സാലിഫീല്‍ഡിന്‍റെ അഭിനയജീവിതം 

ഏഴാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ നാടകത്തിലൂതെ അഭിനയരംഗത്തേക്ക് കടന്നുവന്ന സാലിഫീല്‍ഡിന്‍റെ അഭിനയജീവിതം ഉയര്‍ചയുടേയും വളര്‍ച്ചയുടേയും അനേകം വഴികള്‍ പിന്നിട്ടു. ഇപ്പോള്‍ എഴുപത്തിരണ്ടാം വയസ്സില്‍, പിന്നിട്ട ആ ജീവിതത്തിലേക്ക് തിരിഞ്ഞുനോകുകയാണ് ഇന്‍ പീസസ് എന്ന ആത്മകഥയില‌ അവര്‍.

എസ് സുന്ദര്‍ ദാസ്‌

If rape is an art...
സാലി മാര്‍ഗരറ്റ് ഫീല്‍ഡ് എന്ന ഹോളീവുഡ് നടിയെ സിനിമാപ്രേമികള്‍ മറക്കാനിടയില്ല. നോര്‍മ റേ (1979) എന്ന ചിത്രവും അതിലെ വിഖ്യാതമായ യൂനിയന്‍ രംഗവും മതി അവര്‍ക്ക് പ്രേക്ഷകമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാന്‍. നോര്‍മ റേ എന്ന കഥയുടെ ആധാരം അമേരിക്കയില്‍ നോര്‍ത്ത് കരോലിനയിലെ ജെ പി സ്റ്റീവന്‍സ് ടെക്സ്റ്റൈല്‍ മില്ലിലെ തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകയായിരുന്ന ക്രിസ്റ്റല്‍ ലി സട്ടന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ ജീവിതമാണ്. മാര്‍ട്തിന്‍ റിറ്റ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ നോര്‍മയെ അവതരിപ്പിച്ചത് സാലി ഫീല്‍ഡ് ആണ്. ആ റോളിലെ അസാമാന്യമായ അഭിനയമികവ് അവര്‍ക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്.സാലിഫീല്‍ഡിന് ഏറ്റവും മികച്ച നടിക്കുള്ളതടക്കം രണ്ട് ഓസ്കാറുകളും നാല് നോമിനേഷനുകളും ലഭിച്ച ചിത്രമാണത്.

സാലി ഫീല്‍ഡ് നമുക്ക് മിസ്സിസ് ഡൗട്ട്ഫയര്‍ (1979) എന്ന ചിത്രത്തിലൂടേയും സുപരിചിതയാണ്.അതിലെ മിരാന്‍ഡ ഹില്ലാര്‍ഡ് എന്ന കര്‍ക്കശക്കാരിയായ ഭാര്യയുടെ വേഷവും അവര്‍ അവിസ്മരണീയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നുമല്ല സാലിഫീല്‍ഡിന്‍റെ ഈയിടെ പുറത്തിറങ്ങിയ ഇന്‍ പീസസ് എന്ന ആത്മകഥ ശ്രദ്ധേയമാകുന്നത്.ഹോളീവുഡിന്‍റെ കള്ളറകള്‍ ഓരോന്നായി അവര്‍ ഈ പുസ്തകത്തില്‍ തുറന്നുകാട്ടുന്നു. ഹോളീവുഡിലെ ഇത്രയും പ്രശസ്തയായ ഒരു നടിക്കുപോലും അനുഭവിക്കേണ്ടിവന്ന യാതനകളും പീഡനങ്ങളും ഒരു ഞെട്ടലോടെയല്ലാതെ നമുക്ക് വായിക്കാന്‍ കഴിയുകയില്ല.
ഏഴാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ നാടകത്തിലൂതെ അഭിനയരംഗത്തേക്ക് കടന്നുവന്ന സാലിഫീല്‍ഡിന്‍റെ അഭിനയജീവിതം ഉയര്‍ചയുടേയും വളര്‍ച്ചയുടേയും അനേകം വഴികള്‍ പിന്നിട്ടു. ഇപ്പോള്‍ എഴുപത്തിരണ്ടാം വയസ്സില്‍, പിന്നിട്ട ആ ജീവിതത്തിലേക്ക് തിരിഞ്ഞുനോകുകയാണ് ഇന്‍ പീസസ് എന്ന ആത്മകഥയില‌ അവര്‍.

ഇത് # മി ടൂ വെളിപ്പെടുത്തലുകളുടെ കാലമാണല്ലോ. ആ നിലയിലാണ് ഈ പുസ്തകം ശ്രദ്ധേയമാകുന്നത്.കാസ്റ്റിംഗ് കൗച്ച് നമ്മുടെ നാട്തിലും അപൂര്‍വമല്ലല്ലോ. അതുസംബന്ധിച്ച പല വെളിപ്പെടുത്തലുകളും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയുമാണല്ലോ. ഇക്കാര്യത്തില്‍ ഹോളീവുഡ് പണ്ടേ കുപ്രസിദ്ധി നേടിയിട്ടുണ്ട്. സിനിമയില്‍ നല്ല റോല്‍ ലഭിക്കാന്‍വേണ്ടി എന്തെല്ലാം ചെയ്യേണ്ടിവന്നുവെന്ന് സാലി ഫീല്‍ഡ് ആത്മകഥയില്‍ തുറന്നുപറയുന്നു. 1976-ല്‍ സ്റ്റേ ഹംഗ്റി എന്ന സിനിമയുടെ ഓഡിഷനുവേണ്ടി ചെന്നപ്പോഴുണ്ടായ അനുഭവം ഒരു ഉദാഹരണം. ആകര്‍ഷകമായ മാറിടവും നന്നായി ചുംബിക്കാനുള്ള കഴിവുമാണ് തന്‍റെ നായികയ്ക്കുവേണ്ടതെന്ന് സംവിധായകന്‍ ബോബ് റാഫെല്‍സണ്‍ നടിയോട് തുറന്നുപറഞ്ഞു. തനിക്ക് അത് ബോധ്യപ്പെട്ടാല്‍ മാത്രമേ ആ റോളിലേക്ക് തെരഞ്ഞെടുക്കുകയുള്ളുവെന്നും അദ്ദേഹം ശഠിച്ചു. അഥിന് വഴങ്ങുകയല്ലാതെ സാലി ഫീല്‍ഡിന് വേറെ വഴിയില്ലാതായി.

1977-ല്‍ പുറത്തിറങ്ങിയ സ്മോക്കി ചിത്രത്തിന്‍റെ സെറ്റില്‍ ആദ്യമായി കണ്ടുമുട്ടിയ ബര്‍ട്ട് റിനോള്‍ഡുമായുള്ല പ്രണയബന്ധവും അത് ഒരു വൈകാരിക പീഡനമായി മാറിയതിന്‍റെ കഥയും അവര്‍ വിവരിക്കുന്നുണ്ട്. പ്രണയത്തിന്‍രെ പേരില്‍ കര്‍ശനമായ പെരുമാറ്റവ്യവസ്ഥകള്‍ റിനോള്‍ഡ് അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതോടെ ആ ബന്ധം ഉലഞ്ഞു. ഇത്തരം തിക്താനുഭവങ്ങള്‍ സിനിമയില്‍നിന്നുമാത്രമല്ല സാലിക്ക് നേരിടേണ്ടിവന്നത്. വീട്ടിലും പഠനകാലത്തെ ആണ്‍സൗഹൃദവയങ്ങളിലും ഒന്നും താന്‍ സുരക്ഷിതയായിരുന്നില്ലെന്ന് അവര്‍ ഓര്‍ക്കുന്നു. രണ്ടാനച്ഛനില്‍നിന്നുപോലും ദുരനുഭവങ്ങളുണ്ടായി. പഥിനേഴാം വയസ്സില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാകേണ്ടിവന്ന സാഹചര്യവും അവര്‍ വിവരിക്കുന്നു.


ചലച്ചിത്രവിഹായസ്സിലെ ജ്വലിക്കുന്ന ഒരു നക്ഷത്രമായാണ് നാം സാലി ഫീല്‍ഡിനെ ഇതുവരെ കണ്ടത്. എന്നാല്‍ ദുരനുഭവങ്ങളുടെ തീച്ചൂളയില്‍ നിരന്തരം എരിഞ്ഞുകൊണ്ടിരുന്നതായിരുന്നു അവരുടെ ജീവിതം എന്ന് ഈ ഈ പുസ്തകത്തില്‍ ഒരു അമ്പരപ്ഫോടെ നാം തിരിച്ചറിയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ വെളിപ്പെടുത്തലിന്‍റെ പ്രസക്തി എന്താണ്? ഈയിടെ ഒരു മലയാളനടന്‍ ഒരു പത്രസമ്മേളനത്തില്‍ പറയുന്നതുകേട്ടൂ പീഡിപ്പിക്കപ്പെടുന്ന സ്ത്രീ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ പരാപ്പെടണമെന്ന്. ഇല്ലെങ്കില്‍പിന്നെ അതിന് പ്രസക്തി ഇല്ലത്രെ! ഈ പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ അത് ഞാന്‍ ഓര്‍ത്ത് ഞാന്‍ ചിരിച്ചുപോയി! വ‍ഷങ്ങള്‍ കഴിഞ്ഞാല്‍ പീഡനം പീഡനമല്ലാതായിമാറുമോ?

 1978-ല്‍ ഒരു 13 കാരിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് നിയമനടപടി നേരിടുന്ന പ്രശസ്ത സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്കിയെ ഇപ്പോഴും അമേരിക്കയില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും. അതാണ് തന്‍റെ ദ പിയാനിസ്റ്റ് എന്ന ചിത്രത്തിന് ഓസ്കാര്‍ നേടിയിട്ടുപോലും അദ്ദേഹത്തിന് അത് നേരിട്ട് സ്വീകരിക്കാന്‍ കഴിയാതെ പോയത്. 2014-ല്‍ അദ്ദേഹത്തിന്‍റെ വീനസ് ഇന്‍ ഫര്‍ എന്ന ചിത്രത്തിന് ഫ്രാന്‍സില്‍ ഓസ്കാറിന് തുല്യമായി കരുതപ്പെടുന്ന സീസര്‍ അവാര്‍ഡ് ലഭിച്ചു. ഏറ്രവും മികച്ച സംവിധായകനുള്ള ആ അവാര്‍ഡ് സ്വീകരിക്കാന്‍ അദ്ദേഹം എത്തിയപ്പോള്‍ പാരീസിലെ കോളേജ് പെണ്‍കുട്ടികള്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. അവരുടെ മുദ്രാവാക്യം ഇതായിരുന്നു:"If rape is an art give all Sears to Polanski". 
#inpieces #bookreview #read #review #sallyfield #inpiecesbysallyfield  

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image