വരുന്ന 2019 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജിയുടെ 150 ആം ജന്മദിനമാണ് .തനതായ ഒരു തത്വ ചിന്തയുടെ പിന്ബലമില്ലാതെ ലോകമാകെ നിറ സാന്നിദ്ധ്യമായി നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം .കമ്മ്യുണിസവും മുതലാളിത്തവും നേര്‍ക്ക്‌ നേരെ നിന്നിരുന്ന ഇരുപതാം നൂറ്റാണ്ടിലും തീവ്രഭീകര വാദങ്ങള്‍ അരങ്ങു തകര്‍ക്കുന്ന ഈ നൂറ്റാണ്ടിലും ഗാന്ധി ദര്‍ശനം ഇന്നും പ്രസക്തമായിരിക്കുന്നു എന്നത് തികച്ചും കൌതുകകരമാണ് .


 കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയില്ല എന്നതിന്റെ പേരില്‍ ഗാന്ധി പ്രതിമകള്‍ ആഫ്രിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് നീക്കം ചെയ്യുന്ന ഇതേ കാലത്ത് തന്നെ ജന്മനാട്ടില്‍ അദ്ദേഹത്തിന്റെ ഘാതകന്‍ നാഥുറാം ഗോഡ്സെക്ക് വിഗ്രഹങ്ങള്‍ പണിയാന്‍ ശ്രമിക്കുന്നതും നാം കാണുകയുണ്ടായി.അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ അവഗണിച്ചിരുന്നവര്‍ പോലും ഗാന്ധിസത്തിന്റെ പ്രസക്തിയെ പറ്റി ബോധവാന്മാരാകുന്നതും നാം കണ്ടു .നെല്‍സന്‍ മണ്ടേല മാര്‍ട്ടിന്‍ ലുതെര്‍ കിംഗ്‌ ജുനിയര്‍ തുടങ്ങി ഒബാമ വരെ ഒരു നീണ്ട നിര ആ വ്യക്തിത്വത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടവരാണ് .ഇന്ന് പ്രക്രുതിയിലേക്ക് മടങ്ങിപ്പോകാന്‍ നാം ആഹ്വാനം ചെയ്യുമ്പോള്‍ ആദ്യം ഓര്മ വരിക ഗാന്ധിയെയാണ് .എന്തായിരുന്നു ആ മഹത്വത്തിന് പിന്നില്‍ 

സ്കൂളില്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രമായി രുന്നു ഗാന്ധിജി. കണക്കിലും മറ്റു വിഷയങ്ങളിലും വളരെ കുറച്ചു മാര്‍ക്ക് വാങ്ങിയിരുന്ന വിദ്യാര്‍ഥി സത്യസന്ധതയില്‍ പക്ഷെ അന്നേ മുന്നില്‍ നിന്നു.

 താന്‍ പുതുതായി ഒന്നും പറയുന്നില്ലെന്നും എല്ലാം മലകളും നദികളും പോലെ എത്രയോ പഴയതാണെന്നും സത്യവും അഹിംസയും മാത്രമാണ്സനാതനാമെന്നും പറയുന്ന ഈ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എങ്ങനെയാണ് ലോകത്തിന്റെ മനസാക്ഷിയായി മാറിയത് ? തികച്ചും സ്വഭാവികമായ ഒരു പരിണാമമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം .സ്കൂളില്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു അദ്ദേഹം.കണക്കിലും മറ്റു വിഷയങ്ങളിലും വളരെ കുറച്ചു മാര്‍ക്ക് വാങ്ങിയിരുന്ന വിദ്യാര്‍ഥി സത്യസന്ധതയില്‍ പക്ഷെ അന്നേ മുന്നില്‍ നിന്നു.അത് കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്‍റെജീവിതത്തിലെ ഏറ്റവും നാടകീയവും നിര്‍ണായകവുമായ രാഷ്ട്രീയ നിമിഷങ്ങള്‍ എഴുതപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ ആല്മകഥ ബൈബിള്‍ പോലെ വിറ്റഴിയപെടുന്ന മഹാഗ്രന്ഥമായി മാറിയത് . വിശുദ്ധ ഓഗസ്ടീന്‍റെ പോലെ കുമ്പസാരമോ നെരുദയുടെ പോലെ തുറന്നു പറച്ചിലോ പി കുഞ്ഞിരാമന്‍ നായരെ പോലെ അനര്‍ഗളമായ മൊഴിയോ അല്ലെങ്കിലും ആ പുസ്തകത്തിലെ ആല്മാര്‍ത്തതയും സത്യസന്ധതയും ഒരു വായനക്കാരനെ അടിമുടി ഉലയ്ക്കും .സത്യസന്ധനും സഹാനുഭൂതിയുള്ളവനുമായ ഒരു നേതാവിന്റെ ആദ്യകാലം വിവരിക്കുന്ന ഈ കൃതി ആരെയും ആകര്‍ഷിക്കും 


. ജീവിതപരീക്ഷണങ്ങളുടെയും ആശയ സംഘര്‍ഷങ്ങളുടെയും മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന് പേരിട്ടിട്ടുള്ള ഈ കൃതി ഗുജറാത്തിലെ രാജ്കോട്ടില്‍സര്‍ക്കാര്‍ സര്‍വിസിലോ അല്ലെങ്കില്‍ ഒരു സാദാ ബാരിസ്ടര്‍ ആയോ ജീവിതം തള്ളി നീക്കേണ്ടി വരുമായിരുന്ന ഒരു സാധാരണ വ്യക്തി ഒറ്റയടിക് രാഷ്ട്രങ്ങളുടെ ഭൂമികകള്‍ മാറ്റി വരയ്ക്കുന്ന, ഭരണത്തെ എതിര്‍ക്കുന്ന ,അവസാനത്തെ ആള്‍ക്ക് പോലും തുല്യ നീതി നല്‍കാന്‍ വാദിച്ചു സമരം ചെയ്ത അപൂര്‍വ വ്യക്തിയായി മാറി. ആ പരിവര്‍ത്തനത്തിന്റെ കഥയാണ് ആല്മകഥയെങ്കില്‍ ആദ്ദേഹത്തിന്റെ പില്‍കാല രാഷ്ട്രീയ ജീവിതം ഒരു പക്ഷെമറ്റു രാഷ്ട്രങ്ങള്‍ക്ക് പോലും മാതൃകയായ രാഷ്ട്രീയ പരീക്ഷണമായി മാറി 


 നൈതികത മുഖമുദ്രയാക്കിയ ഒരു ബാല്യകാലം ,ഈശ്വര ഭ്ക്തയായ അമ്മ, കൊച്ചു കള്ളങ്ങള്‍ പോലും മനസ്സിനെ ഉലച്ച ഒരു ബാല്യകാലം,ഹരിസ്ച്ചദ്രന്റെ സത്യസന്ധതയില്‍ മയങ്ങിപ്പോയ ആ ബാലന്‍ ബനിയ സമുദായത്തിന്റെ വിലക്കുകള്‍ ലംഘിച്ചു ഇന്ഗ്ലണ്ടില്‍ ബാരിസ്റ്റര്‍പഠനത്തിനു പോകുന്നു ആ ലിബറല്‍ ജനാധിപത്യ ലോകം ഗാന്ധിജിയെ അടിമുടി മാറ്റി മറിക്കുന്നു.ഇംഗ്ളണ്ടില്‍ രാജാവ് വെറും ഒരു കിംഗ്‌ മാത്രമാണെങ്കില്‍ ഇന്ത്യയില്‍ അവര്‍ ക്വീന്‍ എമ്പെരോര്‍ അല്ലെങ്കില്‍ ചക്രവര്തിനിയാണ് ജനങ്ങളോടു ഉത്തരവാദിത്വം ഉള്ള ബ്രിട്ടനിലെ ലിബറല്‍ ഭരണാധികാരികള്‍ ഇന്ത്യയില്‍ സാമ്രാജ്യത്തിന്റെ കൊടികള്‍ നാട്ടുകയാണ്,ഗാന്ധിജി കണ്ടെത്തി ആ കണ്ടെത്തലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായക ഘടകമായി മാറിയത് .ജനാധിപത്യ രാഷ്ട്രമായ ബ്രിട്ടനോട് പോരാടാന്‍ അദ്ദേഹം സഹന്സമരങ്ങള്‍ സംഘടിപ്പിച്ചുപ്രതിഷേധ പ്രകടനങ്ങള്‍ നടത്തി .ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിഷേധ മാര്ചായി രേഖപ്പെടുത്തപ്പെട്ട ദാന്ധി മാര്‍ച്ചും ഉപ്പു സത്യാഗ്രഹവും ആ ബുദ്ധിയില്‍ ഉദിച്ചത് തന്നെ 


 അന്നുഭവങ്ങള്‍ ,യാദൃശ്ചിതകള്‍ ,വ്യക്തിത്വ പ്രതിസന്ധികള്‍ ,ശരിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിഞാബദ്ധത എന്നിവയെല്ലാമാണ്‌ ഗാന്ധി എന്ന വ്യക്തിയെ സൃഷ്ടിക്കുന്നത്.സ്വന്തമായി ഒരു കേസ് നന്നായി വാദിക്കാന്‍ കഴിഞ്ഞിരുന്നെകില്‍ അദ്ദേഹം ബോംബയില്‍ ഒരു തിളങ്ങുന്ന ബാരിസ്ടര്‍ ആയി ശിഷ്ടജീവിതം നയിച്ചേനെ. അതെ പോലെ ഇന്ഗ്ലണ്ടില്‍ തുല്യ നിലയില്‍ തന്നെ കണ്ടിരുന്ന ബ്രിട്ടീഷുകാരനായ പൊളിറ്റിക്കല്‍ എജന്റ്റ് തന്റെ സഹോദരന് വേണ്ടി ഒരു വാക്ക് സംസാരിക്കാനെത്തിയപ്പോള്‍ തള്ളി പുറത്താക്കിയ സംഭവവും ഒരിക്കലും മറക്കാതെ ഗാന്ധിയുടെ മനസ്സില്‍ നിന്നു 

 150 ആം ജന്മവാര്ഷികത്തിലേക്ക് ഗാന്ധിയുടെ ജീവിതം കടക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുക ആ നേതൃ ഗുണമാണ് .


 വലിയ തുകകളും രത്നങ്ങളും കൈകാര്യം ചെയ്തിരുന്ന റായി ചന്ദ് ഭായിയാണ് ആള്മീയമായ അന്വേഷണത്തില്‍ ഗാന്ധിജിക്ക് വലിയ മാതൃകയായത് .ധനികന്‍ ആയിട്ടും അദ്ദേഹം സ്വത്തിലോ സമ്പത്തിലോ കണ്ണ് വെയ്ക്കാതെ ജീവിതാര്‍ത്ഥം തേടിയത് അദ്ദേഹത്തെ അമ്പരപ്പിച്ചു ഗാന്ധിജിയെ അഗ്ഗധമായി അദ്ദേഹത്തിന്‍റെ പ്രവര്‍ത്തി സ്വാധീനിച്ചു എന്നാല്‍ അദ്ദേഹത്തിന്‍റെ മാനസിക വികാസത്തില്‍ സ്വാധീനം ചെലുതിയത് ജോണ്‍ റസ്കിന്റെ അണ്‍ ടു ദി ലാസ്റ്റ് ആണ് .ബൈബിളില്‍ അവസാന നിമ്ഷത്തില്‍ ജോലിക്കെത്തിയ വേലക്കാരനും തുല്യ വേതനം നല്‍കിയ യജമാനനെ ഉദ്ധരിച്ക് തുടങ്ങുന്ന ഈ പുസ്തകം നെറ്റാല്‍ യാത്രക്കിടെ അദ്ദേഹം താഴെ വെയ്ക്കാതെവായിച്ചു പുറത്തിറങ്ങിയത് ഒരു പുതിയ മനുഷ്യനായിരുന്നു .ആ പുസ്തകം അദ്ദേഹം പിനിടു ഗുജറാത്തിയില്‍ പരിഭാഷപെടുത്തി .അമേരിക്കന്‍ മുതലളിത്തം അവഗണിച്ച ജോണ്‍ റസ്കിന്‍ അങ്ങനെ ഇരുപതാം നൂറ്റാണ്ടില്‍ പുതിയ ഇതിഹാസം സൃഷ്ടിച്ചു .ടോള്‍സ്റ്റോയ്‌ ആയിരുന്നു അദ്ദേഹത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തി .ഈ ആദര്‍ശങ്ങളില്‍ അനുരക്തനായ അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ടോള്‍സ്റ്റോയ്‌ ഫാമിനു തന്നെ രൂപം നല്‍കി സര്‍വോദയം എന്ന ഗാന്ധിയന്‍ ആദര്‍ശത്തിന്റെ പിറവിയായിരുന്നു അത് .ഭരണത്തെ നിരാകരിക്കുന്ന ഹെന്‍റി ഡേവിഡ്‌ തോറോയുടെ സിദ്ധാന്തങ്ങളും അദ്ദേഹത്തെ സ്വാധിനീച്ചു..സത്യാഗ്രഹം എന്ന പൊതു നിയമ ലംഘനത്തിന്‍റെ തുടക്കം .

 150 ആം ജന്മവാര്ഷികത്തിലേക്ക് ഗാന്ധിയുടെ ജീവിതം കടക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുക ആ നേതൃ ഗുണമാണ് .ഗോഖലെ അത് തിരിച്ചറിഞ്ഞു.അദ്ദേഹത്തെ പൊതു പ്രവര്‍ത്തനത്തില്‍ ആമ്ഗ്നനാക്കാന്‍ അദ്ദേഹം കഴിയുന്നത്ര ശ്രമിച്ചു .ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോഴും വര്‍ണവിവേചനത്തിനെതിരായ പോരാട്ടം അദ്ദേഹത്തിന്‍റെ കൈകളില്‍ എത്തിപ്പെട്ടു മരണത്തെ തൃണവല്ഗനിച്ച്, തനിക്കു ലഭിച്ച സമ്പാദ്യങ്ങള്‍ ബലി കഴിച്ചു, സ്വന്തം കുടുംബത്തെ തന്നെ പരീക്ഷണത്തില്‍ സമര്‍പ്പിച്ചായിരുന്നു ആ ജീവിതം മുന്നോട്ടു പോയത് .

അതെ നേതൃ ഗുണമാണ് ചമ്പാരനില്‍ നിന്നുള്ള രാജ് കുമാര്‍ ശുക്ല എന്ന ഒരു സാധാരണ കര്‍ഷകനും അദ്ദേഹത്തില്‍ കണ്ടെത്തിയത് ചമ്പാരനിലെ നീലം കൃഷിക്കാരുടെ പ്രശ്നം പരിഹരിക്കാനായി രാജ്ക കുമാര്‍ കണ്ടെത്തിയത് ഗാന്ധിജിയെയും . .അദ്ദേഹമാകട്ടെ എല്ലാ പ്രതിബന്ധങ്ങളും അവഗണിച്ചു അതൊരു മോചനയാത്രയാക്കി.മോട്ടി ഹരിയില്‍ നീലം കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ ആ പ്രക്ഷോഭം ഒരു നൂറ്റാണ്ടു കഴിഞ്ഞു പരിശോധിക്കുമ്പോഴും നമ്മെ അന്നത്തെ നാടകീയമായ സംഭവങ്ങള്‍ നമ്മെ കോള്‍മയിര്‍ കൊള്ളിക്കും ഗാന്ധി എന്ന നേതാവ് ആണ് ഇന്നും നമുക്ക് മുന്‍പില്‍ പ്രഹേളികയായി നില്‍ക്കുന്നത് . .എന്ത്യി കൊണ്ടായിരുന്നു ഗ്രാമീണനായ ആ മനുഷ്യനെ ഈ ലോകം മുഴുവന്‍ പിന്തിടര്‍ന്നത്‌?സാധാരരണക്കാര്‍ക്ക് മനസ്സിലാകുന്ന അതിലളിതമായ പൌരാണികമായ ഒരു ദര്‍ശനമായിരുന്നു അദ്ദേഹത്തിന്റേത്.ഏവരെയും ഉള്‍ക്കൊള്ളുന്ന ,ജനവികാരത്തിനു അനുസൃതമായി രൂപപ്പെടുത്തിയ ഒരു വികാരമായിരുന്നു അത്.അത് വഴി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും ഒരുമിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു 

പണ്ഡിതരും  നിഷ്നാതരുമായ അനുയായി വൃന്ദത്തെ തന്റെ ലാളിത്യം  കൊണ്ടും കൌശലം കൊണ്ടും അദേഹം സ്വാധീനിച്ചു. നെഹ്രുവും മറ്റു വമ്പന്മാരും അദ്ദേഹത്തോടോപ്പമിരുന്നു ചര്‍ക്കയില്‍ നൂല്‍ നൂല്ത്. നിസ്സഹകരണ  സമരം പരാജയപ്പെടുന്ന ഘട്ടത്തില്‍ ചൌരി ചൌരയിലെ  ഒരു അക്രമസംഭവത്തിന്റെ പേരില്‍ തികഞ്ഞ കൌശലത്തോടെ അദ്ദേഹം പിന്‍ വലിച്ചു അധികാര രാഷ്ട്രീയത്തിന്‍റെ ഡല്‍ഹിയില്‍ നിന്ന് വിഭജനകാലത്ത് നൌഖാലിയിലേക്ക്  പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ കൌശലമാകണം 

 ജനാധിപത്യ മൂല്യങ്ങള്‍  തിരസ്കരിക്കപെടുകയും ഫാസിസത്തിന്റെ വേരുകള്‍ പടരുകയും ചെയ്യുന്ന ഈ കാലത്ത് പല വിധത്തില്‍ ഗാന്ധിയെ നാം വായിക്കേണ്ടിയിരിക്കുന്ന ഇന്ത്യയുടെ ആള്മാവിനെ കണ്ടറിഞ്ഞ ഒരു വ്യക്തിയുടെ ജീവിതം പോലെ നമുക്ക്പിന്തുടരാവുന്ന  മറ്റൊരു സന്ദേശവുമില്ല . 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image