്പിക്കുകയും ചെയ്തു. ഒരു ചെറിയ കാറിൽ നാലുപേർ സഞ്ചരിച്ചുകൊണ്ട് ഒരേസമയം ജനക്കൂട്ടത്തിനിടയിലും അതേസ മയം ഒഴിഞ്ഞ സ്ഥലങ്ങളിലും ചെന്നുകൊണ്ട് ഒന്നോ രണ്ടോ പേരെ നിശബ്ദമായി വധിക്കുന്ന ഒരു സിനിമയായിരുന്നു, "സൈലൻസ്. മുതുകിൽ നട്ടെല്ലിനടുത്ത് ആഴത്തിൽ കുത്തുക, നല്ല സൈലൻസർ ഉള്ള റിവോൾവർ കൊണ്ട് വെടിയുതിർക്കുക, അപരിചിതനായ ഇരയെ സൗഹാർദ്ദത്തോടെ ക്ഷണി ക്കുകയും ക്ഷണനേരം കൊണ്ട് വകവരുത്തുകയും ചെയ്യുക തുടങ്ങിയ രീതി അവലംബിക്കുന്ന ഒരു സംഘത്തിനെ കുറിച്ചായി രുന്നു ആ സിനിമ. ഈ മാതൃക ചില അത്യുദയകാംക്ഷികൾ വഴി അറിഞ്ഞപ്പോൾ പ്രാദേശികനേതാവ് ജിഗേഷിന്റെ സംഘവുമായി ബന്ധപ്പെട്ടു. ഈ പ്രവർത്തനത്തിലെ ഏറ്റവും പരമപ്രധാനമായ ഒരു കാര്യം കൊട്ടേഷൻ നൽകുന്നതാരാണെന്നോ വധിക്കുന്നതാരെയാ ണെന്നോ പരസ്പരമോ അല്ലാതെയോ അറിയുന്നില്ല. തുടർ പോലീസന്വേഷണത്തിൽനിന്നും നിയ മനടപടികളിൽനിന്നും ഒഴിവാകാൻ മാത്രമല്ല, സെന്റിമെന്റുകൾ ഉണ്ടാവാതിരിക്കുവാൻ കൂടിയെടുത്ത ഒരു കരുതൽ നടപടിയാണത്. അപരിചിതരായ ഘാതകരും അപരിചിത ഇരകളും. അപരിചിതനായ കസ്റ്റമറും.

ജോൺസേട്ടന്റെ ഇടപാടിൽ വന്നതിനാൽ ജിഗേഷ് സാമ്പത്തികകാര്യത്തിൽ കൂടുതൽ കടുംപി ടുത്തം കാട്ടിയില്ല. എന്നാൽ അൻപതിനായിരം രൂപ കൈമാറിയതോടെ ആകെ വെട്ടിലുമായി. കാർ വാടക, ദൂരെപോയി ഒളിവിൽ താമസിക്കൽ, പോലീസ് കേസിൽ നിന്നുള്ള രക്ഷ, വക്കീൽ തുക, ഭക്ഷണം തുടങ്ങിയവയ്ക്ക് മാത്രം അൻപതിനായിരം വേണ്ടിവരുന്നു. ഒരു മുൻകരുതൽ എന്ന നില യിൽ പ്രാഥമിക പ്രവർത്തനത്തിനുള്ള അൻപതിനായിരം വാങ്ങുന്നതെങ്കിലും ഒരു സന്നിദ്ധഘട്ട ത്തിൽ അതു സഹായകരമാകുന്നുമില്ല. ആക്ഷൻ കഴിയുമ്പോഴേക്കും പോക്കറ്റ് കാലിയായിരിക്കും. ഒരു ഇടക്കാലാശ്വാസമെന്ന നിലയിൽ ഇത്രയും നൽകാമെന്നും ബാക്കി ആക്ഷനുശേഷം തരുമെന്നും പറയുന്നത് മുഖവിലക്കെടുക്കാൻ കഴിയുകയില്ല, എപ്പോഴും മുൻകൂറാണ് പ്രായോഗികം; പിൻകൂർ ഒരിക്കലും പ്രാവർത്തികമാകണമെന്നില്ല.

ഭാവിയിൽ പുതിയ കരാറുകൾ വരുമെന്നും ഇപ്പോഴത്തേതിനേക്കാൾ സുരക്ഷിതമായിരിക്കുമെന്നും അതുകൊണ്ടുതന്നെ തുക ഒരല്പം കുറച്ചാൽ ഗുണകരമായിരിക്കുമെന്നും എല്ലാറ്റിന്റെയും സൂത്രധാ രകനും ഉപദേശകനുമായ ബാലംഗാധരേട്ടൻ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. നമുക്ക് ഇനി വരുന്ന കാലത്ത് രാഷ്ട്രീയക്കാരെയും റിയൽ എസ്റ്റേറ്റ്-പാറമടക്കാരെയും പരിപൂർണ്ണമായും ഒഴിവാക്കേണ്ടി വരും.

ഹൈറേഞ്ച് സംരക്ഷണ സമിതി എന്നൊക്കെ പേരുപറഞ്ഞ് അവർ തന്നെ പലതരം പ്രവർത്തനവു മായി ഇറങ്ങിയിരിക്കുന്നു. നാമിവരെയെല്ലാമുപേക്ഷിച്ച് ആത്മീയ കേന്ദ്രങ്ങളിലേക്കു മാറുമെന്നും അപ്പോൾ കൂടുതൽ സംരക്ഷണവും സാമൂഹ്യസുരക്ഷയും ഉണ്ടാകുമെന്നും ബാലഗംഗാധരൻ കണ ക്കുകൂട്ടുന്നു. ആത്മീയാനന്ദമഠങ്ങളെയും ധ്യാനകേന്ദ്രങ്ങളെയും തൊട്ടുകളിക്കാൻ അധികാരികളും രാഷ്ട്രീയക്കാരും തയ്യാറാവുകയില്ല. അവർക്കാകട്ടെ ഇപ്പോഴും എപ്പോഴും കൊട്ടേഷന്റെ ആവശ്യമു

ണ്ട്. കാലാകാലങ്ങളായി മഠങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും നടക്കുന്ന അപമൃതകൾ അപരിഷ്കൃത മാണെന്നു മാത്രമല്ല, നാട്ടുകാരെയെല്ലാം അറിയിച്ചു കൊണ്ടുള്ളതുമാകുന്നു. സ്വാമിമാർ കൂട്ടം ചേർന്നു തല്ലുകയും പിന്നെ പോലീസിലേൽപ്പിച്ച് അവരെക്കൊണ്ടു തല്ലിക്കുകയും ശേഷം മാനസികാരോഗാ ശുപത്രിയിൽ പ്രവേശിപ്പിച്ച് അക്രമാസക്തരായ ഭാന്തന്മാരുടെയിടയിലടച്ച് രാത്രി രഹസ്യമായി കക്കൂ സിൽ കൊണ്ടുപോയി തല്ലിക്കൊല്ലുകയും കൊലക്കുറ്റം ഭാന്തന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന പ്രാകൃതസങ്കീർണ്ണ രീതി അവലംബിക്കേണ്ടുന്ന ആവശ്യമില്ല. കാലം മാറിയിരിക്കുന്നു. പുതിയ ഉപകരണങ്ങൾ വന്നിരിക്കുന്നു. ആരായാലും എല്ലാം സ്വയം ചെയ്യുന്നത് ഉചിതമായ കാര്യമ

ല്ല. രാഷ്ട്രീയ പാർട്ടികളിൽ തന്നെ പോസ്റ്റർ നിർമ്മാണം, ചുവരെഴുത്ത്, സംഘഗാനം, സംഘനൃ ത്തം, ജാഥ, സമ്മേളന പന്തൽ, സ്റ്റേജ്, ഭക്ഷണം തുടങ്ങിയവയെല്ലാം അതതു മേഖലകളിലെ ഏറ്റവും കർമ്മനിരതരെക്കൊണ്ടുതന്നെ കരാറടിസ്ഥാനത്തിൽ നടപ്പാക്കുന്ന രീതി വന്നുചേർന്നിരിക്കുന്നു. സഹ കരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും മുന്നേറുകയെന്ന പ്രത്യയശാസ്ത്രത്തിലേക്ക് എല്ലാപേരും എത്തിച്ചേർന്നിരിക്കുന്നു. സുപരിചിതരായ സുഹൃത്തുക്കളെയും സഖാക്കളെയും ഉപയോഗിച്ച് ചെയ്യി ക്കാൻ അസാദ്ധ്യമായ കാര്യങ്ങൾക്കായി അപരിചിതരെ നിയോഗിക്കേണ്ടിയിരിക്കുന്നു. അപരിചിത രാണ് ഏറ്റവും സുരക്ഷിതം എന്ന് പാർട്ടി അംഗീകരിച്ചതിൽ പ്രകാരമാണ് ജിഗേഷ് സംഘത്തിന് നറു ക്കുവീണതെന്നു പറയാം. മൂന്നുമാസത്തിനിടയിൽ മൂന്നുതവണ കൃത്യനിർവ്വഹണത്തിനായി പുറപ്പെ ട്ടു. ലൊക്കേഷൻ, വണ്ടി ഓടേണ്ടുന്ന റോഡുകൾ, ആക്ഷൻ സ്ഥലം തുടങ്ങി എല്ലാം നിശ്ചയിച്ചു. ജോൺസേട്ടൻ വഴി നേതാവ് ചില നിർദ്ദേശങ്ങളും നൽകിയിരുന്നു. അദ്ദേഹംതന്നെ ഇടപെട്ട് മൂന്നു തവണയെങ്കിലും ആക്ഷൻ ക്യാൻസലാക്കി. ഈ ദിവസം ഇപ്പോൾ വരെ ഒന്നും ക്യാൻസലാക്കിയതു മില്ല. - നാൽപതു കിലോമീറ്റർ സ്പീഡിൽ വളരെ സാവകാശം വണ്ടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. വയലുകൾ അവശേഷിച്ചിരുന്ന ഒരു പ്രദേശമെത്തിയപ്പോൾ സന്ധ്യയായിത്തുടങ്ങിയിരുന്നു. ഒരു പട്ടി റോഡിനു കുറുകേമുറിച്ചു കടക്കുവാൻ തുടങ്ങുന്നു. പിന്നെ സാവകാശം റോഡിനു നടുക്കുനിന്നു, വണ്ടി അടുത്തുകൊണ്ടിരിക്കുമ്പോഴും പട്ടി മാറുന്നില്ലെന്നും അതിനു മുന്നിൽ ഒരിറച്ചിക്കഷണം കിട ക്കുന്നുണ്ടെന്നും കാറിന്റെ കണ്ണാടിയിലൂടെ നാലുപേരും കണ്ടു. “യ്യോ...' ടോണിയും ഷാബുവും നിലവിളിക്കുന്നപോലെ അറിയാതെ ഒച്ചവച്ചു. ഒപ്പം ടോണി ബേക്ക് ചവുട്ടി പട്ടിയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കാറുനിർത്തി. ആർത്തിയോടെ ഇറച്ചിക്കഷണം വാപിളർത്തി കടിച്ചെടുത്തുകൊണ്ട് താഴെ വീഴാതിരിക്കാൻ ശ്രദ്ധിച്ച് പട്ടി ലാഘവത്തോടെ റോഡുമുറിച്ചുകടന്നു. ടോണി കാർ മുന്നോട്ടെടുത്തു. കുറെ ദൂരം കൂടി ഓടിയപ്പോൾ അരണ്ട വെളിച്ചത്തിൽ നാലുപേർ അതിവേഗം നടന്നുപോകുന്നത് അവർ ശ്രദ്ധിച്ചു. ജോൺസേട്ടനെ വിളിച്ച് ടോണി അടയാളങ്ങൾ ഒന്നുകൂടി പുനപ്പരിശോധന നട ത്തി. ഇടയ്ക്കൊരു കവലയിൽ വണ്ടി നിർത്തി നടന്നു വരുന്നവർക്ക് കടന്നുപോകാൻ സമയം കൊടു ത്തശേഷം ഒന്നുകൂടി അടയാളങ്ങൾ പരിശോധിച്ചു. പിന്നീട് ലൈറ്റിട്ട് വണ്ടിയെടുത്തുകൊണ്ട് അവരെ കടന്നു മുന്നോട്ടുപോയി. ഇരുണ്ട് ഒഴിഞ്ഞ സ്ഥലത്ത് വന്ന വഴിക്കഭിമുഖമായി പാർക്കുചെയ്തു.

അവർ നിശബ്ദമായി നടന്നടുക്കുമ്പോൾ ടോണി കാറിന്റെ ഹെഡ്ലൈറ്റിട്ടു. വെളിച്ചത്തിന്റെ മൂർച്ച യിൽ പെട്ടെന്ന് കണ്ണുകൾ മഞ്ഞളിച്ചതാണോ എന്തോ പ്രതിയോഗികളുടെ അന്തംവിട്ട മുഖമാണ് പിന്നീട് കണ്ടത്. "ബും' എന്ന തരത്തിൽ അതിദയനീയമായ ഒരു ഞരക്കം മാത്രം ഓരോരുത്തരും പുറ പ്പെടുവിച്ചു. ആ ശബ്ദം ആരംഭിച്ചതും അവസാനിച്ചതും ഏകദേശം ഒരുപോലെതന്നെയായിരുന്നു; പെട്ടെന്നുമായിരുന്നു. ചെക്ക് ഷർട്ടുകാരനെ ജിഗേഷ് ആഴത്തിൽതന്നെ നീണ്ട കത്തികൊണ്ട് കുത്തി. അതേ കത്തിയൂരി പിൻകഴുത്തു വെട്ടി. ചുവന്ന ഷർട്ടുകാരനെ ശുബ്ബുവും അതുപോലെ കൈകാര്യം ചെയ്തു. നിമിഷനേരം കൊണ്ട് നാലുപേരും താഴെ വീണു. രണ്ടുപേരുടെ കഥ കഴിക്കണമെന്നും, രണ്ടുപേരെ അംഗഭംഗപ്പെടുത്തണമെന്നുമുള്ള കരാർ നിശബ്ദമായി വിജയകരമായി പൂർത്തിയാക്കിയിരി ക്കുന്നുവെന്നുറപ്പിച്ച് അവർ നാലുപേരും കാറിൽ കയറി ഇരുട്ടിലേക്ക് ഓടിച്ചുപോയി.

കൊട്ടേഷൻ സംഘത്തിന്റെ വീക്ഷണകോണിലൂടെയുള്ള സത്യസന്ധമായ സാക്ഷ്യം ഇതാകുന്നു. പോലീസ് വലയത്തിലായതിനുശേഷം അവർ നിസ്സഹായരായിരുന്നു. കൊലപ്പെട്ടത് കരാറനുസരി ച്ചുള്ളവരല്ല എന്നത് അവർക്കു വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. -- മേൽ സൂചിപ്പിച്ച വിധത്തിലുള്ള അപമൃത്യു, കൊലപാതകം, തുടങ്ങിയ നിരവധി സംഭവങ്ങൾ പല സുഹൃത്തുക്കളും എനിക്കു പരിചയപ്പെടുത്തിത്തരുകയും വിശകലനം ചെയ്തുനൽകുകയുമു ണ്ടായി. ഒരു സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നതും ഭാവിയിൽ മാരകമായി വ്യാപിക്കാനിടയുള്ള തുമായ ഉന്മൂലന സ്വഭാവത്തെ കേന്ദ്രീകരിച്ച്, അതിന്റെ സാമൂഹ്യശാസ്ത്രപരമായ സവിശേഷതകളെ ക്കുറിച്ച് സാമാന്യം ദീർഘമായ ഒരു പ്രബന്ധം തന്നെ ഞാനെഴുതുകയുണ്ടായി. ഒരു നൂറു ചെറിയ മോഹങ്ങളുമായി അന്തിയുറങ്ങാൻ പോകുന്ന യുവാക്കളുടെ കഴുത്തുനോക്കി ഇരുട്ടിൽ നിന്നും വീശി യെത്തുന്ന വാളുകൾ. അവരെ കാത്തിരിക്കുന്ന സഹോദരിമാരുടെയും വൃദ്ധരുടെയും ഉന്തിയ കണ്ണു കൾ, ക്ലീറ്റസിനെപ്പോലെ ഒരു രാത്രിയിൽ പെട്ടെന്ന് അറസ്റ്റുചെയ്യപ്പെട്ട് ജയിലിലേക്കും പിന്നീട് സമൂ ഹത്തിലേക്കും തിരിച്ചെത്തി ഒടുങ്ങിപ്പോകുന്ന ജീവിതങ്ങൾ - സംഘടിതസമൂഹത്തിന്റെ ചുവടുവയ്പ്പിൽ അരഞ്ഞുപോകുന്നവരെക്കുറിച്ചായിരുന്നു ആ ലേഖനം. കൂട്ടത്തിൽ ചില പൊതുവായ നിഗമ നങ്ങളും ഉപദേശങ്ങളും കൂടി നൽകാനായി ഇങ്ങനെ കുറിച്ചുവച്ചു. സംഘടിതർക്കും സമ്പന്നർക്കും മുന്നിൽ അസംഘടിതർ അനുസരണയോടെ ജീവിക്കുക. അവർ ഏതെങ്കിലും സംഘടിത സമൂഹത്തിൽ ചേർന്നു സുരക്ഷിതരാവുക എവിടെ ചേക്കേറുന്നുവോ അവിടെ സമ്പൂർണമായി സമർപ്പിക്കുക. അല്ലെങ്കിൽ സമർപ്പിക്കുന്നതായി നടിക്കുക. എവിടെ സമർപ്പിക്കുന്നുവോ അവിടത്തെ തിരുവചനങ്ങൾ പാടുക. നമുക്കു സുരക്ഷിതത്വം നൽകുന്ന ശക്തി സംഘബലം തന്നെയാകുന്നു. അപ്പോൾ ഇരുട്ടിൽനിന്ന് ഒരു ഘാതകന്റെയും കൈയുയർന്നു നമ്മിലേക്കു പതിക്കുന്നില്ല. അപ്പോൾ കീറിമുറിക്കുന്ന വെളിച്ചവുമായിവന്ന് നിരത്തിലൂടെ ഒരു സംഘം നമ്മുടെ തല അരിയുന്നില്ല. ഇരുട്ടു വീണ് നമ്മുടെ കവലകളിൽ ചോര പടരുന്നില്ല.

നമ്മുടെ ആകാശങ്ങളിൽ നിന്ന് ദൂതന്മാർ പ്രത്യക്ഷപ്പെടുന്നില്ല അവർ ആകാശങ്ങളിൽ നിന്ന് നമുക്കു വേണ്ടി ഊതുന്നില്ല. അവിടെനിന്ന് ഇടിയോ മിന്നലോ ഉണ്ടാകുന്നില്ല. എന്നിരിക്കിലും നമ്മുടെ കവ ലകളിൽ ദൂതന്മാർ റോന്തു ചുറ്റുന്നു. അപരിചിത ഘാതകന്മാരും അപരിചിത ദൂതന്മാരും റോന്തു ചുറ്റുന്നു. അവർ നിങ്ങളെ കാത്തിരിക്കുന്നു. അവരുടെ തടവറകൾ, അവരുടെ പാറാവുകാർ നിങ്ങൾക്കായി കാത്തിരിക്കുന്നു.

ഇരുട്ടിലും വെളിച്ചത്തിലും വെയിലിലും മഴയിലും അവരുടെ പാറാവുകാർ നമുക്കായി കാത്തു നിൽക്കുന്നു.

 

 

 

 

 

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image