എം. ഗേവിന്ദനെ അറിഞ്ഞ 35 കൊല്ലങ്ങളിലെ സംഭാഷണത്തിന്റെ ഗുരുലഘുക്കളില്‍ ഇത് മുഴച്ചു നില്‍ക്കുന്നു....  


''ഞാനൊരു മായനാണ്'' ഗോവിന്ദന്‍ ഒരിക്കല്‍ പറഞ്ഞു. 

 എന്നെ ഓര്‍മ്മയില്ല, എന്തിനെത്തുടര്‍ന്നെന്ന് ഓര്‍മയില്ല. പക്ഷെ ആ പറഞ്ഞത് ദ്രാവിഡ ഭൂമിയിലെ പ്രാകൃതമായ ശൈവ സിദ്ധന്മാരുടെ നടുക്ക് ഗോവിന്ദനേയും പ്രതീക്ഷിക്കുന്നതുപോലെ എനിക്ക് തോന്നി, ഹരീശപ്പാതയെന്നു ഗോവിന്ദന്റെ കുസൃതി വിശേഷിപ്പിച്ച ഹാരിസ് റോഡിലെ കൊച്ചു വടാകവീട്ടിലേക്ക് ഒരു ദിവസം കയറിച്ചെന്നപ്പോള്‍ ഗോവിന്ദന്റെ കൈയില്‍ ഒരു ഉടുക്കുണ്ടായിരുന്നു. ഒരു അടുക്കമില്ലാതെ അട്ടിയിട്ടു കിടന്ന പുസ്തകങ്ങളുടെ തീര്‍ന്നതും തീരാത്തതുമായ കുറിപ്പുകളുടേയും നമുക്ക് മേല്‍ക്കുപ്പായമിടാതെ വിയര്‍ത്തൊലിച്ചു ബീഡി പുകച്ചു. കുത്തിയിരുന്ന ഗോവിന്ദനോട് ഞാന്‍ ചോദിച്ചു. ''ഗോവിന്ദാ ഉടുക്കെന്തിന്?' '' 

വിജയരേ.....'' അപ്രതീക്ഷിതമായ തന്റെ ചിരി ചിരിച്ചുകൊണ്ട് ഗോവിന്ദന്‍ ഉടുക്കു കൊട്ടി. 

പിന്നെ അതിന്റെ കര്‍മ്മം. എനിക്ക് വിവരിച്ചു തന്നു. ഭാര്യയുമായി തര്‍ക്കിച്ചു ക്ഷീണിക്കുമ്പോള്‍ തര്‍ക്കം അവസാനിപ്പിക്കാനുളളതാണ് ഉടുക്കുകൊട്ട്. പത്മാവതിയുടെ തര്‍ക്കവും ഗോവിന്ദന്റെ ഉടുക്കുകൊട്ടും ഒരു ഡയലക്ടിക്കല്‍ പൂര്‍ത്തീകരണമായിരന്നു. സ്‌നേഹത്തിന്റെ പാരസ്പര്യം ഉടുക്കുകൊട്ടില്‍ സമന്വയം തേടി. 

എന്നാല്‍ ഗോവിന്ദന്റെ നിരവധി താത്വിക തര്‍ക്കങ്ങള്‍ക്ക് ഇത്തരമൊരു കലാംശം കണ്ടെത്താന്‍ കഴിഞ്ഞില്ല. 

അന്വേഷണത്തിന്റെ തുടര്‍ച്ച മനുഷ്യനില്‍ നിന്ന് മാര്‍ക്‌സിലേക്കും മാര്‍ക്‌സില്‍ നിന്ന് പിന്നേയും മനുഷ്യനിലേക്കും നീളണമെന്ന് നാല്പതുകൊല്ലം മുമ്പ് മരിച്ച ഗോവിന്ദന്റെ കേരളത്തിലെ ഇടതുപക്ഷം ഉടുക്കുകൊട്ടിയില്ല. സ്വീകരിച്ചത് അവരുടെ കൈവശമുണ്ടായിരുന്ന ഏറ്റവും നിശിതമായ താറുകൊണ്ട് അവര്‍ ഗോവിന്ദനെ മുദ്രയടിച്ചു. ജനശത്രൂ. 

ആദ്യം ഒരു കെ. എസ്. പിക്കാരനും പിന്നീടൊരു കമ്മ്യൂണിസ്റ്റും ആയിരുന്ന ഞാന്‍ എന്റെ ചെറുപ്പകാലത്ത് ഗോവിന്ദനെ അറിയുന്നത് ഈ മുദ്രയിലൂടെയായിരുന്നു. ചിന്തയുടെ ബാദ്ധ്യതകളെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയ ഒരു സമൂഹത്തിന്റെ സംതൃപ്തിയാണ് ഈ മുദ്രയടി. നാല്പതുകൊല്ലം മുമ്പാണ് ഗോവിന്ദന്‍ പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിത താല്പര്യങ്ങളാകുമെന്നും വോട്ടര്‍മാര്‍ അവര്‍ക്കു പുറമെ സംഘടിപ്പിക്കണമെന്നും, ഞങ്ങളുടെ കെ.എസ്.പി ഗ്രൂപ്പില്‍ ഇതിനെ ഞങ്ങള്‍ കൈകാര്യം ചെയ്തത് അതീവ ലാഘവത്തോടെയായിരുന്നു. ഒരു തരം കിറുക്കാണ് ഞങ്ങളിലാരോ പറഞ്ഞു ചര്‍ച്ച അവസാനിച്ചു. കെ.എസ്.പി. ഇന്നില്ല, ജനങ്ങള്‍ അവശേഷിക്കുന്നു. പാര്‍ട്ടി ബ്യൂറോക്രസികളും പെരുകുന്നു. ഈ പെരുകലിനെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാവോ സേ തുങ്ങ് തന്റെ സാംസ്‌കാരിക വിപ്ലവം നയിച്ചത്. സാംസ്‌ക്കാരിക വിപ്ലവത്തിന്റെ പാളിച്ചകള്‍ മാത്രം കാണുകയും ഉളളടക്കത്തെ കാണാതിരിക്കുകയും ചെയ്യുന്ന നാം അതിനേയും ഒരു കിറുക്കായിത്തളളി മനഃശാന്തി കൈവരിക്കുന്നതില്‍ അതിശയമില്ല. 

വര്‍ഷങ്ങള്‍ പിന്നേയും കഴിഞ്ഞു. ഗോവിന്ദന്റെ ശബ്ദം മാസികകളുടെ പിന്‍ലക്കങ്ങളില്‍ അച്ചടിയക്ഷരങ്ങളായി ചാഞ്ഞു കിടന്നു. എന്നാല്‍ അവയിലെ അസ്വാസ്ഥ്യം പിന്നീട് പ്രാഗിലും പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞു. മോസ്‌കോയിലും വീണ്ടും പ്രകാശനം തേടി. തന്റെ ധീരമായ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്, കമ്മ്യൂണിസത്തിന്റെ ജനകീയവല്‍ക്കര്‍ത്താവായ ഗോര്‍ബച്ചേവ് ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശുദ്ധസന്ദേശം ആവര്‍ത്തിച്ചു. അധികാരം സോവിയേറ്റുകള്‍ക്ക് മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അധികാരം ജനങ്ങള്‍ക്ക് വോട്ടര്‍മാര്‍ സംഘടിക്കണം. 

ജനങ്ങളും രാഷ്ട്രീയ നേതൃത്വവും (രണ്ട് വിപ്ലവത്തിന്റേതായാലും ശരി) നമ്മില്‍ ഉരുത്തിരിയുന്ന വൈരുദ്ധ്യമായിരുന്നു ഗോവിന്ദനെ അലട്ടിയ സമസ്യ, എഴുപതു കൊല്ലത്തെ വിപ്ലവാനുഭവത്തിന് ശേഷം ഇതേ സമസ്യ ഗോര്‍ബച്ചേവിനെ അലട്ടുന്നു. സത്യത്തില്‍, സംഘടിതമനുഷ്യന്റെ, നമ്മുടെ ഓര്‍മ്മയില്‍ ഇരിക്കുന്ന ചരിത്രത്തിന്റെയത്രയും പ്രശ്‌നവും ഇതു തന്നെ, പ്രശ്‌നം പരിഹാരമില്ലതെ ഭീഷണിരൂപ കൈകൊളളുന്നതിനെ തടയാനാണ് മനുഷ്യവര്‍ഗ്ഗം അപിപ്രായസ്വാതന്ത്ര്യമെന്ന മൂല്യത്തിന് സാധാരണത്വം കല്പിച്ചത്. ഈ മൂല്യത്തെ ഊന്നുവാനാണ് ഗോവിന്ദന്റെ താത്വിക ഗുരുവായ എം.എന്‍.റോയ് ലെനിനുമായി സംവദിച്ചു പലപ്പോഴും വിയോജിച്ചത്. ആ വിയോജിപ്പുകളെ മഹാനായ ലെനിന്‍ പലപ്പോഴും ആദരപൂര്‍വ്വം അംഗീകരിച്ചത്. 

ഗോവിന്ദനെ ഒരു റോയിസ്റ്റ് ആയികളളിയിലകപ്പെടുന്നത് നീതിപൂര്‍വ്വകമായിരിക്കയില്ല. എം.എന്‍.റോയിയാടും വിട പറഞ്ഞു പിരിഞ്ഞ കഥ ഗോവിന്ദന്‍ തന്നെ പിന്നീട് എന്നെ കേള്‍പ്പിച്ചിട്ടുണ്ട്. കമ്മ്യൂണിസത്തിന്റെ അതിരുകള്‍ക്കപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന റാഡിക്കല്‍ ഹ്യൂമനിസ്റ്റുകളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയെന്ന വിഫലശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയ ആയിരുന്നു. എം.എന്‍. റോയി അധികാരത്തിന്റെ സ്ഥൂലരൂപങ്ങള്‍ ആശയത്തിന്റെ സൂക്ഷ്‌സത്യത്തേക്കാള്‍ സാധാരണ മനുഷ്യനെ വശീകരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അധികാരത്തില്‍ വന്ന കമ്മ്യൂണിസം പ്രത്യയശാസ്ത്രത്തേക്കാള്‍ ആകര്‍ഷകം. ഈ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കിയിട്ടാവണം താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനെക്കാള്‍ ഒരു ചിന്തകനും ലേഖകനുമായി കഴിഞ്ഞുകൂടാന്‍ കൊതിക്കുന്നുവെന്നു ഗോവിന്ദന്‍ റോയിയോട് പറഞ്ഞത്. അധികാരം ഇന്നിന്റെ മാസ്മര യാഥാര്‍ത്ഥ്യമെന്നത് ശരിതന്നെ, പക്ഷേ ചിന്ത വിഫലമല്ല. അത് നാളെ മുള പൊട്ടാനായി പാവിയ വിത്താണ, ചിന്തയും ചിന്തയില്‍ നിന്നു ഉടലെടുത്ത അധികാര രൂപങ്ങളും ഒന്നിനൊന്നു മുന്‍പും പിന്‍പുമായി. പാകികമായി. പരസ്പരം തിരുത്തുകയും പുരിപ്പിക്കുകയും ചെയ്യുന്നു. 

ഈ പുരാണത്തിലാണ്, സഫലീകരണത്തിലാണ്. ഗോവിന്ദന്റെ സ്ഥാനം. എന്നാല്‍ ഗോവിന്ദന്റോ പിറവിയുടെ കാലം പിഴച്ചതായിരുന്നുവെന്നു പറയേണ്ടിവന്നു. മാര്‍ക്‌സിസത്തിനും കമ്മ്യൂണിസത്തിനും തമ്മിലുളള ബന്ധം സാന്ദര്‍ഭികം മാത്രമായിരുന്നുവെന്ന് ഗോവിന്ദന്‍ പണ്ടുപറഞ്ഞത് സത്യമായിരുന്നുവെങ്കിലും, ആ പറഞ്ഞതു നാല്‍പതുകൊല്ലം നേരത്തെയായിപ്പോയി, അതൊരു കേവല സത്യമാണെന്നല്ല, ഈ പറയുന്നത് പക്ഷേ ഇന്ന് അതിന്റെ സത്യാവസ്ഥയോ അസത്യാവസ്ഥയോ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടുന്നു. നാല്പതുകൊല്ലം മുമ്പ് അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഇടമില്ല. അങ്ങനെ ഗോവിന്ദന്റെ സ്‌ഫോടനാത്മകമായ ആശയങ്ങള്‍ പലതും മുന്നോടിയുടെ വനരോദനമായി. എന്നിട്ടും മുന്നോടി മുമ്പില്‍ തന്നെ നടന്നു. 

ചക്രവാളങ്ങള്‍, പരിപൂര്‍ണ്ണ നിരക്ഷരത്വത്തിന്റെ ജിജ്ഞാസകളെ ഇത് നിഷേധിച്ചു. വ്യാപൃതമായ അറിവിന്റെ സ്വാന്ത്ര്യത്തേയും നിഷേധിച്ചു. ഈ രണ്ടു നിഷേധങ്ങള്‍ക്കും നടുക്ക് കീടനാശിനിയോടുളള ഇമ്മ്യൂണിറ്റി സമ്പാദിച്ച കൊതുകിനെപ്പോലെ നമ്മുടെ ബുദ്ധിജിവികള്‍ മുളയിലഞ്ഞു. ഒരു ശരാശരി മനുഷ്യനെ ഈ നിഷേധം തകര്‍ത്തിരിക്കണം. എന്നാല്‍ ഗോവിന്ദന്‍ പരിഭ്രമിച്ചില്ല. കാലം തന്റെ ഭാഗത്താണെന്ന് അറിവുണ്ടായിരുന്ന ഈ ചിന്തകന്‍ നിരാശതയെ ഒരു ഫലിതമായെടുത്തു. ഒരു ചെറു ചിരിയോടെ തന്റെ താവളത്തിലിരുന്നുകൊണ്ട് ഉടുക്കു കൊട്ടി. 

പക്ഷേ ഗോവിന്ദനെക്കുറിച്ചല്ല ഞാന്‍ ചിന്തിച്ചു പോകുന്നത്. എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും നമ്മെക്കുറിച്ചുമാണ്. കേരളത്തിലെ പുരോഗമന പ്രസ്ഥാനം അതിന്റെ പ്രാഥമിക സിദ്ധിയെ, ശീതീകരണിയില്‍ അടച്ചിട്ടിരിക്കുകയാണ്. ചോദ്യം ചെയ്യാനുളള കഴിവിനെ, ഒരു തലമുറ മുമ്പ് ധീരവും പ്രസക്തവുമായ ചോദ്യങ്ങള്‍ ചോദിച്ചതിനാണ് നാം ഗോവിന്ദനെ ജനശത്രുവെന്നു മുദ്രയടിച്ചത്. അതിന് നാം നമ്മെ കുറ്റപ്പെടുത്തേണ്ടതുമില്ല. അതൊക്കെ വളര്‍ച്ചയുടേയും കാലത്തിന്റേയും പ്രശ്‌നങ്ങള്‍ മാത്രം. കുറ്റബോധം ഒരു ഉടുക്കുകൊട്ടില്‍ അവസാനിക്കട്ടെ.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image