സ്വയംവരം 

 ''പുത്തന്‍ സിനിമയുടെ ശക്തിയേറയി ആവിഷ്‌ക്കരണ രീതി മലയാള സിനിമയ്ക്ക് ഇന്നും പുതുമയാണ്. പ്രലോഭനങ്ങളോടും പ്രതിബന്ധങ്ങളോടും മല്ലിട്ടുകൊണ്ട് വിശ്വത്തിന്റെയും സീതയുടേയും പരസ്പര പ്രണയത്തിന് അര്‍ത്ഥവും വ്യാപ്തിയും കൂടിക്കൂടി വരുന്നതിന്റെ ചിത്രങ്ങളായി സ്വയം വരത്തിലൂടെ സിനിമാകൃത്ത് അവതരിപ്പിക്കുന്നത്. 

  സ്വയംവരമെന്ന വാക്കിനു തന്നെ ഇത്രത്തോളമൊക്കെ വ്യഖ്യാനമുണ്ടെന്നോര്‍ക്കുന്നത്. ചിത്രങ്ങള്‍ ഒന്നൊന്നായി വന്നുംപോയും കൊണ്ടിരിക്കുമ്പോഴാണ് തുടക്കത്തിലെ ബസ് യാത്രയില്‍ നിന്ന് വളര്‍ന്ന് വളര്‍ന്ന് വിശ്വം ഓര്‍മ്മമാത്രവും സീത ദേഹം മാത്രവുമായി അവസാനിക്കുമ്പോഴും ഇത്തരമൊരു മനക്കരുത്തിന്റെ ആവശ്യമാണിന്നത്തെ പ്രശ്‌നമെന്ന് അറിയാതെയോ അറിഞ്ഞോ സിനിമാകൃത്ത് പ്രേക്ഷകനെ ഓര്‍മ്മപ്പെടുത്തുന്നു. 


ശക്തമായ ഒരു പ്രമേയം സിനിമയുടെതും മാത്രമായ സങ്കേതങ്ങളിലൂടെ അവതരിപ്പിക്കുന്നതിനാലാണ് 'സ്വയംവരം' ഉത്തമസിനിമയുടെ ലക്ഷണങ്ങളൊത്തതാവുന്നത്. പ്രമോന്മാദത്തിന്റെ ചിത്രീകരണം അത് ആദിപാപമെന്ന് കരുതിയിട്ടില്ലാത്ത കവിതാത്മകമായൊരു നിലവാരത്തിലേക്കുയര്‍ത്തയിതാണ് ഒരു ഉദാഹരണം. 

   അതിനുപയോഗിച്ച സംഗീതത്തിന്റെയും പ്രതിബിംബങ്ങലുടെയും മനോഹാരിത ശ്രദ്ധാപൂര്‍വ്വമെഴുതിയൊരു സ്‌ക്രിപ്റ്റിനെ ഓര്‍മ്മപ്പെടുത്തുന്നു. 'ഇതാണ് സിനിമ, ഇതാമ് സിനിമ' എന്ന് എടുത്തുപറയാന്‍ അത് പ്രേരിപ്പിക്കുന്നു. അതേപോലെ ശക്തിമത്താണ് വിശ്വത്തിന്റെ വിടവാങ്ങല്‍. റിയലിസത്തെ ന്യൂസ് റിപ്പോര്‍ട്ടിംഗ് ആണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് ഇത് നേര്‍വഴി കാട്ടും. ഒഴിഞ്ഞ കട്ടിലും കരയുന്ന കുട്ടിയും തുങ്ങികിടക്കുന്ന വിശ്വത്തിന്റെ പഴയ ഷര്‍ട്ടും വീണപൂവുപോലെ കിടക്കുന്ന സീതയും ഫ്രയിമില്‍ യാദൃശ്ചികമായ വന്നതായിരിക്കില്ലല്ലോ.

    ഇതേ ശ്രദ്ധയാണ് ശബ്ദങ്ങളുപയോഗിക്കുന്നതിലും സിനിമാകൃത്ത് കാണിച്ചിരിക്കുന്നത്. ശബ്ദങ്ങള്‍ കൊണ്ടുമാത്ര സീതയുടെ സ്വപ്നത്തിന്റെ സ്വഭാവം മനസ്സിലാക്കിത്തരുന്നത് ഒരു ഉദാഹരണം മാത്രം. 

    രംഗ സജ്ജീകരണങ്ങളില്‍ പോലും ഈ സിനിമ മറ്റുളളവയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. 'ഐശ്വര്യമുളള' വീട്ടിലേക്ക് പുതിയ താമസക്കാര് വരുന്ന രംഗമോര്‍ക്കുക. 

    നല്ല സിനിമയ്ക്ക് സിനിമയെ അതാക്കുന്ന എല്ലാ ഘടകങ്ങളും നന്നായിരിക്കണം. ഇവിടെ അതെല്ലാം തന്നെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. സ്‌ക്രിപ്റ്റ് രംഗ സംവിധാനം, ചമയം, ശബ്ദലേകനം സംഗീതം, ചിത്രസംയോജനം, ഛായാഗ്രഹണം മുതലായ എല്ലാം തന്നെ മലയാള സിനിമയ്ക്ക് അഭിമാനിക്കുവാന്‍ വക നില്കുന്നവയാണ്.   

ഇതോരോന്നും ഔചിത്യ ദീക്ഷയോടെ ഉപയോഗിച്ച് ഒരു ഉത്തമ സിനിമാകൃത്തിന്റെ കഴിവുകള്‍ പ്രകടമാക്കിയ 'സ്വയംവര'ത്തിന്റെ സംവിധായകനെ അഭിനന്ദിക്കുക. 
        
പരീക്ഷങ്ങളിലൂടെ ബോക്‌സോഫീസില്‍ മാത്രമല്ല ഉത്തമ സിനിമയിലും എത്തിച്ചേരാമെന്ന് തെളിയിച്ചുകൊണ്ട് നല്ല സിനിമയ്ക്കുവേണ്ടി ദാഹിക്കുന്നവര്‍ക്ക് ',സ്വയംവരം' ആശ്വാസമരുളുന്നു.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image