ഇ  വി എം : കടലാസിന്റെ വില

എലെക്ട്രോണിക്ക് വോട്ടിംഗ് മെഷിന്‍ (ഇ വി എം) അടുത്തിടെയായി തെരഞ്ഞെടുപ്പിലെ വലിയ താരമായി മാറിയിരിക്കുന്നു തോറ്റ കക്ഷിക്ക് സ്വയം ആശ്വസിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ നിന്നു ഇ വി എമ്മിന്റെ പ്രവര്‍ത്തനത്തെ ചൊല്ലി പല കക്ഷികളും ആശങ്ക പ്രകടിപ്പിച്ചു തെരഞ്ഞെടുപ്പു കമ്മിഷനെ തന്നെ സമീപിച്ചിരിക്കുന്നു .തെരഞ്ഞെടുപ്പു കമ്മിഷന് ഇ വി എമ്മില്‍ ഉറച്ച വിശ്വാസമാണെങ്കിലും ആ വിശ്വാസം പൊതുവേ വോട്ടര്‍മാര്‍ പങ്കു വെയ്ക്കുന്നില്ല 

    അടുത്തയിടെ അമേരിക്കയില്‍ കഴിയുന്ന ഒരു ഹാക്കര്‍ ഇ വി എമ്മിനെപറ്റി ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തി . അവ ഹാക്ക് ചെയ്യാനും തെറ്റായ വിവരങ്ങള്‍ നല്‍കാനും കഴിയുമെന്നായിരുന്നു വാദം .കമ്മിഷന്‍ കേസ് എടുത്തു കൊ ണ്ടാണ് അതിനെതിരെ പ്രതികരിച്ചത് .നല്ല നടപടി .

    പക്ഷെ ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു .പ്രാഥമികമായി അതൊരു ലളിതമായ യന്ത്രം ആണെന്നത് തന്നെ .ഏതു യന്ത്രവും കേടാകുമെന്നത് ഒരു സാര്‍വ്വര്‍ത്രിക  സത്യമാണ്.കുടുതല്‍ സങ്കീര്‍ണമാകുമ്പോള്‍ അതിനു സാധ്യത കുടുന്നു .തലതിരിഞ്ഞ ഹാകര്മാര്‍ക്ക് അതൊരു വെല്ലുവിളിയാണ്.

    രണ്ടാമതായി ഇത്തരം യന്ത്രം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന സമയലാഭവും നഷ്ടമായിരിക്കുന്നു കഴിഞ്ഞ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ 24 മണിക്കൂര്‍ കഴിഞ്ഞാണ് ഫലം പുറത്തു വന്നത് .വി വി പാറ്റ് പാതിയായി ഉയര്‍ത്തിയാലും അത് കൊണ്ടുള്ള പ്രയോജനം തുച്ച്ചമാണ് 

   മൂന്നാമതായി വോട്ടര്‍മാരെ ചതിക്കാന്‍ ചിലര്‍ തുനിഞ്ഞാല്‍ തെറ്റായ ബട്ടണില്‍ വോട്ടര്‍ ഞെക്കിയേക്കാം .

    യന്ത്രം എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമാണെന്ന് തന്നെ കരുതുക .പക്ഷെ ഒരു രാഷ്ട്രത്തിന്റെ ഭാഗധേയം തന്നെ നിശ്ചയിക്കുന്ന ഒരു തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ തന്റെ വോട്ട് എങ്ങനെ രേഖപ്പെടുത്തുന്നു എന്ന് കാണുന്നില്ല എന്നത് വലിയ പിഴവാണ്  അത് കൌണ്ട് ചെയ്യുന്നതും  അത് പോലെ തര്‍ക്കം വന്നാല്‍  പുനപരിശോധിക്കുന്നതും പൊതുജനത്തിന്  കാണാന്‍ ആവില്ല വികസിതമായ രാജ്യങ്ങളില്‍ പോലും കടലാസു ബാലറ്റാണ് ഉപയോഗിക്കുന്നത് എന്നോര്‍ക്കണം .ഇ വി എം പല വികസിത രാജ്യങ്ങളും ഉപേക്ഷിച്ചിരിക്കുന്നു .

  പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുമ്പോള്‍ രഹസ്യസ്വഭാവം കൈ വരുന്നു .വോട്ട്‌ ചെയ്തതത്നേരില്‍ കാണാന്‍ ആവുന്നു .അത് കൌണ്ട് ചെയ്യുന്നതും കാണാനാകുന്നു .തര്‍ക്കമുണ്ടെങ്കില്‍ പുന പരിശോധിക്കാനാകുന്നു 

    ഇ വി എം ഇവിടെയും പരാജയപ്പെടുന്നു.നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ പുനപരിശോധനയും പ്രധാനമാണ് 

  ഏറ്റവും ലളിതവും മറ്റുള്ളവയുമായി ബന്ധിക്കാത്ത യന്ത്രങ്ങള്‍ ആണിവ എന്ന് കമ്മിഷന്‍ ആവര്‍ത്തിക്കുന്നു .

അതെ പോലെ വോട്ടര്‍മാരുടെ വോട്ടിന്റെ രഹസ്യാല്‍മകത പാലിക്കാനും ഇ വി എമ്മിന് കഴിയില്ല.ഓരോ ബൂത്തും എങ്ങനെ വോട്ടു ചെയ്തുവെന്ന് കക്ഷികള്‍ക്ക് അറിയാനാവും അത് വലിയ പ്രത്യാഘാതമുണ്ടാക്കും 


  അതെല്ലാം വിശ്വസിക്കാം .പക്ഷെ വോടര്മാര്‍ തന്നെ സന്ദേഹം ഉയര്‍ത്തുബോള്‍ വിശ്വസനീയ്തക്ക് വേണ്ടിയെങ്കിലും ഇ വി എമ്മിനെ നാം കൈ വിട്ടേ തീരു .കാരണം ഒരു യന്ത്രത്തില്‍ ഉള്ള ആചാര വിശ്വാസമല്ല നാം നോക്കേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയാണ് 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image