പ്രിയങ്ക ഗാന്ധി വദ്രയെയും ജ്യോതിരാദിത്യ സിന്ധ്യയേയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. പ്രിയങ്കയ്ക്ക് കിഴക്കന്‍ ഉത്തരപ്രദേശിന്റെയും സിന്ധ്യക്ക് പടിഞ്ഞാറന്‍ ഉത്തരപ്രദേശിന്റെയും ചുമതലയാണ് നല്കിയിരിക്കുന്നത്. പല കാരണങ്ങളാല്‍ പ്രത്യേകിച്ചും സംഘടനയുടെ തകര്‍ച്ച മൂലം പാര്‍ട്ടി ഏതാണ്ട് ഉ•ൂലനം ചെയ്യപ്പെട്ട ഉത്തരപ്രദേശില്‍ കോണ്‍ഗ്രസ്സ് ശക്തമായി ഒരു പോരാട്ടം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇരുവര്‍ക്കും രാഹുല്‍ ഈ ചുമതലകള്‍ നല്കിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നടപ്പാക്കാവുന്നതല്ല ഈ ദൗത്യം. എന്നാല്‍ സംഘടനയുടെ ശക്തിവളര്‍ത്താനുളള സുവര്‍ണാവസരമാണ് തിരഞ്ഞെടുപ്പു വേളകള്‍. ഈ സമയം പൊതുവെ സമൂഹം രാഷ്ട്രീയമായി സജീവമായിരിക്കണമെന്ന് മാത്രമല്ല, ഓരോരുത്തരും തന്റെ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും മതത്തിനും വിശ്വാസങ്ങള്‍ക്കും അനുസൃതമായ ഒരു പാര്‍ട്ടിയെ തേടുന്ന സമയം കൂടിയാണ് ഇത്. പക്ഷെ അതത്ര എളുപ്പമല്ല.
 
പ്രിയങ്കയേയും ജ്യോതിരാദിത്യയേയും തെരഞ്ഞെടുത്തത് വഴി ഉത്തരപ്രദേശിലെ ജാതി ആഭിമുഖ്യമുളള വോട്ടര്‍മാര്‍ക്കിടയിലെ മുന്നോക്ക വിഭാഗത്തില്‍ ഒരു കൈനോക്കാന്‍ ശ്രമിക്കുകയാണ് രാഹുല്‍. രാഹുല്‍ ഒരു ജൈനുദാരിയാണെങ്കില്‍ പ്രിയങ്ക വിപാസന അനുഷ്ഠിക്കുന്ന ബുദ്ധമത വിശ്വാസിയും ജ്യോതിരാദിത്യ ക്ഷത്രിയനുമാണ്. ഇരുവരും പ്രശസ്തരും കോണ്‍ഗ്രസ്സില്‍ തികച്ചും ജനകീയരുമാണ്. കോണ്‍ഗ്രസ്സില്‍ തന്നെ ഒരു പുതുമയാണ് ഇത്. ഒരു സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പുകള്‍ക്കധീതമായി ജനകീയരാവുക എന്നത് കേള്‍വിയില്ലാത്ത കാര്യമാണ് കോണ്‍ഗ്രസ്സ്. പാര്‍ട്ടിക്കുളളില്‍ സഹകരണവും ആത്മാര്‍ത്ഥതയുളള അണികളുണ്ടെങ്കിലേ പാര്‍ട്ടി പുനര്‍ നിര്‍മ്മിക്കാനാവൂ. 

രാഹുലിന്റെ തന്ത്രം പാര്‍ട്ടിയുടെ ദൗര്‍ബല്യത്തെ ശക്തിയായി മാറ്റുകയാണ്. എസ്.പി, ബി.എസ്.പി കൂട്ടുകെട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്തരപ്രദേശില്‍ ദുര്‍ബലമായ ഒരു കക്ഷിയാണ് കോണ്‍ഗ്രസ്സ്. പക്ഷെ മുന്നോക്ക ജാതിയിലും ഒരു വിഭാഗം ദളിതര്‍ക്കിടയിലും മുസ്ലീംങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ്സിന് ശക്തമായ സാന്നിധ്യം ഉണ്ട്. കോണ്‍ഗ്രസ്സ് മത്സരിച്ചാല്‍ ഒരു മണ്ഡലത്തിലെ ബി.ജെ.പിയുടെ മുന്നോക്ക വിഭാഗ വോട്ടിലും എസ്.പിയുടെ ന്യൂനപക്ഷ അടിത്തറയിലും ബി.എസ്.പിയുടെ ദളിത് വോട്ടിലും വിളളലുണ്ടാക്കാന്‍ കഴിയും. അതായത് കോണ്‍ഗ്രസ്സിനെ ബിജെപിയുടെ വോട്ടുകളില്‍ കുറവ് വരുത്താനും എസ്.പി - ബി.എസ്.പിയുടെ അടിത്തറയില്‍  നല്ല വിളളലുണ്ടാക്കാനും കഴിയും. 
ഈ അപൂര്‍വ്വ സാഹചര്യമാണ് രാഹുല്‍ഗാന്ധി മുതലെടുക്കാന്‍ ഉദ്ദേശിക്കുന്നത്ത ഉത്തരപ്രദേശിലെ ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഒന്നിപ്പിക്കുക, സുപ്രധാനമായ കാര്യമാണ്. ഒരു ത്രികോണ മത്സരം ബി.ജെ.പിക്ക് അനുഗ്രഹമാകും. എന്നാല്‍ നേരിട്ടുളള മത്സരം ബി.ജെ.പി വിരുദ്ധ മുന്നണിക്ക് സഹായകമാകും. ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ,പിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി ഇതര കക്ഷികള്‍ ആഗ്രഹിക്കുകയാണെങ്കില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി വിരുദ്ധ കക്ഷികളുടെ സഖ്യം ഉണ്ടായേ തീരു. പുറമെ ശത്രുത ഭാവിക്കുമ്പോഴും അങ്ങനെ ഒരു രഹസ്യമായ ധാരണ ഉണ്ടെന്നാണ് ചിലരെങ്കിലും കരുതുന്നത്. ഇങ്ങനെയൊരു സഖ്യം രൂപപ്പെടുന്നത് എസ്.പി. ബി.എസ്പി കൂട്ടുകെട്ടിന് നല്ലതാണ്. അങ്ങെനെ വന്നാല്‍ പ്രിയങ്ക അവര്‍ക്കായും പ്രചാരണം നടത്തും. കോണ്‍ഗ്രസ്സുമായി ധാരണയുണ്ടായാല്‍ ഉയര്‍ന്ന ജാതിക്കാരുടെ വോട്ടുകൂടി അവര്‍ക്ക്  ലഭിക്കാനിടയാക്കും.  ഇത് നടക്കുമോ എന്നുറപ്പില്ല. പക്ഷെ ഇനിയും അതിന് ധാരാളം സമയമുണ്ട്.

ഏതായാലും ഉത്തരപ്രദേശില്‍ തിരഞ്ഞെടുപ്പ് ചുമതലയോടെ രണ്ട് ജനറല്‍ സെക്രട്ടറിമാരെ നിയമിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ വലിയ ഒരു തലമുറമാറ്റംകൂടി നടത്തിയിരിക്കുകയാണ്. യു.പിയുടെ ചുമതല വഹിച്ചിരുന്ന മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന് പകരമാണ് ഈ നിയമനം. ഉത്തര്‍പ്രദേശില്‍ രണ്ട് യുവ രക്തങ്ങളെ നിയോഗിച്ചത് വഴി പാര്‍ട്ടിയോടുളള ആം ആദ്മിയുടെ സമീപനത്തില്‍ മാറ്റമുണ്ടാകുമെന്ന് കരുതപ്പെടുന്നു. ആം ആദ്മി പഴകി തേഞ്ഞ മുഖങ്ങളെ കണ്ട് മടുത്തിരിക്കുകയാണ്. ഈ മാറ്റം. പഴയ 78 ആര്‍.പി.എം. ഗ്രാമ ഫോണ്‍ റെക്കോര്‍ഡുകളില്‍ നിന്നുളള പാര്‍ട്ടുകള്‍ പോലെ അയഢ്ഢതാളത്തില്‍ സംസാരിക്കുന്ന പ്രായമായ നേതാക്ക•ാര്‍ക്ക് പകരം പുതിയ ഭാവത്തിലും സ്വരിത്തിലും മുഴങ്ങുന്ന പുതിയ സൗണ്ട് സിസ്റ്റം ആണ് ഇനി ഇവിടെ ഉണ്ടാകുക.

സംഘടനാപരമായ മികവും പ്രചാരണ വൈഭവുമുളള ജ്യോതരാദിത്യസിന്ധ്യയുടെ കഴിവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ പ്രചാരണത്തില്‍ താരത്മമ്യേന ചെറിയ അനുഭവം മാത്രമുളള പ്രിയങ്കയുടെ നിയമനത്തെ ചിലരെങ്കിലു ചോദ്യം ചെയ്യുന്നുണ്ട്. രാഹുലിന് തന്റേതായ കാരണങ്ങളുണ്ട്. കോണ്‍ഗ്രസ്സില്‍ രാജ്യമൊട്ടാകെ അറിയപ്പെടുന്ന നാല് നേതാക്ക•ാര്‍ മാത്രമാണ് ഉളളത്. : സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്ങ്, പ്രിയങ്ക ഗാന്ധി.  രാജ്യം ഒട്ടാകെ പ്രചാരണം നട്തതാന്‍ സോണിയയെ അവരുടെ ആരോഗ്യ സ്ഥിതി അനുഗദിക്കുന്നില്ല. മന്‍മോഹന്‍ സിങ്ങിനും രാജ്യമൊട്ടാകെ ഓടി നടന്ന് തീവ്രമായ പ്രചരണം നടത്താന്‍ കഴിയില്ല. ഒരു ജനകീയ നേതാവായ പ്രിയങ്കയെ പാര്‍ട്ടിയില്‍ പ്രധാന സ്ഥാനത്ത് നിയമിക്കുക വഴി അവരെ രാജ്യമൊട്ടാകെ പ്രചാരണ പര്യടനങ്ങളില്‍ ഉള്‍പ്പെടുത്താനാകും. അവര്‍ക്ക് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുമാനുമാകും. അതുവഴി രാഹുലിന്റെ തെല്ലു കുറയും. ഉത്തരപ്രദേശില്‍ മാത്രം പ്രചാരണത്തില്‍ കേന്ദ്രീകരിച്ചാലും അതത്ര എളുപ്പമല്ല. കോണ്‍ഗ്രസ്സിന് ഏറ്റവും പ്രധാനമായ തിരഞ്ഞെടുപ്പില്‍ രാഹുലിന് ഏറ്റവും വലിയ ആശ്വാസമായിരിക്കും പ്രിയങ്ക.
 
രാഹുലിനും സോണിയയ്ക്കും മറ്റു ചില നേതാക്കള്‍ക്കും എതിരെയുളള നാഷണല്‍ ഹൊറാള്‍ഡ് കേസാണ് മറ്റൊരു പ്രധാന കാര്യം. ഈ കേസ് അവര്‍ക്കെതിരായി വരികയോ, മുഖ്യപദവി ഏറ്റെടുക്കുന്നതിന് രാഹുലിന് തടസ്സമാവുകയോ ചെയ്താല്‍ അതിന് പകരം കുടുംബത്തില്‍ നിന്ന് തന്നെ ഒരാളെ നിയോഗിക്കാനാകും എന്ന കണക്കു കൂട്ടലും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ കുടബത്തില്‍ നിന്ന് ഒരാളെ എ.ഐ,സി.സിയില്‍ നിയോഗിക്കുന്നത് അഭികാമ്യമാണന്ന് രാഹുല്‍ കരുതിയിരിക്കണം. കറ പുരളാത്ത യാതൊരു നിയമപരമായ കുരുക്കുകളിലും പെടാത്ത വ്യക്തിത്വമാണ് പ്രിയങ്ക.

പ്രിയങ്കക്ക് പ്രധാന പദവി നല്കുന്നത് മറ്റ് പല നേട്ടങ്ങളുമുണ്ടാക്കും. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര പല തട്ടിപ്പുകേസുകളിലും പ്രതിയാണെന്ന് മോദിസര്‍ക്കാര്‍ ആരോപിക്കും. 56 മാസം തികച്ച മോദി സര്‍ക്കാര്‍ ഇതേവരെ ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ മാത്രമാണ് നിയമപരമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ വദ്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോ അദ്ദേഹത്തെ അറസ്റ്റുചെയ്യുന്നതോ പ്രിയങ്കയുടെ ജനപ്രീതികണ്ട് ഭ്രമിച്ചിട്ടാണെന്നും അത് പാര്‍ട്ടിയെ അങ്കലാപ്പിലാക്കാനുളള ശ്രമമാണെന്നും വ്യാഖ്യാനിക്കപ്പെടാം. 

ഏതായാലും ബഹുമുഖമായ നീക്കങ്ങള്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്താനും നാമമാത്രമായ സംഘടന സടകുടഞ്ഞ് ഉണരാനും സഹായിക്കും. പ്രിയങ്കയുടെ ജനപ്രീതിയും ജ്യോതിരാദിത്യയുടെ സംഘാടന മികവും ഉത്തര്‍പ്രദേശിലെ പ്രചാരണത്തേയും ഫലത്തേയും സ്വാധീനിക്കും. സ്വന്തം നിലക്ക് കോണ്‍ഗ്രസ്സിന് സീറ്റ് നേടാനാവുമെന്ന് ഉറപ്പിക്കാനാവില്ലെങ്കിലും പാര്‍ട്ടിയുടെ ശക്തി ഈ തെരഞ്ഞെടുപ്പ് വര്‍ധിപ്പിക്കും. എസ്.പി, ബി.എസ്.പി കുട്ടൂകെട്ടിനൊപ്പം കോണ്‍ഗ്രസ്സും ചേരുകയാണെങ്കില്‍ ബി.ജെ.പി ഏറെ ആശങ്കപ്പെടേണ്ടതുണ്ട്. മോദിയും അമിത്ഷായും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശിലെ ജാതിസമവാക്യം അതോടെ ബിജെപിക്ക് എതിരായി മാറും. മധ്യപ്രദേശിലും രാജ്യസ്ഥാനിലും ഛത്തീസ്ഗഡിലും പാര്‍ട്ടിക്കുണ്ടായ പരാജയം പരിഗണിച്ചാല്‍ പൊതുജനമനോഭാവും പാര്‍ട്ടിക്ക് അനുകൂലമല്ല. 

ഹിന്ദി ഹൃദയഭൂവില്‍ മാത്രമല്ല മറ്റിടങ്ങളിലും പ്രിയങ്കയുടെ വരവ് പ്രകമ്പനമുണ്ടാക്കാം. പ്രത്യേകിച്ചും തെന്നിന്ത്യയില്‍. വ്യക്തിപരമായി അവരുടെ ജനപ്രീതി എത്രമാത്രം വോട്ടായിമാറുമെന്ന് തെരഞ്ഞെടുപ്പിന് ശേഷമേ അറിയാനാവൂ. അവരുടെ വരവിനോട് രാജ്യമൊട്ടാകെയുളള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച ഹൃദയപൂര്‍ണ്ണമായ പ്രതികരണം കണക്കിലെടുത്താല്‍ അത് ദേശവ്യാപകമായി മികച്ച ഫലമുണ്ടാക്കുമെന്ന് വേണം കരുതാന്‍.

സമര്‍ത്ഥമായ ഈ നീക്കത്തിലൂടെ, രാഷ്ട്രീയക്കളികളുടെ വ്യാകരണം രാഹുല്‍ ഗാന്ധിയും നന്നായി പഠിച്ചുവരികയാണെന്ന് വ്യക്തമാക്കുന്നു. ജനങ്ങളുമായുളള തന്റെ അടുത്ത ഇടപഴകിലൂടെ രാഹുല്‍ ജനവികാരം നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് വ്യക്തം.  എഐസിസിയില്‍ അദ്ദേഹം അടുത്തയിട വരുത്തിയ മാറ്റം യു.പി. കേന്ദ്രീകൃതമല്ല ബഹുമുഖമാണ്. തിരഞ്ഞെടുപ്പ് അതിലൊന്നേ ആകുന്നുളളു. യു.പി.യില്‍ നേതൃത്വത്തില്‍ ഒരു തലമുറ മാറ്റം കൊണ്ടുവന്നു എന്നുമാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹം അത് ആവര്‍ത്തിക്കുകയാണ്. ചില ഇടങ്ങളില്‍ അദ്ദേഹം അത് പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു. മോദിയും ഷായും കോണ്‍ഗ്രസ്സിനെതിരെ തൊടുത്തുവിടാന്‍ ഉദ്ദേശിക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍ നേരത്തെ അറിഞ്ഞ് സംഘപരിവാറിനെതിരെ ശക്തമായ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ രാഹുലിനും കുടുംബത്തിനും കഴിഞ്ഞിരിക്കുന്നു. 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image