സുഭാഷിതം -2
ഗോപന്‍ എന്ന ടിയെന്‍ജി 
മാങ്ങാട് രത്നാകരന്‍

കാൽനൂറ്റാണ്ട് മുന്പ് ദൽഹിയിൽ ടി.എൻ.
ഗോപകുമാറിനെ പരിചയപ്പെടുമ്പോള്‍ "ഗോപാ"
എന്നാണു വിളിച്ചിരുന്നത്. അന്ന് അദ്ദേഹം
ജ്ഞാനവൃദ്ധനായിരുന്നില്ല. ദാരിദ്ര്യം സ്വയം
വരിച്ച എന്നെ അദ്ദേഹം പ്രസ്സ്
ക്ലബ്ബിലേക്ക് കൂട്ടിക്കൊണ്ടുപോകും, രാത്രി
വൈകി, തന്റെ പ്രിയപ്പെട്ട ബുള്ളറ്റ് മോട്ടോർ
സൈക്കിളിൽ, ഹൗസ് ഖാസിൽ ഞാൻ
താമസിച്ചിരുന്ന കുടുസ്സുമുറിയിൽ
കൊണ്ടാക്കും. ടേക്ക് കെയർ എന്ന് പറഞ്ഞു
പിരിയും.

ദൽഹിയോട് ഗുഡ്‌ബൈ പറഞ്ഞ്
മദിരാശിയിലെത്തിയ ശേഷം, ഭാഗ്യവശാലോ
നിർഭാഗ്യവശാലോ, ഞങ്ങൾ
സഹപ്രവർത്തകരായി. ഇന്ത്യാടുഡേയിൽ,
പിന്നെ, നമ്മുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റിൽ.
അപ്പോൾ ഞാൻ ടി എന്‍ ഗോപകുമാര്‍  എന്ന വിളി മാറ്റി
ടിയെൻജി എന്നു വിളിച്ചു തുടങ്ങി. അങ്ങനെ
വിളിച്ചുതുടങ്ങിയ ദിവസം എന്നോട് ചോദിച്ചു.
“ഞാൻ എന്നുതൊട്ടാ നിനക്ക് ടിയെൻജിയായത്?”
“ഇന്നുതൊട്ട്” ഞാൻ പറഞ്ഞു.
രണ്ടുപേരും ചിരിച്ചു. പ്രശ്‌നം അവസാനിച്ചു.

അതല്ല കഥ. നമ്മുടെ പഴയ എക്‌സിക്യൂട്ടീവ്
എഡിറ്റർ സി.എൽ.തോമസിന്റെ മൈലത്തുള്ള
ഫാംഹൗസിൽ(സി.എൽ. തോമസ്
കോടീശ്വരനാണെന്ന രഹസ്യം എന്നെപ്പോലെ
വളരെക്കുറച്ചുപേർക്കേ അറിയാവൂ) ടിയെൻജിയും
ഞാനും ഒരുദിവസം വിരുന്നിന് ചെന്നു.
പൊടിപാറിയ സൽക്കാരം കഴിഞ്ഞ് തിരിച്ചു
നടക്കുമ്പോള്‍ , ടിയെൻജി കുറേ മുന്പിൽ
നീട്ടിവലിച്ചു നടന്നു. തോമസും ഞാനും
പിന്നാലെ. “ടിയെൻജി, ശ്രദ്ധിക്കണേ,
പാമ്പുണ്ടാകും,” ടോർച്ച് നീട്ടിയടിച്ച് സി.എൽ.
തോമസ് വിളിച്ചുപറഞ്ഞു.

“അയ്യോ!” ടിയെൻജി നിന്നനില്പ്പിൽ നിന്നു.
പിന്നെ പറഞ്ഞു.
“ഒരു പാമ്പ് കാരണമാണ് ഞാൻ ജനിച്ചതു തന്നെ!”

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image