പൊതു തെരഞ്ഞെടുപ്പ്     2019  :മാറുന്ന ജനവിധി 

കോട്ടകള്‍ തകരുമ്പോള്‍ 

2019  ഇലെ പൊതു തെരഞ്ഞെടുപ്പില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നത് ഉത്തര പ്രദേശും ബീഹാറും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുമാണ് . ബംഗ്ലായില്‍ മമതയും  ഒഡിസ്സയില്‍ നവീന്‍ പട് നായിക്കും തങ്ങളുടെ കോട്ട സംരക്ഷിക്കുമെന്നാണ് സൂചന.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി ജെ പി നിയന്ത്രണത്തില്‍ ആണെങ്കിലും പൗരത്വ നിയമ ഭേദ ഗതി അവിടെ വലിയ മാനസാന്തരം ഉണ്ടാക്കിയേക്കും.

യു പി എന്ന കോട്ട 

മഹാഗട്ബന്ധന്‍  ബി ജെ പിക്ക് ഏറ്റവും കുടുതല്‍ തലവേദനയാകുന്നത്  എണ്‍പത് സീറ്റ്‌ ഉള്ള ഉത്തര പ്രദേശിലായിരിക്കും .മോദി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ജയിച്ച ഈ മണ്ണില്‍ ബിഎസ് പിയും എസ് പിയും കൈ കോര്‍ത്തതോടെ ബി ജെ പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ് .അഭിപ്രായ സര്‍വേകള്‍ പോലും ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചു  കഴിഞ്ഞിരിക്കുന്നു .എസ് പി യുടെ പിന്നോക്ക വിഭാഗങ്ങളുടെ വോട്ടും ബി എസ് പിയുടെ ദളിത്‌ വോട്ടും ചേര്‍ന്നാല്‍ ഇരു പാര്‍ട്ടിക ള്‍ക്കും ഇവിടെ ഭൂരിപക്ഷം സീറ്റുകളും കിട്ടും .അതിനാലാണ് അവര്‍ റായി ബ്രെളിയും അമേതിയും ഒഴിവാക്കി 3 7 സീറ്റ്‌ വീതം മത്സരിക്കാന്‍ ധാരണയായത് .രണ്ടു സീറ്റ്‌ മറ്റു സഖ്യ കക്ഷികള്‍ക്ക് .കന്ഗ്രീസ് അവരുടെ റഡാരില്‍ ഇല്ല തന്നെ .

 കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു 

എന്നാല്‍ പ്രിയങ്കയെ കിഴക്കന്‍ ഉത്തര പ്രദേശിന്റെ ചുമതലയോടെ എ ഐ സി സി സെക്രട്ടറിയായി നിയമിച്ചതോടെ ഈ സംസ്ഥാനം ഒരിക്കല്‍ കൂടി പ്രവചനാതീതമായി .കോണ്‍ഗ്രസുമായി തന്ത്രപരമായ സഖ്യം ഉണ്ടായില്ലെങ്കില്‍ മുന്നോക്ക ദളിത്‌  വോട്ടുകളില്‍ കോണ്‍ഗ്രസ് വിള്ളലുകള്‍ ഉണ്ടാക്കും ബി ജെ പിയെ അത് പരോക്ഷമായി സഹായിക്കും .ആ നിലക്ക് സഖ്യം ഒന്ന് കൂടി വിശാലമാകാനാണ് സാധ്യത് കുടുതല്‍ ..പ്രിയങ്ക കൂടി ചേര്‍ന്നാല്‍  യു പിയില്‍  ഒരു പ്രതിപക്ഷ തരംഗംതന്നെ ഉണ്ടാകാം .
ബീഹാറില്‍ വോട്ട് കണക്കുകള്‍ ജനവികാരമായി കണക്കാക്കിയാല്‍ ബി ജെ പി ജെ ഡി യു സന്ഖ്യത്തിനു സാധ്യത കൂടും പക്ഷെ ആര്‍ ജെ ഡി യുടെ ലാലുവും തേജസ്വി യാദവും ഇവിടെ വലിയ വെല്ലുവിളി ഉയര്‍ത്തും അതെ പോലെ കോണ്‍ഗ്രസിനും ലാലുവിനെ രു കൈ സഹൈക്കാനാവും .നാല്പതില്‍ പത്തു മുതല്‍ ഇരുപതു വരെ സീറ്റ്‌ കിട്ടിയാല്‍ യു പി എ ക്കു അതൊരു വലിയ നേട്ടമാകും രാജസ്ഥാനും മദ്ധ്യപ്രദേശും ചത്തിസ്ഗദ്ടും പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന് വേണം കരുതാന്‍ അടുത്തയിറെ ഭരണംനേടിയ  ഈ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസിന്റെ തുരുപ്പു  ശീട്ട് ജനം ഇത്രപെട്ടെന്നു അവരെ കൈ വിടാന്‍ സാധ്യതയില്ല .
   
കര്‍ണാടകത്തിലെ കുരുക്കുകള്‍ 

കോണ്‍ഗ്രസിന് ആദ്യമായി ഭരണ പ്രതീക്ഷ  നല്‍കിയ സംസ്ടാനം കര്‍ണാടകം ആയിരുന്നു .ഒരു ത്രികോണ മത്സരത്തില്‍ 76 സീറ്റ്‌ നേടിയ കക്ഷി ജനത ദള്‍  സെക്യുലര്‍നേതാവ്  എച്  ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയായി വശത്താക്കി ഭരണം തുടങ്ങി പക്ഷെ പിന്നിട് കോണ്‍ഗ്രസിലെ പലരും അടിപതരുന്ന കാഴ്ചയാണ് കണ്ടത് .കാലുവാരി ഭരണം പിടിച്ചെടുക്കാനുള്ള യെദ്യുരപ്പയുടെ ശ്രമം വിജയിച്ചില്ലെങ്കിലും കുമാരസ്വാമിയും ഇപ്പോള്‍ ദേവ ഗൌടയും കോണ്‍ഗ്രസിനെതിരെ രോഷകുലരാണ് .വേണ്ടി വന്നാല്‍ ബി ജെ പി മുന്നണി എന്ന ചിന്തയും കുടുതല്‍ ലോകസഭ സീറ്റ്‌ എന്നാ മോഹവും ഇതിനു പിന്നിലുണ്ട് .മുഖ്യമന്രി പദവി സ്ഥാനം വിട്ടു ഒരു കൂട്ടുകെട്ട്‌ വേണ്ട എന്നത് കൊണ്ടു മാത്രം തുടരുന്ന  ഒരു ഭരണമാണിത് ചിലപ്പോള്‍ കോണ്‍ഗ്രസിന്‌ ഇവിടെ ഒറ്റയ്ക്ക് തന്നെ മത്സരിക്കേണ്ടി വന്നേക്കാം അങ്ങനെ വന്നാല്‍  കര്‍ണാടകത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം പി മാരുടെ എണ്ണത്തില്‍ കുറവ് വരും 

തെലുങ്കാനയില്‍ ടി ആര്‍ എസ് ഉറച്ച നിലയില്‍ ആണ് .മോദിക്കു വേണ്ടി ഫെഡറല്‍ ഫ്രണ്ട് രൂപികരിക്കാന്‍ നടക്കുന്ന ഈ നേതാവ് തെരഞ്ഞെടുപ്പു കഴിയാന്‍ കാത്തു നില്‍ക്കുകയാണ് .ആന്ധ്രയിവൈ എസ്ല്‍ ആര്‍ കോണ്‍ഗ്രസ്‌ നേതാവ് ജഗനുമായി സഖ്യത്തില്‍ എര്പെട്ടിരിക്കുന്ന റാവുവിന് മമതയും നവീന്‍ പട് നയിക്കും ഉള്ള ഒര്രു മുന്നണി സ്വപ്നം കാണുന്നുണ്ട് .

പക്ഷെ ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു എങ്ങനെയും അധികാരവും എം പി മാരുടെ എണ്ണവുംനിലനിര്‍ത്താന്‍ ഉള്ള  ശ്രമത്തിലാണ് .കോണ്‍ഗ്രസ്‌ സഖ്യം തള്ളിപ്പരയുന്നുവെങ്കിലും അത് ഒരു തന്ത്രമായി ഉപയോഗിക്കാനാണിട. ബി ജെ പി ഇവിടെയും പച്ച തൊടുന്ന  ലക്ഷണമില്ല 

ഡി എം കെ കോണ്‍ഗ്രസ് സഖ്യം തൂത്തു വാരും

തമിഴ് നാട്ടില്‍ ആകട്ടെ ഡി എം കെ കോണ്‍ഗ്രസ് സഖ്യം തൂത്തു വാരും  വാരും എന്നാണ് സൂചന .പോണ്ടിചേരി ഉള്‍പടെ നാല്പതു സീറ്റ്‌ ആണിവിടെ ഉള്ളത്ബി ജെ പി യുമായി സഖ്യം ഉണ്ടാക്കുമെന്ന് കരുതിയിരുന്ന എ ഐ എ ഡി എം കെ പോലും അതില്‍ വിമുഖരാണ് .ദിനകരന്റെ  അമ്മ കക്ഷി എ ഐ ഡി എം കെ യുടെ വോട്ടുകള്‍ വിഹാജികും എഹായാലും രസകരമായ ഒരു പോരാട്ടമാകും ഇവിടെ കാണുക പ്രത്യേകിച്ചും രജനിയും കമലുമെല്ലാം രംഗത്തിറങ്ങും എന്ന്  പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ .

കേരളത്തില്‍ ശബരിമല പ്രശ്നത്തില്‍ രൂക്ഷമായ പ്രതികരണം കാഴ്ച്ചവെച്ച  ബി ജെ പിക്ക് ആ രോഷം സീറ്റ്‌ ആക്കാന്‍ സാധ്യത കുറവാണെന്ന് ഭൂരിപക്ഷം അഭിപ്രായ സര്‍വേകളും  ജനവികാരവും സൂചിപ്പിക്കുന്നു .ഇടുക്കിയിലും തിരുവനന്തപുരത്തും കണ്ണൂരും വടകരയും വലിയ പോരാട്ടംഉണ്ടാകും ഇത്തവണ .നല്ല സ്ഥാനാര്‍ഥികള്‍ വന്നാല്‍ നിലവിലൂള്ള അവസ്ഥയില്‍ മാറ്റമുണ്ടാക്കാനാവും  എന്ന് മാത്രം.കോണ്‍ഗ്രസ്‌ വലിയ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളവും കര്‍ണാടകവും.ആ നിലക്ക് അവസാന ഇഞ്ച് വരെ പോരാട്ടമുണ്ടാകും .   

 
 . 


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image