ഗോവിന്ദന്‍റെ  കവിത 
കെ എസ് നാരായണപിള്ള

ചിന്താശീലനായ ഗോവിന്ദന്‍ എഴുത്തുകാരാനായി രംഗപ്രവേശം ചെയ്തതുതന്നെ കവിതകള്‍ എഴുതി പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ്. ഒരു പ്രശസ്ത ചിന്തകനും പ്രബന്ധകാരനും ആയിത്തീരണമെന്ന് അക്കാലത്ത് അദ്ദേഹം സ്വപ്നം കണ്ടിരിക്കാന്‍ പോലും ഇടയില്ല. അതിനു ശേഷം പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരുന്നപ്പോഴും കവിതാരചനയില്‍ അദ്ദേഹത്തിന് താല്‍പര്യം കുറഞ്ഞില്ല. ഓരോ ഘട്ടത്തിലും ഗോവിന്ദന്‍ കവിതകള്‍ എഴുതിക്കൊണ്ടിരുന്നുവെന്നു മാത്രമല്ല, അവയ്ക്ക് പുതിയ ലയവും രൂപവും നല്‍കാന്‍ ബദ്ധശ്രദ്ധനുമായിരുന്നു. അവയിലൂടെ മലയാള കവിതാരംഗത്ത് ദൂരസ്പര്‍ശികളായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതിന് ശക്തമായ പ്രേരണ ചെലുത്തി. പുറംപകിട്ടിലോ അതിഭാവുകത്വത്തിലോ മഴുകുന്നതും ദുര്‍ബലമായ കവിതാമാതൃകകളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് എല്ലുറപ്പും മൂര്‍ച്ചയുമുള്ള സാര്‍ത്ഥകങ്ങളായ കവിതകള്‍ക്കു വേണ്ടി വാദിച്ച അദ്ദേഹം ആ സാഹിത്യശാഖയ്ക്ക് എത്രമാത്രം പ്രാധാന്യം കല്‍പിച്ചിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.


 ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഏറ്റവും കൂടുതല്‍ തന്നെ ഉത്തേജിപ്പിക്കുകയോ അസ്വസ്ഥനാക്കുകയോ ചെയ്ത മനോഗതങ്ങളും പ്രതികരണങ്ങളും മറ്റും പ്രകാശിപ്പിക്കാന്‍ ഗോവിന്ദന്‍ കവിതയെ ആശ്രയിച്ചിരുന്നു. ഈ വസ്തുത വെളിപ്പെടുത്തുന്നവയാണ് അദ്ദേഹത്തിന്റെ അനന്യസദൃശങ്ങളായ കവിതകള്‍. അതുപോലെ തന്നെ ഓരോ ദശയിലും അദ്ദേഹം ഉദാത്തങ്ങളായ ചില കാവ്യസങ്കല്‍പങ്ങള്‍ ആവിഷ്‌കരിക്കുകയും അവയെ ഇതിഹാസതുല്യമായ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. അരങ്ങേറ്റം, നോക്കുകുത്തി, മേനക, ഒരു കൂടിയാട്ടത്തിന്റെ കഥ തുടങ്ങിയ കാവ്യങ്ങള്‍ ആ പ്രവണതയുടെ സൃഷ്ടികളാണ്.     

സാധാരണമായ ആഖ്യാനത്തിന്റെയും വര്‍ണനയുടെയും വികാരാവിഷ്‌കരണത്തിന്റെയും പരിധികളെ അതിലംഘിക്കുന്ന ഇത്തരം കാവ്യസങ്കല്‍പങ്ങള്‍ ആവിഷ്‌കരിക്കാനോ ദീര്‍ഘകാവ്യങ്ങള്‍ രചിക്കാനോ മറ്റു സമകാലിക കവികള്‍ തയാറായിട്ടില്ലെന്ന് നാം ഓര്‍ക്കണം. സുഹൃത്തുക്കളെയും മറ്റ് ആസ്വാദകരെയും ഈ കാവ്യങ്ങള്‍ വായിച്ചുകേള്‍പ്പിക്കാന്‍ ഗോവിന്ദന്‍ ഏറെ തല്‍പരനായിരുന്ന കാര്യവും ശ്രദ്ധേയമത്രേ. കവിതയോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന മമതയുടെ ആഴം, കവിതയിലൂടെയുള്ള ആത്മസാക്ഷാല്‍കാരത്തിന് അദ്ദേഹം കല്‍പിച്ചിരുന്ന പ്രാധാന്യം, കവിയെന്ന നിലയില്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത സവിശേഷമായ കാഴ്ചപ്പാട്, മലയാള കവിതയെ സംബന്ധിച്ച് അദ്ദേഹം മനസ്സില്‍ വച്ച് ഓമനിച്ചിരുന്ന സങ്കല്‍പങ്ങള്‍ എന്നിവയെല്ലാം വ്യക്തമാക്കുന്നവയാണ് മേല്‍പറഞ്ഞ വസ്തുതകള്‍. 

  കവിതയിലുള്ള ഈ സ്ഥായിയായ താല്‍പര്യം ഗോവിന്ദന്റെ കവിത്വത്തിന് മതിയായ തെളിവല്ലെങ്കില്‍, കുറേക്കൂടി പ്രധാനപ്പെട്ട മറ്റൊരു സത്യം കൂടി ചൂണ്ടിക്കാണിക്കാം.

 അദ്ദേഹത്തിന്റെ പൊതുവായ കാഴ്ചപ്പാടും സമീപനവും ആശയപ്രകാശനരീതിയും കാവ്യാത്മകമായിരുന്നില്ലേ. ഗോവിന്ദന്റെ പ്രധാനപ്പെട്ട താത്വികലേഖനങ്ങള്‍, ആദര്‍ശപ്രഖ്യാപനങ്ങള്‍, സാമൂഹികജീവിതവിമര്‍ശനങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവയുടെ ശൈലി അനന്യസാധാരണം ആയിരുന്നുവെന്ന് മിക്കവര്‍ക്കും അറിയാം. അവയ്ക്ക് ഈ തനിമ നല്‍കുന്നത് എന്താണ് ആശയങ്ങള്‍ മാത്രമല്ല, ബാഹ്യചമത്കാരവുമല്ല, അവയുടെ പിന്നിലുള്ള കാഴ്ചപ്പാടാണ്.


 ഒന്നാമതായി, അദ്ദേഹത്തിന്റെ ചിന്താധാരകളിലെല്ലാം സവിശേഷമായ ഒരു മൂല്യബോധം വ്യാപിച്ചു നില്‍ക്കുന്നു. സത്യം, ശിവം, സുന്ദരം എന്ന ചിരന്തനമായ സങ്കല്‍പത്രയത്തില്‍ അധിഷ്ഠിതമായ മൂല്യബോധമാണത്. സാമൂഹികവ്യവസ്ഥ, വിപ്ലവം തുടങ്ങിയവയെപ്പോലും ഈ ഭാവത്രയത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം വിലയിരുത്തിപ്പോന്നത്. ജീവിതസംബന്ധിയായ ഏതൊന്നും പൂര്‍ണമാകുന്നത് ഈ മൂല്യത്രയം ഉള്‍ക്കൊള്ളുമ്പോഴാണെന്ന് അദ്ദഹം കരുതി. ഗോവിന്ദന്റെ ഈ കാഴ്ചപ്പാട് ഭാരതീയം ആണെന്നു മാത്രമല്ല കാര്യം അത് സര്‍ഗാത്മകമാണ്. അനുഭവത്തില്‍ അധിഷ്ഠിതവും അനുഭവതുല്യവുമാണ്. \


സത്യശിവങ്ങളില്‍ നിന്ന് അഭിന്നവും മൗലികവുമായ സുന്ദരഭാവത്തെക്കുറിച്ചുള്ള  സങ്കല്‍പം ഒരേ സമയം താത്വികവും കലാപരവുമായ സങ്കല്‍മാണ്. സുന്ദരഭാവംയയ ഉള്‍ച്ചേരാത്ത സത്യശിവങ്ങളെ അദ്ദേഹം വിഭാവനം ചെയ്യുന്നില്ല. ദാര്‍ശനികതയും സര്‍ഗവ്യാപാരവും ഒത്തുചേരുന്ന ഒരു സങ്കല്‍പത്തെ നാം ഇവിടെ കാണുന്നു. അത് യയയയ ഭാവസാന്ദ്രമാണ്. കേവലമായ യുക്തിവാദത്തില്‍ അധിഷ്ഠിതമല്ല. അതായത് ചിന്തകനായ ഗോവിന്ദന്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ദാര്‍ശനികനാണ്. വാല്മീകിയുടെയും വ്യാസന്റെയും പാരമ്പര്യം പിന്തുടര്‍ന്ന ഒരു ദാര്‍ശനിക കവി. അപ്രകാരം ജനാ ഋഷിയും കവിയുമായ ഒരാള്‍ക്കു മാത്രമേ സത്യം, ശിവം, സുന്ദരം എന്നീ ഭാവങ്ങള്‍ ഒത്തുചേര്‍ന്ന സാമൂഹിക വിപ്ലവത്തെ സങ്കല്‍പിക്കാനാവൂ. 

ഒരു കവിയുടേതായ ദാര്‍ശനികത-സര്‍ഗാത്മകമായ ദാര്‍ശികത-ഗോവിന്ദന്റെ ലേഖനങ്ങളില്‍ പലപ്പോഴും ഇപ്രകാരം നിറഞ്ഞുനില്‍ക്കുന്നതായി കാണാം. അത് പല രൂപത്തിലും പ്രകടമാകുന്നു. യുക്തിക്കു പുറമേ പല ലേഖനങ്ങളിലും അമൂര്‍ത്തഭാവനയയയ കൂടി പ്രധാനമായിത്തീരുന്നു. സാമൂഹികപ്രസ്ഥാനങ്ങള്‍, വിശ്വാസാചാരങ്ങള്‍, കലാശൈലികള്‍ തുടങ്ങിയവയെ ശൈവമെന്നും വൈഷ്ണവമെന്നും വര്‍ഗീയവല്‍ക്കരിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന താല്‍പര്യം പ്രസിദ്ധമാണ്. ആുക്തിയും മൂര്‍ത്തഭാവനയും ഒത്തുചേരുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. വൈഷ്ണവ വിശ്വാസം സഗുണബ്രഹ്മസങ്കല്‍പം ഉള്‍ക്കൊള്ളുന്ന ഒന്നാണല്ലോ. ശൈവവിശ്വാസത്തിന്റെസ്വഭാവവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. കവിതയിലും സംഗീതത്തിലും കൂടി ആവിഷ്‌കരണം കണ്ടെത്തിയ വിശ്വാസങ്ങളാണിവ.മതവിശ്വാസങ്ങള്‍ കലാപരമായ സര്‍ഗഭാവനയിലൂടെ സൃഷ്ടിച്ച യയയ അതീതകല്‍പനകളെ യാഥാര്‍ത്ഥ്യപ്രതീകങ്ങളായി ഗോവിന്ദന്‍ അംഗീകരിക്കുന്നു. യയയ അവയെ രണ്ട് അടിസ്ഥാനഭാവങ്ങളായി ചൂണ്ടിക്കാണിച്ച ഗോവിന്ദനെന്ന ചിന്തകന്‍ നിലകൊള്ളുന്നതും ദര്‍ശനവും കലയും ഒത്തുചേരുന്ന സ്ഥാനത്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അദ്ദേഹത്തിന്റെ ദൃഷ്ടയില്‍ യഥാര്‍ത്ഥ്യങ്ങളുടെ ബാഹ്യപ്രതിഭാസങ്ങളെക്കാള്‍ അവ ഉള്‍ക്കൊള്ളുന്ന ഭാവങ്ങളും ആ ഭാവങ്ങളുടെ പ്രതീകങ്ങളുമാണ്  പ്രധാനങ്ങള്‍; ആ യാഥാര്‍ത്ഥ്യങ്ങളെ സൂക്ഷ്മമായി പ്രതിനിധാനം ചെയ്യുന്നത് ഇത്തരം പ്രതീകങ്ങളത്രേ. ഇവയിലൂടെ ഗോവിന്ദന്റെ ലേഖനങ്ങള്‍ യുക്തി കൊണ്ടുമാത്രം വിശദീകരിക്കാനാവാത്ത വസ്തുതകള്‍ വായനക്കാര്‍ക്ക് അനുപഭവപ്പെടുത്തുന്നു. അപ്രകാരം അദ്ദേഹത്തിന്റെ ഗദ്യലേഖനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കവിത്വത്തെ അവഗണിക്കുക സാധ്യമല്ല.
 
ഗോവിന്ദന്റെ സമീപനവിശേഷം മുകളില്‍ ചൂണ്ടിക്കാണിച്ചതുപോലെ സുപ്രധാനാശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഉദാത്തങ്ങളായ ഏതാനും കല്‍പനകളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. ലേഖനങ്ങളുടെ വിശദാംശങ്ങളിലേക്കും ആവിഷ്‌കരണരീതിയിലേക്കും കടന്നു നോക്കുമ്പോള്‍ താരതമ്യേന ചെറിയ അനേകം പ്രതീകങ്ങളേയും ബിംബങ്ങളേയും അദ്ദഹം ആശ്രയിക്കുന്നതായി കാണാം. പലതരം ആശങ്ങളും പ്രകാശിപ്പിക്കാന്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ള മുഖ്യോപാധികളില്‍ ചിലത് അവയാണ്. ആനുഷംഗികങ്ങളായി കടന്നുവരുന്ന ഇത്തരം പ്രതീകങ്ങളും ബിംബങ്ങളും അദ്ദഹത്തിന്റെ പല ലേഖനങ്ങളുടെയും ഭാവരൂപങ്ങളെ ആത്യന്തികമായി നിര്‍ണയിക്കുന്ന ഘടകങ്ങളാണെന്നും പറയാം. പ്രത്യക്ഷത്തില്‍ തന്നെ കാവ്യാത്മകങ്ങളും ഗൗരവത്തോടെ അവതരിപ്പിക്കപ്പെടുന്നവയുമായ ഒട്ടേറെ ബിംബങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പരിഹാസമോ നര്‍മ്മബോധപ്രകടനമോ ഉള്‍ക്കൊള്ളുന്ന ബിംബങ്ങള്‍, പരോക്ഷമായും ചടുലമായും ആശയങ്ങള്‍ പ്രകടപ്പിക്കുന്നവ, ആണ് ഈ ബിംബങ്ങളില്‍ അധികവും. അപ്രകാരമുള്ള ചില ബിംബങ്ങളെങ്കിലും ഇല്ലാത്ത ലേഖനങ്ങള്‍ കുറവാണ്. സമകാലിക സ്ഥിതിഗതികളെപ്പറ്റി അദ്ദേഹം കുറിച്ച രണ്ടു വാക്യങ്ങള്‍ നോക്കുക: ഈ ഇളകിയാട്ടവും ഇരുന്നനുഭവിക്കലുമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ മാര്‍ഗവും ലക്ഷ്യവും. 

ചരല്‍കുന്നുകളിലും അധികാരത്തിന്റെ ഉരലുപുരകളിലുമിരുന്ന് നേതാക്ക•ാര്‍ അവര്‍ക്കു പ്രോത്സാഹനങ്ങളും മുദ്രാവാക്യങ്ങളും നല്‍കുന്നു. താന്‍ കണ്ടെത്തിയ സുപ്രധാന സത്യങ്ങളെ ഗോവിന്ദന്‍ ഒരു ഫലിതം പറയുന്നതുപോലെ അനായാസമായി പ്രതിപാദിക്കുന്ന കാഴ്ചയാണ് ഇവിടെ നാം കാണുന്നത്. കുറിക്കുകൊള്ളുന്ന പരിഹാസോപാധികള്‍ എന്ന നിലയില്‍ സംഭാഷണത്തില്‍ പലരും പ്രയോഗിക്കുന്ന തരത്തിലുള്ള ബിംബങ്ങളെ, ചില ആശയങ്ങള്‍ ഫലപ്രദമായി പ്രകാശിപ്പിക്കാന്‍ ഈ വാക്യങ്ങളില്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുകയാണ്. പരിഹാസത്തിനു വേണ്ടിയുള്ള വ്യംഗ്യപ്രയോഗങ്ങള്‍ മാത്രല്ല ഇവയെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. യയയയ മൂര്‍ത്തദൃഷ്ടാന്തങ്ങളെയോ സന്ദര്‍ഭങ്ങളെയോ പോലെ അവ പ്രസ്തുതാശയങ്ങളെ പ്രതിനിധാനം ചെയ്യുകയോ വ്യഞ്ജിപ്പിക്കുകയോ ചെയ്യുന്നു. അങ്ങനെ അവ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും അവരുടെ മനസ്സില്‍ ദൃഢമായി പതിക്കുകയും ചെയ്യുന്നു. പ്രത്യക്ഷമല്ലാത്ത ഒരര്‍ത്ഥതലത്തിലേക്ക് വായനക്കാരെ അവ നയിക്കുന്നു. പലപ്പോഴും പ്രസ്തുതാശയത്തിന് കൂടുതല്‍ മിഴിവും വ്യാപ്തിയും പ്രാധാന്യവും നല്‍കാന്‍ അവയ്ക്കു കഴിയുന്നു. ചിലപ്പോള്‍ ജനസാമാന്യത്തിന്റെ അന്യാപദേശ രൂപത്തിലുള്ള ഭാഷണശകലങ്ങള്‍, അവരുടെ ലോകോക്തികള്‍, പഴഞ്ചൊല്ലുകള്‍ തുടങ്ങിയവയും ഇതിനായി അദ്ദേഹം പ്രയോഗിക്കാറുണ്ട്. വ്യക്തികളുടെ ഭാവങ്ങള്‍, പെരുമാറ്റം, ജീവിതസന്ദര്‍ഭങ്ങള്‍ തുടങ്ങിയവയെ അനുസ്മരിപ്പക്കുന്ന ഇത്തരം വചനങ്ങള്‍ മൂര്‍ത്തബിംബങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കുന്നു. 

സാധാരണ സംഭാഷണത്തിലെ ഉക്തിവൈചിത്ര്യങ്ങള്‍ക്കു സദൃശങ്ങളായ നൂതന കല്‍പനകളെ ശക്തമായും സംവേദനക്ഷമമായും ആശയങ്ങള്‍ പ്രകാശിപ്പിക്കാനുള്ള ഉപാധികളായി ഗോവിന്ദന്‍ പലപ്പോഴും ആശ്രയിക്കാറുണ്ട്. സ്വാതന്ത്ര്യം എന്നു വച്ചാല്‍ കടുവാക്കുഴി എന്ന ദേശത്തിന്റെ സ്വാതന്ത്ര്യമല്ലെന്ന മട്ടിലമു പ്രയോഗങ്ങള്‍ ധാരാളം ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇതേ വസ്തുത ഒരു കേവലാശയത്തിന്റെ രൂപത്തില്‍ പ്രതിപാദിക്കാനും കഴിഞ്ഞേക്കും- സ്വാതന്ത്ര്യമെന്ന വാക്കിന് ഒരു പ്രത്യേക ദേശത്തിന്റെ സ്വാതന്ത്ര്യം എന്ന സങ്കുചിതമായ ഒരര്‍ത്ഥം മാത്രം കല്‍പിച്ചാല്‍ പോരാ. മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന വിശാലമായ ഒരു ആശയമാണ് സ്വാതന്ത്ര്യം എന്ന സങ്കുചിതമായ ഒരര്‍ത്ഥം മാത്രം കല്‍പിച്ചാല്‍ പോരാ. മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന വിശാലമായ ഒരു ആശയമാണ് സ്വാതന്ത്ര്യം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുഭവപ്പെടുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാകൂ എന്നിങ്ങനെ, പക്ഷേ ഇപ്രകാരം ഒരു കാര്യവും പരത്തിപ്പറയാന്‍ ഗോവിന്ദന്‍ ഇഷ്ടപ്പെടുന്നില്ല.  കേവലവും ശുഷ്‌കവുമായ യുക്തിവാദം കൊണ്ടുമാത്രം ആശയങ്ങള്‍ വശദീകരിക്കാന്‍ ശ്രമിച്ചാല്‍ അവ അവ്യക്തമായിപ്പോകുമെന്നും വായനക്കാരുടെ മനസ്സില്‍ പതിയുകയോ അവരില്‍ വേണ്ടത്ര പ്രതികരണം ഉളവാക്കുകയോ ചെയ്കയില്ലെന്നും ഗോവിന്ദന് ഉള്ളിന്റെയുള്ളില്‍ തോന്നിയിരിക്കണം. അതിനാല്‍ അദ്ദേഹം അവയെ മൂര്‍ത്തമായ കല്‍പനകളുടെ രൂപത്തില്‍ അവതരിപ്പിക്കുന്നു. അതിനു പുറമേ നര്‍മ്മബോധത്തിന്റെ സാരസ്യമോ പരിഹാസത്തിന്റെ മൂര്‍ച്ചയോ നല്‍കുകയും ചെയ്യുന്നു. 

ഗോവിന്ദന്റെ ഗദ്യലേഖനങ്ങളുടെ ഉള്ളടക്കത്തിലും ഒരു സവിശേഷ സമീപനം പ്രകടമാകുന്നു. മാനവികതയ്ക്കു പരമപ്രാധാന്യം കല്‍പിക്കുന്ന സമീപനമാണത്. പ്രത്യക്ഷത്തില്‍ ഉദാത്തങ്ങളായ മാനവികാദര്‍ശങ്ങളെ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നല്ല ഇതിനര്‍ത്ഥം. ഉപരിപ്ലവവും ഔപചാരികവുമായ അത്തരം ആദര്‍ശോത്‌ഘോഷണങ്ങളില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. കേവലം വൈകാരികവും അവ്യക്തവുമായ ആദര്‍ശപരതയല്ല ഗോവിന്ദന്റെ മാനവിക സമീപനം. അതസമയം ശുഷ്‌കമായ ധൈഷണികതത്വങ്ങളെന്ന  നിലയില്‍ മാനുഷികമൂല്യങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ നിരത്തിവയ്ക്കുന്നവയല്ല അദ്ദഹത്തിന്റെ പ്രബന്ധങ്ങള്‍. മാനവികതയുടെ പേരില്‍ അയവില്ലാത്ത ഒരു പ്രത്യയശാസ്ത്രത്തിനോ സങ്കുചിത ചിന്താഗതിക്കോ വേണ്ടി വാദിക്കാനും അദ്ദഹം ഇഷ്ടപ്പെട്ടില്ല.  സാമൂഹികമോ രാഷ്ട്രീയമോ ആയ ഒരു വ്യവസ്ഥയുടെ ഘടകമായിട്ടു മാത്രം മനുഷ്യനെ കണക്കാക്കിക്കൊണ്ട് ആ വ്യവസ്ഥയുടെ നിലനില്‍പിനെ സംബന്ധിച്ച പ്രായോഗിക പരിഗണനകള്‍ക്കു വിധേയമായി കൈകാര്യം ചെയ്യേണ്ട നയപരമായ ഒരു കാര്യമെന്ന നിലയിലല്ല അദ്ദഹം മാനവികതയെന്നത്.യയയ അദ്ദേഹത്തിന്റെ സമീപനം തികച്ചും വ്യക്തിനിഷ്ഠമോ, വ്യക്തിയുടെ പ്രാധാന്യത്തെ നിഷേധിക്കുന്ന സമഷ്ടിവാദത്തിന്‍ അധിഷ്ഠിതമോ അല്ല. സമൂഹജീവിയായ മനുഷ്യനെ സംബന്ധിച്ച സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അദ്ദേഹം യയയമായ പരിഗണന നല്‍കുന്നു; അതോടൊപ്പം അവന്റെ അസ്തിത്വം വ്യക്തിയെന്ന നിലയിലാണെന്നും സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നതു വ്യക്തിയാണെന്നും കാണുന്നു. മനുഷ്യന്റെ വികാസം എന്നു വച്ചാല്‍ വ്യക്തിവികാസമാണ്; അതിനാല്‍ വ്യക്തിയുടെ അനുഭവങ്ങള്‍ വ്യക്തിസ്വാതന്ത്ര്യം, വ്യക്തിത്വ വികാസം തുടങ്ങിയവയ്ക്ക് അദ്ദേഹം പ്രാധാന്യം കല്‍പിക്കുന്നു. ഗോവിന്ദന്റെ മനുഷ്യന്‍ വെറുമൊരു ആശയമല്ല, ഒരു സങ്കല്‍പമല്ല, യയയമൂര്‍ത്തമായ യാഥാര്‍ത്ഥ്യമാണ്. തനതായ അസ്തിത്വമുള്ള മനുഷ്യന്റെ അനുഭവങ്ങളെ ആസ്പദമാക്കിയാണ് അദ്ദേഹം എല്ലാ ജീവിത പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യുന്നത്. അതായത്, സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതാനുഭവങ്ങളെ അവരുടെ നൈസര്‍ഗികമായ അഭിലാഷങ്ങള്‍, സുഖദുഃഖങ്ങള്‍, വികാരവിചാരങ്ങള്‍, പ്രതികരണങ്ങള്‍, പെരുമാറ്റങ്ങള്‍ തുടങ്ങിയ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെല്ലാം ചേര്‍ന്ന മനുഷ്യജീവിതമാണ് അദ്ദേഹത്തിന്റെ ചിന്താവിഷയം. എന്നാല്‍ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ അവ ഒറ്റപ്പെട്ട വസ്തുതകളല്ല. അവയെല്ലാറ്റിനെയും  സമഗ്രമായി വീക്ഷിക്കാനും അവയുടെ ആന്തരാര്‍ത്ഥത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അവയിലൂടെ സാമാന്യമായ മാനുഷിക സത്യങ്ങള്‍ കണ്ടെത്താനും അദ്ദേഹം ശ്രദ്ധിക്കുന്നു.
 
ഇതിനൊത്ത ആശയാവിഷ്‌കരണരീതിയാണ് അദ്ദേഹം തന്റെ ഗദ്യലേഖനങ്ങളില്‍ അവലംബിച്ചിട്ടുള്ളത്.സാധാരണ വ്യക്തികളിലും അവരുടെ സാധാരണാനുഭവങ്ങളിലും അധിഷ്ഠിതമായ ജീവിതാവബോധവും അവയുടെ ചടുലമായ സാമാന്യവല്‍കരണവും ഉള്‍പ്പെട്ട ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനം യയയ ആവിഷ്‌കരണരീതിയിലും കാണാം. ഗോവിന്ദന്റെ ഗദ്യലേഖനങ്ങള്‍ക്കു പിന്നില്‍ യയയ ഒരു കവിയുടേതായ സൗന്ദര്യാത്മക ദര്‍ശനവും കവിഭാവനയും സജീവമായി വര്‍ത്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്ന സവിശേഷതകളാണ് ഇവയെല്ലാം. 

ഗോവിന്ദന്റെ ഗദ്യലേഖനങ്ങളുടെ ഉദ്ദേശ്യം കവിതകളുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. സത്യാന്വേഷണം, വസ്തുതകളുടെ അപഗ്രഥനാത്മക പഠനം, വ്യാഖ്യാനം, ഉദ്‌ബോധനം തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി  എഴുതപ്പെട്ടവയാണ് ആ പ്രബന്ധങ്ങള്‍. വൈകാരികമായ ആത്മാവിഷ്‌കരണത്തിന് അവയില്‍ സഥാനമില്ല. കവിതകളാകട്ടെ, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കവിയുടെ ആത്മാവിഷ്‌കാരങ്ങളാണ്.സത്യാന്വേഷണത്തിനും വ്യാഖ്യാനത്തിനും ഉദ്‌ബോധനത്തിനും കവിതകളില്‍ സ്ഥാനമുണ്ടാവാമെങ്കിലും അവ അപഗ്രഥനാത്മകങ്ങഎഷ്ട. ഗദ്യലേഖനങ്ങള്‍ അനുഭവകഥകളല്ല; അവയില്‍ കേവലശയങ്ങള്‍ക്കും യുക്തിവിചാരത്തിനും മുന്‍തൂക്കമുണ്ട്. അതുപോലെ അവയുടെ അവതരണത്തില്‍ സമര്‍ത്ഥനത്തിനും വിശദീകരണത്തിനുമാണ് മുഖ്യസ്ഥാനം; അനുഭവപ്പെടുത്തലിനും ഭാവനയ്ക്കും ദ്വിതീയസ്ഥാനമേയുഴ്‌ഴൂ. അദ്ദേഹത്തിന്റെ ജീവിതദര്‍ശനം ഉറഞ്ഞുകൂടി സാന്ദ്രമാകുമ്പോള്‍ ആശയങ്ങള്‍ അനുഭൂതികളില്‍ ലിയിക്കുന്നു; യുക്തിവിചാരം ഭാവനയക്ക് വഴിമാറിക്കൊടുക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ രചനകള്‍ കാവ്യങ്ങളായിത്തീരുന്നു; താളലയങ്ങളോടുകൂടിയ രൂപം അവ കൈവരിക്കുകയും ചെയ്യുന്നു. എന്നാല്‍ ചിന്തകനും ഗദ്യകാരനുമായ ഗോവിന്ദന്റെ ഒരു വ്യത്യസ്ത മുഖമല്ല അദ്ദേഹത്തിന്റെ കവിതകളില്‍ പ്രകടമാകുന്നത്. ആ ഗദ്യകാരന്റെ ഉള്ളിലെ കവിത്വത്തിന്റെ സാക്ഷാല്‍ക്കാരമാണ്. ഉള്ളടക്കത്തിലും അവതരണത്തിലും ഉള്ളതായി മുകളില്‍ ചൂണ്ടിക്കാണിച്ച സമാനതകള്‍ അവഗണിക്കാവുന്നതല്ല.അദ്ദേഹത്തിന്റെ കവിതകളെ മനസ്സിലാക്കാന്‍ ഇവ സഹായകങ്ങളാണ്.

മാനവിക കാഴ്ചപ്പാടും മനുഷ്യന്റെ വ്യക്തിത്വത്തോടുള്ള ആദരവും ഇവയില്‍ അധിഷ്ഠിതമായ മൂല്യബോധവും ഗോവിന്ദന്റെ ഗദ്യകൃതികളിലെന്നപോലെ കവിതകളിലും നിറഞ്ഞുനില്‍ക്കുന്നു. സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ തനതായ അസ്തിത്വമുളള മനുഷ്യന്‍, വികാരംകയും ചിന്തിക്കുകയും സ്വപ്നം കാണുകയും സംശയിക്കുകയും സ്‌നേഹിക്കുകയും വെറുക്കുകയും പല രീതികളില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്ന മനുഷ്യന്‍-അവനെ ഒരു യാഥാര്‍ത്ഥ്യമായി മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹം കവിത രചിച്ചത്. ന•യും തി•യും കഴിവും കഴിവുകേടുകളും എല്ലാം ചേര്‍ന്ന നിലയില്‍ മനുഷ്യനെ വിലമതിച്ച കവിയാണ് ഗോവിന്ദന്‍. സാധാരണക്കാരായ വ്യക്തികളുടെ അനുഭവങ്ങളെയും പെരുമാറ്റത്തെയും ആസ്പദമാക്കിത്തന്നെ അദ്ദേഹം കവിതയില്‍ എല്ലാ പ്രമേയങ്ങളും ചിത്രീകരിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഗദ്യകൃതികളിലും കവിതകളിലും കാണുന്ന സമീപനൈക്യം അനിഷേധ്യമാണ്. കവിയെന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ ഈ വസ്തുത കണക്കിലെടുക്കേണ്ടിയിരിക്കുന്നു. സാര്‍വജനീനമോ സാര്‍വകാലികമോ ആയ സത്യങ്ങളും മറ്റും ആവിഷ്‌കരിക്കുന്നതിനു വേണ്ടി വ്യക്തികളെ പ്രതീകവല്‍ക്കരിക്കാനും ഐതിഹ്യ കഥാപാത്രങ്ങള്‍ക്കു തുല്യരായി ചിത്രീകരിക്കാനും അദ്ദേഹം തയാറായിട്ടുണ്ടെങ്കിലും കേവലാദര്‍ശത്തിന്റെയോ കേവല വികാരത്തിന്റെയോ അമൂര്‍ത്തപ്രതിഭാസമെന്ന നിലയില്‍ അദ്ദേഹം മനുഷ്യനെ കവിതകളില്‍ ചിത്രീകരിച്ചിട്ടില്ല. അക്കാലത്തെ മലയാളത്തിലെ മിക്ക കാല്‍പനിക കവികളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഈ സമീപനവും അദ്ദേഹത്തിന്റെ കവിതയിലും ഗദ്യപ്രബന്ധങ്ങളിലും പൊതുവായി കാണപ്പെടുന്നതാണ്. 
  
എം ഗോവിന്ദന്റെ പ്രബന്ധങ്ങളില്‍ ഭാവനയ്ക്ക് സുപ്രധാനമായ പങ്കുണ്ടെന്നു ചൂണ്ടിക്കാണിച്ചുവല്ലോ. കവിതകളില്‍ അത് കുറേക്കൂടി നിര്‍ണായകമാകുന്നു എന്നതു മാത്രമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും കവിതകളും തമ്മിലുള്ള വ്യത്യാസം. ഗോവിന്ദന്റെ കവിതയുടെ വേരുകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന്റെ സമീപനത്തില്‍ ഭാവനയ്ക്ക് സാമാന്യമായുള്ള ഈ പ്രാധാന്യം കൂടി കണക്കിലെടുക്കേണ്ടതായുണ്ട്. ഇതിനെല്ലാം പുറമേ ഒരു സവിശഷത കൂടി അദ്ദേഹത്തിന്റെ കവിതകള്‍ക്കുണ്ട്. നിറപ്പകിട്ടുള്ള ബിംബങ്ങളും വൈകാരികതയും യയയയ പദാവലിയും മറ്റും കവിതയ്ക്ക് അത്യന്താപേക്ഷിതങ്ങളാണെന്ന യയയ ധാരണയെ അനുവര്‍ത്തിക്കുന്നവയല്ല അദ്ദേഹത്തിന്റെ കൃതികള്‍. യയയയ ഭംഗി കുറഞ്ഞ പരുഷകല്‍പനകളും പരുഷ പദാവലിയും നിറഞ്ഞവയാണ് അദ്ദേഹത്തിന്റെ കവിതകള്‍. ഗദ്യകൃതികളെപ്പോലെ തന്നെ, വികാരതരളതയ്ക്ക് യയയ സ്ഥാനമില്ല. ഈ സ്വഭാവവിശേഷത്തിന്റെ അടിസ്ഥാനം കവിയുടെ യയയ വിശേഷം തന്നെയാണെന്ന് അദ്ദേഹത്തിന്റെ കവിതകളെ യയയ കളോടൊപ്പം വായിച്ചാല്‍ വ്യക്തമാകും.

അദ്ദേഹത്തിന്റെ സര്‍ഗപ്രതിഭയെ ആദ്യകാലം മുതല്‍ പ്രചോദിപ്പിച്ചിരുന്ന മാതൃകകള്‍ പ്രവണതകളുടെ വികാസത്തില്‍ സാരമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് യയയ പ്രയാസമില്ല. ഇന്ത്യയിലെയും ലോകത്തിന്റെയും ഇതരഭാഗങ്ങളിലെയും പലഭാഷകളിലുള്ള കൃതികളില്‍ നിന്നും ഗോവിന്ദന്‍ കാവ്യസംസ്‌കാരം ആര്‍ജിച്ചിട്ടുണ്ടെങ്കിലും ഭാവരൂപശില്‍പങ്ങളിലും ശൈലിയിലും അദ്ദേഹത്തിന്റെ കവിതകള്‍ ഏറ്റവും കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് കേരളത്തിലെ പരമ്പരാഗതമായ ഗ്രാമീണ കവിതയോടാണ്. 

പാണ്ഡിത്യപ്രകടനത്തിന്റെ ഗാംഭീര്യമോ ചെത്തിമീനുക്കി തികവു വരുത്തിയ രൂപത്തിന്റെ സൗകുമാര്യമോ അവകാശപ്പെടാത്ത നാടന്‍ കവിതയുടെ പാരമ്പര്യം അവയില്‍ നിഴലിക്കുന്നു. സമകാലിക കവികളില്‍ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കൃതികളോടാണ് എം ഗോവിന്ദന്റെ കൃതികള്‍ക്ക് ആത്മബന്ധവും കടപ്പാടും ഉള്ളതെന്നു പറയാം. കിളിപ്പാട്ടുകള്‍, തുള്ളല്‍ക്കഥകള്‍, വടക്കന്‍ പാട്ടുകള്‍ മറ്റു നാടോടിപ്പാട്ടുകള്‍ തുടങ്ങിയവയിലെ കാവ്യസംസ്‌കാരം ഇവയില്‍ ഒളിഞ്ഞും തെളിഞ്ഞും സ്ഫുരിക്കുന്നു. ആ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനവും നാടകീയ വര്‍ണനയും ഇവയില്‍ പലേടത്തും കാണാം. നീണ്ട കാവ്യങ്ങളെല്ലാം ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട്. 

പഴഞ്ചൊല്ലുകള്‍ക്കും കടംകഥകള്‍ക്കും സദൃശങ്ങളായ പുതിയ ചൊല്ലുകളിലൂടെ ഉള്ളില്‍ തട്ടുന്ന രീതിയില്‍ ജീവിതസത്യങ്ങള്‍ അവതരിപ്പിക്കുക, ഐതിഹ്യങ്ങളെ പുതിയ അര്‍ത്ഥതലങ്ങളോടുകൂടി പുനരാവിഷ്‌കരിക്കുക, ഇതിവൃത്തങ്ങളെ ഐതിഹ്യതുല്യങ്ങളാക്കി ചിത്രീകരിക്കുക എന്നീ സമ്പ്രദായങ്ങളിലും  പാരമ്പര്യത്തില്‍ നിന്നു ഗോവിന്ദന്‍ ആര്‍ജിച്ച സംസ്‌കാരത്തിന്റെ മുദ്രകള്‍ പതിഞ്ഞുകിടക്കുന്നു. നാട്ടിന്‍പുറത്തുകാരുടെ ദൈനംദിന ജീവിതാനുഭവങ്ങള്‍, പെരുമാറ്റം, വിശ്വാസാചാരങ്ങള്‍, സംഭാഷണം തുടങ്ങിയവയോടു ബന്ധപ്പെട്ട ബിംബങ്ങശ് മിക്ക കവിതകളിലും അണിനിരക്കന്നു. 'കവിത'എന്ന സമാഹാരത്തിലെ വാക്കേ വാക്കേ കൂടെവിടെ പോലെ ഒട്ടേറെ കൃതികളെ ഇതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാക്കാം. നാടന്‍ സംഭാഷണത്തെ പ്രിതിഫലിക്കുന്ന ജീവിതഗന്ധിയായ ഭാഷാശൈലി ഇവയെ ചൈതന്യവത്താക്കുന്നു. 

ഗോവിന്ദന്‍ കേരളപ്പഴമയെ പകര്‍ത്തിവച്ച കവി ആയിരുന്നുവെന്നല്ല ഇതിനര്‍ത്ഥം. പാരമ്പര്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ട അംശങ്ങളെയെല്ലാം പുതിയ ജീവിതാവബോധത്തിന്റെ മൂശയില്‍ ഉടച്ചുവാര്‍ത്ത സമകാലിക ജീവിതസത്യങ്ങള്‍ക്കു കവിതാരൂപം നല്‍കാന്‍ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു. അതിനു പുറമേ അവയുടെ മാതൃകയിലുള്ള ബിംബങ്ങളും മറ്റ് ആവിഷ്‌കരണോപാധികളും പുതുതായി വിഭാവനം ചെയ്ത് നൂതനമായ ഒരു കവിതാസങ്കല്‍പം തന്നെ അദ്ദേഹം വാര്‍ത്തെടുത്തു. അതോടൊപ്പം സമകാലിക ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്ക് കവിതയിലൂടെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. കുഞ്ചന്‍ നമ്പ്യരെപ്പറ്റിയുള്ള ഐതിഹ്യവും മറ്റു പുരാവൃത്തങ്ങളും പുനരാഖ്യാനം ചെയ്തപ്പോള്‍ പോലും അദ്ദേഹം അവയെ സമകാലികപ്രസക്തിയുള്ള ജീവിതഭാവങ്ങളുടെ പ്രതീകങ്ങളാക്കിയത് ശ്രദ്ധേയമാണ്. ഇത്തരം കവിമാതൃകകളിലൂടെ മലയാള കവിതാരംഗത്ത് ഒരു നൂതനമാര്‍ഗം അദ്ദേഹം വെട്ടിത്തുറക്കുകയുണ്ടായി. ഗോവിന്ദന്‍ മലയാളത്തിലെ നവീന കവിതാധാരയുടെ പ്രചോദനമായിത്തീര്‍ന്നത് ഇപ്രകാരമാണ്.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image