ശബരിമലയില്‍ പത്തു വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കു ശ്രീ അയ്യപ ദര്‍ശനം നിഷേധിച്ച്ചുകൊണ്ടുള്ള 91ഇലെ കേരളാ. ഹൈക്കോടതി  വിധി തള്ളിക്കളഞ്ഞു കൊണ്ടുള്ള സുപ്രീംകോടതി വിധി  സ്ത്രീ സമത്വത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കും ലഭിച്ച വലിയ അംഗീകാരമാണ് .ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും പുനപരിശോധനഹര്‍ജി എന്ന് പറയുന്നുവെങ്കിലും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ ഇനി പിന്തിരിയുമെന്ന് കരുതാനാവില്ല  യു ഡി എഫ് സര്‍ക്കാരില്‍  നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ സ്ത്രീ പ്രവേശത്തെ അനുകൂലിച്ച ഭരണമാണിത്. എങ്കില്‍ പോലും ഭക്തരില്‍ ചിലരെ സ്വാന്തനിപ്പിക്കാനായി ചില അപ സ്വരങ്ങള്‍ ഉയരുന്നുണ്ട് .  ശബരിമലയിലെ സ്ത്രീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത് ഏക സ്ത്രീ സാനിധ്യമായിരുന്ന ജസ്ടീസ് ഇന്ദു മല്‍ഹോത്ര ആണ് .യുക്തിസഹമാല്ലെങ്കില്‍ പോലും വിശ്വാസങ്ങള്‍ അതേപോലെ തുടരണം എന്ന വ്യത്യസ്ത വിധി ന്യായം അവര്‍ എഴുതി .
  പക്ഷെ സ്ത്രീ പ്രവേശത്തിനെതിരെ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നാണ് പ്രതിഷേധമുണ്ടായത് .പന്തളം കോവിലകതിന്റെ ആഹ്വാനത്തില്‍ നടന്ന പ്രതിശേധത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ അണി നിരന്നു തിരുവതാംകുര്‍ റാണി അശ്വതി ഭായി തമ്പുരാട്ടി ഇതിനെതിരേ രംഗത്തെത്തി .44 വയസുള്ളപ്പോള്‍ അമ്മ മഹാറാണി  ശബരിമല സന്ദര്‍ശിച്ചത്  ഗര്‍ഭപാത്രം നീക്കിയ ശേഷമായിരുന്നു എന്നായിരുന്നു പുതിയ വെളിപ്പെടുത്തല്‍ .ആര്‍ എസ് എസ് എസ് പ്രാദേശിക  വികാരം കാണണമെന്നു പറഞ്ഞുവെങ്കിലും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു . പക്ഷെപ്രതിപക്ഷമായ കോണ്ഗ്രസ് വിധിക്കെതിരെ  പുനപരിശോധന ഹര്‍ജി നല്‍കണമെന്ന്  ആവശ്യപ്പെട്ടു 

നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പന്‍റെ സന്നിധിയില്‍ ആര്തവമുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്ന ചിന്തയാണ് ഈ നിരോധനത്തിനും പിന്നിട് തുടര്‍ച്ചയായ നിയമ യുദ്ധത്തിനും വഴിയൊരുക്കിയത് .ശബരിമലയില്‍ നിരോധിച്ച പ്രായത്തിലുള്ള സ്ത്രീകള്‍ മുന്‍പ് ചോറുണിനു വന്നിരുന്നുവെന്നു കോടതിയില്‍ ധരിപ്പിക്കുകയുണ്ടായി ..തിരുവതാകൂര്‍ റാണിയും ദേവസ്വം കമ്മിഷണറും ആര്‍ ഡി യോ യും അവിടെ എത്തിയിരുന്നു എന്ന് പുറത്തു വന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു .86ഇല്‍ നന്പിയാല്‍ കേടുവതില്ലേ എന്ന പേരില്‍ മലയാളി ആയ ശകര്‍ സംവിധാനം   ചെയ്ത തമിഴ് ചിത്രത്തിലും  പതിനെട്ടാം പടിയില്‍ നൃത്തം ചിത്രീകരിക്കുകയുണ്ടായി .അതിനു ദേവസ്വം ബോര്‍ഡ്‌ പ്രതിഫലവും വാങ്ങിയതായി  എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ തന്നെ ട്വീറ്റ്ചെയ്തു .ചോറൂണ് നടന്ന സ്ഥലത്ത് പിന്നിട്ത തന്ത്രി കൊടിമരം സ്ഥാപിച്ചു എല്ലാം ഭദ്രമാക്കി .


  ഏതായാലും ചീഫ് ജുസ്ടീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഈ വിധി മതപരമായ ലിംഗ വിവേചനം അവസാനിപ്പിച്ചിരിക്കുകയാണ്.സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി നടപടികള്‍ എടുത്തു തുടങ്ങിയതോടെ വിവേചനത്തിന്റെ ഒരു മതില്‍ക്കെട്ടു  കൂടി കേരളത്തില്‍ സ്ത്രീകള്‍ക്ക് ഇല്ലാതാകുന്നു. 
  

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image