അക്ഷരജാലകം

നവലോകം ഡിസംബര്‍ ലക്കം എം ഗോവിന്ദന്‍ പതിപ്പാണ് .നമ്മുടെ ധൈഷണിക ചക്രവാളത്തെ വിശാലമാക്കുകയും ധീരതയോടെ രാഷ്ട്രീയവും സാംസ്കാരികവുമായി ഇടപെടുകയും ചെയ്യുന്ന ആധുനിക കവിയും ചിന്തകനുമായ എം ഗോവിന്ദനെ പല മാനങ്ങളില്‍ അറിയാനുള്ള ഒരു ശ്രമമാണിത്.

  ഗോവിന്ദന്റെ രചനകളും അദ്ദേഹത്തെ കുറിച്ചുള്ള രചനകളും സമാഹരിച്ചു തന്ന എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി കെ ശ്രീനിവാസനോട്  ഏറെ കടപ്പെട്ടിരിക്കുന്നു.അതെ പോലെ രചനകള്‍ ഉപയോഗിക്കാന്‍ അനുവദിച്ച ഗോവിന്ദന്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയോടും സരോവരത്തിന്റെ എഡിറ്റര്‍ രഘുരാമനോടും  കേരള കലാഗ്രാമം മാഹിയോടും ഏറെ കടപ്പാടുണ്ട് 

   പൊതു തെരഞ്ഞെടുപ്പു അടുത്തു വരുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ രാഷ്ട്രീയ ലേഖനങ്ങളും കോളങ്ങളും അഭിമുഖങ്ങളും ഇനി  മുതല്‍ ഉണ്ടാകും.എല്ലാവരും ഇത് പങ്കു വെയ്ക്കുമെന്ന പ്രതീക്ഷയോടെ ഡിസംബര്‍ ലക്കം നിങ്ങളുടെ കൈകളില്‍ എത്തുന്നു 

പുതുവത്സരാശംസകളോടെ, 

പി എസ് ജോസഫ്‌

പെയിന്റിംഗ് :ബാബു സേവിയര്‍:,അച്യുതന്‍ കൂടല്ലൂര്‍ 

വര:പി ആര്‍ രാജന്‍ 

Email:editor@navalokam.com

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image