പേരന്‍മ്പ്:   
 തീവ്രസ്നേഹത്തിന്റെ അഗാധതലങ്ങള്‍ 


ഒരിക്കല്‍ കൂടി മമ്മൂട്ടി തന്റെ അഭിനയശക്തി പ്രകടിപ്പിക്കുന്നു പേരന്‍മ്പ് (തീവ്രസ്നേഹം)എന്ന തമിഴ്  സിനിമയിലൂടെ ..ഉപയോഗിക്കപ്പെടാതെ കിടന്ന ആ സിദ്ധി മുതലാക്കിയതിനു റാം എന്ന സംവിധായകനോട് അദ്ദേഹം കടപ്പെട്ടിരിക്കുന്നു .തന്റെ ഉയരവും  അഴകും ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു വലിയ തടസ്സമായിരുന്നു .എന്നാല്‍  അദ്ദേഹം തന്റെ പഴയകാലചിത്രങ്ങളുടെ മികവിലേക്ക് ഉയര്‍ന്നിരിക്കുന്നു . യഥാര്‍ത്ഥത്തില്‍ ഗ്രേറ്റ്‌ ഫാദറിനെ  ഈ ചിത്രത്തില്‍ ആണ് നാം കാണുക .
അതിന്റെ എല്ലാ ക്രെഡിറ്റും റാം എന്ന സംവിധായകന് തന്നെ .പ്രേക്ഷകന്‍ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാതെ  സ്നേഹത്തിന്റെ  അഗാധമായ തലങ്ങളിലേക്ക് സംവിധായകന്‍ നമ്മെ കൊണ്ടു ചെല്ലുന്നു .പഴകിത്തേഞ്ഞ പാശമലരുകളല്ല ,നവീനമായ ചിന്തയുടെ വിസ്ഫോടനമാണ് ഈ ചിത്രത്തെ വ്യതി രക്തമാക്കുന്നത്.

 അച്ഛനും മകളും തമ്മിലുള്ള ബന്ധം എല്ലാക്കാലത്തും തീവ്രമായ  ചലചിത്ര ആഖ്യാനത്തിനു വഴിയൊരുക്കിയിട്ടുണ്ട് .ഒരു സ്പാസ്ടിക് ആയ കൌമാരക്കാരിയായ പെണ്‍കുട്ടിയെ പരിപാലിക്കേണ്ടി  വരുന്ന ഒരു സിംഗിള്‍ പേരന്റിന്റെ കഥ എളുപ്പം വഴങ്ങുന്നതല്ല .സംവിധായകനും നടനും നടിക്കും(അഞ്ജലിയും സാധനയും)  വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന തീം ആണിത് . ഒന്ന് അതിവൈകാരികതയുടെ കടന്നു കയറ്റം ഉണ്ടാകാം .അല്ലെങ്കില്‍ അതിന്റെ ഗൌരവത്തില്‍ അവതരിപിക്കാനാവില്ല .ജീവിതത്തെ  ആര്‍ദ്രമായി കാണുന്ന ഒരാള്‍ക്കേ ഇത്തരമൊരു കഥ അവതരിപ്പികാനാവൂ .പിതൃ പുത്രി ബന്ധം ഏതുഅവസ്ഥയില്‍ ആണെങ്കിലും ഒരു ഞാണിന്മേല്‍ കളിയാണെന്ന  യാഥാര്‍ത്യം ചിത്രം അടിവരയിടുന്നു .ഒരു മകളെ മനസ്സിലാക്കാനുള്ള അച്ഛന്റെ പരിമിതികള്‍ അതിശക്തമായി ഈ ചിത്രം വരയ്ക്കുന്നു.

  അതിലും കൌതുകകരമായത് , തികച്ചും താഴെക്കിടയിലേക്ക്  മാറുകയോ പോര്‍ണോ എന്ന് വിശേഷിപ്പിക്കാവുന്ന  തലത്തിലേക്ക് അധപതിക്കുകയോ ചെയ്യാവുന്ന  സീനുകള്‍  തികഞ്ഞ ഭദ്രതയോടെ സംവിധായകന്‍ അവതരിപ്പിക്കുന്നതാണ് .കൌമാരത്തിന്റെ  ശാരീരികവും മന്നസികവുമായ പര്ശ്നങ്ങള്‍ അറിഞ്ഞു പെരുമാറാന്‍ ഒരു അച്ഛനു  കഴിയുക എന്നത് അതിവ സ്നേഹത്തിന്റെ ഉള്‍ക്കാഴ്ചയാണ്.ഇത്തിരി കടന്നു പോയത് ബ്രോതെല്‍ സീന്‍ ആണ് .യുക്തിസഹമെങ്കിലും .എന്നാല്‍ അതിനു പൂര്‍വ മാതൃകകളില്ലാതില്ല സ്നേഹത്തെ കുറിച്ചും ലൈംഗീകതയേ കുറിച്ചും  ആര്‍ത്തവത്തെ കുറിച്ചുമെല്ലാം  ആധുനികമായ കാഴ്ച്ചപ്പാടാണ്  ഈ ചിത്രം കാഴ്ചവെയ്ക്കുന്നത് 

  ഒറ്റപ്പെട്ട ജീവിതം നയിക്കുമ്പോഴും സാമൂഹിക ശക്തികള്‍ എത്ര ബലമായി നമ്മുടെ പശ്ചാത്തലത്തില്‍ ഉണ്ടെന്നു ചിത്രം വ്യക്തമാക്കുന്നു .മനസ്സില്ലമാനസ്സോടെ  കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മ  .കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന പരിചാരിക ,ജീവിതത്തിലെ വിവിധ അധ്യായങ്ങളില്‍ കണ്ടു മുട്ടുന്ന  ഒരു നദി പോലെ ശാന്തമായും രോഷത്തോടെയും ക്രൂദ്ധമായും സൌമ്യമായും ഒഴുകുന്ന ജീവിതം ജീവിതത്തിന്റെ സന്നിഗ്ദ്ധതകള്‍ ആശാശപാശങ്ങള്‍ അതിനു യോജിച്ച പോലെ ആകര്‍ഷണീയമായ ക്യാമറ. ചെടിപ്പിക്കാത്ത പശ്ചാത്തല സംഗീതം. മനുഷ്യനെ സ്നേഹിക്കുന്നവര്‍ കണ്ടിരിക്കേണ്ട ചിത്രമാണിത് .- പി എസ് 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image