നുണക്കഥ

അത്രമേലത്രമേല്‍ 
മഴ നനഞ്ഞിട്ടും
 പനി പിടിച്ചില്ല 

എത്രമേലത്ര 
 കാറ്റു വീശിയിട്ടും
 ഒന്നനങ്ങീതെ ഇല്ല

അത്രത്തോള 
മത്രത്തോളം 
 വഴികാതം നടന്നിട്ടും 
 കാലുമടുത്തില്ല 

 എത്രത്തോള 
മെത്രത്തോളം 
 നമ്മള്‍ മണ്ണാങ്കട്ട 
ക്കരീല കഥ പറയും


അത്രത്തോള 
മത്രത്തോളം 
നമ്മള്‍ നുണകളില്‍ നുരയും

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image