തമിഴകത്തെ കാപ്പാത്തിയ കലൈഞ്ജര്‍ 

പി എസ് ജോസഫ്‌


കറുത്ത കണ്ണടയും മഞ്ഞ ഷാളും വെളുത്ത മുണ്ടും ഷര്‍ട്ടും മുഴങ്ങുന്ന സ്വരവും മധുരമായ വാക്കുകളും -തമിഴക രാഷ്ട്രീയത്തിലെ കരുത്തനായ ദ്രാവിഡ പോരാളി കരുണാനിധിയുടെ ട്രേഡ് മാര്‍ക്കാണ് .കടവൂള്‍ ഇല്ല എന്ന തന്ത പെരിയാറിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന ഡി എം കെ നേതാവ് കരുണാനിധി അവസാന നിമിഷം വരെ ആ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചില്ല ഇടയ്ക്ക് മകന്‍ എം കെ സ്ടാലിന്റെ ക്ഷണത്തില്‍ സായി ബാബ ഗോപാല്‍ പുരത്തെ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചെങ്കിലും മതനേതാക്കളുമായി അദ്ദേഹം അകലം പാലിച്ചു. നേത്ര സംബന്ധമായ ഒരു പ്രശ്നം മൂലമാണ് അദ്ദേഹം കറുത്ത കണ്ണാടി വെച്ചു തുടങ്ങിയത് .ഇന്ന് തമിഴകത്തെ  കുട്ടി നേതാക്കള്‍ പോലും അദേഹത്തെ പിന്തുടരുന്നു 
 കരുണാനിധിയെ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും കലൈഞ്ജര്‍ എന്നാണു വിളിക്കുന്നത് .പേര് സൂചിപ്പ്ക്കുന്നത് പോലെ അറിവിന്റെ ഭണ്ടാഗാരം ആണദ്ദേഹം .തൂക്കുമെട എന്നാ നാടകം അവതരിപ്പിക്കവെ പ്രശസ്തനടന്‍ എം ആര്‍ രാധയാണ് അദേഹത്തെ അങ്ങനെ വിശേഷിപ്പിച്ചത്‌ .മറ്റുള്ളവര്‍ അത് ഏറ്റുപിടിച്ചു .  തമിഴില്‍ ക്ലാസിക് കൃതികളെ പറ്റി ശക്തമായ പഠനം നടത്തിയിട്ടുള്ള അദ്ദേഹത്തിന്റേതായി നിരവധി പുസ്തകങ്ങള്‍ ഉണ്ട് .  കലൈഞ്ജരുടെ ഒരു ചെറിയ പ്രശംസ പോലും വലിയ ആദരവായി തമിഴകം കരുതുന്നു .

 ജീവിച്ചിരിക്കുമ്പോഴേ  സ്വന്തം പ്രതിമ സ്ഥാപിക്കുന്നത് കാണാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ് അദ്ദേഹം .ദ്രാവിഡ കഴകം നേതാവ് വീരമണിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം അതിനു സമ്മതം മൂളിയത് .മൌണ്ട് റോഡില്‍ തലയുയാര്‍ത്തി നിന്ന ആ പ്രതിമ എം ജി ആര്‍ മറിച്ച ദിനത്തില്‍ അക്രമികള്‍ തകര്‍ത്തു .അധികാരത്തില്‍ പലതവണ തിരിച്ചെത്തിയിട്ടും അദ്ദേഹം പിന്നിടത് അവിടെ പ്രതിമ പുനസ്ഥാപിച്ചില്ല .ജീവിച്ച്ചിരിക്കുന്നവരുറെ പ്രതിമ വെയ്കരുതെന്ന ഒരു അന്ധവിശ്വാസം ആയിരുന്നോ അതിനു പിന്നില്‍ എന്ന് വ്യക്തമല്ല 

  ക്ലാസിക്കല്‍ കൃതികളുമായുള്ള അടുപ്പം കൊണ്ടാണോ അതോ മറ്റു തമിഴരെ പോലെ നിറവും ആഘോഷവും കൊട്ടാരങ്ങളും ഇഷ്ടപ്പെടുന്നത് കൊണ്ടാണോ എന്നറിയില്ല അദ്ദേഹം വമ്പന്‍ കെട്ടിടങ്ങള്‍ക്ക് രൂപം നല്‍കി .അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ നടന്ന വള്ളുവര്‍വര്‍കോട്ടം കൊട്ടാരസമാനമാണ് .കന്യാകുമാരിയില്‍ 133 അടി ഉയരത്തിലാണ് വള്ളുവര്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് .
  തമിഴ് നാടിനു ഒരു പുതിയ നിയമസഭാമന്ദിരം അദേഹം രൂപകല്പന ചെയ്തതും വളരെ വലുപ്പത്തോടെയായിരുന്നു .മൌണ്ട് റോഡില്‍ പഴയ രാജാജി ഹാള്‍ നിന്ന ഇടത്ത് ഒരു കോട്ട പോലെ വമ്പന്‍ തുക കൊടുത്തു പണിത ആ പുതിയ നിയമസഭയില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല . അധികാരത്തിനു പുറത്തായ അദ്ദേഹത്തിനു ശേഷം ഭരണത്തില്‍ എത്തിയ ജയലളിത  വാസ്തു വിദ്യയുടെ മകുടം എന്ന് വിശേഷിപ്പിക്കാവുന്ന  ആ കെട്ടിടം ഒരു സൂപ്പര്‍ സ്പെഷിയാലിറ്റി ആശുപത്രിയാക്കി മാറ്റി കരുണാനിധിക്ക് ഒരു കൊട്ട് കൊടുക്കാന്‍ ഇപ്പോഴും ശ്രമിച്ചിരുന്ന ജയലളിത അദ്ദേഹത്തിന്‍റെ ക്ലാസിക്കല്‍ സ്വപ്നങ്ങളെയാണ് ചവിട്ടിമെതിച്ചത് .

  ജയലളിതയും കരുണാനിധിയുമായുള്ള രാഷ്ട്രീയ പകക്കു ദശകങ്ങള്‍ പഴക്കമുണ്ട് .എം ജി ആറുമായുള്ള ജയലളിതയുടെ  അടുപ്പമാകാം ഒരു കാരണം .പാര്‍ട്ടി പിളര്ന്നതിനു പിന്നില്‍ പോലും ജയയുടെ സ്പര്‍ശം ഉണ്ടെന്നു ചിലര്‍ പറയുന്നു 
.എങ്കിലും സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ ആയ ജയലളിതക്ക് വെസ്റ്റേണ്‍ ടോയ്‌ലറ്റും ഫാനും നല്‍കാന്‍ ജയില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തു പ്രത്യേക സര്‍ക്കാര്‍ ഉത്തരവിറക്കി കരുണാനിധി.തന്റെ ജയില്‍ വാസം ജയലളിത  ഒരിക്കലും മറന്നില്ല .വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ ആദ്യം ചെയ്ത നടപടികളില്‍ ഒന്ന്  അന്ന്എന്പതിനടുത്തെത്തിയ  കരുണാനിധിയെ അഴിമതി കേസില്‍ജയിലില്‍ അടക്കുകയായിരുന്നു .കരുണാനിധിയെ  ഇകഴ്താന്‍ കിട്ടുന്ന അവസരങ്ങളൊന്നും ജയലളിത പഴാക്കാറുണ്ടായിരുന്നില്ല സിനിമയിലെ വൈരം ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു .എങ്കിലും അദ്ദേഹത്തിന്റെ പുത്രന്‍ സ്റ്റാലിനോട്  കുറച്ചു കുടി അവര്‍ അടുപ്പം കാട്ടി .

 സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി അവിടെയും മുടി ചുടാമന്നമാരായ കരുനനിധിയുടെയും എം ജി ആറിന്റെയും സൌഹൃദത്തിന്റെ കഥ പ്രശസ്ത സംവിധായകന്‍ മണിരത്നം ഇരുവര്‍ എന്ന സിനിമയിലൂടെ അനശ്വരമാക്കി .രണ്ടു ധ്രുവങ്ങളില്‍ നിന്ന ജയലളിത ഉള്പറെയുള്ള രാഷ്ട്രീയ നേതാക്കളെ സിനിമയുടെ ചട്ടക്കൂട്ടില്‍ തളക്കുക അത്ര എളുപ്പമായിരുന്നില്ല പക്ഷെ നിത്യജീവിതത്തില്‍ അത്ര റൊമാന്റിക് ആയിരുന്നില്ല ആ ബന്ധം .കരുണാനിധി തന്റെ മൂത്ത മകന്‍ മു ക മുത്തുവിനെ എം ജി ആര്‍ സ്റ്റൈലില്‍ അഭിനയിപ്പിച്ചു ഒരു കൈ നോക്കിയത് എതായാലും എം ജി ആറിനു ഇഷ്ടമായില്ല .പാര്‍ട്ടി പിളര്ന്നതിനു അതായിരുന്നു കാരണം.പക്ഷെ പുറമെയുള്ള അകല്‍ച്ച ഒരു പക്ഷെ ഇരുവരും തമ്മില്‍ ഉന്ടായിരുഇല്ല എന്ന് തന്നെ കരുതണം അടിയന്തിരാവസ്ഥയില്‍ തന്നെയും കുടുംബാംഗങ്ങളെയും വേട്ടയാടിയത് കരുണാനിധിവികാരാധീനനായി പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കും . മകന്‍ സ്റ്റാലിനും മിസ അനുസരിച്ചു അന്ന് ജയിലില്‍ കിടന്നു .

 എം ജി ആര്‍ ഭരണത്തില്‍ കഴിയുമ്പോള്‍ വ്യവസായികള്‍ പാര്‍ട്ടിക്ക് സംഭാവന നല്‍കുമ്പോള്‍ കരുണാ നിധിക്കും ഒരു വീതം നല്‍കണമെന്ന് തന്നോടു എം ജി ആര്‍ നിര്‍ബന്ധിക്കുമായിരുന്നു എന്ന് ഒരു പ്രമുഖ വ്യവസായി എന്നോടു പറഞ്ഞത്  ഇവിടെ ഞാന്‍ ഓര്‍ക്കുന്നു
പണം സമാഹാരികുന്നതില്‍ അതുല്യമായ കഴിവുള്ള നേതാവാണ്  അദ്ദേഹം പൊതുവേ ആധുനികമാണ്‌ അദ്ദേഹത്തിന്‍റെ സമീപനം 

   സിനിമയിലെ അന്ധമായ ആരാധന കണ്ടു വന്നതിനാലാകാം കരുണാനിധിക്കും മറ്റും വിമര്‍ശനങ്ങളെ  പൊതുവില്‍ വിമര്‍ശനങ്ങള്‍  പഥ്യമല്ല  ഡി എം കെ നേതാക്കളും മറ്റു പാര്‍ട്ടിയുടെ നേതാക്കളും വേദി പങ്കിടാറില്ല എങ്കിലും എം ജി ആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിനു ആദരാന്ജലി അര്‍പ്പിക്കാന്‍ കരുണാനിധി എത്തി

   ഡി എം കെ സര്‍ക്കാരിനെ രണ്ടു വട്ടം കൊണ്ഗ്രെസ്സ് പിരിച്ചു   വിട്ടു .ആദ്യം ഇന്ദിരയും പിന്നിട് രാജീവും .പക്ഷെ അതൊന്നും കൊണ്ഗ്രെസ്സിനോപ്പം മുന്നണി സ്ഥാപിക്കാന്‍ തടസ്സമായില്ല.തികച്ചും മാന്യമായ ആ പെരുമാറ്റമായിരുന്നു സോണിയയും കരുണാനിധിയുമായുള്ള അടുത്ത ബന്ധത്തിന്റെ അടിത്തറ . കൊണ്ഗ്രെസ്സിന്റെ നിരുപാധിക പിന്തുണയിലാണ്അദ്ദേഹം അഞ്ചു വര്ഷം ഭരിച്ചത്.
  തമിഴിനോടും തമിഴരോടുമുള്ള അഗാധമായ സ്നേഹമാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ  കാതല്‍ .ലോക തമിഴ് സമ്മേളനങ്ങള്‍ അതു ശരി വെയ്ക്കുന്നു സെമ്മോഴിയായ തമിഴ് മൊഴി എന്ന ഗാനം തന്നെ അദ്ദേഹത്തിന്റെ സൃഷ്ട്ടിയാണ്
 ഈ  സ്നേഹമാണ്  എല്‍ ടി ടി ഇ യേ പിന്തുണയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് .എല്‍ ടി ടി ഇ അത് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി.രാജിവ് ഗാന്ധിയുടെ വധം അദ്ദേഹത്തിന്‍റെ കണ്ണ് തുറപ്പിച്ചു .എന്‍ ഡി എ യില്‍ ചേര്‍ന്നുവെങ്കിലും അദ്ദേഹം പതുക്കെ മുന്നണി വിട്ടു കൊണ്ഗ്രെസ്സുമായി ബന്ധത്തിലായി .മറ്റൊരു മാസ്റ്റര്‍ സ്ട്രോക്ക്

സിനിമയെ ജീവിത വിജയത്തിനും രാഷ്ട്രീയ നേട്ടത്തിനും ഉപയോഗപ്പെടുത്തിയ നേതാവാണ്‌ അദ്ദേഹം .സമൂഹത്തിലെ അനാചാരങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങല്കും വേണ്ടി ആ തൂലിക ചലിച്ചു .പക്ഷെ സിനിമകൊണ്ട്  മാത്രം ജനഹൃദയങ്ങളില്‍ എത്തില്ല എന്ന പാഠവും അദ്ദേഹം പഠിപ്പിച്ചു .രജനിയും കമലും വിജയകാന്തുമൊക്കെ ആ പാഠം പഠിക്കുമെന്ന്  വേണം കരുതാന്‍.അദ്ദേഹത്തിന്റെ തന്നെ പൌത്രന്‍ സിനിമാതാരമായ ഉദയനിധി സ്റ്റാലിനും .

  മക്കള്‍ രാഷ്ട്രീയത്തിന്റെ പ്രധാന ഉദാഹരണമാണ് അദ്ദേഹം മക്കളും മരുമക്കളും പല ചേരികള്‍ ആകുന്നതും അദ്ദേഹം  കണ്ടു .നിയമസഭയില്‍ തന്റെ മൂന്നാം ഭാര്യയെപറ്റി ചോദ്യം ഉയര്ന്നപോള്‍ സരസമായി അദ്ദേഹം മറുപടി നല്‍കി :അവര്‍ എന്റെ മകള്‍ കനിമൊഴിയുടെ അമ്മ"അതോടെ ആരവങ്ങള്‍ അവസാനിച്ചു .
ഇപ്പോള്‍ പാര്‍ട്ടി തലപ്പത്തു വന്ന തന്റെ ഇളയ മകന്‍ പാര്‍ട്ടിയും സര്‍ക്കാരും നിയന്ത്രിക്കുമെന്നദ്ദേഹം കരുതുന്നു . ഒരിക്കല്‍ എം ജി ആറിന്റെ സ്റ്റൈലില്‍ മൂത്ത മകനെ അണിയിച്ചൊരുക്കിയ കരുണാനിധി ഇപ്പോള്‍ തന്റെ രൂപത്തിലാണ്  രാഷ്ട്രീയമായി മകനെ അണിയിച്ചൊരുക്കിയിരിക്കുന്നത് .

 (കടപ്പാട്:തത്സമയം ദിനപത്രം)

Comments

  1. A comprehensive writer up on Kalainger Karunadhi - the man and his times. I was an admirer of his tongue that never aged. Please click the link below to read an off beat tribute.   Regards.https://www.blogger.com/blogger.g?blogID=5994658126633725065#allposts

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image