പൊതു തെരഞ്ഞെടുപ്പ് 2019:പ്രശ്നങ്ങളും പ്രതീക്ഷകളും 

എവിടെ അഛാ ദിന്‍ ?

ഈ  തെരഞ്ഞെടുപ്പ് രണ്ടു പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് .ജനാധിപത്യത്തിന് വേണ്ടിയും ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടിയും ഒരു വിഭാഗം പോരടിക്കുമ്പോള്‍ മറ്റൊരു യുഗത്തിന്റെ ഓര്മയിലാണ് മറുവിഭാഗം.എല്ലാവര്ക്കും വേണ്ട പ്രകൃതിവിഭവങ്ങള്‍ സ്വന്തമാക്കിമാറ്റുന്ന വന്‍ കമ്പനികളും ഒന്നുമില്ലാത്ത എണ്‍പത് ശതമാനം പേരും തമ്മിലാണ് ഈ പോരാട്ടം . കളം വരച്ചു കഴിഞ്ഞുവെങ്കിലും ഇന്ത്യയുടെ നഗ്നമായ യാഥാര്‍ത്ഥ്യം ഒരിക്കല്‍ കുടി ഈ തെരഞ്ഞെടുപ്പില്‍ പുറത്തു വരുന്നു.
 
ടു ജി അഴിമതിയും ലോകപാലും നിര്‍ഭയ കേസും ആയുധമാക്കിയാണ് ബി ജെ പി മോദിയുടെ നേതൃത്വത്തില്‍  കഴിഞ്ഞ തെരഞ്ഞെടുപ്പു നേരിട്ടത് .56 ഇഞ്ചുള്ള നരേന്ദ്ര മോദിയും രാഷ്ട്രീയത്തില്‍ പിച്ച വയ്ക്കുന്ന രാഹുലും തമ്മില്‍ പ്രസിഡെന്‍ഷിയല്‍ രീതിയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ മോദിയുടെ ഇമേജ് വലിയ ഘടകമായിരുന്നു.പക്ഷെ കാലം മാറുമ്പോള്‍ അത് ചിലപ്പോള്‍ ബാധ്യതയായി മാറാം .

പണം എവിടെ ?

   കള്ളപ്പണം കണ്ടെത്തിഓരോ അക്കൌണ്ടിലും  പതിനയ്യായിരം രൂപ ഇടാമെന്നുള്ള തെരഞ്ഞെടുപ്പു വാഗ്ദാനം ആകര്‍ഷകമായിരുന്നു .പക്ഷെ അത് യാഥാര്‍ത്യമായോ എന്ന ചോദ്യം ഇപ്പോള്‍ പ്രതിപക്ഷം ഉന്നയിച്ചാല്‍  അവരെ കുറ്റം പറയാനാവില്ല.മാത്രമല്ല ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച് രണ്ടു വമ്പന്മാരാണ് വിദേശത്തു കുറ്റിയടിച്ചിരിക്കുന്നത് ഇന്ത്യയുടെ പൊതു കടം 8 2 ലക്ഷം കോടിയില്‍ എത്തിയിരിക്കുന്നു 30 ശതമാനം വര്‍ധന.പെട്രോള്‍ നികുതിയില്‍ ലക്ഷം കോടികള്‍ നേടിയിട്ടും സര്‍ക്കാര്‍ വലിയ കമ്മി നേരിടുന്നു .ആര്‍ ബി ഐ യുടെ കരുതല്‍ ധനം പോലും പിടിച്ചെടുക്കേണ്ട നിലയിലാണ് സര്‍ക്കാര്‍ . 

 അഴിമതി

  അതെ പോലെ അഴിമതിക്കെതിരെ യുദ്ധം നയിച്ച ബി ജെ പിക്കെതിരെ റാഫേല്‍ അഴിമതി വിവാദം ആഞ്ഞടിക്കുകയാണ് .അതേപോലെ വന്‍കിട കമ്പനികള്‍ക്ക് വഴിവിട്ടു നല്‍കിയ  വായ്പകളുടെ കഥകളും ഇന്ന് നാട് തോറും പ്രചരിക്കുന്നു 

ഇടപെടല്‍ പിഴക്കുന്നു 
 
കള്ളപ്പണത്തിനു എതിരെ നടത്തിയ ഏറ്റവും ശക്തായ ഇടപെടല്‍ നോട്ട് പിന്‍വലിക്കല്‍ ഉദ്ദേശിച്ച ലക്‌ഷ്യം കണ്ടില്ല  എന്ന് മാത്രമല്ല താഴെത്തലത്തില്‍ നിരവധി തൊഴിലവസരങ്ങളും ജീവിത സൌകര്യങ്ങളും ഇല്ലാതാക്കി പാവപ്പെട്ടവര്‍ക്ക്കുറഞ്ഞ വിലക്ക്  വാങ്ങാനും മറ്റും ഇത് സഹായിച്ചു എന്നാണു മോദിയുടെ വാദം .മൌനി ബാബ  എന്ന് വിമര്‍ശകര്‍ വിളിച്ചിരുന്ന മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്സിഘിന്റെ പ്രതിച്ഛായയാണ് ഈ നടപടി ഉയര്‍ത്തിയത്  .രാജ്യസഭയില്‍ നടത്തിയ അഞ്ചു മിനിറ്റ് പ്രസംഗത്തില്‍ അദ്ദേഹം ഈ തീരുമാനത്തിന്റെ പൊള്ളത്തരം വ്യക്താക്കി .ജി  ഡി പി യില്‍ രണ്ടു ശതമാനം കുറവ് എന്ന അദ്ദേഹത്തിന്‍റെ പ്രവചനം സത്യമായി 

 ഇതിനു പിന്നാലെയായിരുന്നു ഒരേ രാഷ്ട്രം .ഒരേ നികുതി എന്നാ മുദ്രാവാക്യവുമായി ജി എസ് ടി നടപ്പാക്കുന്നത് .വന്‍. തുക ലക്ഷ്യമിട്ടു നടത്തിയ ഈ നീക്കം തുടക്കത്തിലെ പാളി .ചെറുകിട സ്ഥാപങ്ങളെയാണ് ഇത് രൂക്ഷമായി ബാധിച്ചത്. കച്ചവടം കുറയുകയും  വന്‍ തോതില്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുകയും ചെയ്തു.മെല്ലെ മെല്ലെതിരുത്തലുകള്‍  വരുത്തിയെങ്കിലും ജീവനാഡി സ്തംഭിച്ചു .

തൊഴിലില്ലായ്മ പെരുകി 

വളരെ ശക്തമായ ഒരു യുവത ഉള്ള രാഷ്ട്രത്തില്‍ ഒന്നോ രണ്ടോ അല്ല കോടിക്കണക്കിനു  തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കേണ്ടതുണ്ടായിരുന്നു.എന്നാല്‍ രാജ്യത്ത് തൊഴില്‍ ഇല്ലായ്മ വര്‍ദ്ധിച്ചു .തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തില്‍ ഏറ്റവും ഉയരത്തില്‍ എത്തി.

കര്‍ഷകരുടെ രോഷം 
മതിയായ വില കിട്ടാത്തത് മൂലം അല്ലെങ്കില്‍ കൃഷി നശിച്ചച്ച്ത് മൂലം കടക്കെണിയിലായ കൃഷിക്കാര്‍ കടുത്തപ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടു .പലരും ആല്‍മഹത്യ ചെയ്തു 

ആള്‍കൂട്ട കൊലകള്‍ 

മതപരമായ കാരണങ്ങളുടെ പേരില്‍ യാതൊരു ഭീതിയുമില്ലാതെ ഒട്ടേറെ പേരെ കൊലപ്പെടുത്തി .
.ഗോമാസം കഴിച്ചു എന്നാരോപിച്ച് ആഖ്ലഖിനെ വധിച്ച കേസില്‍  വേണ്ട അന്വേഷണം നടത്തിയ പോലിസ് ഓഫീസര്‍ പോലും കൊല്ലപ്പെട്ടു .

അയോധ്യയിലെ തര്‍ക്കമില്ലാത്ത ഭൂമി

  ഇതിനിടെയാണ് അയോധ്യയില്‍ തര്‍ക്കമില്ലാത്ത ഭൂമി തിരികെ നല്‍കാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത് .ആ സ്ഥാലം നല്‍കിയാല്‍ രാന ജന്മഭൂമി പ്രക്ഷോഭത്തിന് പുതിയ മുഖം നല്‍കാമെന്നും അത് തങ്ങളുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നുംബിജെ പി കരുതുന്നുണ്ടാകാം.കോടതി അനുവദിച്ചില്ലെങ്കില്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കാമെന്ന ആലോചനയും ഉണ്ട് .

മുന്നോക്ക വിഭാഗ  പ്രീണനം
 
ഇതിനു പുറമെയാണ് മുന്നോക്കക്കാര്‍കിടയിലെ പാവപ്പെട്ടവര്‍ക്ക് പത്തു ശതമാനം സംവരണം എര്പെടുത്തിയ നടപടി തങ്ങളുടെ വോട്ട് ബാങ്കില്‍ അനുകൂലമായ പ്രതികരണം  സൃഷ്ട്ടിക്കുമെന്നു ബി ജെ പി കരുതുന്നു 

എല്ലാവര്ക്കും മിനിമം വേതനം 

അതെ പോലെ ഇത്തവണത്തെ തെരഞ്ഞെടുപ്പു ബജറ്റിലും ചില പൊടിക്കൈകള്‍ ഉണ്ടാകും പ്രത്യേകിച്ചു വരുമാന സഹായം .

 ആഗ്നേയാസ്ത്രമായി കോണ്‍ഗ്രെസ്സുയര്‍ത്തിയിരിക്കുന്നത് എല്ലാ കുടുബത്തിനും മിനിമം വേതനം എന്ന വാഗ്നാനമാണ് .വമ്പന്‍ കമ്പനികളെ സഹായിക്കുന്ന ഒരു സര്‍ക്കാരിന് പകരം എല്ലാവര്ക്കും മിനിമം ശമ്പളം  എന്ന ആകര്‍ഷകമായ വാഗ്ദാനം തെരഞ്ഞെടുപ്പിനെ മാറ്റി മറിക്കും.ഇതൊരു അതിര് കവിഞ്ഞ വാഗ്ദാനമല്ല ബജറ്റില്‍ തന്നെ ഇതിനു പണം കണ്ടെത്താനാകും  എന്ന് വിദഗ്ദര്‍ കരുതുന്നു ഒരു പക്ഷെ ഇന്ത്യയെ തന്നെ മാറ്റി മരിക്കുന്ന തീരുമാനമാകം ഇത് .കര്‍ഷകര്‍ക്കും നഗരത്തിലെ ദാരിദ്രര്‍rക്കും എല്ലാം ആശ്വ്വാസം നല്‍കുന്ന ഈ തീരുമാനം അഭൂതപൂര്‍വകമാകും .ബജറ്റില്‍ വരുമാന സഹായം എന്ന പേരില്‍ മോദി സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തും എന്നും വാര്‍ത്തകളുണ്ട് .

ബജറ്റിലും ബജറ്റിനു പുറത്തും  കോടതിക്ക് പുറത്തും നടക്കുന്ന ഈ നവീന പ്രകടന പത്രികകള്‍ എങ്ങനെ വോട്ടര്‍ര്മാരെ ബാധിക്കും എന്ന് വ്യക്തമല്ല പക്ഷെ ഇന്ത്യയില്‍ വലിയ  സാമ്പത്തിക മാറ്റങ്ങല്കായിരിക്കും അടുത്ത ഭരണം വേദിയാകുക  എന്ന് വ്യക്തം.

    അപ്പോഴും പ്രധാന ചോദ്യം ഉയരുന്നു .വെറുപ്പിന്റെ,പൗരന്റെ  അവകാശങ്ങളെ കവരുന്ന ഒരു ഭരണത്തിനെതിരെ ഇത്തവണ വിധിയെഴുത്തു ഉണ്ടാകുമോ  ?വോട്ടര്‍മാര്‍ അഭിമുഖികരിക്കുന്ന വലിയ വെല്ലുവിളിയാണിത്‌ .

 
   

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image